വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 2/22 പേ. 25-27
  • വർഗാഭിമാനം സംബന്ധിച്ചെന്ത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വർഗാഭിമാനം സംബന്ധിച്ചെന്ത്‌?
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അനുചി​ത​മായ അഭിമാ​ന​ത്തി​നെ​തി​രേ ഉചിത​മായ അഭിമാ​നം
  • വർഗാ​ഭി​മാ​ന​ത്തി​ന്റെ ഉത്ഭവം
  • വർഗ​ശ്രേ​ഷ്‌ഠ​ത​യെന്ന സങ്കൽപ്പം
  • എല്ലാ വർഗങ്ങളും സമാധാനത്തിൽ ഒത്തു വസിക്കുമ്പോൾ
    ഉണരുക!—1993
  • വർഗ്ഗീയമുൻവിധികളുടെ തോന്നലുകളെ എനിക്ക്‌ എങ്ങനെ തരണം ചെയ്യാം?
    ഉണരുക!—1989
  • അഹങ്കാരത്തെയും അഭിമാനത്തെയും ദൈവം വീക്ഷിക്കുന്നത്‌ എങ്ങനെ?
    ഉണരുക!—1999
  • അഹങ്കാരത്തിന്റെ വില—അത്‌ എത്ര വലുതാണ്‌?
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
ഉണരുക!—1998
g98 2/22 പേ. 25-27

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

വർഗാ​ഭി​മാ​നം സംബന്ധി​ച്ചെന്ത്‌?

“എന്റെ സഹപാ​ഠി​ക​ളി​ലൊ​രാൾക്ക്‌ മറ്റുള്ള​വ​രു​ടെ വർഗ​ത്തെ​യും നിറ​ത്തെ​യും കുറിച്ച്‌ സംസാ​രി​ക്കാ​നേ നേരമു​ള്ളൂ,” 17 വയസ്സു​കാ​രി ടാൻയ നെടു​വീർപ്പോ​ടെ പറയുന്നു. “താൻ അവരെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെന്ന്‌ അവൻ മിക്ക​പ്പോ​ഴും പറയും.”

ഒരുവന്റെ കുടും​ബ​ത്തെ​യോ സംസ്‌കാ​ര​ത്തെ​യോ ഭാഷ​യെ​യോ ജന്മദേ​ശ​ത്തെ​യോ കുറിച്ച്‌ അഭിമാ​നം​കൊ​ള്ളു​ന്നത്‌ സ്വാഭാ​വി​കം മാത്രം. “ഞാനൊ​രു വിയറ്റ്‌നാം​കാ​രി​യാണ്‌,” 15 വയസ്സു​കാ​രി​യായ ഫൊങ്‌ പറയുന്നു. “എന്റെ സംസ്‌കാ​ര​ത്തെ​ക്കു​റിച്ച്‌ ഞാൻ അഭിമാ​നി​ക്കു​ന്നു.”

എന്നാൽ മിക്ക​പ്പോ​ഴും വംശാ​ഭി​മാ​ന​വും വർഗീ​യ​വാ​ദ​വും കൈ​കോർത്തു നീങ്ങുന്നു. വിനയ​ത്തി​ന്റെ പൊയ്‌മു​ഖ​മ​ണി​ഞ്ഞി​രി​ക്കു​മ്പോൾപ്പോ​ലും ഈ അഭിമാ​നം, ബന്ധങ്ങളെ കാർന്നു തിന്നുന്ന അർബു​ദ​മാ​യി​ത്തീർന്നേ​ക്കാം. യേശു​ക്രി​സ്‌തു പറഞ്ഞു: “ഹൃദയം നിറഞ്ഞു കവിയു​ന്ന​തിൽനി​ന്ന​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നതു.” (മത്തായി 12:34) വലിയ​വ​നാ​ണെന്ന ഉള്ളി​ന്റെ​യു​ള്ളി​ലെ ഭാവമോ നിന്ദയു​ടേ​തായ തോന്ന​ലു​ക​ളോ പലപ്പോ​ഴും മുറി​പ്പെ​ടു​ത്തു​ന്ന​തും വേദന ഉളവാ​ക്കു​ന്ന​തു​മായ രീതി​യിൽ പുറത്തു​വ​ന്നേ​ക്കാം.

ചില​പ്പോൾ വർഗാ​ഭി​മാ​നം അക്രമാ​സ​ക്തം​പോ​ലും ആകുന്നു. സമീപ വർഷങ്ങ​ളിൽ അത്‌ യുദ്ധങ്ങൾക്കും കലാപ​ങ്ങൾക്കും രക്തപങ്കി​ല​മായ “വംശീയ വെടി​പ്പാക്ക”ലിനും ഇടയാ​ക്കി​യി​രി​ക്കു​ന്നു. എങ്കിലും, വർഗാ​ഭി​മാ​ന​ത്തി​ന്റെ വികൃ​ത​മു​ഖം ദർശി​ക്കാൻ നിങ്ങൾ രക്തച്ചൊ​രി​ച്ചി​ലിന്‌ സാക്ഷി​യാ​ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ അയൽപ​ക്ക​ത്തോ അതിന്റെ തെളി​വു​കൾ നിങ്ങൾ കാണു​ന്നു​ണ്ടോ? “തീർച്ച​യാ​യും,” മെലീസ എന്നു പേരുള്ള ഒരു ക്രിസ്‌തീയ യുവതി വിവരി​ക്കു​ന്നു. “എന്റെ സഹപാ​ഠി​ക​ളിൽ ചിലർ തങ്ങളു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മായ സംസാ​ര​ശൈ​ലി​യുള്ള കുട്ടി​കളെ കളിയാ​ക്കും. തങ്ങളുടെ വംശം ആ കുട്ടി​ക​ളു​ടേ​തി​നെ​ക്കാൾ മെച്ച​പ്പെ​ട്ട​താ​ണെ​ന്നാണ്‌ അവർ പറയു​ന്നത്‌.” സമാന​മായ സംഗതി​ത​ന്നെ​യാണ്‌ ടാൻയ​യും പറയു​ന്നത്‌: “‘എന്റെ വംശം നിന്റേ​തി​നെ​ക്കാൾ മെച്ചമാണ്‌’ എന്ന്‌ കുട്ടികൾ വെട്ടി​ത്തു​റന്ന്‌ പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌.” യു.എസ്‌.എ-യിൽ നടന്ന ഒരു സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ ഏതാണ്ട്‌ പകുതി​യോ​ളം പേരും മുൻവർഷ​ത്തിൽ തങ്ങൾ ഒരു വിധത്തി​ല​ല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ വ്യക്തി​പ​ര​മാ​യി വംശീയ മുൻവി​ധി അനുഭ​വി​ച്ച​താ​യി പറഞ്ഞു. “എന്റെ സ്‌കൂ​ളിൽ വർഗീയ സംഘർഷം വ്യാപ​ക​മാ​യി നിലനിൽക്കു​ന്നു,” നട്ടാഷ എന്നു പേരുള്ള ഒരു യുവതി പറഞ്ഞു.

കുടി​യേ​റ്റ​ക്കാർ കൂട്ട​ത്തോ​ടെ ഒഴുകി​യെ​ത്തുന്ന പ്രദേ​ശ​ത്താണ്‌ നിങ്ങൾ താമസി​ക്കു​ന്ന​തെ​ന്നി​രി​ക്കട്ടെ. തന്നിമി​ത്തം നിങ്ങളു​ടെ സ്‌കൂ​ളി​ന്റെ​യോ ചുറ്റു​പാ​ടു​ക​ളു​ടെ​യോ ക്രിസ്‌തീയ സഭയു​ടെ​യോ മുഖച്ഛാ​യ​തന്നെ മാറി​യി​രി​ക്കാം. നിങ്ങൾക്ക​തിൽ അൽപ്പം അസ്വസ്ഥത തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ വംശാ​ഭി​മാ​നം നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ അധികം നിങ്ങളു​ടെ ചിന്തയെ കീഴട​ക്കി​യി​രി​ക്കാം.

അനുചി​ത​മായ അഭിമാ​ന​ത്തി​നെ​തി​രേ ഉചിത​മായ അഭിമാ​നം

ഇതിന്റെ അർഥം അഭിമാ​നം അപ്പാടെ മോശ​മായ ഒരു സംഗതി​യാ​ണെ​ന്നാ​ണോ? ആയി​ക്കൊ​ള്ള​ണ​മെ​ന്നില്ല. ഉചിത​മായ അഭിമാ​ന​ത്തിന്‌ അതി​ന്റേ​തായ സ്ഥാനമു​ണ്ടെന്ന്‌ ബൈബിൾ കാട്ടി​ത്ത​രു​ന്നു. തെസ്സ​ലൊ​നീ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതവേ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ദൈവ​ത്തി​ന്റെ സഭകളിൽ നിങ്ങ​ളെ​ച്ചൊ​ല്ലി പ്രശം​സി​ക്കു​ന്നു [“അഭിമാ​നി​ക്കു​ന്നു,” NW].” (2 തെസ്സ​ലൊ​നീ​ക്യർ 1:4) അതു​പോ​ലെ​തന്നെ, ആത്മാഭി​മാ​നം ഒരളവു​വ​രെ​യെ​ങ്കി​ലും ഉണ്ടായി​രി​ക്കു​ന്നത്‌ ആരോ​ഗ്യാ​വ​ഹ​വും സ്വാഭാ​വി​ക​വു​മാണ്‌. (റോമർ 12:3) അതു​കൊണ്ട്‌ ഒരുവന്റെ വംശ​ത്തെ​യോ കുടും​ബ​ത്തെ​യോ ഭാഷ​യെ​യോ നിറ​ത്തെ​യോ ജന്മദേ​ശ​ത്തെ​യോ കുറിച്ച്‌ അൽപ്പം അഭിമാ​നം​കൊ​ള്ളു​ന്നത്‌ അതിൽത്തന്നെ തെറ്റല്ല. അത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നാം ലജ്ജിക്കാൻ തീർച്ച​യാ​യും ദൈവം ആഗ്രഹി​ക്കു​ന്നില്ല. അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഈജി​പ്‌തു​കാ​ര​നായ ഒരു കുറ്റവാ​ളി​യാ​യി തെറ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​പ്പോൾ അവൻ മടികൂ​ടാ​തെ ഇങ്ങനെ പറഞ്ഞു: “ഞാൻ കിലി​ക്യ​യിൽ തർസൊസ്‌ എന്ന പ്രസി​ദ്ധ​ന​ഗ​ര​ത്തി​ലെ പൌര​നാ​യോ​രു യെഹൂദൻ ആകുന്നു.”—പ്രവൃ​ത്തി​കൾ 21:39.

എങ്കിലും, തന്നെത്താൻ പെരു​പ്പി​ച്ചു കാട്ടാ​നോ മറ്റുള്ള​വരെ അവമതി​പ്പോ​ടെ വീക്ഷി​ക്കാ​നോ വർഗാ​ഭി​മാ​നം ഇടയാ​ക്കു​മ്പോ​ഴാണ്‌ അത്‌ വികൃ​ത​രൂ​പം കൈ​ക്കൊ​ള്ളു​ന്നത്‌. ബൈബിൾ പറയുന്നു: “യഹോ​വാ​ഭക്തി ദോഷത്തെ വെറു​ക്കു​ന്ന​താ​കു​ന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രത​യുള്ള വായ്‌ എന്നിവയെ ഞാൻ പകെക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 8:13) സദൃശ​വാ​ക്യ​ങ്ങൾ 16:18 പറയുന്നു: “നാശത്തി​ന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാ​വം.” അതു​കൊണ്ട്‌, താൻ ഒരു ശ്രേഷ്‌ഠ വർഗത്തിൽപ്പെ​ട്ട​വ​നാ​ണെന്ന്‌ വീമ്പി​ള​ക്കു​ന്നത്‌ ദൈവ​ത്തിന്‌ അനിഷ്ട​ക​ര​മാണ്‌.—യാക്കോബ്‌ 4:16 താരത​മ്യം ചെയ്യുക.

വർഗാ​ഭി​മാ​ന​ത്തി​ന്റെ ഉത്ഭവം

തങ്ങളുടെ വംശ​ത്തെ​ക്കു​റിച്ച്‌ ആളുകൾ അമിത​മാ​യി അഭിമാ​നി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? ലീസ ഫുൺഡർബുർഗ്‌ എഴുതിയ കറുത്ത​വ​രും വെളു​ത്ത​വ​രും മറ്റുള്ള​വ​രും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം വർഗ​ത്തെ​ക്കു​റി​ച്ചുള്ള ആദ്യ (ഏറ്റവു​മ​ധി​കം കാലം നീണ്ടു​നിൽക്കു​ന്ന​തു​മായ) ധാരണകൾ ലഭിക്കു​ന്നത്‌ മാതാ​പി​താ​ക്ക​ളിൽനി​ന്നും കുടും​ബ​ത്തിൽനി​ന്നു​മാണ്‌.” സങ്കടക​ര​മെന്നു പറയട്ടെ, മാതാ​പി​താ​ക്ക​ളിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടുന്ന ധാരണകൾ പലപ്പോ​ഴും സമനി​ല​യി​ല്ലാ​ത്ത​തോ വികല​മോ ആണ്‌. തങ്ങളുടെ വർഗത്തിൽപ്പെ​ട്ടവർ ശ്രേഷ്‌ഠ​രാ​ണെ​ന്നും മറ്റു വർഗങ്ങ​ളിൽപ്പെ​ട്ടവർ വ്യത്യ​സ്‌ത​രോ അധമരോ ആണെന്നും ചില യുവാ​ക്ക​ളോട്‌ നേരിട്ട്‌ പറയു​ക​പോ​ലും ചെയ്‌തേ​ക്കാം. ഒട്ടുമി​ക്ക​പ്പോ​ഴും തങ്ങളുടെ മാതാ​പി​താ​ക്കൾ മറ്റ്‌ വംശങ്ങ​ളിൽപ്പെട്ട ആളുക​ളു​മാ​യി അധികം ഇടപഴ​കു​ന്നി​ല്ലെ​ന്നത്‌ യുവജ​നങ്ങൾ നിരീ​ക്ഷി​ച്ചേ​ക്കാം. ഇതും അവരുടെ ചിന്താ​ഗ​തി​യെ ശക്തമായി സ്വാധീ​നി​ച്ചേ​ക്കാം. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യോ സംഗീ​ത​ത്തി​ന്റെ​യോ കാര്യ​ത്തിൽ കൗമാ​ര​പ്രാ​യ​ക്കാർക്കും മാതാ​പി​താ​ക്കൾക്കും ഒരേ അഭി​പ്രാ​യ​മാ​യി​രി​ക്കി​ല്ലെ​ങ്കി​ലും വർഗത്തി​ന്റെ കാര്യ​ത്തിൽ യുവജ​ന​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ അതേ വീക്ഷണം വെച്ചു​പു​ലർത്തു​ന്ന​താ​യി സർവേകൾ വെളി​പ്പെ​ടു​ത്തു​ന്നു.

അടിച്ച​മർത്തൽ, ദുഷ്‌പെ​രു​മാ​റ്റം എന്നിവ​യു​ടെ ഫലമാ​യും, വംശത്തെ സംബന്ധിച്ച സമനി​ല​യി​ല്ലാത്ത മനോ​ഭാ​വങ്ങൾ വളർന്നു​വ​ന്നേ​ക്കാം. (സഭാ​പ്ര​സം​ഗി 7:7) ഉദാഹ​ര​ണ​ത്തിന്‌ ന്യൂന​പ​ക്ഷ​സ​മു​ദാ​യങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​യി​ലെ കുട്ടി​ക​ളിൽ ആത്മാഭി​മാ​ന​ത്തി​ന്റെ അഭാവ​മു​ള്ള​താ​യി വിദ്യാ​ഭ്യാ​സ​പ്ര​വർത്തകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. കാര്യങ്ങൾ നേരെ​യാ​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി ചില വിദ്യാ​ഭ്യാ​സ​പ്ര​വർത്തകർ, കുട്ടി​കളെ അവരുടെ വംശ​ത്തെ​ക്കു​റി​ച്ചുള്ള ചരിത്രം പഠിപ്പി​ക്കാ​നാ​യി പാഠ്യ​പ​ദ്ധ​തി​കൾ ആവിഷ്‌ക​രി​ച്ചി​ട്ടുണ്ട്‌. ശ്രദ്ധേ​യ​മാ​യി, വംശാ​ഭി​മാ​ന​ത്തിന്‌ ഊന്നൽ കൊടു​ക്കുന്ന ഈ പരിപാ​ടി വർഗീ​യ​തയെ ഊട്ടി​വ​ളർത്താ​നേ ഉതകു​ന്നു​ള്ളൂ എന്ന്‌ വിമർശകർ വാദി​ക്കു​ന്നു.

വംശങ്ങ​ളോ​ടു​ള്ള അനാ​രോ​ഗ്യാ​വ​ഹ​മായ മനോ​ഭാ​വങ്ങൾ വികാ​സം​പ്രാ​പി​ക്കു​ന്ന​തിൽ വ്യക്തി​പ​ര​മായ അനുഭ​വ​ങ്ങൾക്കും പങ്കുണ്ടാ​കാം. മറ്റൊരു വംശത്തിൽപ്പെട്ട ഒരാളിൽനി​ന്നു​ണ്ടായ അസുഖ​ക​ര​മായ ഒരനു​ഭവം ആ വംശത്തി​ലെ ആളുക​ളെ​ല്ലാം വെറു​ക്ക​ത്ത​ക്ക​വ​രോ മതഭ്രാ​ന്ത​ന്മാ​രോ ആണെന്ന്‌ ഒരുവൻ വിശ്വ​സി​ക്കാ​നി​ട​യാ​ക്കി​യേ​ക്കാം. മാധ്യ​മങ്ങൾ വംശീയ ഏറ്റുമു​ട്ട​ലു​കൾ, പൊലീ​സി​ന്റെ മൃഗീയത, പ്രതി​ഷേധ ജാഥകൾ എന്നിവ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​മ്പോ​ഴോ വംശീയ കൂട്ടങ്ങളെ മോശ​മായ രീതി​യിൽ വരച്ചു​കാ​ട്ടു​മ്പോ​ഴോ നിഷേ​ധാ​ത്മക ചിന്തകൾ ഉടലെ​ടു​ത്തേ​ക്കാം.

വർഗ​ശ്രേ​ഷ്‌ഠ​ത​യെന്ന സങ്കൽപ്പം

തങ്ങളുടെ വർഗത്തിന്‌ മറ്റു വർഗങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണെന്നു കരുതാ​നുള്ള അവകാ​ശ​മു​ണ്ടെന്ന ചിലരു​ടെ വാദഗ​തി​യിൽ കഴമ്പു​ണ്ടോ? ആളുകളെ പ്രത്യേക വർഗങ്ങ​ളാ​യി തരംതി​രി​ക്കാ​മെന്ന ആശയം​തന്നെ ആദ്യം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. ന്യൂസ്‌വീ​ക്കിൽ വന്ന ഒരു ലേഖനം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ പഠിച്ചി​ട്ടുള്ള ശാസ്‌ത്ര​ജ്ഞ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം, നിർവ​ചി​ക്കാൻ ശ്രമി​ക്കു​മ്പോൾ തികച്ചും വഴുതി​മാ​റുന്ന, ഒരാശ​യ​മാണ്‌ വർഗം.” “തൊലി​നി​റം, തലമു​ടി​യു​ടെ ഘടന, കണ്ണി​ന്റെ​യോ മൂക്കി​ന്റെ​യോ ആകൃതി എന്നിവ​യിൽ ദൃശ്യ​മായ മാറ്റങ്ങൾ” ഉണ്ടായി​രി​ക്കാ​മെ​ന്നതു ശരിതന്നെ. എങ്കിലും “ഈ വ്യത്യാ​സങ്ങൾ വെറും ഉപരി​പ്ല​വ​മായ വ്യത്യാ​സ​ങ്ങ​ളാണ്‌—എത്ര കഠിന​മാ​യി ശ്രമി​ച്ചാ​ലും ഒരു വർഗത്തെ മറ്റൊ​ന്നിൽനിന്ന്‌ വേർതി​രി​ക്കുന്ന ഗണ്യമായ വ്യത്യാ​സ​ങ്ങ​ളൊ​ന്നും ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ അവതരി​പ്പി​ക്കാൻ കഴിയില്ല . . . ഈ മേഖല​യിൽ പ്രവർത്തി​ക്കുന്ന മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ​യും അഭി​പ്രാ​യ​ത്തിൽ, വംശം എന്നു പറയു​ന്നത്‌ ‘സമൂഹ​ത്തി​ന്റെ സൃഷ്ടി മാത്ര’മാണ്‌—മുൻവി​ധി​യു​ടെ​യും അന്ധവി​ശ്വാ​സ​ത്തി​ന്റെ​യും കെട്ടു​ക​ഥ​യു​ടെ​യും [ദുഷി​പ്പി​ക്കുന്ന] ഒരു സംയുക്തം” എന്ന്‌ ന്യൂസ്‌വീക്ക്‌ പറഞ്ഞു.

വർഗങ്ങൾ തമ്മിൽ ശാസ്‌ത്രീ​യ​മായ വ്യത്യാ​സങ്ങൾ കൽപ്പി​ക്കാ​മെ​ങ്കിൽത്തന്നെ ഒരു “ശുദ്ധ” വർഗം എന്നുള്ളത്‌ ഒരു സങ്കൽപ്പ​മാണ്‌. ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക നിരീ​ക്ഷി​ക്കു​ന്നു: “ശുദ്ധ വർഗം എന്നൊ​ന്നില്ല; ഇന്നുള്ള എല്ലാ വർഗീ​യ​കൂ​ട്ട​ങ്ങ​ളും തികച്ചും കലർപ്പു​ള്ള​താണ്‌.” വാസ്‌തവം എന്താ​ണെ​ങ്കി​ലും, ദൈവം “ഒരുത്ത​നിൽനി​ന്നു മനുഷ്യ​ജാ​തി​യെ ഒക്കെയും ഉളവാക്കി” എന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:26) തൊലി​നി​റ​മോ തലമു​ടി​യു​ടെ ഘടനയോ മുഖത്തി​ന്റെ ആകൃതി​യോ എന്തുത​ന്നെ​യാ​യി​ക്കൊ​ള്ളട്ടെ, വാസ്‌ത​വ​ത്തിൽ ഒരൊറ്റ വർഗ​മേ​യു​ള്ളൂ—മനുഷ്യ​വർഗം. മനുഷ്യ​രെ​ല്ലാം നമ്മുടെ പൂർവ​പി​താ​വായ ആദാം​വഴി ബന്ധുക്ക​ളാണ്‌.

വർഗങ്ങ​ളു​ടെ​യെ​ല്ലാം പൊതു​വായ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ പുരാതന യഹൂദർ വളരെ ബോധ​വാ​ന്മാ​രാ​യി​രു​ന്നു. എങ്കിലും ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നി​ട്ടു​പോ​ലും യഹൂ​ദേതര സഹവി​ശ്വാ​സി​ക​ളുൾപ്പെ​ടെ​യുള്ള ആളുക​ളെ​ക്കാൾ തങ്ങൾ ശ്രേഷ്‌ഠ​രാ​ണെന്ന വിശ്വാ​സത്തെ ചിലർ മുറു​കെ​പി​ടി​ച്ചു! റോമർ 3:9-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​പ്ര​കാ​രം അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ വർഗ​ശ്രേ​ഷ്‌ഠ​ത​യെന്ന ആശയത്തെ തകർത്തു: “യെഹൂ​ദ​ന്മാ​രും യവനന്മാ​രും ഒരു​പോ​ലെ പാപത്തിൻ കീഴാ​കു​ന്നു.” അതു​കൊണ്ട്‌ തങ്ങൾക്ക്‌ ദൈവ​മു​മ്പാ​കെ പ്രത്യേക പദവി​യു​ണ്ടെന്ന്‌ ഒരൊറ്റ വർഗത്തി​നു​പോ​ലും വീമ്പി​ള​ക്കാ​നാ​കില്ല. തീർച്ച​യാ​യും, യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സം നിമിത്തം മാത്രമേ വ്യക്തി​കൾക്ക്‌ ദൈവ​വു​മാ​യി ബന്ധമു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കു​ക​യു​ള്ളൂ. (യോഹ​ന്നാൻ 17:3) തന്നെയു​മല്ല ‘സകല [“സകലതരം,” NW] മനുഷ്യ​രും രക്ഷപ്രാ​പി​ക്ക​ണ​മെ​ന്ന​തും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തണ​മെ​ന്ന​തും’ ദൈ​വേ​ഷ്ട​മാണ്‌.—1 തിമൊ​ഥെ​യൊസ്‌ 2:4.

എല്ലാ വർഗങ്ങ​ളും ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ ഒരു​പോ​ലെ​യാ​ണെന്ന തിരി​ച്ച​റിവ്‌, നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ​യും മറ്റുള്ള​വ​രെ​യും വീക്ഷി​ക്കുന്ന വിധത്തെ കാര്യ​മാ​യി ബാധി​ച്ചേ​ക്കാം. മറ്റുള്ള​വ​രോട്‌ ആദര​വോ​ടും ബഹുമാ​ന​ത്തോ​ടും കൂടെ പെരു​മാ​റാ​നും അവരി​ലുള്ള വ്യത്യാ​സ​ങ്ങളെ മതി​പ്പോ​ടെ വീക്ഷി​ക്കാ​നും അതു നിങ്ങളെ പ്രചോ​ദി​പ്പി​ക്കും. ഉദാഹ​ര​ണ​ത്തിന്‌ മുമ്പ്‌ പ്രതി​പാ​ദിച്ച മെലീസ എന്ന ക്രിസ്‌തീയ പെൺകു​ട്ടി, വ്യത്യ​സ്‌ത​മായ സംസാ​ര​ശൈ​ലി​യുള്ള കുട്ടി​കളെ തന്റെ സഹപാ​ഠി​കൾ കളിയാ​ക്കു​മ്പോൾ അതിൽ പങ്കു​ചേ​രാ​റില്ല. അവൾ പറയുന്നു: “രണ്ടു ഭാഷകൾ സംസാ​രി​ക്കു​ന്ന​വരെ ബുദ്ധി​ശാ​ലി​ക​ളാ​യി​ട്ടാണ്‌ ഞാൻ കണക്കാ​ക്കു​ന്നത്‌. മറ്റൊരു ഭാഷ സംസാ​രി​ക്കാൻ എനിക്കാ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ഒരു ഭാഷയേ എനിക്ക​റി​യാ​വൂ.”

നിങ്ങളു​ടെ വർഗത്തി​ലും സംസ്‌കാ​ര​ത്തി​ലും പെട്ടവർക്ക്‌ നിസ്സം​ശ​യ​മാ​യും അഭിമാ​നം​കൊ​ള്ളാൻ വളരെ​യ​ധി​കം കാര്യ​ങ്ങ​ളു​ള്ള​തു​പോ​ലെ മറ്റു വർഗങ്ങ​ളി​ലു​ള്ള​വർക്കും അതു​ണ്ടെന്ന്‌ ഓർക്കണം. നിങ്ങളു​ടെ സംസ്‌കാ​ര​ത്തെ​യും നിങ്ങളു​ടെ പൂർവ​പി​താ​ക്ക​ന്മാ​രു​ടെ നേട്ടങ്ങ​ളെ​യും കുറിച്ച്‌ അഭിമാ​നി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രി​ക്കാ​മെ​ങ്കി​ലും പരി​ശ്ര​മ​ത്തി​ലൂ​ടെ​യും കഠിന പ്രയത്‌ന​ത്തി​ലൂ​ടെ​യും നിങ്ങൾ വ്യക്തി​പ​ര​മാ​യി നേടി​യെ​ടുത്ത കാര്യ​ങ്ങ​ളിൽ അഭിമാ​നി​ക്കു​ന്നത്‌ കൂടുതൽ സംതൃ​പ്‌തി​ദാ​യ​ക​മാ​യി​രി​ക്കും! (സഭാ​പ്ര​സം​ഗി 2:24) വാസ്‌ത​വ​ത്തിൽ നിങ്ങൾക്ക്‌ അഭിമാ​നി​ക്കാൻ വകയുള്ള ഒരു നേട്ട​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. യിരെ​മ്യാ​വു 9:24-ൽ പറഞ്ഞി​രി​ക്കു​ന്ന​പ്ര​കാ​രം ദൈവം​തന്നെ ഇങ്ങനെ പറയുന്നു: “പ്രശം​സി​ക്കു​ന്ന​വ​നോ [“സ്വയം പ്രശം​സി​ക്കു​ന്ന​വ​നോ,” NW]: യഹോ​വ​യായ ഞാൻ ഭൂമി​യിൽ ദയയും ന്യായ​വും നീതി​യും പ്രവർത്തി​ക്കു​ന്നു എന്നിങ്ങനെ എന്നെ ഗ്രഹി​ച്ച​റി​യു​ന്ന​തിൽ തന്നേ പ്രശം​സി​ക്കട്ടെ [“സ്വയം പ്രശംസിക്കട്ടെ, NW].” നിങ്ങൾക്ക്‌ അങ്ങനെ അഭിമാ​നി​ക്കാ​നാ​കു​മോ?

[26-ാം പേജിലെ ചിത്രം]

വർഗങ്ങളെ സംബന്ധിച്ച ദൈവി​ക​വീ​ക്ഷണം അറിയു​ന്നത്‌ മറ്റു വർഗങ്ങ​ളിൽപ്പെ​ട്ട​വ​രു​ടെ സഹവാസം ആസ്വദി​ക്കു​ന്ന​തിന്‌ നമ്മെ സഹായി​ക്കും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക