പാഴാക്കാതിരിക്കുക, ഞെരുക്കമില്ലാതെ കഴിക്കാം
നമ്മുടെ ആധുനിക നാളുകളിലെ ഉപഭോഗ സമൂഹത്തിൽ ചപ്പുചവറുകളും അപകടകരമായ ഉച്ഛിഷ്ട വസ്തുക്കളും സുരക്ഷിതമായി എവിടെ തള്ളണമെന്നത് ഒരു പേടിസ്വപ്നമായിത്തീർന്നിരിക്കുന്നു. ഇതിനു വിരുദ്ധമായി, ദൈവത്തിന്റെ സൃഷ്ടിപ്പ് മിതവ്യയത്തിന്റെയും പുനരുപയോഗത്തിന്റെയും ഒരു അത്ഭുതമാണ്. ഉദാഹരണത്തിന് തേനീച്ചക്കൂടിന്റെ കാര്യമെടുക്കുക. തേനീച്ചക്കൂടിന്റെ നിർമാണവസ്തുവായ മെഴുക് വിലയേറിയ ഒരു ക്രയവസ്തുവാണ്—വെറും ഒരു ഗ്രാം മെഴുകുണ്ടാക്കുന്നതിന് ഒരു തേനീച്ചക്ക് 16 ഗ്രാം തേനും ഏതോ ഒരളവിലുള്ള പരാഗരേണുക്കളും ആവശ്യമാണ്. തേനീച്ചകൾ അവയുടെ മെഴുക് എപ്രകാരമാണ് കൈകാര്യം ചെയ്യുന്നത്? “തേനീച്ചക്കൂടിന്റെ സെല്ലുകളുടെ മെഴുകുകൊണ്ടുള്ള ഭിത്തികളിൽ മൂന്നെണ്ണം 120 ഡിഗ്രി കോണിൽ ചേരുന്നു. ഇങ്ങനെ ഷഡ്ഭുജങ്ങളുടെ ക്രമമായ ഒരു നിരയുളവാകുന്നു,” ബൈ നേയ്ച്ചേഴ്സ് ഡിസൈൻ എന്ന പുസ്തകം വിവരിക്കുന്നു. “ഈ മാതൃക, തേൻ സൂക്ഷിക്കുന്നതിന് ഉറച്ച ഒരു നിർമിതി പ്രദാനം ചെയ്യുന്നതോടൊപ്പം തേനീച്ചകൾ ഉപയോഗിക്കുന്ന മെഴുകിന്റെ അളവു കുറയ്ക്കാനും ഇത് തേനീച്ചകളെ സഹായിക്കുന്നു.” അങ്ങനെ, ബുദ്ധിപൂർവം രൂപകൽപ്പന ചെയ്യപ്പെട്ട ഒരു നിർമിതി, മിതവ്യയത്തെ ആകൃതിയുടെ മനോഹാരിതയോടു കൂട്ടിച്ചേർക്കുന്നു. മാത്രമല്ല അതു പുനരുപയോഗം ചെയ്യാനും കഴിയും!
നിങ്ങൾ ശാസ്ത്രത്തെയും പ്രകൃതിയുടെ അത്ഭുതങ്ങളെയും കുറിച്ചുള്ള ലേഖനം വായിക്കുന്നത് ആസ്വദിക്കുകയും ഉണരുക! പതിവായി ലഭിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തുകയോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.