വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 3/22 പേ. 10-13
  • സമ്മർദം നിയന്ത്രണാധീനം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമ്മർദം നിയന്ത്രണാധീനം!
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങ​ളെ​ത്തന്നെ പരിപാ​ലി​ക്കു​ക
  • ആരോ​ഗ്യാ​വ​ഹ​മായ ബന്ധങ്ങൾ നിലനിർത്തു​ക
  • ജീവി​ത​ത്തിൽ സമനില വളർത്തി​യെ​ടു​ക്കുക
  • സമ്മർദത്തെ ശരിയായ വിധത്തിൽ കാണുക
  • ആത്മീയത നട്ടുവ​ളർത്തു​ക
  • ഒരു സുനി​ശ്ചിത പ്രത്യാശ
  • തോൽപ്പിക്കാം മാനസിക സംഘർഷത്തെ!
    ഉണരുക!—2010
  • സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
    ഉണരുക!—1998
  • എനിക്ക്‌ സമ്മർദ്ദത്തെ കീഴടക്കാൻ കഴിയുമോ?
    ഉണരുക!—1988
  • ടെൻഷനെ എങ്ങനെ നേരി​ടാം?
    ഉണരുക!—2020
കൂടുതൽ കാണുക
ഉണരുക!—1998
g98 3/22 പേ. 10-13

സമ്മർദം നിയ​ന്ത്ര​ണാ​ധീ​നം!

“സമ്മർദം ജീവി​ത​ത്തിൽ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കും. യഥാർഥ​ത്തിൽ വേണ്ടത്‌ അതി​നോ​ടുള്ള നമ്മുടെ പ്രതി​ക​ര​ണത്തെ പരി​ശോ​ധി​ക്കു​ക​യാണ്‌, അല്ലാതെ സമ്മർദത്തെ നീക്കം ചെയ്യാൻ ശ്രമി​ക്കു​കയല്ല.”—പ്രശസ്‌ത ആരോഗ്യ ലേഖക​നായ ലിയോൺ ചൈ​റ്റൊഫ്‌.

“അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ” വരു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. നാം ആ കാലത്താ​ണു ജീവി​ക്കു​ന്ന​തെന്ന്‌ തെളി​വു​കൾ വ്യക്തമാ​യി പ്രകടി​പ്പി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ​തന്നെ, ആളുകൾ “വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ”ണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

പ്രശാന്തത ഒരളവു​വരെ നിലനിർത്തു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ അതിശ​യ​ക​രമല്ല! സമാധാ​ന​പ​ര​മാ​യി ജീവി​ക്കാൻ ശ്രമി​ക്കു​ന്നവർ പോലും ബാധി​ക്ക​പ്പെ​ട്ടേ​ക്കാം. “നീതി​മാ​ന്റെ അനർത്ഥങ്ങൾ അസംഖ്യ​മാ​കു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി. (സങ്കീർത്തനം 34:19; 2 തിമൊ​ഥെ​യൊസ്‌ 3:12 താരത​മ്യം ചെയ്യുക.) എങ്കിലും, സമ്മർദം നിങ്ങളെ കീഴ്‌പെ​ടു​ത്താ​തി​രി​ക്ക​ത്ത​ക്ക​വണ്ണം അതിനെ ലഘൂക​രി​ക്കു​ന്ന​തിന്‌ നിങ്ങൾക്കു വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാൻ കഴിയും. പിൻവ​രുന്ന നിർദേ​ശങ്ങൾ പരിചി​ന്തി​ക്കുക.

നിങ്ങ​ളെ​ത്തന്നെ പരിപാ​ലി​ക്കു​ക

ഭക്ഷണകാ​ര്യ​ത്തിൽ ശ്രദ്ധി​ക്കുക. ആരോ​ഗ്യാ​വ​ഹ​മായ ഭക്ഷണ​ക്ര​മ​ത്തിൽ മാംസ്യ​ങ്ങൾ, പഴങ്ങൾ, പച്ചക്കറി​കൾ, ധാന്യങ്ങൾ, ക്ഷീരോ​ത്‌പ​ന്നങ്ങൾ എന്നിവ ഉൾപ്പെ​ടു​ന്നു. മൈദാ​യും പൂരിത കൊഴു​പ്പു​ക​ളും ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ ജാഗ്രത പാലി​ക്കുക. ഉപ്പ്‌, ശുദ്ധി​ചെയ്‌ത പഞ്ചസാര, ആൽക്ക​ഹോൾ, കഫീൻ എന്നിവ​യു​ടെ ഉപയോ​ഗ​ത്തിൽ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങളു​ടെ ഭക്ഷണ​ക്രമം മെച്ച​പ്പെ​ടു​ത്തുക. നിങ്ങൾ സമ്മർദ​ത്തിന്‌ വഴി​പ്പെ​ടാ​നുള്ള സാധ്യത കുറ​ഞ്ഞേ​ക്കാം.

വ്യായാ​മം. “ശരീരാ​ഭ്യാ​സം . . . പ്രയോ​ജ​ന​മു​ള്ള​ത​ത്രേ” എന്ന്‌ ബൈബിൾ ഉപദേ​ശി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:8) വാസ്‌ത​വ​ത്തിൽ, മിതമായ തോതി​ലുള്ള ക്രമമായ വ്യായാ​മം—ചിലർ ആഴ്‌ച​യിൽ മൂന്നു തവണയുള്ള വ്യായാ​മം ശുപാർശ ചെയ്യുന്നു—ഹൃദയത്തെ ബലപ്പെ​ടു​ത്തു​ക​യും രക്തചം​ക്ര​മണം മെച്ച​പ്പെ​ടു​ത്തു​ക​യും കൊള​സ്‌​ട്രോൾ കുറയ്‌ക്കു​ക​യും ഹൃദയാ​ഘാ​ത​ത്തി​നുള്ള സാധ്യത കുറയ്‌ക്കു​ക​യും ചെയ്യുന്നു. അതിലു​പരി, വ്യായാ​മം സ്വാസ്ഥ്യ​ബോ​ധം ജനിപ്പി​ക്കു​ന്നു. ഊർജ​സ്വ​ല​മായ പ്രവർത്ത​ന​ത്തി​ന്റെ സമയത്ത്‌ എൻഡോർഫി​നു​കൾ സ്രവി​ക്ക​പ്പെ​ടു​ന്ന​താണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതിന്റെ കാരണം.

ആവശ്യ​ത്തിന്‌ ഉറങ്ങുക. ഉറക്കക്കു​റവ്‌ തളർച്ച​യ്‌ക്കി​ട​യാ​ക്കു​ക​യും സമ്മർദത്തെ നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള നിങ്ങളു​ടെ പ്രാപ്‌തി കുറച്ചു​ക​ള​യു​ക​യും ചെയ്യുന്നു. നിങ്ങൾക്ക്‌ ഉറങ്ങാൻ ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ ഒരു നിശ്ചിത സമയത്ത്‌ ഉറങ്ങാൻ കിടക്കു​ക​യും ഒരു നിശ്ചിത സമയത്ത്‌ എഴു​ന്നേൽക്കു​ക​യും ചെയ്യുക. രാത്രി​യി​ലെ ഉറക്കം തടസ്സ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി പകലു​റക്കം 30 മിനിറ്റു നേര​ത്തേക്കു പരിമി​ത​പ്പെ​ടു​ത്താൻ ചിലർ ശുപാർശ ചെയ്യുന്നു.

ക്രമവും ചിട്ടയു​മു​ള്ള​വ​രാ​യി​രി​ക്കുക. സമയം ശരിയാം​വണ്ണം ഉപയോ​ഗി​ക്കുന്ന ആളുകൾ സമ്മർദത്തെ തരണം ചെയ്യു​ന്ന​തിന്‌ കൂടുതൽ പ്രാപ്‌ത​രാണ്‌. ക്രമവും ചിട്ടയു​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌ ഏത്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളാണ്‌ മുൻഗണന അർഹി​ക്കു​ന്ന​തെന്ന്‌ ആദ്യം തീരു​മാ​നി​ക്കുക. അടുത്ത​താ​യി, ഇവ അവഗണി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി ഒരു പട്ടിക തയ്യാറാ​ക്കുക.—1 കൊരി​ന്ത്യർ 14:33, 39ബി-യും ഫിലി​പ്പി​യർ 1:10 [NW]-ഉം താരത​മ്യം ചെയ്യുക.

ആരോ​ഗ്യാ​വ​ഹ​മായ ബന്ധങ്ങൾ നിലനിർത്തു​ക

പിന്തുണ നേടുക. സാമൂ​ഹിക വലയമു​ള്ളവർ സമ്മർദ​പൂ​രി​ത​മായ സമയങ്ങ​ളിൽ സമ്മർദ​ത്തിന്‌ അടി​പ്പെ​ടു​ന്ന​തി​നെ​തി​രെ ഒരളവു​വ​രെ​യെ​ങ്കി​ലും സംരക്ഷണം നേടുന്നു. വിശ്വാ​സ​മർപ്പി​ക്കാൻ പറ്റിയ ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്തി​നെ​യെ​ങ്കി​ലും കണ്ടെത്തു​ന്നത്‌ വളരെ സഹായ​ക​മാ​യി​രി​ക്കും. ഒരു ബൈബിൾ സദൃശ​വാ​ക്യം ഇങ്ങനെ പറയുന്നു: “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 17:17.

ഭിന്നതകൾ പരിഹ​രി​ക്കുക. “സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി. (എഫെസ്യർ 4:26) കോപം മനസ്സിൽവെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം ഭിന്നതകൾ പെട്ടെന്നു പരിഹ​രി​ക്കേ​ണ്ടത്‌ എത്ര ജ്ഞാനപൂർവ​ക​മാ​ണെന്ന്‌ ഹൃദയാ​ഘാ​തത്തെ അതിജീ​വിച്ച 929 പേരുടെ ഒരു പഠനം കാണി​ക്കു​ന്നു. ഉയർന്ന ശത്രു​താ​നി​ര​ക്കു​ള്ള​വർക്ക്‌, ആദ്യത്തെ ഹൃദയാ​ഘാ​ത​മു​ണ്ടാ​യി പത്തു വർഷത്തി​നു​ള്ളിൽ രണ്ടാമത്‌ ആഘാതം വന്ന്‌ മരിക്കാ​നുള്ള സാധ്യത ഹൃദയാ​ഘാ​ത​മു​ണ്ടായ സൗമ്യ​പ്ര​കൃ​ത​ക്കാ​രെ അപേക്ഷിച്ച്‌ മൂന്നു മടങ്ങു കൂടു​ത​ലാ​യി​രു​ന്നു. കോപം ഏറ്റവും ശക്തമായ ഘടകമാ​യി കാണ​പ്പെ​ടു​ന്നെ​ങ്കി​ലും ശരീര​ത്തിൽ സമ്മർദ ഹോർമോ​ണു​ക​ളു​ടെ ശക്തമായ ഇരച്ചു​ക​യ​റ്റ​ത്തി​നി​ട​യാ​ക്കുന്ന തീവ്ര​മായ ഏതു നിഷേ​ധാ​ത്മക വികാ​ര​ത്തി​നും അതേ ഫലംതന്നെ ഉളവാ​ക്കാൻ കഴിയു​മെന്ന്‌ പഠനകർത്താ​ക്കൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. “അസൂയ​യോ അസ്‌തി​കൾക്കു ദ്രവത്വം” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 14:30 പറയുന്നു.

കുടും​ബ​ത്തി​നു​വേണ്ടി സമയം കണ്ടെത്തുക. തങ്ങളുടെ കുട്ടി​ക​ളു​ടെ ഹൃദയ​ത്തിൽ ശരിയായ തത്ത്വങ്ങൾ ഉൾനട്ടു​കൊണ്ട്‌ അവരു​മൊത്ത്‌ സമയം ചെലവ​ഴി​ക്കാൻ ഇസ്രാ​യേല്യ മാതാ​പി​താ​ക്ക​ളോ​ടു കൽപ്പി​ച്ചി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 6:6, 7) അതിന്റെ ഫലമായി കുടും​ബ​ബന്ധം ദൃഢമാ​യി—ഇന്നത്തെ ലോക​ത്തിൽ അത്‌ കാണു​ന്നി​ല്ലെ​ന്നു​ള്ളത്‌ സങ്കടക​ര​മാണ്‌. ജോലി​ക്കാ​രായ ചില ദമ്പതികൾ തങ്ങളുടെ കുട്ടി​ക​ളോ​ടൊ​ത്തു കളിക്കു​ന്ന​തിന്‌ ഓരോ ദിവസ​വും ശരാശരി 3.5 മിനിറ്റു മാത്രമേ ചെലവ​ഴി​ക്കു​ന്നു​ള്ളൂ​വെന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി. എങ്കിലും നിങ്ങൾ സമ്മർദത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ വളരെ​യ​ധി​കം സഹായ​വും ശക്തിയും പ്രദാനം ചെയ്യാൻ നിങ്ങളു​ടെ കുടും​ബ​ത്തി​നു കഴിയും. “നിങ്ങൾ ആരെന്ന്‌ യഥാർഥ​ത്തിൽ അറിയു​ക​യും എന്തായാ​ലും നിങ്ങളെ ഇഷ്ടപ്പെ​ടു​ക​യും ചെയ്യുന്ന ഒരു വൈകാ​രിക പിന്തുണാ സംഘത്തിൽ പ്രത്യേക പദവി​യോ​ടു​കൂ​ടിയ, നിരു​പാ​ധി​ക​മായ അംഗത്വം കുടും​ബം നിങ്ങൾക്കു നൽകുന്നു” എന്ന്‌ സമ്മർദ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം പറയുന്നു. “കുടും​ബ​ത്തി​ലെ കൂട്ടായ പ്രവർത്തനം സമ്മർദം കുറയ്‌ക്കു​ന്ന​തി​നുള്ള ഏറ്റവും നല്ല മാർഗ​ങ്ങ​ളി​ലൊ​ന്നാണ്‌.”

ജീവി​ത​ത്തിൽ സമനില വളർത്തി​യെ​ടു​ക്കുക

ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും എല്ലായ്‌പോ​ഴും കഴിവി​ന്റെ പരമാ​വധി അധ്വാ​നി​ക്കു​ന്ന​യാൾ തളർച്ച​യ്‌ക്കും ഒരുപക്ഷേ വിഷാ​ദ​ത്തി​നും അടി​പ്പെ​ടാൻ ഏറ്റവു​മ​ധി​കം സാധ്യ​ത​യുണ്ട്‌. സമനി​ല​യാണ്‌ താക്കോൽ. “ഉയരത്തിൽനി​ന്നുള്ള ജ്ഞാനം . . . ന്യായ​ബോ​ധ​മുള്ള”താണ്‌ എന്ന്‌ ശിഷ്യ​നായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 3:17, NW; സഭാ​പ്ര​സം​ഗി 7:16, 17-ഉം ഫിലി​പ്പി​യർ 4:5-ഉം [NW] താരത​മ്യം ചെയ്യുക.) നിങ്ങൾക്ക്‌ ന്യായ​മാ​യി കൈകാ​ര്യം ചെയ്യാൻ കഴിയു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ ഏറ്റെടു​ക്കാ​തി​രി​ക്കാൻ പഠിക്കുക.

നിങ്ങളെ മറ്റാ​രെ​ങ്കി​ലു​മാ​യി താരത​മ്യം ചെയ്യരുത്‌. ഗലാത്യർ 6:4 [NW] ഇങ്ങനെ പറയുന്നു: “ഓരോ​രു​ത്ത​നും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളി​യി​ക്കട്ടെ, അപ്പോൾ അവനു തന്നേക്കു​റി​ച്ചു​തന്നെ ആഹ്ലാദ​ത്തി​നു കാരണ​മു​ണ്ടാ​യി​രി​ക്കും, മറേറ​യാ​ളി​നോ​ടുള്ള താരത​മ്യ​ത്തി​ലല്ല.” അതേ, നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്ന​തി​ലും കൂടുതൽ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽപ്പോ​ലും ദൈവം ആളുകളെ പ്രതി​കൂ​ല​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ന്നില്ല. നമുക്ക്‌ “ഇല്ലാത്ത​ത​നു​സ​രി​ച്ചല്ല, ഉള്ളതനു​സ​രി​ച്ചു” അവൻ നമ്മിൽനി​ന്നു ദാനങ്ങ​ളും യാഗങ്ങ​ളും സ്വീക​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 8:12, ഓശാന ബൈബിൾ.

വിശ്ര​മ​ത്തി​നും വിനോ​ദ​ത്തി​നും സമയം കണ്ടെത്തുക. കഠിനാ​ധ്വാ​നി​യാ​യി​രുന്ന യേശു​പോ​ലും തനിക്കും അനുഗാ​മി​കൾക്കും വിശ്ര​മ​ത്തി​നു​വേണ്ടി സമയം കണ്ടെത്തി. (മർക്കൊസ്‌ 6:30-32) ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദം പ്രയോ​ജ​ന​ക​ര​മാ​ണെന്ന്‌ സഭാ​പ്ര​സം​ഗി​യു​ടെ നിശ്വസ്‌ത എഴുത്തു​കാ​രനു തോന്നി. അവൻ എഴുതി: “ഞാൻ സന്തോ​ഷത്തെ പ്രശം​സി​ച്ചു; തിന്നു കുടിച്ചു സന്തോ​ഷി​ക്കു​ന്ന​ത​ല്ലാ​തെ മനുഷ്യ​ന്നു സൂര്യന്റെ കീഴിൽ മറെറാ​രു നന്മയു​മി​ല്ല​ല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്‌കുന്ന ആയുഷ്‌കാ​ലത്തു അവന്റെ പ്രയത്‌ന​ത്തിൽ അവനോ​ടു​കൂ​ടെ നിലനി​ല്‌ക്കു​ന്നതു ഇതുമാ​ത്ര​മേ​യു​ള്ളു.” (സഭാ​പ്ര​സം​ഗി 8:15) സമനി​ല​യോ​ടു​കൂ​ടിയ ഉല്ലാസ ശരീര​ത്തിന്‌ നവോ​ന്മേഷം പകരു​ക​യും സമ്മർദത്തെ ചെറു​ക്കു​ക​യും ചെയ്യുന്നു.

സമ്മർദത്തെ ശരിയായ വിധത്തിൽ കാണുക

സമ്മർദ​പൂർണ​മായ സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ:

നിങ്ങളു​ടെ​മേൽ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മില്ല എന്നു നിഗമനം ചെയ്യരുത്‌. വിശ്വസ്‌ത സ്‌ത്രീ​യായ ഹന്നാ വർഷങ്ങ​ളോ​ളം ‘മനോ​വ്യ​സന’ത്തിലാ​യി​രു​ന്ന​താ​യി (“വളരെ​യ​ധി​കം സമ്മർദം അനുഭ​വി​ച്ചി​രു​ന്നു,” പരിഷ്‌കൃത പ്രമാണ ഭാഷാ​ന്തരം) ബൈബിൾ നമ്മോടു പറയുന്നു. (1 ശമൂവേൽ 1:4-11) മക്കെ​ദോ​ന്യ​യിൽവെച്ച്‌ പൗലൊസ്‌ “എല്ലാ ഘട്ടത്തി​ലും സമ്മർദം അനുഭ​വി​ച്ചു.” (2 കൊരി​ന്ത്യർ 7:5, ബയിങ്‌ടൺ) മരണത്തി​നു മുമ്പ്‌ യേശു “പ്രാണ​വേ​ദ​ന​യി​ലാ​യി.” “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോര​ത്തു​ള്ളി​പോ​ലെ” ആകത്തക്ക അളവോ​ളം വലുതാ​യി​രു​ന്നു അവന്റെ സമ്മർദം.a (ലൂക്കൊസ്‌ 22:44) ഇവർ വിശ്വസ്‌ത ദൈവ​ദാ​സ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ സമ്മർദത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ദൈവം നിങ്ങളെ ഉപേക്ഷി​ച്ചു​വെന്നു നിഗമനം ചെയ്യാൻ യാതൊ​രു കാരണ​വു​മില്ല.

ക്ലേശപൂർണ​മാ​യ സാഹച​ര്യ​ങ്ങ​ളിൽനി​ന്നു പഠിക്കുക. തനിക്ക്‌ “ജഡത്തിൽ ഒരു ശൂലം” സഹി​ക്കേണ്ടി വന്നതായി പൗലൊസ്‌ എഴുതി. അത്‌ അവനെ വളരെ​യ​ധി​കം ക്ലേശി​പ്പിച്ച ഒരു ആരോഗ്യ പ്രശ്‌ന​മാ​യി​രു​ന്നു​വെ​ന്ന​തിന്‌ സംശയ​മില്ല. (2 കൊരി​ന്ത്യർ 12:7) എങ്കിലും, ഏതാണ്ട്‌ അഞ്ചു വർഷത്തി​നു ശേഷം അവന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “തൃപ്‌ത​നാ​യി​രി​പ്പാ​നും വിശന്നി​രി​പ്പാ​നും സമൃദ്ധി​യിൽ ഇരിപ്പാ​നും ബുദ്ധി​മു​ട്ടു അനുഭ​വി​പ്പാ​നും എല്ലാം ഞാൻ ശീലി​ച്ചി​രി​ക്കു​ന്നു. എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം ഞാൻ സകലത്തി​ന്നും മതിയാ​കു​ന്നു.” (ഫിലി​പ്പി​യർ 4:12, 13) പൗലൊ​സിന്‌ ‘ജഡത്തിലെ ശൂലം’ സന്തോ​ഷ​ക​ര​മാ​യി​രു​ന്നില്ല. എന്നാൽ അത്‌ സഹിക്കുക വഴി, ബലത്തി​നാ​യി ദൈവ​ത്തിൽ കൂടു​ത​ലാ​യി ആശ്രയി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ അവൻ പഠിച്ചു.—സങ്കീർത്തനം 55:22.

ആത്മീയത നട്ടുവ​ളർത്തു​ക

ദൈവ​വ​ചനം വായി​ക്കു​ക​യും അതി​നെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്യുക. “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ സന്തുഷ്ട​രാ​കു​ന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 5:3, NW) ദൈവ​വ​ചനം വായി​ക്കു​ന്ന​തും അതി​നെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തും അനിവാ​ര്യ​മാണ്‌. പലപ്പോ​ഴും, ശുഷ്‌കാ​ന്തി​യോ​ടെ തിരു​വെ​ഴു​ത്തു​ക​ളിൽ തിരച്ചിൽ നടത്തു​മ്പോൾ ആ ദിവസ​ത്തേ​ക്കാ​വ​ശ്യ​മായ തക്ക പ്രോ​ത്സാ​ഹ​ന​വാക്ക്‌ നാം കണ്ടെത്തു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:1-6) “എന്റെ ഉള്ളിലെ വിചാ​ര​ങ്ങ​ളു​ടെ ബഹുത്വ​ത്തിൽ നിന്റെ [ദൈവ​ത്തി​ന്റെ] ആശ്വാ​സങ്ങൾ എന്റെ പ്രാണനെ തണുപ്പി​ക്കു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​ര​നെ​ഴു​തി.—സങ്കീർത്തനം 94:19.

നിരന്തരം പ്രാർഥി​ക്കുക. പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ ആവശ്യങ്ങൾ . . . ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.” (ഫിലി​പ്പി​യർ 4:6, 7) അതേ, “അത്യന്ത​ശക്തി” ആവശ്യ​മാ​യി​രി​ക്കു​മ്പോൾപോ​ലും “ദൈവ​സ​മാ​ധാന”ത്തിന്‌ നമ്മുടെ പ്രക്ഷുബ്ധ വികാ​ര​ങ്ങളെ കടത്തി​വെ​ട്ടാ​നും അവയെ നിയ​ന്ത്ര​ണ​ത്തിൽ നിർത്താ​നും കഴിയും.—2 കൊരി​ന്ത്യർ 4:7.

ക്രിസ്‌തീ​യ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കുക. ക്രിസ്‌തീയ സഭ മൂല്യ​വ​ത്തായ ഒരു പിന്തുണാ സംവി​ധാ​നം പ്രദാനം ചെയ്യുന്നു. എന്തെന്നാൽ, “തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു [“പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു,” NW] സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊ”ള്ളുന്നതിന്‌ അതിലെ അംഗങ്ങൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ‘സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്ക​രുത്‌’ എന്ന്‌ പൗലൊസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ എബ്രായ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞത്‌ നല്ല കാരണ​ത്താ​ലാണ്‌.—എബ്രായർ 10:24, 25.

ഒരു സുനി​ശ്ചിത പ്രത്യാശ

സമ്മർദം ലഘൂക​രി​ക്കു​ന്ന​തിൽ സാധാ​ര​ണ​ഗ​തി​യിൽ ഒരു ലളിത​മായ സൂത്ര​വാ​ക്യം പിൻപ​റ്റു​ന്ന​തി​ലും അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നതു സത്യമാണ്‌. മിക്ക​പ്പോ​ഴും, ചിന്താ​ഗ​തി​യിൽ അടിസ്ഥാ​ന​പ​ര​മാ​യി മാറ്റം​വ​രു​ത്തേ​ണ്ടത്‌ ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, തന്റെ സാഹച​ര്യ​ങ്ങൾ തന്നെ തളർത്തി​ക്ക​ള​യാ​തി​രി​ക്കു​ന്ന​തിന്‌ ഒരു വ്യക്തി അവയോ​ടു പ്രതി​ക​രി​ക്കാൻ പുതിയ വഴികൾ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ചില സന്ദർഭ​ങ്ങ​ളിൽ സമ്മർദ​ത്തി​ന്റെ ആവൃത്തി​യോ തീവ്ര​ത​യോ ഉചിത​മായ വൈദ്യ​സ​ഹാ​യം തേടു​ന്നത്‌ ആവശ്യ​മാ​ക്കി​ത്തീർത്തേ​ക്കാം.

തീർച്ച​യാ​യും, ഹാനി​ക​ര​മായ സമ്മർദ​ത്തിൽനിന്ന്‌ പൂർണ​മാ​യി സ്വത​ന്ത്ര​മായ ഒരു ജീവിതം ഇന്ന്‌ ആർക്കു​മില്ല. എങ്കിലും, ദൈവം പെട്ടെ​ന്നു​തന്നെ മനുഷ്യ​രി​ലേക്ക്‌ തന്റെ ശ്രദ്ധ തിരി​ക്കു​മെ​ന്നും ഹാനി​ക​ര​മായ വളരെ​യ​ധി​കം സമ്മർദ​ത്തി​നി​ട​യാ​ക്കുന്ന സാഹച​ര്യ​ങ്ങൾ നീക്കം ചെയ്യു​മെ​ന്നും ബൈബിൾ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല” എന്ന്‌ വെളി​പ്പാ​ടു 21:4, 5-ൽ നാം വായി​ക്കു​ന്നു. അനന്തരം, വിശ്വസ്‌ത മനുഷ്യ​വർഗം സുരക്ഷി​ത​മാ​യി വസിക്കും. മീഖാ പ്രവാ​ചകൻ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.”—മീഖാ 4:4.

[അടിക്കു​റിപ്പ്‌]

a അതിയായ മാനസിക സമ്മർദം ഉണ്ടായ ചില സന്ദർഭ​ങ്ങ​ളിൽ രക്തംക​ലർന്ന വിയർപ്പ്‌ ഉണ്ടായി​ട്ടു​ള്ള​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, രക്തസ്വേ​ദം ഉണ്ടാകു​മ്പോൾ രക്തമോ രക്തത്തിലെ വർണവ​സ്‌തു​വോ വിയർപ്പു​മാ​യി കലർന്ന്‌ അല്ലെങ്കിൽ ശരീര ദ്രാവകം രക്തവു​മാ​യി കലർന്ന്‌ പുറത്തു​വ​രു​ന്നു. എങ്കിലും, യേശു​വി​ന്റെ കാര്യ​ത്തിൽ എന്താണു സംഭവി​ച്ച​തെന്ന്‌ ഉറപ്പായി പറയാൻ കഴിയില്ല.

[12-ാം പേജിലെ ചതുരം]

സമ്മർദവും ശസ്‌ത്ര​ക്രി​യ​യും

ചില ഡോക്ടർമാർ രോഗി​കളെ ഓപ്പ​റേഷൻ തിയേ​റ്റ​റി​ലേക്കു കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ അവരുടെ സമ്മർദ​നില കണക്കി​ലെ​ടു​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​നായ ഡോ. കാമ്‌റാൻ നേഷാറ്റ്‌ ഇങ്ങനെ പറയുന്നു:

“ശസ്‌ത്ര​ക്രി​യ​യ്‌ക്കു​വേണ്ടി പട്ടിക​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കുന്ന ആരെങ്കി​ലും തനിക്ക്‌ പരി​ഭ്രാ​ന്തി തോന്നു​ന്നു​വെ​ന്നും അതു​കൊണ്ട്‌ ആ ദിവസം ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും എന്നോടു പറയു​ക​യാ​ണെ​ങ്കിൽ അയാളു​ടെ ശസ്‌ത്ര​ക്രിയ ഞാനന്നു വേണ്ടെന്നു വെക്കും.” കാരണം? നേഷാറ്റ്‌ വിശദീ​ക​രി​ക്കു​ന്നു: “ഭയങ്കര പേടി​യു​ള്ളവർ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​യാൽ അതവർക്ക്‌ വലിയ കുഴപ്പ​ങ്ങൾക്കി​ട​വ​രു​ത്തു​മെന്ന്‌ എല്ലാ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർക്കും അറിയാം. അവർക്ക്‌ വളരെ​യ​ധി​കം രക്തസ്രാ​വ​മു​ണ്ടാ​കു​ന്നു. രോഗ​ബാ​ധ​യും കുഴപ്പ​ങ്ങ​ളും അവർക്ക്‌ കൂടു​ത​ലാ​യി​രി​ക്കും. സുഖം​പ്രാ​പി​ക്കൽ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം കൂടുതൽ ദുഷ്‌ക​ര​മാണ്‌. ശാന്തരാ​ണെ​ങ്കിൽ സംഗതി വളരെ​യേറെ മെച്ചമാണ്‌.”

[10-ാം പേജിലെ ചിത്രങ്ങൾ]

ആത്മീയത നട്ടുവ​ളർത്തു​ന്നത്‌ ശാന്തരാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും

[11-ാം പേജിലെ ചിത്രങ്ങൾ]

ആരോഗ്യം സംരക്ഷി​ക്കു​ന്നത്‌ സമ്മർദത്തെ ലഘൂക​രി​ക്കു​ന്നു

വിശ്രമം

നല്ല ഭക്ഷണ​ക്ര​മം

വ്യായാമം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക