ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം
ഏതാണ്ട് അഞ്ചു വർഷംമുമ്പ് യു.എസ്.എ.-യിലെ കാലിഫോർണിയയിൽ പ്രസിദ്ധീകരിച്ച ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ (ഇംഗ്ലീഷ്), ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള യുവജനങ്ങളുടെ അഭിപ്രായസമാഹാരമാണ്. ഒരു ചെറുപ്പക്കാരി, തന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമായി തിരഞ്ഞെടുത്തത് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകമാണ്. ആ യുവ എഴുത്തുകാരി അതിനുള്ള കാരണം വിവരിച്ചത് ഇപ്രകാരമാണ്:
‘യുവജനങ്ങൾ തങ്ങളോടുതന്നെ ചോദിക്കുന്ന ഇപ്രകാരമുള്ള ചോദ്യങ്ങളെയും അവയ്ക്കുള്ള ഉത്തരങ്ങളെയും കുറിച്ചുള്ളതാണു വിശിഷ്ടമായ ഈ പുസ്തകം: “എന്റെ മാതാപിതാക്കൾ എന്തുകൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല?” “ഞാൻ മയക്കുമരുന്നുകളോ മദ്യമോ പരീക്ഷിച്ചുനോക്കണമോ?” “അത് യഥാർഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?” “ഭാവി എനിക്ക് എന്തു കൈവരുത്തും?” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?” ഈ പുസ്തകത്തിലെ ചില അധ്യായശീർഷകങ്ങളാണ് ഇവ. വ്യക്തിപരമായ ചോദ്യങ്ങൾ മാത്രമല്ല, തൃപ്തികരവും ലളിതവുമായ ഉത്തരങ്ങളും ഉള്ളതുകൊണ്ടാണ് ഈ പുസ്തകം എനിക്കിഷ്ടപ്പെട്ടത്. കുട്ടികൾക്കും യുവജനങ്ങൾക്കും അത് ഇഷ്ടമാകും.
ഇന്നു യുവജനങ്ങൾ നേരിടുന്ന പ്രലോഭനങ്ങൾക്ക് ഉദാഹരണമായി പറഞ്ഞിരിക്കുന്നതു മദ്യവും മയക്കുമരുന്നുമാണ്. ‘മാസികകളും ടി.വി. പരിപാടികളും പാനീയങ്ങളെയും മദ്യത്തെയും നിങ്ങൾ കഴിക്കാനാഗ്രഹിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്നു,’ ചെറുപ്പക്കാരി പറഞ്ഞു. ‘മറ്റു യുവജനങ്ങളും കൗമാരപ്രായക്കാരും അവ കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എന്തു ചെയ്യണമെന്നതു സംബന്ധിച്ചു കുട്ടികൾ ആശയക്കുഴപ്പത്തിലാണെന്നുള്ളതിൽ അത്ഭുതപ്പെടാനില്ല. ഈ പുസ്തകം അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നു. ഞാൻ എന്തുകൊണ്ട് ഈ പുസ്തകം ഇഷ്ടപ്പെടുന്നുവെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിട്ടുണ്ടാകും. ഞാനും അമ്മയുംകൂടെ വ്യാഴാഴ്ചകളിലെല്ലാം അതു പഠിക്കുന്നു. ഇപ്പോൾ ഞങ്ങൾ പുസ്തകത്തിന്റെ ഏതാണ്ട് പകുതിയോളം പഠിച്ചുകഴിഞ്ഞു.’
ആകർഷകമായ ചിത്രങ്ങളോടു കൂടിയ 320 പേജുകളുള്ള ഈ പുസ്തകത്തിൽനിന്നു നിങ്ങളും പ്രയോജനം അനുഭവിക്കുമെന്നുള്ളതിൽ ഒരു സംശയവുമില്ല. അതിന്റെ ഒരു പ്രതി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India എന്ന വിലാസത്തിലോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ എഴുതുക.