‘മനുഷ്യവർഗത്തിന് ഒരു വലിയ സേവനം’
“ഈ പുസ്തകം പ്രസിദ്ധീകരിക്കുകവഴി നിങ്ങൾ മനുഷ്യവർഗത്തിന് ഒരു വലിയ സേവനമാണു ചെയ്തിരിക്കുന്നത്. ഇത് ഒരു അത്ഭുതമാണ്. വിശിഷ്ടമായ ശേഖരം. വിലമതിപ്പിന് അർഹമായ ഒന്ന്.
“മതത്തിന്റെ എല്ലാവശങ്ങളും കൈകാര്യം ചെയ്യുമ്പോൾത്തന്നെ അതിനെ വിമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മനോഹാരിത. നന്നായിരിക്കുന്നു. തികച്ചും ഗംഭീരമായിരിക്കുന്നു.”
ഈ കത്തെഴുതിയ തിരുച്ചിറപ്പള്ളിയിലുള്ള ഡോക്ടർ ഏതു പുസ്തകത്തെക്കുറിച്ചായിരുന്നു പരാമർശിച്ചത്? ഹിന്ദുമതം, ബുദ്ധമതം, താവോമതം, കൺഫ്യൂഷ്യസ്മതം, ഷിന്റോമതം, യഹൂദമതം, ക്രിസ്ത്യാനിത്വം, ഇസ്ലാംമതം എന്നിങ്ങനെ ലോകത്തെ പ്രധാന മതങ്ങളുടെയെല്ലാം ഉത്ഭവത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള 384 പേജ് വരുന്ന ഒരു സമാഹാരമായ ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന പുസ്തകത്തെക്കുറിച്ച്. അവസാന അധ്യായങ്ങൾ ആധുനിക വിശ്വാസരാഹിത്യത്തെയും സത്യദൈവത്തിലേക്കുള്ള തിരിച്ചുവരവിനെയുംകുറിച്ചു വിവരിക്കുന്നു. ഈ പുസ്തകത്തിന്റെ ഏതാണ്ട് 1.6 കോടി പ്രതികൾ 37 ഭാഷകളിലായി അച്ചടിക്കപ്പെട്ടിരിക്കുന്നു.
ഡോക്ടർ വായിച്ച പ്രതി മറ്റൊരാളുടേതായിരുന്നു. അദ്ദേഹം സ്വന്തമായി ഒരു പ്രതി ആവശ്യപ്പെട്ടു. മേൽപ്പറഞ്ഞ പ്രബുദ്ധമായ പുസ്തകം നിങ്ങൾക്കു സ്വയം പരിശോധിക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തുകയോ ഈ മാസികയുടെ 5-ാം പേജിൽ നൽകിയിരിക്കുന്ന ഏറ്റവുമടുത്തുള്ള വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക.