വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 4/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒളി​പ്പോ​രാ​ളി​ക​ളായ കുട്ടികൾ
  • സൈക്കാഡ്‌ സംരക്ഷണം
  • കാണാ​താ​വുന്ന മാൻഹോൾ മൂടികൾ
  • പുതിയ ബൈബിൾ ഭാഷാ​ന്ത​ര​ങ്ങൾ
  • നാമസം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങൾ
  • റുവാ​ണ്ട​യി​ലെ സ്‌ത്രീ​കൾ ആരോ​പ​ണ​വി​ധേയർ
  • പ്രകൃതി ശുചീ​കരണ കാര്യസ്ഥർ
  • അവരുടെ തലകൾ ഉപയോ​ഗിച്ച്‌
  • “യെരൂ​ശ​ലേം സിൻ​ഡ്രോം”
  • സ്‌ത്രീകൾക്ക്‌ ഭാവി എന്തു കൈവരുത്തും?
    ഉണരുക!—1998
  • സ്‌ത്രീകളെയും അവരുടെ ജോലിയെയും വിലമതിക്കൽ
    ഉണരുക!—1998
  • യഹോവയുടെ ഉദ്ദേശ്യത്തിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക്‌
    2014 വീക്ഷാഗോപുരം
  • ദൈവം സ്‌ത്രീകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു
    2012-ലെ ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിൽനിന്നുള്ള ലേഖനങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1996
g96 4/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ഒളി​പ്പോ​രാ​ളി​ക​ളായ കുട്ടികൾ

ഭൂഗോ​ള​ത്തി​ലെ​ങ്ങു​മുള്ള ഒളി​പ്പോ​രാ​ളി​കൾക്കി​ട​യിൽ കുട്ടികൾ സർവസാ​ധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ അനുസ​രിച്ച്‌, കുട്ടികൾ വേഗത്തിൽ കൊല​ചെ​യ്യാൻ പഠിക്കു​ന്നു​വെന്നു മാത്രമല്ല, ശരിയും തെറ്റും സംബന്ധിച്ച അവരുടെ ഇന്ദ്രി​യ​ബോ​ധം, തങ്ങളുടെ കുടും​ബ​മാ​യി​ത്തീർന്നി​രി​ക്കുന്ന ഏതു സൈനി​ക​സം​ഘ​ത്താ​ലും അംഗീ​ക​രി​ക്ക​പ്പെ​ടാ​നുള്ള ആഗ്രഹ​ത്തോ​ളം ശക്തമല്ല. “റുവാ​ണ്ട​യി​ലും മറ്റിട​ങ്ങ​ളി​ലും നടമാ​ടിയ ഏറ്റവും നീചമായ ചില ഘോര​കൃ​ത്യ​ങ്ങൾ നടത്തി​യതു കുട്ടി​ക​ളാ​യി​രു​ന്നു,” എന്ന്‌ ഐക്യ​രാ​ഷ്ട്ര​ങ്ങ​ളു​ടെ ഒരു വക്താവു പറഞ്ഞു. “അവർ ഒരു പ്രസ്ഥാ​ന​ത്തി​ന്റെ അംഗമാ​കാ​നും പ്രശം​സി​ക്ക​പ്പെ​ടാ​നും ആഗ്രഹി​ക്കു​ന്നു. മുതിർന്ന​വ​രെ​ക്കാൾ സാഹസി​ക​രും നിഷ്‌ഠൂ​ര​രും ആവുക എന്നതാണ്‌ അവരുടെ കൂട്ടാ​ളി​ക​ളു​ടെ പ്രശംസ നേടാ​നുള്ള ഏകമാർഗം.” ഒരു ആഫ്രിക്കൻ സംഘട്ട​ന​ത്തിൽ തങ്ങളുടെ സ്വന്തം മാതാ​പി​താ​ക്കളെ വെടി​വെ​ക്കു​ന്ന​തും അവരുടെ കഴുത്ത​റ​ക്കു​ന്ന​തും പോലുള്ള ഘോര​കൃ​ത്യ​ങ്ങൾ നിർവ​ഹി​ക്കാൻ എട്ടു വയസ്സോ​ളം പ്രായം​വ​രുന്ന ചെറിയ ആൺകു​ട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ക​യും നിർബ​ന്ധി​ക്കു​ക​യും ചെയ്യു​ക​യു​ണ്ടാ​യി. തട്ടി​ക്കൊ​ണ്ടു​പോയ പെൺകു​ട്ടി​കളെ നിർബ​ന്ധ​പൂർവം പാചകം ചെയ്യാ​നും വൃത്തി​യാ​ക്കാ​നും പുരു​ഷ​ന്മാർക്കു ലൈഗിം​ക​വി​നോ​ദം പ്രദാനം ചെയ്യാ​നും ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. “ഒരു ഏകദേ​ശ​ക​ണ​ക്ക​നു​സ​രിച്ച്‌ 24 സംഘട്ട​ന​ങ്ങ​ളി​ലാ​യി 50,000 മുതൽ 2,00,000 വരെ കുട്ടികൾ നിലവിൽ യുദ്ധങ്ങ​ളി​ലേർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌,” എന്നു ന്യൂസവീക്ക്‌ മാസിക പറയുന്നു.

സൈക്കാഡ്‌ സംരക്ഷണം

പല സസ്യശാ​സ്‌ത്ര​ജ്ഞ​ന്മാ​രും സൈക്കാഡ്‌ എൻസി​ഫ​ലാർട്ടസ്‌ വൂഡിയെ ലോക​ത്തി​ലെ ഏറ്റവും അപൂർവ​മായ ചെടി​യാ​യി കണക്കാ​ക്കു​ന്നു. ലണ്ടനിലെ ചെൽസ പുഷ്‌പ​പ്ര​ദർശ​ന​ത്തിന്‌ ഉഷ്‌ണ​മേ​ഖ​ല​യി​ലെ ഒറ്റത്തടി വർഗത്തിൽപ്പെട്ട ഈ ചെടി​യു​ടെ മാതൃക അയയ്‌ക്കാൻ കഴിഞ്ഞ വർഷം ദക്ഷിണാ​ഫ്രിക്ക തീരു​മാ​നി​ച്ച​പ്പോൾ ബാക്ടീ​രി​യയെ പ്രതി​രോ​ധി​ക്കുന്ന ലേപനം പുരട്ടിയ ഒരു മോഷ​ണ​നി​വാ​രണ മൈ​ക്രോ​ചിപ്പ്‌ അതിന്റെ തണ്ടിൽ നിക്ഷേ​പി​ച്ചു​കൊണ്ട്‌ അവർ മുൻക​രു​ത​ലെ​ടു​ത്തു. ദക്ഷിണാ​ഫ്രി​ക്ക​യിൽ കടത്തി​ക്കൊ​ണ്ടു​പോ​കുന്ന സൈക്കാ​ഡു​ക​ളെ​ല്ലാം​തന്നെ ഇപ്പോൾ ഈ രീതി​യി​ലാ​ണു സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തെന്ന്‌ ന്യൂ സയൻറിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. മോഷ്ടാ​ക്കളെ തടയു​ന്ന​തി​നാ​യി ഒരു ഉപഗ്രഹ അനുധാ​വന രീതി ഉപയോ​ഗി​ച്ചു​കൊ​ണ്ടു സംരക്ഷകർ വന്യ സൈക്കാ​ഡു​ക​ളെ​യും ഇപ്രകാ​രം കാക്കുന്നു.

