വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 2/22 പേ. 25
  • ശക്തനായ യൂറേഷ്യൻ കഴുകൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശക്തനായ യൂറേഷ്യൻ കഴുകൻ
  • ഉണരുക!—1996
  • സമാനമായ വിവരം
  • വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1986
  • പക്ഷിനിരീക്ഷണം—ഏവർക്കും ഏർപ്പെടാവുന്ന രസകരമായ ഒരു ഹോബിയോ?
    ഉണരുക!—1998
ഉണരുക!—1996
g96 2/22 പേ. 25

ശക്തനായ യൂറേ​ഷ്യൻ കഴുകൻ

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

യൂറേ​ഷ്യൻ കഴുകൻ കൊക്കു​മു​തൽ വാലു​വരെ 120 സെൻറീ​മീ​റ്റർ നീളമുള്ള ഒരു പ്രതാ​പ​ശാ​ലി​യായ പക്ഷിയാണ്‌. അത്‌ യൂറോ​പ്പി​ലെ​യും ആഫ്രി​ക്ക​യി​ലെ​യും പർവത​നി​ര​കൾക്കു മുകളി​ലൂ​ടെ​യും ചില​പ്പോൾ എട്ടു കിലോ​മീ​റ്റർ വരെ ഉയരത്തിൽ ഹിമാ​ല​യ​ത്തി​ലും അതിന്റെ മൂന്നു മീറ്റർ വിരി​വുള്ള ചിറകു​കൊണ്ട്‌ അനായാ​സം ഉയർന്നു​പ​റ​ക്കു​ന്നതു കാണാം. ഓറഞ്ചു​നി​റ​മുള്ള നെഞ്ചും കഴുത്തും കറുപ്പും വെളു​പ്പു​മുള്ള തലയു​മുള്ള, വലിപ്പം​കൊ​ണ്ടു പ്രൗഢി​യേ​റിയ ഈ ജീവി​യു​ടെ കീഴ്‌കൊ​ക്കിൽനി​ന്നു തൂവലു​കൾ തൂങ്ങി​ക്കി​ട​ക്കു​ന്നു. ഈ പ്രത്യേ​ക​ത​ക​ളിൽനി​ന്നും അതിന്റെ മറ്റൊരു പേര്‌ ഉത്ഭവി​ക്കു​ന്നു, ദീക്ഷയുള്ള കഴുകൻ. എത്തി​പ്പെ​ടാൻ കഴിയാത്ത തരിശു​ഭൂ​മി​യിൽ ജീവി​ക്കുന്ന അത്‌ തന്നെത്തന്നെ പോറ്റു​വാൻ എന്തു ഭക്ഷണം കണ്ടെത്തും?

ചെറു​മാ​നു​കൾ, ചെമ്മരി​യാ​ട്ടിൻ കുട്ടികൾ, കോലാ​ട്ടിൻ കുട്ടികൾ, മുയലു​കൾ, ചെറിയ നാൽക്കാ​ലി​കൾ തുടങ്ങി​യ​വയെ ഈ കഴുകൻ ഇരയാ​ക്കു​ന്ന​താ​യി ചില പ്രമാ​ണ​ഗ്ര​ന്ഥങ്ങൾ ഉറപ്പി​ച്ചു​പ​റ​യു​ന്നു, എന്നാൽ മറ്റു പ്രാമാ​ണി​കർ വിയോ​ജി​ക്കു​ന്നു. മറ്റു പക്ഷികൾ, മാംസ​മെ​ല്ലാം ദഹിപ്പി​ച്ച​ശേഷം പുറം​ത​ള്ളുന്ന ചർമ ഉരുളകൾ ഇവ തിന്നു​ന്ന​താ​യി അറിയ​പ്പെ​ടു​ന്നു​വെ​ങ്കി​ലും “ഈ പക്ഷി ജീവനുള്ള മൃഗങ്ങളെ എപ്പോ​ഴെ​ങ്കി​ലും ആക്രമി​ക്കു​ന്ന​താ​യി സ്ഥിരീ​ക​രി​ക്ക​പ്പെട്ട ഒരു രേഖയു​മില്ല” എന്ന്‌ ദ വേൾഡ്‌ അറ്റ്‌ലസ്‌ ഓഫ്‌ ബേർഡ്‌സ്‌ പ്രസ്‌താ​വി​ക്കു​ന്നു. അപ്പോൾപ്പി​ന്നെ എന്താണ്‌ ഇതു ഭക്ഷിക്കു​ന്നത്‌?

ഹിംസ്ര മൃഗങ്ങ​ളാൽ കൊല്ല​പ്പെട്ട അല്ലെങ്കിൽ മറ്റു​പ്ര​കാ​ര​ത്തിൽ ചത്ത മൃഗങ്ങ​ളു​ടെ അസ്ഥികൾ പ്രസ്‌തുത കഴുകൻ വളരെ ഉയരത്തി​ലേക്കു കൊണ്ടു​പോ​യിട്ട്‌ താഴെ​യുള്ള പാറക​ളി​ലേക്ക്‌ ഇടുന്നു. അത്‌ ഇപ്രകാ​രം അസ്ഥികൾ എറിഞ്ഞു പൊട്ടി​ക്കു​ന്നത്‌ അസ്ഥിമജ്ജ കിട്ടാൻ വേണ്ടി മാത്ര​മാ​ണെന്ന്‌ എല്ലായ്‌പോ​ഴും സങ്കൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ പക്ഷിയു​ടെ ജീവനു​ള്ള​തും മൃതവു​മായ സാമ്പി​ളു​ക​ളെ​ക്കു​റി​ച്ചുള്ള സമഗ്ര പരി​ശോ​ധ​ന​യെ​ത്തു​ടർന്നു വ്യത്യ​സ്‌ത​മാ​യൊ​രു വിശദീ​ക​രണം നൽകാൻ സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ഗോ യൂണി​വേ​ഴ്‌സി​റ്റി​യിൽനി​ന്നു​മുള്ള ഗവേഷകർ ഇപ്പോൾ പ്രാപ്‌ത​രാ​ണെന്നു ദി ഇക്കോ​ണ​മിസ്റ്റ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു.

25 സെൻറീ​മീ​റ്റർ നീളവും 4 സെൻറീ​മീ​റ്റർ വീതി​യും വരെയുള്ള എല്ലുക​ഷ​ണങ്ങൾ ഈ കഴുകൻ വിഴു​ങ്ങു​ന്നു. എന്നാൽ തങ്ങളെ അതിശ​യി​പ്പി​ക്കു​മാറ്‌, ഇതിന്റെ ദഹിക്കാ​നാ​വാത്ത ആഹാരത്തെ നേരി​ടു​ന്ന​തിന്‌, രണ്ടാം ആമാശ​യം​പോ​ലുള്ള പ്രത്യേക ദഹനവ്യൂ​ഹം ഈ പക്ഷിക്ക്‌ ഇല്ലെന്നു ഗവേഷകർ കണ്ടെത്തി. അസാധാ​ര​ണ​മായ ഏക സവി​ശേഷത എല്ലുക​ഷ​ണ​ങ്ങളെ കടന്നു​പോ​കാൻ പ്രാപ്‌ത​മാ​ക്കുന്ന അത്യന്തം ഇലാസ്‌തി​ക​മായ ഇസോ​ഫാ​ഗ​സാണ്‌. എന്നിരു​ന്നാ​ലും, ഈ കഴുകന്റെ ഉദരം കൂടുതൽ കാര്യങ്ങൾ പറയുന്നു.

ബാറ്ററി ആസിഡി​നെ​ക്കാൾ കടുത്ത, അസാധാ​ര​ണ​മാം​വി​ധം ശക്തമാ​യൊ​രു ആസിഡ്‌ സ്രവി​ക്കുന്ന അനേകം കോശങ്ങൾ ഉദരത്തിൽ കണ്ടെത്തി​യതു ശാസ്‌ത്ര​ജ്ഞൻമാ​രെ അതിശ​യി​പ്പി​ച്ചു. അവ അസ്ഥിയി​ലെ കാൽസ്യ​ത്തെ ദ്രവീ​ക​രി​ക്കു​ന്നു, അങ്ങനെ പ്രോ​ട്ടീ​നെ​യും മജ്ജക്കൊ​ഴു​പ്പി​നെ​യും മോചി​പ്പി​ക്കു​ന്നു. ഈ ഭക്ഷണം, അതേതൂ​ക്കം മാംസാ​ഹാ​ര​ത്തെ​ക്കാൾ ഉയർന്ന കലോറി ഊർജം പ്രദാനം ചെയ്യുന്നു. അത്തരത്തി​ലുള്ള ഒരു ആസിഡ്‌ പരിതഃ​സ്ഥി​തി​യിൽ ദഹന എൻ​സൈ​മു​കൾ കാണ​പ്പെ​ടു​ന്നു​വെ​ന്ന​താണ്‌ കൂടുതൽ ആശ്ചര്യ​കരം. അതു​കൊണ്ട്‌ ഈ ശക്തനായ ജീവി 90 ശതമാനം അസ്ഥി അടങ്ങിയ അത്തരം മാംസ​ശു​ഷ്‌ക്കാ​ഹാ​ര​ത്താൽ പരി​പോ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നുള്ള രഹസ്യം ഇപ്പോൾ വ്യക്തമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, സൃഷ്ടി​യി​ലെ മറ്റൊരു അത്ഭുതം.

[25-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

© Nigel Dennis, Photo Researchers

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക