“അവ വളരെ അത്ഭുതകരമായിരിക്കുന്നു!”
“വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വായന ഞാൻ എല്ലായ്പോഴും ആസ്വദിച്ചിട്ടുണ്ട്, എന്നാൽ സമീപ വർഷങ്ങളിൽ അവയെ വർണിക്കാൻ വിശേഷണങ്ങൾ കണ്ടെത്തുന്നതു പ്രയാസമായിരിക്കത്തക്കവിധം അവ വളരെ അത്ഭുതകരമായിരിക്കുന്നു. “മതം യുദ്ധത്തിൽ പക്ഷം പിടിക്കുമ്പോൾ”, “സാരയെവോ—1914 മുതൽ 1994 വരെ” എന്നീ തലക്കെട്ടുകളിൻ കീഴിൽ 1994 ഒക്ടോബർ 22-ലെയും നവംബർ 8-ലെയും ഉണരുക!യുടെ ലക്കങ്ങളിൽ അവതരിപ്പിച്ച വിവരത്തിനു വിലമതിപ്പു പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബോസ്നിയ-സെർബിയ-ക്രോയേഷ്യ ആഭ്യന്തര യുദ്ധം സങ്കീർണവും ദുരന്തപൂർണവുമായ ഒരു അവസ്ഥയാണ്. എന്നാൽ, ഒരു ക്രോയേഷ്യൻ എന്നനിലയിൽ അതുസംബന്ധിച്ച് എനിക്ക് ആഴമായ വികാരങ്ങളുണ്ട്. പോരാട്ടത്തിന്റെ ചരിത്രവും അതിന്റെ ഉത്ഭവവും 1054-ലുമായി നിങ്ങൾ ബന്ധിപ്പിച്ച വിധത്തെ ഞാൻ പ്രത്യേകിച്ചും വിലമതിക്കുന്നു. ഈ ദേശീയ കൂട്ടങ്ങൾക്കിടയിൽ കൂടുതൽ വിഭാഗങ്ങൾക്കും വിദ്വേഷത്തിനുമിടയാക്കിയ മതത്തിന്റെ പങ്കും അതിന്റെ നിർദയമായ പ്രവർത്തനങ്ങളും അതു വെളിച്ചത്തുകൊണ്ടുവന്നു. ദുഃഖകരമെന്നുപറയട്ടെ, സ്വതവേ നല്ലവരായിരിക്കുന്ന ഈ ജനങ്ങളിൽ, ഇന്നത്തെ ലോകത്തിന് ഏറ്റവും മോശമായതു മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അഗ്രാഹ്യമായ ഒരവസ്ഥയെ സുഗ്രാഹ്യമാക്കിയതിനു നിങ്ങൾക്കു വീണ്ടും നന്ദി. [ഒപ്പ്] എം. കെ.”
ശ്രദ്ധാപൂർവകമായ ഗവേഷണത്തിലും വസ്തുനിഷ്ഠമായി കാര്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിലും ഉണരുക! സൽക്കീർത്തി നേടിയിട്ടുണ്ട്. എന്നാൽ ഭൂമിയെ തന്റെ ഭരണാധിപത്യത്തിൻകീഴിൽ കൊണ്ടുവരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിലധിഷ്ഠിതമായ ഒരു സമാധാനപൂർണമായ ഭാവിപ്രത്യാശ നൽകുന്ന ഒരു മാസികകൂടെയാണത്.
നിങ്ങൾ ക്രമമായി ഈ മാസിക വായിക്കാനാഗ്രഹിക്കുന്നെങ്കിൽ, ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ ലക്കത്തിന്റെ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Right: Culver Pictures