കാണാ​താ​വുന്ന മാൻഹോൾ മൂടികൾ

1994-ൽ ബെയ്‌ജി​ങി​ലെ താമസ​ക്കാ​രായ 200-ലധികം ആളുകൾ തുറന്നു​കി​ട​ക്കുന്ന മാൻഹോ​ളു​ക​ളിൽ [റോഡി​ലെ അഴുക്കു​ചാ​ലി​ലേ​ക്കി​റ​ങ്ങാൻ തയാറാ​ക്കി​യി​ട്ടുള്ള, ഒരാൾ വിസ്‌താ​രം വരുന്ന കുഴി​ക​ളിൽ] വീണു​പോ​യ​താ​യി ഇക്കണോ​മിക്ക്‌ ഡെയ്‌ലി എന്ന വർത്തമാ​ന​പ​ത്രം പറയുന്നു. കാരണം? ആ വർഷം ചൈന​യു​ടെ തലസ്ഥാ​ന​വീ​ഥി​ക​ളിൽനി​ന്നും കള്ളന്മാർ 2,000-ത്തിലധി​കം മാൻഹോൾ മൂടികൾ മോഷ്ടി​ച്ചി​രു​ന്നു. മിക്കവ​യും ചൈന​യു​ടെ അസ്ഥിര ജനതതി എന്നു വിളി​ക്ക​പ്പെ​ടുന്ന കുടി​യേ​റ്റ​ക്കാ​രാൽ മോഷ്ടി​ക്ക​പ്പെ​ട്ട​താ​ണെന്നു പറയ​പ്പെ​ടു​ന്നു. നഗരത്തി​ന്റെ കുടി​യേറ്റ ജനസം​ഖ്യ​യു​ടെ കഴിഞ്ഞ ദശകത്തി​ലെ വർധന​വി​നോ​ടൊ​പ്പം മൂടി​ക​ളു​ടെ മോഷ​ണ​വും വർധി​ച്ചി​രി​ക്കു​ന്നു. 60 കിലോ​ഗ്രാം തൂക്കമുള്ള മൂടികൾ 12 ഡോള​റി​നു വിൽക്കാ​വു​ന്ന​താണ്‌. മുറി​വേറ്റ തദ്ദേശ​വാ​സി​ക​ളിൽ കാൽന​ട​ക്കാ​രും സൈക്കിൾ യാത്ര​ക്കാ​രും ഉൾപ്പെ​ടു​ന്നു.

പുതിയ ബൈബിൾ ഭാഷാ​ന്ത​ര​ങ്ങൾ

“സമകാ​ലീന ഇംഗ്ലീ​ഷി​ലുള്ള ബൈബി​ളി​ന്റെ പുതിയ പതിപ്പു​ക​ളു​ടെ ഒരു സ്‌ഫോ​ടനം പുസ്‌ത​ക​വി​പ​ണി​ക​ളിൽ അലയടി​ക്കു​ക​യാണ്‌,” യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. കുട്ടികൾ, കായി​കാ​ഭ്യാ​സി​കൾ, പ്രായ​മാ​യവർ, വീട്ടമ്മ​മാർ, പിതാ​ക്ക​ന്മാർ, എന്നിവർക്കു​പു​റമേ മറ്റു വിഭാ​ഗ​ക്കാർക്കു​വേ​ണ്ടി​യും ബൈബി​ളു​കൾ ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു. ബ്ലാക്ക്‌ ബൈബിൾ ക്രോ​ണി​ക്കൾസ്‌ എന്ന ഒരെണ്ണം “ആഫ്രിക്കൻ-അമേരി​ക്കൻ കൗമാ​ര​പ്രാ​യ​ക്കാർക്കു​വേണ്ടി ബൈബിൾ വിവര​ണ​ങ്ങളെ ഉഷാറാ​ക്കു​ന്ന​തി​നാ​യി അധമഭാ​ഷ​യും നാടക​സാ​ഹി​ത്യ​വും ഉപയോ​ഗി​ക്കു​ന്നു. ദ ന്യൂ ടെസ്റ്റ​മെൻറ്റ്‌ ആൻഡ്‌ സാമ്‌സ്‌: ആൻ ഇൻക്ലൂ​സീവ്‌ വേർഷൻ എന്ന മറ്റൊന്ന്‌ നപും​സ​ക​ലിം​ഗ ഭാഷ ഉപയോ​ഗി​ക്കാ​നുള്ള ശ്രമം നടത്തി​യി​രി​ക്കു​ന്നു. ദൈവത്തെ “അമ്മയപ്പൻ” എന്നു വിളി​ക്കു​ന്നു, കൂടാതെ മനുഷ്യ​പു​ത്രൻ “മനുഷ്യ​വ്യ​ക്തി”യായി മാറുന്നു. വർഗ നിന്ദയു​ടെ ധ്വനി ഒഴിവാ​ക്കാൻ ഇനിമേൽ ഇരുളി​മയെ പൈശാ​ചി​ക​ത​യോ​ടു തുലനം ചെയ്യു​ന്നില്ല. ഇടതു​കൈ​യ്യ​ന്മാ​രെ പിണക്കു​ന്നത്‌ ഒഴിവാ​ക്കാ​നാ​യി വിവർത്തകർ ദൈവ​ത്തി​ന്റെ വലതു​കൈ എന്നതിനെ അവന്റെ “ബലമുള്ള കൈ” എന്നു വിളി​ക്കു​ന്നു. “വിപണി​യിൽ ഏറ്റവും താഴ്‌ന്ന, വായന​നി​ല​വാ​ര​മായ 2.9 എന്ന ഗ്രെയ്‌ഡിൽ എഴുത​പ്പെ​ട്ടി​ട്ടുള്ള ആദ്യത്തെ ബൈബി​ളാ​യി” ന്യൂ ഇന്റർനാ​ഷണൽ റീഡേർസ്‌ വേർഷൻ എന്ന മൂന്നാ​മ​തൊ​ന്നി​നെ അതിന്റെ പ്രസാ​ധകൻ വിശേ​ഷി​പ്പി​ക്കു​ന്നു. ലേഖനം ഇപ്രകാ​രം ഉപസം​ഹ​രി​ക്കു​ന്നു: “ഇപ്പോൾ ഇംഗ്ലീ​ഷിൽ മാത്ര​മാ​യി മൊത്തം 450-ലേറെ ബൈബി​ളി​ന്റെ പതിപ്പു​ക​ളുണ്ട്‌. പുതിയ പതിപ്പു​ക​ളെ​ല്ലാം പുസ്‌ത​ക​വി​പ​ണി​യിൽ എത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാൽ എക്കാല​വും ഏററവു​മ​ധി​കം വിറ്റഴി​ക്ക​പ്പെ​ട്ടി​ട്ടുള്ള പുസ്‌തകം എന്ന പട്ടിക​യി​ലെ അതിന്റെ സ്ഥിരമായ സ്ഥാനം ബൈബിൾ ഒഴിഞ്ഞു​കൊ​ടു​ക്കു​മെന്നു തോന്നു​ന്നില്ല.”

നാമസം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങൾ

120 കോടി​യി​ല​ധി​കം ജനങ്ങളുള്ള ചൈന​യിൽ കുടും​ബ​നാ​മ​ങ്ങ​ളു​ടെ ഉറവ വറ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പണ്ടുകാ​ലത്ത്‌ ഏതാണ്ട്‌ 12,000 കുടും​ബ​നാ​മങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്ന​തി​നെ അപേക്ഷിച്ച്‌ ഇപ്പോൾ അവിടെ 3,100 എണ്ണം മാത്രമേ ഉപയോ​ഗി​ക്കു​ന്നു​ള്ളു​വെന്നു ഗവേഷകർ പറയുന്നു. ഏകദേശം 35 കോടി​യി​ല​ധി​കം വരുന്ന—ഐക്യ​നാ​ടു​ക​ളി​ലേ​തും ജപ്പാനി​ലേ​തും ഒരുമി​ച്ചു കൂട്ടി​യാൽ കിട്ടുന്ന ജനസം​ഖ്യ​ക്കു തുല്യ​മായ—ജനങ്ങൾ ലീ, വോങ്‌, ഷേങ്‌, ലീയു, ചെൻ, എന്നിങ്ങനെ ഏറ്റവും പൊതു​വായ അഞ്ചു കുടും​ബ​നാ​മങ്ങൾ പങ്കിടു​ന്നു. കൂടാതെ ഒരേ പ്രഥമ​നാ​മ​വും പൊതു​വാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ടിയേ​ങ്‌ചി​ങിൽ 2,300-ലധികം ആളുകൾ ഷേങ്‌ ലീ എന്ന പൊതു​വായ നാമം പങ്കിടു​ക​യും ഒരേ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ അതെഴു​തു​ക​യും ചെയ്യു​മ്പോൾ മറ്റുപ​ല​രും ഒരേ ഉച്ചാര​ണ​വും എന്നാൽ വ്യത്യ​സ്‌ത​മായ അക്ഷരങ്ങ​ളും ഉപയോ​ഗി​ക്കു​ന്നു. ആശയക്കു​ഴ​പ്പ​ത്തി​ന്റെ ഫലമായി തെറ്റായ പല അറസ്റ്റു​ക​ളും നടത്ത​പ്പെ​ട്ടി​ട്ടു​ള്ളതു കൂടാതെ, ബാങ്ക്‌ അക്കൗണ്ടു​കൾ മാറി അബദ്ധത്തിൽ പണം എടുക്കു​ക​യും ആശുപ​ത്രി​ക​ളിൽ ആൾമാറി ശസ്‌ത്ര​ക്രിയ നടത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌. കൊറി​യൻ റിപ്പബ്ലി​ക്കും സമാന​മായ ഒരു പ്രശ്‌നം പങ്കിടു​ന്നു. 1987-ൽ നടന്ന ഒരു സർവേ പ്രകാരം അവിടെ അഞ്ചിൽ ഒരാൾക്കു​വെച്ച്‌ കിം എന്ന കുടും​ബ​നാ​മ​മു​ണ്ടാ​യി​രു​ന്നു. രക്തബന്ധ​മു​ള്ളവർ തമ്മിലുള്ള വിവാഹം തടയു​ന്ന​തി​നാ​യി ഒരേ കുടും​ബ​നാ​മ​ത്തോ​ടു​കൂ​ടിയ വ്യക്തികൾ തമ്മിലുള്ള വിവാഹം വിലക്ക​പ്പെ​ട്ടി​രു​ന്നു. ഇതുമൂ​ലം ആയിര​ക്ക​ണ​ക്കിന്‌ ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാ​തെ​തന്നെ ഒരുമി​ച്ചു ജീവി​ക്കു​ക​യും അങ്ങനെ ഇൻഷ്വ​റൻസി​നും മറ്റ്‌ ആനുകൂ​ല്യ​ങ്ങൾക്കും അർഹര​ല്ലാ​താ​യി​ത്തീ​രു​ക​യും ചെയ്‌തു. എങ്കിലും, അന്യരാ​ജ്യ​ങ്ങ​ളിൽ വെച്ച്‌ ആദ്യം വിവാ​ഹി​ത​രാ​വു​ക​യാ​ണെ​ങ്കിൽ ഒരേ കുടും​ബ​നാ​മ​ത്തോ​ടു​കൂ​ടിയ വ്യക്തികൾ തമ്മിലുള്ള ഇത്തരം വിവാഹം നിയമാ​നു​സൃ​ത​മാ​യി കണക്കാ​ക്കു​മെന്നു രാജ്യ​ത്തി​ന്റെ അത്യുന്നത നീതി​പീ​ഠം ഇപ്പോൾ തീർപ്പു​കൽപ്പി​ച്ചി​ട്ടുണ്ട്‌.

റുവാ​ണ്ട​യി​ലെ സ്‌ത്രീ​കൾ ആരോ​പ​ണ​വി​ധേയർ

1994-ൽ റുവാ​ണ്ട​യിൽ നടന്ന, കുറഞ്ഞത്‌ 5,00,000-ത്തോളം ആളുക​ളു​ടെ കൂട്ട​ക്കൊ​ലക്കു പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഒരു​പോ​ലെ ഉത്തരവാ​ദി​ക​ളാ​ണെന്ന്‌ ആഫ്രിക്ക റൈറ്റ്‌സ്‌ എന്ന ലണ്ടൻ ആസ്ഥാന​മാ​യുള്ള സംഘടന അവകാ​ശ​പ്പെ​ടു​ന്നു. “ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾ മറ്റു സ്‌ത്രീ​ക​ളാൽ കൊല്ല​പ്പെട്ടു,” അവരുടെ റിപ്പോർട്ടു പറയുന്നു. “കൂട്ട​ക്കൊ​ല​യിൽ സ്‌ത്രീ​കൾ ഇത്ര​ത്തോ​ളം സജീവ​പങ്കു വഹിച്ചു എന്നുള്ളത്‌ അഭൂത​പൂർവ​മാണ്‌. ഇത്‌ ആകസ്‌മി​കമല്ല. കൂട്ട​ക്കൊ​ല​യു​ടെ ശിൽപ്പി​കൾ—പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും എന്തിന്‌, എട്ടുവ​യ​സ്സോ​ളം പ്രായ​മുള്ള ചെറിയ കുട്ടി​ക​ളെ​പ്പോ​ലും ഉൾപ്പെ​ടു​ത്താ​നുള്ള വഴികൾ നോക്കി​യി​രു​ന്നു. വംശനാശ വ്യഗ്ര​ത​യിൽ ഏകീകൃ​ത​രായ, തീവ്ര​വാ​ദി​ക​ളു​ടെ ഒരു രാഷ്ട്രം സൃഷ്ടി​ക്കാൻ അവർ കച്ചകെ​ട്ടി​യി​റങ്ങി.” ഉൾപ്പെ​ട്ടി​രുന്ന പല സ്‌ത്രീ​ക​ളും—കാബി​നറ്റ്‌ മന്തിമാർ, റീജണൽ അഡ്‌മി​നി​സ്‌​ട്രേ​റ്റർമാർ, കന്യാ​സ്‌ത്രീ​കൾ, അധ്യാ​പി​ക​മാർ, നഴ്‌സു​മാർ തുടങ്ങി ഉത്തരവാ​ദി​ത്വ സ്ഥാനത്തു​ള്ള​വ​രാ​യി​രു​ന്നു. ചിലർ വാക്കത്തി​ക​ളും തോക്കു​ക​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ സജീവ​മാ​യി പങ്കെടു​ത്ത​പ്പോൾ മറ്റുചി​ലർ പുരു​ഷ​കൊ​ല​യാ​ളി​കളെ ഹർഷാ​ര​വ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ചും അവർക്കു വീടു​ക​ളി​ലും ആശുപ​ത്രി​ക​ളി​ലും പ്രവേ​ശനം ഏർപ്പെ​ടു​ത്തി​ക്കൊ​ടു​ത്തും കൂടാതെ വീടുകൾ കൊള്ള​യ​ടി​ച്ചും മരിച്ച​വ​രു​ടെ വസ്‌തു​ക്കൾ അപഹരി​ച്ചും കൊണ്ട്‌ പിണയാ​ളി​ക​ളാ​യി വർത്തിച്ചു.

പ്രകൃതി ശുചീ​കരണ കാര്യസ്ഥർ

പൂവി​ടുന്ന ചില ചെടികൾ, എണ്ണകൊ​ണ്ടു മലിന​മാ​ക്ക​പ്പെട്ട മരുഭൂ മണൽ പുതു​ക്കു​ന്ന​തി​നും വെടി​പ്പാ​ക്കു​ന്ന​തി​നു​മുള്ള വിസ്‌മ​യാ​വ​ഹ​മായ കഴിവ്‌ പ്രകടി​പ്പി​ക്കു​ന്ന​താ​യി ലണ്ടനിലെ ദ ടൈംസ്‌ പറയുന്നു. മണൽ തൂക്കത്തി​ന്റെ 10 ശതമാ​ന​ത്തിൽ താഴെ എണ്ണയുള്ള സ്ഥലത്ത്‌ ഈ ചെടി​കൾക്കു തഴച്ചു​വ​ള​രാൻ കഴിയു​ന്ന​താ​യും അവയുടെ വേരുകൾ വൃത്തി​യു​ള്ള​താ​യി നിലനി​ന്നു​പോ​രു​ന്ന​താ​യും ശാസ്‌ത്ര​ജ്ഞ​ന്മാർ കണ്ടെത്തി​യി​രി​ക്കു​ന്നു. കാരണം? ചെടി​ക​ളു​ടെ വേരു​കൾക്കു ചുറ്റും വസിക്കുന്ന കോടി​ക്ക​ണ​ക്കി​നു ബാക്ടീ​രി​യങ്ങൾ എണ്ണ ആഗിരണം ചെയ്‌ത​ശേഷം അതിനെ നിരു​പ​ദ്ര​വ​ങ്ങ​ളായ വസ്‌തു​ക്ക​ളാ​ക്കി വിഘടി​പ്പി​ക്കു​ന്നു. ഡെയ്‌സി​യും താരമ​ല്ലി​യും കൂടാതെ പലയിനം കളകളും ഉൾപ്പെ​ടുന്ന ഏറ്റവും വലിയ സസ്യകു​ടും​ബ​ങ്ങ​ളി​ലൊ​ന്നായ കമ്പോ​സി​റ്റെ എന്ന കുലത്തിൽ നിന്നാണ്‌ ഇവ വരുന്നത്‌. കു​വൈ​റ്റി​ലെ മരുഭൂ​മി ശുചീ​ക​രണം ത്വരി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇവ വെച്ചു​പി​ടി​പ്പി​ക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർ ശുപാർശ ചെയ്യുന്നു. ഇറാക്കു​മാ​യുള്ള യുദ്ധത്തി​നു​ശേഷം നാലു വർഷങ്ങൾ പിന്നി​ട്ടെ​ങ്കി​ലും മരുഭൂ​മി​യു​ടെ ഏതാണ്ട്‌ 50 ചതുരശ്ര കിലോ​മീ​റ്റർ ഇപ്പോ​ഴും മലിന​മാ​യി​ത്തന്നെ കിടക്കു​ന്നു.

അവരുടെ തലകൾ ഉപയോ​ഗിച്ച്‌

“വെള്ളമോ ഭക്ഷണസാ​ധ​ന​ങ്ങ​ളോ നിറച്ച ഭാര​മേ​റിയ കുടങ്ങ​ളു​മേന്തി ആഫ്രിക്കൻ സ്‌ത്രീ​കൾ തങ്ങൾ ഒന്നും വഹിക്കു​ന്നി​ല്ലെന്ന മട്ടിൽ മൈലു​ക​ളോ​ളം നടക്കുന്നു,” ഡിസ്‌ക്കവർ മാസിക പ്രസ്‌താ​വി​ക്കു​ന്നു. “സാധാ​ര​ണ​യിൽ കവിഞ്ഞ ഊർജം ഒട്ടും ഉപയോ​ഗി​ക്കാ​തെ തന്നെ സ്‌ത്രീ​കൾക്കു വൻതോ​തി​ലുള്ള ഭാരം വഹിക്കാൻ കഴിയു​മെന്നു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു.” ചില കെനിയൻ സ്‌ത്രീ​കൾക്കു സാധാ​ര​ണ​യിൽ കവിഞ്ഞ പ്രയത്‌ന​മി​ല്ലാ​തെ തന്നെ തങ്ങളുടെ തൂക്കത്തി​ന്റെ 20 ശതമാനം വരെയുള്ള ഭാരം വഹിക്കാൻ കഴിയും. അവർ ഇത്‌ എപ്രകാ​രം ചെയ്യുന്നു? “മുതു​കത്തു ഘനമേ​റിയ ഭാരം വഹിക്കു​ന്ന​വ​രോ അല്ലെങ്കിൽ തങ്ങളുടെ തലകളു​പ​യോ​ഗി​ക്കാൻ പരിശീ​ലി​പ്പി​ക്ക​പ്പെ​ടാ​ത്ത​വ​രോ ആയ ആളുക​ളെ​ക്കാൾ കാര്യ​ക്ഷ​മ​ത​യോ​ടെ തങ്ങളുടെ ചുമടു​ക​ളേ​ന്തി​ക്കൊണ്ട്‌,” എന്നു ന്യൂ സയന്റിസ്റ്റ്‌ പ്രതി​വ​ചി​ക്കു​ന്നു. “പെൻഡു​ല​ത്തി​ന്റേതു പോലുള്ള സ്‌ത്രീ​ക​ളു​ടെ ചലനമാണ്‌ അതിന്റെ രഹസ്യം,” എന്നു ഗവേഷകർ വിശ്വ​സി​ക്കു​ന്നു. നാം നടക്കു​മ്പോൾ ചാഞ്ചാ​ടി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു പെൻഡു​ല​ത്തെ​പ്പോ​ലെ കുറച്ച്‌ ഊർജം അടുത്ത ചുവടി​ലേക്കു കൊണ്ടു​പോ​കു​ന്നു. യൂറോ​പ്പി​ലു​ള്ള​വർക്കു ചുമടി​നു ഭാര​മേ​റും​തോ​റും ഈ ഊർജ​മാ​റ്റം പ്രയാ​സ​മാ​യി​ത്തീ​രു​ന്നു. എന്നാൽ ചുമടു​കൾ തലയി​ലേ​ന്തുന്ന ആഫ്രിക്കൻ സ്‌ത്രീ​ക​ളു​ടെ കാര്യ​ക്ഷമത വാസ്‌ത​വ​ത്തിൽ വർധി​ക്കു​ന്നു. ഇതുമൂ​ലം അവരുടെ പേശി​കൾക്കു സാധാ​ര​ണ​യിൽ കവിഞ്ഞ്‌ ആയാസം ചെയ്യേണ്ടി വരുന്നില്ല. എങ്കിലും ഈ വിദ്യ നല്ല വശമാ​ക്കാൻ വർഷങ്ങ​ളെ​ടു​ക്കും.

“യെരൂ​ശ​ലേം സിൻ​ഡ്രോം”

“നഗരത്തി​ന്റെ ശക്തമായ ആത്മീയ ആഹ്വാ​ന​ത്താൽ വികാ​രാ​ധീ​ന​രാ​യി, തങ്ങൾ രക്ഷകനാ​ണെ​ന്നോ അല്ലെങ്കിൽ ഏതെങ്കി​ലും ബൈബിൾ കഥാപാ​ത്ര​മാ​ണെ​ന്നോ അതുമ​ല്ലെ​ങ്കിൽ ദൈവ​ത്തിൽനി​ന്നു തങ്ങൾക്ക്‌ ഒരു പ്രത്യേക സന്ദേശ​മോ കൽപ്പന​യോ ലഭിച്ചി​ട്ടു​ണ്ടെ​ന്നോ വിശ്വ​സി​ക്കുന്ന, വിനോ​ദ​സ​ഞ്ചാ​രി​കൾക്കു​ണ്ടാ​കുന്ന ഒരു അസുഖ”മാണിത്‌, എന്നു ടൈം മാസിക പറയുന്നു. “മിക്കവർക്കും മാനസിക പ്രശ്‌ന​ങ്ങ​ളു​ടെ ഒരു ചരിത്രം തന്നെയുണ്ട്‌.” ബെത്‌ല​ഹേ​മി​ന​രി​കെ​യുള്ള കുന്നു​ക​ളിൽ ചണവസ്‌ത്ര​വും ധരിച്ച്‌ അലഞ്ഞു​ന​ട​ക്കു​ന്ന​താ​യി കണ്ടെത്തിയ താടിവച്ച ഒരു ഇറ്റലി​ക്കാ​രൻ താൻ യേശു​വാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. പഴയന​ഗ​ര​ത്തി​ലൂ​ടെ നഗ്നനായി വാളേന്തി ഓടി​ന​ട​ക്കുന്ന ഒരു മനുഷ്യൻ, തനിക്ക്‌ അന്ധരെ സൗഖ്യ​മാ​ക്കാ​നുള്ള ഒരു നിയോ​ഗ​മു​ള്ള​താ​യി പറയുന്നു. തടിച്ചു​കൊ​ഴുത്ത ഒരു കാനഡാ​ക്കാ​ര​നാ​കട്ടെ താൻ ശിം​ശോൻ ആണെന്നു പറഞ്ഞു​കൊ​ണ്ടു തന്റെ ആശുപ​ത്രി വാർഡി​ന്റെ ജനാല​യിൽനി​ന്നും ലോഹ​ക്ക​മ്പി​കൾ വലിച്ചൂ​രി രക്ഷപ്പെ​ട്ടു​കൊണ്ട്‌ അതു “തെളി​യി​ക്കു​ന്നു.” സാധാ​ര​ണ​മാ​യി സിൻ​ഡ്രോം ബാധി​തരെ യെരു​ശ​ലേ​മി​ലുള്ള ക്‌ഫാർ ഷാവുൽ എന്ന ചിത്ത​രോ​ഗാ​ശു​പ​ത്രി​യി​ലേ​ക്കാ​ണു കൊണ്ടു​പോ​കു​ന്നത്‌—അവരെ സൗഖ്യ​മാ​ക്കനല്ല മറിച്ച്‌ ചികി​ത്സ​ക്കാ​യി വീട്ടി​ലേക്കു മടങ്ങു​ന്ന​തിന്‌ അവരെ ശാന്തരാ​ക്കാൻ വേണ്ടി. കൂടു​ത​ലും പശ്ചിമ യൂറോ​പ്പിൽനി​ന്നും ഐക്യ​നാ​ടു​ക​ളിൽനി​ന്നു​മാണ്‌, വർഷത്തിൽ ഇത്തരത്തി​ലുള്ള ഏതാണ്ട്‌ 50 രോഗി​കളെ ആശുപ​ത്രി​യിൽ കൊണ്ടു​വ​രു​ന്നുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക