വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 2/22 പേ. 24
  • ഒരതുല്യ പുനഃസമാഗമം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരതുല്യ പുനഃസമാഗമം
  • ഉണരുക!—1998
  • സമാനമായ വിവരം
  • ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്റെ കാരണം മനസ്സിലാക്കിയത്‌ എന്റെ ജീവിതത്തെ മാറ്റിമറിച്ചു
    2006 വീക്ഷാഗോപുരം
  • സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്ന യോഗങ്ങൾ
    2002 വീക്ഷാഗോപുരം
  • അത്‌ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്‌പർശിച്ചു
    ഉണരുക!—1998
  • മലിനീകരണം അവസാനിക്കുമോ?
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1998
g98 2/22 പേ. 24

ഒരതുല്യ പുനഃ​സ​മാ​ഗ​മം

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

വർഷം 1945. ബ്രൂസി​നു വയസ്സ്‌ രണ്ട്‌. അവന്റെ അമ്മ, മേരി, അവനെ അവസാ​ന​മാ​യി കണ്ടത്‌ ആ വർഷമാ​യി​രു​ന്നു. മേരി​യു​ടെ വിവാ​ഹ​മോ​ച​ന​ത്തെ​ത്തു​ടർന്ന്‌ ബ്രൂസി​ന്റെ നിയമ​പ​ര​മായ സംരക്ഷ​ണാ​വ​കാ​ശം അവന്റെ പിതാ​വി​നു നൽക​പ്പെട്ടു. താനു​മാ​യി യാതൊ​രു വൈകാ​രിക അടുപ്പ​വും കൂടാതെ ബ്രൂസി​നെ അവന്റെ പിതാ​വും അദ്ദേഹ​ത്തി​ന്റെ പുതിയ ഭാര്യ​യും വളർത്തി​ക്കൊ​ണ്ടു വരുന്ന​താ​യി​രി​ക്കും ഏറ്റവും ഉത്തമം എന്ന്‌ തന്റെ സ്വാഭാ​വിക വികാ​രങ്ങൾ കടിച്ച​മർത്തി​ക്കൊണ്ട്‌ മേരി തീരു​മാ​നി​ച്ചു. ക്രമേണ ബ്രൂസു​മാ​യി അവർക്ക്‌ യാതൊ​രു സമ്പർക്ക​വു​മി​ല്ലാ​താ​യി.

ഏതാനും വർഷങ്ങൾക്കു ശേഷം മേരി പുനർവി​വാ​ഹം കഴിക്കു​ക​യും ഒരു മകനു ജൻമ​മേ​കു​ക​യും ചെയ്‌തു. എന്നാൽ അപ്പോ​ഴും അവർ ബ്രൂസി​നെ​ക്കു​റി​ച്ചുള്ള ഓർമ താലോ​ലി​ച്ചി​രു​ന്നു. അവൻ എവി​ടെ​യാ​യി​രു​ന്നു? അവന്‌ ഇപ്പോൾ എന്തു സംഭവി​ച്ചി​രു​ന്നു?

1976-ൽ ബ്രൂസി​ന്റെ പിതാവു നിര്യാ​ത​നാ​യ​പ്പോൾ, ശവസം​സ്‌കാര ചടങ്ങിൽ മേരി​യും പങ്കെടു​ത്തി​രു​ന്നു. അപ്പോൾ, തന്റെ 30-കളിലായ ഒരു മിടുക്കൻ ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു ബ്രൂസ്‌. രണ്ടാന​മ്മ​യോ​ടൊ​പ്പം അവൻ അവിടെ ഉണ്ടായി​രു​ന്നു. രണ്ടാനമ്മ തന്റെ സ്വാഭാ​വിക മാതാ​വാ​ണെ​ന്നാണ്‌ ബ്രൂസ്‌ കരുതു​ന്ന​തെന്ന്‌ മേരി അപ്പോ​ഴും വിശ്വ​സി​ച്ച​തി​നാൽ, വിശേ​ഷി​ച്ചും അത്തര​മൊ​രു സാഹച​ര്യ​ത്തിൽ, അവനോട്‌ താനാ​രാ​ണെന്നു പറയു​ന്നത്‌ വലിയ ക്രൂര​ത​യാ​യി​രി​ക്കു​മെന്ന്‌ അവർക്കു തോന്നി. അവന്റെ പിതാവ്‌ പുനർവി​വാ​ഹം ചെയ്‌ത​യു​ട​നെ​തന്നെ അവനെ ഉപേക്ഷി​ച്ചെ​ന്നും തുടർന്ന്‌ ബ്രൂസി​നെ അവന്റെ വല്യമ്മ​യാണ്‌ വളർത്തി​യ​തെ​ന്നും അറിഞ്ഞി​രു​ന്നെ​ങ്കിൽ മേരി അങ്ങനെ പെരു​മാ​റു​മാ​യി​രു​ന്നില്ല.

ഏതാണ്ട്‌ ഈ സമയത്ത്‌ മേരി യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രു​വ​ളായ സൂവിനെ കണ്ടുമു​ട്ടു​ക​യും ഉടനടി ഒരു ഭവന ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതി​ക്കു​ക​യും ചെയ്‌തു. യാദൃ​ച്ഛി​ക​മെന്നു പറയട്ടെ, അതേസ​മയം ബ്രൂസും ഭാര്യ​യും സൂവിന്റെ ഭർത്താ​വായ അലെനു​മൊ​ത്തു ബൈബിൾ പഠിക്കാൻ ആരംഭി​ച്ചി​രു​ന്നു. എന്നാൽ പെട്ടെ​ന്നു​തന്നെ, തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ നിമിത്തം മേരി ബൈബിൾ പഠനം അവസാ​നി​പ്പി​ക്കു​ക​യും അവി​ടെ​നി​ന്നു സ്ഥലംമാ​റി​പ്പോ​കു​ക​യും ചെയ്‌തു.

1995-ൽ യഹോ​വ​യു​ടെ സാക്ഷികൾ മേരിയെ വീണ്ടും കണ്ടുമു​ട്ടി. അവർ തന്റെ ബൈബിൾ പഠനം പുനരാ​രം​ഭി​ക്കു​ക​യും സത്വര പുരോ​ഗതി വരുത്തു​ക​യും ചെയ്‌തു. സ്‌നാ​പ​ന​ത്തോട്‌ അടുത്ത​പ്പോൾ, ബ്രൂസി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ അവർ ഒരു ക്രിസ്‌തീയ മൂപ്പ​നോ​ടു രഹസ്യ​മാ​യി പറഞ്ഞു. അദ്ദേഹം അന്വേ​ഷി​ക്കു​ക​യും ബ്രൂസും കുടും​ബ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു മാത്രമല്ല അദ്ദേഹം മേരി​യു​ടെ സ്വന്ത പട്ടണത്തി​ലുള്ള സഭയിൽ ഒരു മൂപ്പനാ​ണെ​ന്നും കണ്ടെത്തി!

ബ്രൂസി​ന്റെ സഭയിലെ മറ്റു മൂപ്പൻമാർ ആശങ്കാ​കു​ല​രാ​യി. കാരണം, ബ്രൂസി​നോട്‌ അദ്ദേഹ​ത്തി​ന്റെ അമ്മ അടുത്ത പ്രത്യേക സമ്മേള​ന​ദി​ന​ത്തിൽ സ്‌നാ​പ​ന​മേൽക്കാൻ പോകു​ന്നു​വെന്ന്‌ പറയു​ന്ന​പക്ഷം, അദ്ദേഹ​ത്തി​ന്റെ പ്രതി​ക​രണം എങ്ങനെ​യാ​യി​രി​ക്കും? തന്റെ അമ്മ ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നു​പോ​ലും അദ്ദേഹ​ത്തി​ന​റി​യാ​മോ? എന്നാൽ കാര്യ​ങ്ങ​ളു​ടെ നിജസ്ഥി​തി അറിഞ്ഞ​യു​ട​നെ​തന്നെ ബ്രൂസ്‌, മേരി​യെ​ക്കാ​ണാ​നാ​യി കുടും​ബ​സ​മേതം പുറ​പ്പെട്ടു. “കഴിഞ്ഞ​തൊ​ക്കെ കഴിഞ്ഞു, സത്യത്തി​ലാ​യി​രി​ക്കു​മ്പോൾ ഭാവി​ക്കാണ്‌ വിലയു​ള്ളത്‌!” തന്റെ അമ്മയെ ആശ്ലേഷി​ക്കവേ, അദ്ദേഹം പറഞ്ഞ സാന്ത്വ​ന​ദാ​യ​ക​മായ വാക്കു​ക​ളാ​യി​രു​ന്നു ഇവ.

1996 മാർച്ചിൽ, മേരി തന്റെ 78-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടി​ലുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പൂർവ പെനിൻ സമ്മേളന ഹാളിൽവെച്ച്‌ സ്‌നാ​പ​ന​മേറ്റു. ബ്രൂസാണ്‌ അവരെ സ്‌നാ​പ​ന​പ്പെ​ടു​ത്തി​യത്‌. ഒരു ആത്മീയ സഹോ​ദ​രി​യാ​യി തന്റെ അമ്മയെ തിരി​കെ​ക്കി​ട്ടി​യ​തിൽ ബ്രൂസ്‌ എത്ര പുളകി​ത​നാ​യെ​ന്നോ!

[24-ാം പേജിലെ ചിത്രം]

ബ്രൂസ്‌ തന്റെ അമ്മയോ​ടൊ​പ്പം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക