നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. മറ്റുള്ളവർ “സത്യത്തിന്നു ചെവികൊടുക്കാതെ”യിരുന്നേക്കാമെങ്കിലും തിമൊഥെയൊസ് എന്തു ചെയ്യാനാണ് ഉദ്ബോധിപ്പിക്കപ്പെട്ടത്? (2 തിമൊഥെയൊസ് 4:4, 5)
2. അഹശ്വേരോശ് രാജാവിനെതിരെ ഗൂഢാലോചന നടത്തിയ രണ്ടു കൊട്ടാര ഉദ്യോഗസ്ഥന്മാർ ആരെല്ലാം? (എസ്ഥേർ 2:21)
3. നിമ്രോദ് തന്നെത്തന്നെ ആരായിട്ടാണു തിരിച്ചറിയിച്ചത്? (ഉല്പത്തി 10:9)
4. അബ്രാഹാമിന്റെ രണ്ടാം ഭാര്യ ആരായിരുന്നു? (ഉല്പത്തി 25:1)
5. “പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രാവമു”ണ്ടായിരുന്ന സ്ത്രീ യേശുവിനാൽ സൗഖ്യമാക്കപ്പെട്ടതെങ്ങനെ? (മർക്കൊസ് 5:27-29)
6. ‘ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നത്’ എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്നു വ്യക്തമാക്കാൻ എന്ത് അതിലും എളുപ്പമാണെന്ന് യേശു പറഞ്ഞു? (ലൂക്കൊസ് 18:25)
7. തന്റെ വാഗ്ദാനം സംബന്ധിച്ച് കൂടുതലായ ഉറപ്പു നൽകാൻ ദൈവം എന്ത് നിയമപരമായ ഉറപ്പാണ് ഉപയോഗിച്ചത്? (എബ്രായർ 6:17)
8. നെബൂഖദ്നേസർ സ്വപ്നത്തിൽ കണ്ട ബിംബത്തിന്റെ ഏതു ഭാഗമാണ് ഇരുമ്പും കളിമണ്ണും കൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നത്? (ദാനീയേൽ 2:41, 42, NW)
9. ദൈവദൂതൻ ആദ്യജാതനെ കൊല്ലാതിരിക്കത്തക്കവണ്ണം കട്ടളക്കാലുകളിൻമേൽ രക്തം തേക്കുന്നതിന് ഇസ്രായേല്യർ ഉപയോഗിച്ച ചെടിയേത്? (പുറപ്പാടു 12:22)
10. പുരാതന കാലത്ത് മുഖ്യമായും യുദ്ധത്തിന് ഉപയോഗിച്ചിരുന്ന മൃഗമേത്? (പുറപ്പാടു 15:21)
11. യഹോവയ്ക്ക് എന്തു ചെയ്യാൻ കഴിയില്ലെന്നാണ് തിരുവെഴുത്തു പറയുന്നത്? (എബ്രായർ 6:18)
12. എവിടെപ്പോയി ഒളിച്ചിരിക്കാനും കാക്കയിൽനിന്ന് ആഹാരം സ്വീകരിക്കാനുമാണ് യഹോവ ഏലീയാവിനോട് കൽപ്പിച്ചത്? (1 രാജാക്കന്മാർ 17:3)
13. നിയമപെട്ടകം ചുമപ്പാൻ യഹോവ ആരെയാണ് നിയോഗിച്ചത്? (ആവർത്തനപുസ്തകം 10:8)
14. ‘കർത്താവിൽ പ്രസിദ്ധനായവൻ [“തിരഞ്ഞെടുക്കപ്പെട്ടവൻ,” NW]’ എന്ന് പൗലൊസ് ആരെക്കുറിച്ചാണ് പറഞ്ഞത്? (റോമർ 16:13)
15. ശേഖേം ദീനയെ വഷളാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട അവന്റെ പിതാവിന്റെ പേരെന്ത്? (ഉല്പത്തി 34:26)
16. അബ്രാഹാമിന്റെ പിതാവാരായിരുന്നു? (യോശുവ 24:2)
17. ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള മറ്റു ഗോത്രങ്ങളിലെ 273 കടിഞ്ഞൂലുകളുടെ വീണ്ടെടുപ്പിന്നായി എന്തു വാങ്ങാനാണ് ദൈവം ആവശ്യപ്പെട്ടത്? (സംഖ്യാപുസ്തകം 3:46, 47)
18. ഇസ്രായേല്യനായ ദാസന്റെയോ ദാസിയുടെയോ ഏത് ശരീരഭാഗങ്ങൾ യജമാനൻ കേടുവരുത്തിയാൽ അവൻ അല്ലെങ്കിൽ അവൾ ദാസ്യത്വത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കുമായിരുന്നു? (പുറപ്പാടു 21:26, 27)
19. ഒരുവനെ എന്ത് സ്വതന്ത്രനാക്കുമെന്നാണ് യേശു പറഞ്ഞത്? (യോഹന്നാൻ 8:32)
20. പരസ്പര താത്പര്യങ്ങൾ നിമിത്തവും സ്ഥാനപദവികളിലുള്ള സമത്വം നിമിത്തവും ഹീരാം രാജാവ് ശലോമോനെ എന്താണ് വിളിച്ചത്? (1 രാജാക്കന്മാർ 9:13)
21. ഉത്തമഗീതത്തിൽ മാത്രം പരാമർശിക്കപ്പെട്ടിട്ടുള്ളതും വാസനയ്ക്കും സൗന്ദര്യവർധകവസ്തു എന്ന നിലയിലും പ്രാധാന്യമർഹിക്കുന്നതുമായ കുറ്റിച്ചെടിയേത്? (ഉത്തമഗീതം 1:14)
22. യോശുവയുടെ ശാപത്തിന്റെ നിവൃത്തിയെന്നവണ്ണം, പിതാവ് യെരീഹോ പുനർനിർമിച്ചപ്പോൾ ജീവൻ നഷ്ടമായത് ആർക്കൊക്കെയാണ്? (1 രാജാക്കന്മാർ 16:34)
23. നോഹയുടെ പെട്ടകത്തെ വെള്ളം കടക്കാത്തത് ആക്കിത്തീർത്തത് ഏതു പദാർഥമാണ്? (ഉല്പത്തി 6:14)
ക്വിസിന്റെ ഉത്തരങ്ങൾ
1. ‘സകലത്തിലും നിർമ്മദൻ ആയിരിക്കാനും കഷ്ടം സഹിക്കാനും സുവിശേഷകന്റെ പ്രവൃത്തിചെയ്യാനും അവന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാനും.’
2. ബിഗ്ദ്ധാനും തേരെശും
3. “യഹോവയുടെ മുമ്പാകെ നായാട്ടു വീരനായി”
4. കെതൂറാ
5. അവൾ അവന്റെ വസ്ത്രം തൊട്ടു
6. ‘ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു’
7. ആണ
8. പാദങ്ങളും കാൽവിരലുകളും
9. ഈസോപ്പുചെടി
10. കുതിര
11. ഭോഷ്കു പറയാൻ
12. കെരീത്ത് തോട്ടിനരികെ
13. ലേവിഗോത്രത്തെ
14. രൂഫൊസിനെക്കുറിച്ച്
15. ഹാമോർ
16. തേരഹ്
17. ആൾക്ക് അഞ്ചു ശേക്കെൽ വീതം
18. കണ്ണ് അല്ലെങ്കിൽ പല്ല്
19. സത്യം അറിയുന്നത്
20. സഹോദരൻ എന്ന്
21. മയിലാഞ്ചി
22. അബീറാമിനും ശെഗൂബുവിനും
23. കീൽ