വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 11/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എയ്‌ഡ്‌സും ഏഷ്യയും
  • ജർമനി​യിൽ അലർജി
  • കൈ കഴുകു​വിൻ!
  • ബാലപീ​ഡ​ന​വും പ്രതി​രോധ വ്യവസ്ഥ​യും
  • മെസ​പ്പൊ​ട്ടേ​മി​യ​യു​മാ​യി ചൈന​യ്‌ക്കുള്ള ബന്ധം
  • ഹെപ്പ​റ്റൈ​റ്റിസ്‌-ബിയുടെ അപകടങ്ങൾ
  • ഭവനാന്തര വായു മലിനീ​ക​ര​ണം
  • ജല യുദ്ധങ്ങൾ
  • വെനെ​സ്വേ​ല​യിൽ കടുത്ത കുറ്റകൃ​ത്യം
  • ആരോ​ഗ്യാ​വ​ഹ​മായ ഒരു ജീവി​ത​രീ​തി ഉന്നമി​പ്പി​ക്കൽ
  • കുട്ടികൾ വിഷമസന്ധിയിൽ
    ഉണരുക!—1993
  • മനുഷ്യർക്ക്‌ നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമോ?
    യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
  • 20-ാം നൂറ്റാണ്ടിലെ പകർച്ചവ്യാധി
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 11/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

എയ്‌ഡ്‌സും ഏഷ്യയും

ചില പാശ്ചാത്യ രാജ്യ​ങ്ങ​ളിൽ സ്ഥിരീ​ക​രി​ക്ക​പ്പെട്ട എയ്‌ഡ്‌സ്‌ രോഗി​ക​ളു​ടെ എണ്ണത്തിൽ നേരിയ കുറവ്‌ ഉണ്ടായി​ട്ടു​ണ്ടെ​ങ്കി​ലും ഏഷ്യയു​ടെ ഒട്ടുമിക്ക ഭാഗങ്ങ​ളി​ലും ഈ പകർച്ച​വ്യാ​ധി താണ്ഡവ​മാ​ടു​ക​യാണ്‌. ഏഷ്യാ​വീ​ക്കി​ലെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, ഇന്ത്യയിൽ അത്തരം രോഗി​ക​ളു​ടെ എണ്ണം “1990-കളുടെ ആദ്യ പകുതി​യിൽ 71 മടങ്ങ്‌ വർധിച്ചു.” 1990-ൽ രോഗി​ക​ളു​ടെ എണ്ണത്തിൽ ലോകത്ത്‌ 57-ാം സ്ഥാനത്താ​യി​രുന്ന തായ്‌ലൻഡ്‌, 1990-കളുടെ മധ്യ​ത്തോ​ടെ 5-ാം സ്ഥാന​ത്തെത്തി. കംബോ​ഡിയ 173-ാം സ്ഥാനത്തു​നി​ന്നും 59-ാം സ്ഥാന​ത്തേ​ക്കു​യർന്നു. അതേ കാലയ​ള​വിൽ ഫിലി​പ്പീൻസിൽ രോഗി​ക​ളു​ടെ എണ്ണത്തിൽ 131 ശതമാനം വർധന​വു​ണ്ടാ​യി. പ്രസ്‌തുത രാജ്യ​ങ്ങ​ളിൽ പലതി​ലും തഴച്ചു​വ​ള​രുന്ന ബാല​ലൈം​ഗിക വ്യവസാ​യ​മാണ്‌ ഭാഗി​ക​മാ​യി ഇതിന്റെ കുറ്റം പേറു​ന്ന​തെന്ന്‌ മിക്കവർക്കു​മ​റി​യാം. എന്നാൽ “വിനോ​ദ​സ​ഞ്ചാ​ര​ത്തിൽനി​ന്നുള്ള വരുമാ​നത്തെ കൂടു​ത​ലാ​യി ആശ്രയി​ക്കുന്ന” രാജ്യ​ങ്ങ​ളി​ലെ രാഷ്‌ട്രീ​യ​ക്കാർ ഇതി​നെ​തി​രെ “ഫലപ്ര​ദ​മായ നടപടി​കൾ കൈ​ക്കൊ​ള്ളാൻ വിമു​ഖ​രാ​ണെന്ന്‌” ഏഷ്യാ​വീക്ക്‌ പ്രസ്‌താ​വി​ക്കു​ന്നു.

ജർമനി​യിൽ അലർജി

14 വയസ്സി​ല​ധി​കം പ്രായ​മുള്ള നാലു ജർമൻകാ​രിൽ ഒരാൾവീ​തം അലർജി നിമിത്തം കഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന്‌ ജർമൻ ഫെഡറൽ അസോ​സി​യേഷൻ ഓഫ്‌ കമ്പനി ഹെൽത്ത്‌ ഇൻഷ്വ​റൻസ്‌ സ്‌കീം പ്രസി​ദ്ധീ​ക​രിച്ച ഒരു പഠന റിപ്പോർട്ട്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അലർജി​യു​ടെ സർവസാ​ധാ​ര​ണ​മായ രൂപം വൈ​ക്കോൽപ​നി​യാണ്‌. ജർമനി​യിൽ 60 ലക്ഷത്തോ​ളം ആളുകളെ അതു ബാധി​ക്കു​ന്നു. ഏകദേശം 23 ലക്ഷം ആളുകൾ സൂര്യ​പ്ര​കാ​ശ​ത്തോ​ടും 20 ലക്ഷത്തി​ല​ധി​കം പേർ മൃഗ​രോ​മ​ത്തോ​ടും അലർജി​യു​ള്ള​വ​രാ​ണെന്ന്‌ സ്യൂറ​റ്‌ഡോ​യിച്ച്‌ ററ്‌​സൈ​റ​റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. അലർജി നിമിത്തം ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രിൽ 40 ശതമാ​ന​ത്തി​ലേ​റെ​യും അതിനു മരുന്നു കഴിക്കു​ന്ന​വ​രാണ്‌. രോഗ ലക്ഷണങ്ങൾ തങ്ങളുടെ ദൈനം​ദിന ജീവി​ത​ച​ര്യ​യെ കാര്യ​മാ​യി നിയ​ന്ത്രി​ക്കു​ന്നു​വെന്ന്‌ 10 ശതമാനം ആളുകൾ പറയുന്നു. “ബേക്കറി​ജോ​ലി​ക്കാർ, ഫർണി​ച്ചർപ​ണി​ക്കാർ, നേഴ്‌സു​മാർ, ഡോക്ടർമാർ” എന്നിങ്ങനെ ചില പ്രത്യേക “തൊഴി​ലു​ക​ളി​ലും ഉദ്യോ​ഗ​ങ്ങ​ളി​ലും ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്ക്‌ അലർജി ഉണ്ടാകാ​നുള്ള സാധ്യത വളരെ കൂടു​തലാ”ണെന്നും ആ സർവേ വെളി​പ്പെ​ടു​ത്തി.

കൈ കഴുകു​വിൻ!

“പല രോഗ​ങ്ങ​ളു​ടെ​യും വ്യാപനം തടയാ​നുള്ള ഏറ്റവും ഫലപ്ര​ദ​വും ലളിത​വും ലാഭക​ര​വു​മായ മാർഗം നിങ്ങളു​ടെ കൈ കഴുകു​ന്നതാ”ണെന്ന്‌ ഇറ്റാലി​യൻ വർത്തമാ​ന​പ​ത്ര​മായ കോറി​യേറാ ഡേല്ലാ സേറാ പ്രസ്‌താ​വി​ക്കു​ന്നു. എന്നാൽ, “ഓരോ പത്ത്‌ ഇറ്റലി​ക്കാ​രി​ലും മൂന്നി​ല​ധി​കം പേർ കക്കൂസിൽ പോയ​ശേഷം കൈകൾ കഴുകാ​റില്ല, അതിനു​ശേഷം ഉടനേ ആഹാരം കഴിക്കു​ക​യാ​ണെ​ങ്കിൽ പോലും.” മറ്റു രാജ്യ​ങ്ങ​ളിൽ സമാന​മായ സർവേ നടത്തി​യ​പ്പോൾ ലഭിച്ച ഫലവും ഏകദേശം ഇതു തന്നെ. “അണുക്കളെ ആഹാര​ത്തി​ലെ​ത്തി​ച്ചു മലിനീ​ക​ര​ണ​ത്തി​ന്റെ ഒരു ശൃംഖ​ല​യ്‌ക്ക്‌ ആരംഭം കുറി​ക്കാൻ കൈകൾക്കാ​കും,” സൂക്ഷ്‌മ​ജീ​വി​ശാ​സ്‌ത്ര​ജ്ഞ​നായ എൻറി​കോ മാല്യാ​നോ വിവരി​ക്കു​ന്നു. ഈ ശൃംഖ​ലയെ എങ്ങനെ ഭേദി​ക്കാം? ചൂടു​ള്ള​തോ ഇളംചൂ​ടു​ള്ള​തോ ആയ വെള്ളവും സോപ്പും ഉപയോ​ഗിച്ച്‌ കുറഞ്ഞ​പക്ഷം 30 സെക്കൻഡെ​ങ്കി​ലും (ബാക്ടീ​രിയ നിർമാർജ​ന​ത്തി​നാ​വ​ശ്യ​മായ ഏറ്റവും കുറഞ്ഞ സമയം) കൈകൾ— നഖത്തിന്റെ അടിവശം ഉൾപ്പെടെ— കഴുകുക. പത്തു പതിനഞ്ച്‌ സെക്കൻഡ്‌ അവ പരസ്‌പരം അമർത്തി​ത്തി​രു​മ്മു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. കൈമു​ട്ടു​മു​തൽ വിരലു​കൾവരെ നല്ലവണ്ണം കഴുകി തുവർത്തുക, അതേ ലേഖനം പറയുന്നു.

ബാലപീ​ഡ​ന​വും പ്രതി​രോധ വ്യവസ്ഥ​യും

ജപ്പാനി​ലെ മിയേ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു കുട്ടി ദീർഘ​കാ​ലം പീഡി​പ്പി​ക്ക​പ്പെ​ടു​മ്പോൾ അവന്റെ പ്രതി​രോധ വ്യവസ്ഥ ക്ഷയിക്കു​ന്നു, അങ്ങനെ രോഗ​ബാ​ധി​ത​നാ​കാ​നുള്ള സാധ്യ​ത​യും വർധി​ക്കു​ന്നു. പ്രസ്‌തുത സർവക​ലാ​ശാല ശാരീ​രിക പീഡനം ഹേതു​വാ​യുള്ള മസ്‌തിഷ്‌ക രക്തസ്രാ​വ​മോ മറ്റവസ്ഥ​ക​ളോ നിമിത്തം മരണമടഞ്ഞ, ഒരു മാസം​മു​തൽ ഒമ്പത്‌ വയസ്സ്‌വരെ പ്രായ​മുള്ള 50 കുട്ടി​ക​ളു​ടെ മൃത​ദേ​ഹങ്ങൾ പഠനവി​ധേ​യ​മാ​ക്കി. “പ്രതി​രോധ വ്യവസ്ഥ​യു​ടെ ധർമങ്ങളെ നിയ​ന്ത്രി​ക്കുന്ന” അവരുടെ തൈമ​സ്‌ഗ്ര​ന്ഥി​ക​ളു​ടെ ഭാരം “അതിന്റെ സാധാരണ ഭാരത്തി​ന്റെ പകുതി​യാ​യി കുറഞ്ഞി​രു​ന്നു,” മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. പീഡന​ത്തി​ന്റെ ദൈർഘ്യം കൂടി​യ​തി​ന​നു​സ​രി​ച്ചു ശോഷ​ണ​വും വർധി​ച്ചി​രു​ന്നു. വാസ്‌ത​വ​ത്തിൽ “ആറുമാ​സ​ത്തി​ല​ധി​കം പീഡന​ത്തി​നു വിധേ​യ​നായ ഒരു കുട്ടി​യു​ടെ ഗ്രന്ഥിക്ക്‌ പീഡന​ത്തി​നു വിധേ​യ​നാ​കാഞ്ഞ ഒരു കുട്ടി​യു​ടേ​തി​ന്റെ പതിനാ​റി​ലൊന്ന്‌ ഭാരമേ ഉണ്ടായി​രു​ന്നു​ള്ളൂ,” പ്രസ്‌തുത പത്രം പ്രസ്‌താ​വി​ച്ചു. മാനസിക പീഡന​ത്തി​നോ ആഹാരം പ്രദാനം ചെയ്യു​ന്ന​തി​ലുള്ള മാതാ​പി​താ​ക്ക​ളു​ടെ പരാജയം നിമി​ത്ത​മുള്ള വികല​പോ​ഷ​ണ​ത്തി​നോ ഇരയായ കുട്ടി​ക​ളി​ലും സമാന​മായ ഗ്രന്ഥി​ശോ​ഷണം ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌.

മെസ​പ്പൊ​ട്ടേ​മി​യ​യു​മാ​യി ചൈന​യ്‌ക്കുള്ള ബന്ധം

പുരാതന ചൈനീസ്‌ സംസ്‌കാ​രം ബാഹ്യ​സ്വാ​ധീ​നം കൂടാതെ ചൈന​യി​ലെ ഹ്വാങ്‌ ഹേ താഴ്‌വ​ര​യി​ലാണ്‌ ഉടലെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു ദീർഘ​കാ​ല​മാ​യി കരുതി​പ്പോ​ന്നത്‌. എന്നാൽ പുരാ​വ​സ്‌തു​പ​ര​മായ ഒരു സമീപ​കാല കണ്ടെത്ത​ലി​നു​ശേഷം, ഇപ്പോൾ ഈ സിദ്ധാന്തം സംശയ​ത്തി​ന്റെ നിഴലി​ലാണ്‌. ചൈന​യി​ലെ സെച്വാൻ പ്രവി​ശ്യ​യി​ലുള്ള ചെയ്‌ങ്‌റ്റു​വി​ന​ടു​ത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ ഒരു സംഘം പുരാ​വ​സ്‌തു​ഗ​വേ​ഷകർ, ചുറ്റു​മ​തി​ലി​നു​ള്ളി​ലുള്ള ഒരു പുരാതന ക്ഷേത്ര​ത്തി​ന്റേ​തെന്നു തോന്നുന്ന അവശി​ഷ്ടങ്ങൾ കുഴി​ച്ചെ​ടു​ത്തി​രി​ക്കു​ന്നെന്ന്‌ കൂര്യേ എന്റർനാ​സ്യൊ​ണൽ എന്ന ഫ്രഞ്ച്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. പ്രസ്‌തുത ക്ഷേത്ര​ത്തി​ന്റെ രൂപഘടന പുരാതന മെസ​പ്പൊ​ട്ടേ​മി​യ​യി​ലെ സിഗു​റാ​റ്റു​കളെ അനുസ്‌മ​രി​പ്പി​ക്കു​ന്നെന്ന്‌ ആ പുരാ​വ​സ്‌തു​ഗ​വേ​ഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “സിന്ധു​ന​ദീ​തട സംസ്‌കാ​ര​ത്തോ​ടും മെസ​പ്പൊ​ട്ടേ​മി​യൻ സംസ്‌കാ​ര​ത്തോ​ടും അടുത്തു ബന്ധമു​ണ്ടാ​യി​രുന്ന ഒരു അതുല്യ പുരാതന ചൈനീസ്‌ സംസ്‌കാ​ര​ത്തി​ന്റെ ഉത്ഭവസ്ഥാ​ന​മാ​യി​രി​ക്കാൻ [സെച്വാ​നു] സാധി​ക്കു​മെന്നു” ക്യോ​ട്ടോ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റായ ഇച്ചിറോ കോമി​നാ​മി പ്രസ്‌താ​വി​ക്കു​ന്നു.

ഹെപ്പ​റ്റൈ​റ്റിസ്‌-ബിയുടെ അപകടങ്ങൾ

ഹെപ്പ​റ്റൈ​റ്റിസ്‌ ബി നിമിത്തം ഓരോ വർഷവും പത്തു ലക്ഷത്തി​ലേ​റെ​പ്പേർ മരണമ​ട​യു​ന്നു​വെന്ന്‌ ലോകാ​രോ​ഗ്യ സംഘടന കണക്കാ​ക്കു​ന്നു. ഇതിൽ ഏകദേശം 1,50,000 മരണവും ഇന്ത്യയി​ലാ​ണെന്നു ശിശു​രോ​ഗ​വി​ദ​ഗ്‌ധ​നായ ജഗദീഷ്‌ ചിന്നപ്പ പറയുന്നു. ഒരു ബഹുരാ​ഷ്‌ട്ര ഔഷധ​ക്ക​മ്പനി സംഘടി​പ്പിച്ച സമ്മേള​ന​ത്തിൽവെച്ച്‌, “ലോക​മെ​മ്പാ​ടു​മു​ള്ള​തി​ന്റെ പത്തു ശതമാനം, അതായത്‌ 3.5 കോടി​മു​തൽ 4 കോടി​വരെ, എച്ച്‌ബി​വി [ഹെപ്പ​റ്റൈ​റ്റിസ്‌-ബി വൈറസ്‌] വാഹകർ” ഇന്ത്യയി​ലു​ള്ള​താ​യി അദ്ദേഹം പ്രസ്‌താ​വി​ച്ചെന്ന്‌ ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. “വിട്ടു​മാ​റാത്ത കരൾരോ​ഗ​ത്തി​ന്റെ രണ്ടി​ലൊ​ന്നി​നും പ്രാഥ​മിക കരൾ അർബു​ദ​ത്തി​ന്റെ പത്തിൽ എട്ടിനും കാരണം ഹെപ്പ​റ്റൈ​റ്റിസ്‌ ബി ആണെന്ന്‌” ഈ വർത്തമാ​ന​പ​ത്രം കൂട്ടി​ച്ചേർക്കു​ന്നു.

ഭവനാന്തര വായു മലിനീ​ക​ര​ണം

ന്യൂഡൽഹി​യി​ലുള്ള ടാറ്റാ ഊർജ​ഗ​വേ​ഷ​ണ​സ്ഥാ​പനം (ടിഇആർഐ) അടുത്ത കാലത്തു നടത്തിയ ഒരു പഠനം സൂചി​പ്പി​ക്കു​ന്നത്‌ ഓരോ വർഷവും 22 ലക്ഷം ഇന്ത്യക്കാർ വായു മലിനീ​ക​ര​ണ​ജന്യ രോഗങ്ങൾ നിമിത്തം മരണമ​ട​യു​ന്നു​വെ​ന്നാണ്‌. ആ പഠനമ​നു​സ​രിച്ച്‌, ഒരു മുഖ്യ ഘടകം ഭവനാന്തര വായു മലിനീ​ക​ര​ണ​മാ​ണെന്ന്‌ ദി ഇൻഡ്യൻ എക്‌സ്‌പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. കൽക്കരി​യും വിറകും ചാണക​വും ഉപയോ​ഗി​ച്ചു പാചകം ചെയ്യുന്ന ചേരി​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌ത്രീ​കൾക്കാണ്‌ ഏറ്റവും അപകട​മു​ള്ളത്‌. ഭവനത്തി​നു വെളി​യി​ലുള്ള വായു മലിനീ​ക​രണം നിയ​ന്ത്രി​ക്കാൻ നടപടി​കൾ കൈ​ക്കൊ​ള്ളു​ന്നു​ണ്ടെ​ങ്കി​ലും സ്വന്തം ഭവനത്തി​നു​ള്ളിൽ ജനകോ​ടി​കൾ നേരി​ടുന്ന വിപത്ത്‌ ലഘൂക​രി​ക്കാൻ ഒന്നും​തന്നെ ചെയ്യു​ന്നി​ല്ലെന്നു വിദഗ്‌ധർ കരുതു​ന്നു. യാതൊ​രു ക്ഷിപ്ര​പ​രി​ഹാ​ര​വും സാധ്യ​മ​ല്ലെന്നു തോന്നുന്ന ഒരു ഗുപ്‌ത പ്രതി​സ​ന്ധി​യാണ്‌ നിലവി​ലു​ള്ളത്‌” ടിഇആർഐ-യുടെ ഡയറക്ടർ ആർ. കെ. പച്ചൗരി പ്രസ്‌താ​വി​ച്ചു.

ജല യുദ്ധങ്ങൾ

1997 മാർച്ചിൽ, മൊ​റോ​ക്കോ​യി​ലെ മറാക്കി​ഷിൽവെച്ചു നടന്ന പ്രഥമ ലോക​ജ​ല​സ​മ്മേ​ള​ന​ത്തിൽ ലോക​ത്തി​ലെ ജലവി​ഭ​വ​ത്തി​ന്റെ ഭാവി സംബന്ധി​ച്ചുള്ള അശുഭ​സൂ​ച​ക​മായ മുന്നറി​യി​പ്പു​കൾ കേട്ടു. മലിനീ​ക​രണം, വരൾച്ച, ജനസം​ഖ്യാ​പ്പെ​രു​പ്പം എന്നിവ ജലവി​ഭ​വ​ങ്ങ​ളു​ടെ ആവശ്യകത മുമ്പെ​ന്ന​ത്തെ​ക്കാ​ളും വർധി​പ്പി​ക്കു​ന്നു. ഫ്രഞ്ച്‌ വർത്തമാ​ന​പ​ത്ര​മായ ല മോൺട്‌ റിപ്പോർട്ട്‌ ചെയ്യു​ന്ന​തു​പോ​ലെ, “ജലത്തിന്റെ ആവശ്യകത ലോക ജനസം​ഖ്യ​യെ​ക്കാൾ രണ്ടിരട്ടി വേഗത്തിൽ കുതി​ച്ചു​യ​രു​ന്നു.” ലോക അന്തരീ​ക്ഷ​ശാ​സ്‌ത്ര സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌ 2025-ാം ആണ്ട്‌ ആകു​മ്പോ​ഴേ​ക്കും, ജലവി​ഭവം വേണ്ട​ത്ര​യി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും ലോക​ജ​ന​സം​ഖ്യ​യു​ടെ മൂന്നിൽ രണ്ടു ഭാഗവും വസിക്കുക. തക്കതായ ഒരു പോം​വഴി കണ്ടെത്താ​ത്ത​പക്ഷം, 21-ാം നൂറ്റാ​ണ്ടിൽ ജലത്തെ​ച്ചൊ​ല്ലി യുദ്ധം നടക്കു​മെന്ന്‌ അധികാ​രി​കൾ ഭയപ്പെ​ടു​ന്നു. ഇതി​നോ​ട​കം​തന്നെ, “ഏറ്റുമു​ട്ട​ലി​നു സാധ്യ​ത​യുള്ള 300 മേഖലകൾ യുഎൻ ചൂണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്നു,” ല മോൺട്‌ വിവരി​ക്കു​ന്നു.

വെനെ​സ്വേ​ല​യിൽ കടുത്ത കുറ്റകൃ​ത്യം

2,00,00,000 ജനങ്ങളുള്ള വെനെ​സ്വേ​ല​യിൽ പ്രതി​മാ​സം ശരാശരി 400-ഓളം കൊല​പാ​ത​കങ്ങൾ നടക്കു​ന്നെന്ന്‌ വർത്തമാ​ന​പ​ത്ര​മായ എൽ യൂണി​വേ​ഴ്‌സാൽ റിപ്പോർട്ടു ചെയ്യുന്നു. ഒരു സ്ഥാപനം നടത്തിയ പഠനമ​നു​സ​രിച്ച്‌ കുറ്റകൃ​ത്യ​ത്തി​ന്റെ വർധന​വി​നുള്ള മുഖ്യ കാരണങ്ങൾ സാമ്പത്തി​കമല്ല പിന്നെ​യോ സാമൂ​ഹി​ക​സാം​സ്‌കാ​രിക വിഷയ​ങ്ങ​ളാണ്‌. “ദുഷ്‌കൃ​ത്യ​ത്തി​ന്റെ മുഖ്യ ഹേതു ദാരി​ദ്ര്യ​മല്ല” എന്ന തലക്കെ​ട്ടിൻ കീഴിൽ, റിപ്പോർട്ട​നു​സ​രിച്ച്‌ വെനെ​സ്വേ​ല​യി​ലെ കുറ്റകൃ​ത്യ​ത്തി​നു നിദാനം മാനവിക മൂല്യ​ങ്ങ​ളു​ടെ​യും മാതാ​പി​താ​ക്കൾ വീട്ടിൽവെച്ച്‌ നൽകേണ്ട പരിശീ​ല​ന​ത്തി​ന്റെ​യും അഭാവ​മാ​ണെന്ന്‌ ആ വർത്തമാ​ന​പ​ത്രം അഭി​പ്രാ​യ​പ്പെട്ടു. മാതൃ-പിതൃ ധർമം ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ നിർവ​ഹി​ക്കാൻ പഠിപ്പി​ക്കുക, കൂടുതൽ കുടും​ബോ​ന്മു​ഖ​രാ​യി​രി​ക്കാൻ ജനങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നിവ​യാണ്‌ സാഹച​ര്യം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വിദഗ്‌ധർ ശുപാർശ​ചെ​യ്യു​ന്നത്‌.

ആരോ​ഗ്യാ​വ​ഹ​മായ ഒരു ജീവി​ത​രീ​തി ഉന്നമി​പ്പി​ക്കൽ

ലോകാ​രോ​ഗ്യ സംഘടന (ഡബ്ലിയു​എച്ച്‌ഒ) അതിന്റെ 1997-ലെ ലോകാ​രോ​ഗ്യ റിപ്പോർട്ടിൽ, മാനവ​രാ​ശി വഷളാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു “ദാരു​ണാ​വസ്ഥ”യെ അഭിമു​ഖീ​ക​രി​ക്കു​ന്നെന്നു മുന്നറി​യി​പ്പു നൽകുന്നു. വർഷം​തോ​റും കാൻസ​റും ഹൃ​ദ്രോ​ഗ​വും വിട്ടു​മാ​റാത്ത മറ്റ്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ​ടൊ​പ്പം 2.4 കോടി​യി​ല​ധി​കം ആളുക​ളു​ടെ ജീവന​പ​ഹ​രി​ക്കു​ന്നു. മറ്റു കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ കഷ്ടപ്പാട്‌ വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു. അടുത്ത 25 വർഷത്തി​നു​ള്ളിൽ, മിക്ക രാഷ്‌ട്ര​ങ്ങ​ളി​ലും കാൻസർ രോഗി​ക​ളു​ടെ എണ്ണം ഇരട്ടി​യാ​കു​മെന്ന്‌ കരുത​പ്പെ​ടു​ന്നു. സമ്പന്ന രാഷ്‌ട്ര​ങ്ങ​ളി​ലെ മുഖ്യ കൊല​യാ​ളി​ക​ളായ ഹൃ​ദ്രോ​ഗ​വും ഹൃദയാ​ഘാ​ത​വും ദരിദ്ര രാജ്യ​ങ്ങ​ളി​ലും പിടി​മു​റു​ക്കും. ഈ സാധ്യ​ത​ക​ളോ​ടുള്ള പ്രതി​ക​ര​ണ​മെന്ന നിലയിൽ, ആരോ​ഗ്യാ​വ​ഹ​മായ ജീവിത രീതികൾ ഉന്നമി​പ്പിച്ച്‌, മിക്ക​പ്പോ​ഴും മാരക​രോ​ഗ​ങ്ങ​ളിൽ കലാശി​ക്കുന്ന അപകട ഘടകങ്ങൾക്ക്‌—അനാ​രോ​ഗ്യ​ക​ര​മായ ഭക്ഷണ​ക്രമം, പുകവലി, അമിത​ഭാ​രം, വ്യായാ​മ​ത്തി​ന്റെ അഭാവം—തടയി​ടാൻ “തീവ്ര​വും ഊർജ​സ്വ​ല​വു​മായ” ഒരു ലോക​വ്യാ​പക പ്രചാ​ര​ണ​പ​രി​പാ​ടിക്ക്‌ ഡബ്ലിയു​എച്ച്‌ഒ ആഹ്വാനം ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക