അദ്ദേഹത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി
യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പള്ളിയിൽ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണെന്ന് ഇന്ത്യയിൽ വെച്ച് യഹോവയുടെ സാക്ഷികൾ കണ്ടുമുട്ടിയ ഒരാൾ മനസ്സിലാക്കി. അദ്ദേഹം ഇതിനെക്കുറിച്ച് യഹോവയുടെ സാക്ഷികളുമായി സംസാരിക്കുകയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഇന്ത്യയിലെ ബ്രാഞ്ച് ഓഫീസിന് എഴുതുകയും ചെയ്തു.
അദ്ദേഹം ഒരിക്കൽ എഴുതിയ കത്തിന്റെ തുടക്കം ഇതായിരുന്നു: “ലൊണാവ്ലയിലെ”—ഇന്ത്യയിലെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം—“എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങൾക്ക്.” അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “1995 മേയ് 8 ഉണരുക!യുടെ ‘നിങ്ങൾ എന്നെങ്കിലും അറിയാൻ ആഗ്രഹിച്ചിട്ടുണ്ടോ?’ എന്ന തലക്കെട്ടിലുള്ള ലേഖനം എന്റെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും തത്ക്ഷണം ഉത്തരം നൽകി. യഹോവയുടെ സാക്ഷികളുടെ പക്കൽ സത്യമുണ്ടെന്ന് എനിക്കു പൂർണ ബോധ്യമുണ്ട്.”
ഉണരുക!യിലെ ആ ലേഖനം പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു: “സത്യാരാധന ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നാമം മറച്ചുവെക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുമോ?” “സത്യമതം അതിന്റെ പഠിപ്പിക്കലുകളുടെ ഫലമായി ഏതുതരം നടത്ത ഉത്പാദിപ്പിക്കണം?” “ദൈവം അംഗീകരിച്ചിട്ടുള്ള ആരാധന യുദ്ധങ്ങളിലും വംശീയവും ഗോത്രപരവുമായ കുരുതികളിലും പങ്കെടുക്കുന്നതിന് അനുവദിക്കുമോ?”
ഉണരുക!യ്ക്ക് നിങ്ങളെയും ബൈബിൾ സത്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിൽ സഹായിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. നിങ്ങൾ ഉണരുക!യുടെ ഒരു പ്രതി ലഭിക്കാനോ നിങ്ങളുമായി ബൈബിൾ ചർച്ച നടത്തുന്നതിനായി ആരെങ്കിലും നിങ്ങളുടെ വീടു സന്ദർശിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India, എന്ന വിലാസത്തിലോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ വിലാസത്തിലോ എഴുതുക.