വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 3/8 പേ. 31
  • ഹൃദയംഗമമായ ഒരു അഭ്യർഥന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഹൃദയംഗമമായ ഒരു അഭ്യർഥന
  • ഉണരുക!—1997
  • സമാനമായ വിവരം
  • ദത്തെടുക്കൽ—അതു നിങ്ങൾക്കുള്ളതോ?
    ഉണരുക!—1996
  • ദത്തെടുക്കൽ—എന്തിന്‌, എങ്ങനെ?
    ഉണരുക!—1996
  • കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിൽ വഴിത്തിരിവാകുമ്പോൾ. . .
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 3/8 പേ. 31

ഹൃദയം​ഗ​മ​മായ ഒരു അഭ്യർഥന

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​തൊ​ണ്ണൂ​റ്റി​യാറ്‌ മേയ്‌ 8 ഉണരുക!യിൽ ദത്തെടു​ക്കൽ എന്ന വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ഒരു ലേഖന​പ​ര​മ്പ​ര​യു​ണ്ടാ​യി​രു​ന്നു. ലോക​മെ​മ്പാ​ടു​മുള്ള വായന​ക്കാ​രിൽ നിന്നു ലഭിച്ച പ്രതി​ക​രണം ഞങ്ങളെ ആശ്ചര്യ​ഭ​രി​ത​രാ​ക്കി. പിൻവ​രുന്ന കത്ത്‌ പ്രത്യേ​കി​ച്ചും ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു.

“കുട്ടി​കളെ വിട്ടു​കൊ​ടു​ക്കേ​ണ്ടി​വന്ന ഞങ്ങളി​ല​നേ​ക​രും വാസ്‌ത​വ​ത്തിൽ അവരെ വളർത്താ​നാ​ഗ്ര​ഹി​ച്ചി​രു​ന്നു എന്ന വസ്‌തുത ശ്രദ്ധയിൽപ്പെ​ടു​ത്തേണ്ട ആവശ്യം എനിക്കു​ണ്ടെന്നു തോന്നു​ന്നു. ഞാൻ സ്‌കൂ​ളിൽ പഠിച്ചു​കൊ​ണ്ടി​രുന്ന ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി​യാ​യി​രു​ന്നു. എന്റെ മാതാ​പി​താ​ക്കൾ, അവിവാ​ഹി​ത​യായ ഞാൻ ഗർഭി​ണി​യാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾത്തന്നെ, ഞാൻ എന്റെ സ്വന്തം നന്മയ്‌ക്കു പകരം കുട്ടി​യു​ടെ നന്മ ഒന്നാമ​തു​വെ​ക്ക​ണ​മെ​ന്നും അതിനെ ദത്തു നൽകണ​മെ​ന്നും എന്നെ അറിയി​ച്ചു. ‘ഒരു കുഞ്ഞിന്‌ അമ്മയെ​യും അച്ഛനെ​യും ഒരു​പോ​ലെ ആവശ്യ​മു​ണ്ടെന്ന്‌’ അവർ എന്നോടു പറഞ്ഞു. അതു പ്രദാനം ചെയ്യാൻ എന്നെ​ക്കൊ​ണ്ടു സാധി​ക്കു​മാ​യി​രു​ന്നില്ല. ഞാൻ കുഞ്ഞിനെ വളർത്തു​ന്നത്‌ എന്റെ മാതാ​പി​താ​ക്കൾക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു—കുഞ്ഞി​നെ​യും​കൊ​ണ്ടു വന്നാൽ എനിക്ക്‌ അവരുടെ വീട്ടിൽ സ്ഥാനമു​ണ്ടാ​കു​മാ​യി​രു​ന്നില്ല. എനി​ക്കെന്തു ചെയ്യാൻ പറ്റും? ‘നിന്റെ സ്വാത​ന്ത്ര്യം നഷ്ടപ്പെ​ടു​ത്തി​യ​തി​ലുള്ള നീരസം മുഴുവൻ നീ കുട്ടി​യു​ടെ മേൽ തീർക്കും’ എന്ന്‌ അവർ വാദിച്ചു.

“എന്റെ ഗർഭം തിരി​ച്ച​റി​യാ​വുന്ന ഘട്ടമാ​യ​പ്പോൾ, എന്നെ സ്‌കൂ​ളിൽ നിന്നു ദൂരെ ഒരു ബന്ധുവി​ന്റെ കൂടെ താമസി​ക്കാ​നാ​യി കൂട്ടി​ക്കൊ​ണ്ടു​പോ​യി. വീടു വിടു​മ്പോൾ, എന്റെ പ്രസവം കഴിഞ്ഞ്‌ കുഞ്ഞിനെ ഉപേക്ഷി​ക്കു​ന്ന​തു​വരെ വീട്ടിൽ എനിക്കു പ്രവേ​ശ​ന​മു​ണ്ടാ​കില്ല എന്നെനി​ക്ക​റി​യാ​മാ​യി​രു​ന്നു.

“അവിവാ​ഹിത മാതാ​ക്കൾക്കുള്ള ഒരു സദനത്തി​ലേക്ക്‌ എന്നെ അയച്ചു. കുട്ടിയെ ദത്തു നൽകു​ന്ന​തി​നുള്ള എന്റെ തീരു​മാ​നം സംബന്ധിച്ച്‌ എനിക്കു സംശയ​മൊ​ന്നു​മി​ല്ല​ല്ലോ എന്ന്‌ അവിടു​ത്തെ സാമൂ​ഹിക പ്രവർത്തക എന്നോടു ചോദി​ച്ചു. മറ്റു പോം​വ​ഴി​യി​ല്ലാ​ഞ്ഞി​ട്ടാ​യി​രു​ന്നു ഞാൻ അങ്ങനെ തീരു​മാ​നി​ച്ച​തെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞില്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി. എന്റെ കുഞ്ഞിനെ എനിക്കു വേണമാ​യി​രു​ന്നു! അവന്റെ ചിരി​യും സന്തോ​ഷ​വു​മൊ​ക്കെ കാണാൻ എല്ലായ്‌പോ​ഴും ഞാൻ കൊതി​ച്ചി​രു​ന്നു. മിക്ക പെറ്റമ്മ​മാർക്കും എനിക്ക​നു​ഭ​വ​പ്പെ​ട്ട​തു​പോ​ലെ അനുഭ​വ​പ്പെ​ടു​ന്നു എന്നു നിങ്ങളു​ടെ വായന​ക്കാർ മനസ്സി​ലാ​ക്കണം.

“എനിക്ക്‌ ഒരിക്ക​ലും തിര​ഞ്ഞെ​ടു​ക്കാ​നുള്ള അവകാശം ലഭിച്ചില്ല. അതു​കൊണ്ട്‌ കുട്ടി​യു​ടെ ‘മികച്ച താത്‌പ​ര്യ​ത്തി​നു​ത​കു​ന്നത്‌’ എന്ന്‌ എന്നോടു പറയ​പ്പെ​ട്ടതു ഞാൻ ചെയ്‌തു. അന്നുമു​തൽ ഞാൻ ഉള്ളിൽ ആഴത്തി​ലുള്ള ഉണങ്ങാത്ത ഒരു മുറി​വു​മാ​യി ജീവി​ക്കു​ന്നു. എന്റെ മകൻ, ഞാൻ കരുത​ലി​ല്ലാത്ത ഒരുവ​ളാ​ണെ​ന്നും എനിക്ക​വനെ ഒരിക്ക​ലും വേണ്ടാ​യി​രു​ന്നു​വെ​ന്നും വിചാ​രി​ക്കു​മോ എന്നു ഞാൻ വേവലാ​തി​പ്പെ​ടു​ന്നു.

“ഇപ്പോൾ, ഒരു ക്രിസ്‌ത്യാ​നി എന്ന നിലയിൽ, നാം നമ്മുടെ ജീവി​ത​ത്തിൽ ദൈവ​വ​ചനം ബാധക​മാ​ക്കാ​ത്തതു നിമിത്തം വരുത്തി​ക്കൂ​ട്ടുന്ന ദുഷ്‌കര സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നു ബൈബിൾ നൽകുന്ന ബുദ്ധ്യു​പ​ദേ​ശങ്ങൾ ഞാൻ എല്ലായ്‌പോ​ഴും വിലമ​തി​ക്കു​ന്നു. ലോക​ത്തി​ന്റേ​തായ വാദഗ​തി​കൾ വേദനാ​ജ​ന​ക​വും ദൂരവ്യാ​പ​ക​വു​മായ പരിണ​ത​ഫ​ലങ്ങൾ വരുത്തി​ക്കൂ​ട്ടു​ന്ന​താ​ണെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. എങ്കിലും ദത്തെടു​ക്ക​പ്പെട്ട ആളുകൾ, അവരെ ദത്തിനു നൽകി എന്നതിന്‌ അവശ്യം അവരെ വേണ്ടാ​ഞ്ഞി​ട്ടാണ്‌ അങ്ങനെ ചെയ്‌തത്‌ എന്നർഥ​മില്ല എന്ന്‌ അറിയണം. ദയവായി അവരെ അതറി​യി​ക്കണം!”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക