വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 2/22 പേ. 19-24
  • ഒരു തവളക്കുഞ്ഞ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു തവളക്കുഞ്ഞ്‌
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു ജാപ്പനീസ്‌ നർത്തകി​യെന്ന നിലയി​ലുള്ള എന്റെ ജോലി
  • എന്റെ മാതാവ്‌ ആരാണ്‌?
  • യുദ്ധത്തി​ന്റെ മധ്യത്തിൽ ഒരു പുത്രൻ
  • കുടും​ബ​കർത്ത​വ്യ​ങ്ങൾ
  • എന്റെ മകൾക്കാ​യി കരുതൽ ചെയ്യുന്നു
  • മതം ഒരു വിവാ​ദ​പ്ര​ശ്‌ന​മാ​യി​ത്തീ​രു​ന്നു
  • എന്റെ ജീവി​ത​ത്തി​ലെ മാറ്റങ്ങൾ
  • എന്റെ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവിക്കൽ
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1996
  • ദത്തെടുക്കൽ—ഞാൻ അതെങ്ങനെ വീക്ഷിക്കണം?
    ഉണരുക!—1996
  • യഹോവയുടെ നിലയ്‌ക്കാത്ത പിന്തുണയ്‌ക്കു നന്ദിയുള്ളവൾ
    വീക്ഷാഗോപുരം—1993
  • സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം
    യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1996
g96 2/22 പേ. 19-24

ഒരു തവളക്കുഞ്ഞ്‌

“ഒരു തവളക്കുഞ്ഞ്‌ ഒരു തവളയാണ്‌.”

ഒരു കുട്ടി അതിന്റെ മാതാ​പി​താ​ക്ക​ളിൽ ഒരാ​ളെ​പ്പോ​ലെ​തന്നെ വളർന്നു​വ​രു​ന്നെന്ന്‌ ഈ ജാപ്പനീസ്‌ പഴമൊ​ഴി അർഥമാ​ക്കു​ന്നു. എന്റെ മാതാവ്‌ ഒരു ജാപ്പനീസ്‌ നർത്തകി​യാ​യി​രു​ന്നു.

ഞാൻ എന്റെ മാതാവു നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു ജാപ്പനീസ്‌ നൃത്തശാ​ല​യി​ലാ​ണു വളർന്നു​വ​ന്നത്‌. അതു​കൊണ്ട്‌, ഞാൻ ചെറു​താ​യി​രു​ന്ന​പ്പോൾ മുതൽ ജപ്പാനി​ലെ സ്‌ത്രീ​കൾ ധരിക്കുന്ന ഏറ്റവും വിലകൂ​ടിയ അയഞ്ഞ പുറങ്കു​പ്പാ​യം [കിമോ​ണോ] ധരിച്ച സുന്ദരി​ക​ളായ യുവതി​കൾ എന്റെ ചുറ്റു​മു​ണ്ടാ​യി​രു​ന്നു. എനിക്കു പ്രായ​മാ​കു​മ്പോൾ ഞാനും അവരുടെ തൊഴി​ലി​നോ​ടു ചേരു​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. 1928-ലെ ആറാം മാസത്തി​ന്റെ ആറാം ദിവസം എന്റെ പരിശീ​ലനം ആരംഭി​ച്ചു. അപ്പോൾ എനിക്ക്‌ ആറു വയസ്സു​ണ്ടാ​യി​രു​ന്നു. 666 എന്ന സംഖ്യ വിജയ​ത്തി​നു​റ​പ്പു​നൽകു​ന്നു​വെന്നു പറയ​പ്പെ​ട്ടി​രു​ന്നു.

നൃത്തം, പാട്ട്‌, സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ വായന, ചായ സത്‌കാ​ര​ച്ച​ടങ്ങു നടത്തൽ, തുടങ്ങിയ ജപ്പാന്റെ പരമ്പരാ​ഗത കലകൾ ഞാൻ അഭ്യസി​ച്ചു. എല്ലാദി​വ​സ​വും സ്‌കൂ​ളി​നു​ശേഷം ഞാൻ വീട്ടി​ലേ​ക്കോ​ടി വസ്‌ത്രം​മാ​റി എന്റെ പാഠങ്ങൾക്കാ​യി പോയി​രു​ന്നു. അവിടെ ഞാൻ വീണ്ടും എന്റെ സ്‌കൂൾ സുഹൃ​ത്തു​ക്ക​ളോ​ടൊ​ത്താ​കു​മാ​യി​രു​ന്നു, കാരണം ഞങ്ങളെ​ല്ലാം ജപ്പാൻ നർത്തകി​ക​ളു​ടെ കുട്ടി​ക​ളാ​യി​രു​ന്നു. ഞാൻ ആസ്വദിച്ച ഒരു തിരക്കു​പി​ടിച്ച സമയമാ​യി​രു​ന്നു അത്‌.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പുള്ള ആ നാളു​ക​ളിൽ നിർബ​ന്ധിത വിദ്യാ​ഭ്യാ​സം 12-ാമത്തെ വയസ്സിൽ അവസാ​നി​ച്ചി​രു​ന്നു, അതോടെ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. ചിറകു​മു​ളച്ചു വരുന്ന ഒരു ജപ്പാൻ നർത്തകി​യെ​ന്ന​നി​ല​യിൽ എന്റെ പാദങ്ങ​ളോ​ളം​തന്നെ തൂങ്ങി​ക്കി​ട​ക്കുന്ന കൈക​ളോ​ടു​കൂ​ടിയ പകി​ട്ടേ​റിയ കിമോ​ണോ ഞാൻ ധരിച്ചി​രു​ന്നു. എന്റെ ആദ്യത്തെ നിയമ​ന​ത്തി​നു പോയ​പ്പോൾ എനിക്ക്‌ ഏറെ അഭിമാ​നം തോന്നി.

ഒരു ജാപ്പനീസ്‌ നർത്തകി​യെന്ന നിലയി​ലുള്ള എന്റെ ജോലി

എന്റെ ജോലി​യിൽ മുഖ്യ​മാ​യി രസിപ്പി​ക്കു​ന്ന​തും ഒരു ആതി​ഥേ​യ​യാ​യി വർത്തി​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. സമ്പന്നരായ ആളുകൾ റെസ്റ്ററൻറു​ക​ളിൽ വിരു​ന്നു​വേ​ള​കൾക്കു പരിപാ​ടി​യി​ടു​മ്പോൾ അവർ ഒരു നൃത്തശാ​ലയെ ക്ഷണിച്ച്‌ കുറച്ചു നർത്തകി​മാ​രു​ടെ സേവന​ത്തി​നാ​യി അപേക്ഷി​ക്കു​ന്നു. നർത്തകി​മാർ സന്ധ്യാ​വേ​ളയെ ചൈത​ന്യ​മു​ള്ള​താ​ക്കു​ന്ന​തി​നും, തനി​ക്കൊ​രു നല്ല സമയം ലഭ്യമാ​യെന്ന തോന്ന​ലോ​ടെ ഓരോ അതിഥി​യും സംതൃ​പ്‌ത​നാ​യി വീട്ടി​ലേക്കു മടങ്ങി​യെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നും പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇതിനാ​യി, തനി​ക്കൊ​രു ആവശ്യ​മു​ണ്ടെന്ന്‌ അതിഥി തിരി​ച്ച​റി​യു​ന്ന​തി​നു​മു​മ്പു​തന്നെ ഞങ്ങൾ ഓരോ അതിഥി​യു​ടെ​യും ആവശ്യം മുൻകൂ​ട്ടി​ക്കണ്ട്‌ അതിനാ​യി കരുതി​വെ​ക്കേ​ണ്ട​തുണ്ട്‌. ഒരു നിമി​ഷ​നേ​രം​കൊണ്ട്‌ അനുരൂ​പ​പ്പെ​ടു​ക​യെ​ന്ന​താ​യി​രു​ന്നു ഏറ്റവും വിഷമ​ക​ര​മായ ഭാഗ​മെന്നു ഞാൻ വിചാ​രി​ക്കു​ന്നു. അതിഥി​കൾക്കു നൃത്തം കാണണ​മെന്നു പെട്ടെന്ന്‌ ഒരു ആഗ്രഹ​മു​ദി​ച്ചെ​ങ്കിൽ അപ്പോൾ ഞങ്ങൾ നൃത്തം ചെയ്യു​മാ​യി​രു​ന്നു. സംഗീ​ത​മാണ്‌ ആഗ്രഹി​ച്ച​തെ​ങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഉപകര​ണങ്ങൾ പുറ​ത്തെ​ടുത്ത്‌ ആവശ്യ​പ്പെട്ട സംഗീ​ത​മാ​ല​പി​ക്കു​ക​യോ അല്ലെങ്കിൽ ഏതുതരം പാട്ടാ​ണോ ആവശ്യ​പ്പെ​ട്ടത്‌ അതു പാടു​ക​യോ ചെയ്‌തു.

എല്ലാ ജപ്പാൻ നർത്തകി​ക​ളും ഫോണി​ലൂ​ടെ വിളിച്ചു വരുത്താ​വുന്ന ഉയർന്ന, ചെല​വേ​റിയ, വേശ്യ​ക​ളാ​ണെ​ന്നു​ള്ളത്‌ ഒരു പൊതു​വായ തെറ്റി​ദ്ധാ​ര​ണ​യാണ്‌. സംഗതി​യി​തല്ല. തങ്ങളെ​ത്തന്നെ വിറ്റ്‌ ഉപജീ​വ​ന​മാർഗം തേടുന്ന നർത്തകി​ക​ളു​ണ്ടെ​ങ്കി​ലും, ഒരു നർത്തകി അതിനു കീഴ്‌വ​ഴ​ങ്ങേ​ണ്ട​യാ​വ​ശ്യ​മില്ല. എനിക്ക​റി​യാം, എന്തു​കൊ​ണ്ടെ​ന്നാൽ ഞാനത്‌ ഒരിക്ക​ലും ചെയ്‌തില്ല. ഒരു ജപ്പാൻ നർത്തകി വിനോ​ദി​പ്പി​ക്കുന്ന ഒരുവ​ളാണ്‌. അവൾ നല്ലവളാ​ണെ​ങ്കിൽ അവളുടെ കഴിവു​കൾ അവൾക്കു തൊഴി​ലും വില​യേ​റിയ സമ്മാന​ങ്ങ​ളും ഇടപാ​ടു​കാ​രിൽനിന്ന്‌ ഉദാര​മായ ടിപ്പു​ക​ളും ലഭ്യമാ​ക്കു​ന്നു.

മുൻനി​ര​യി​ലെ​ത്താൻ വേണ്ടുന്ന കഴിവു​ള്ളവർ കുറച്ചു പേരേ​യു​ള്ളൂ​വെ​ന്നത്‌ അംഗീ​ക​രി​ക്കേ​ണ്ട​താണ്‌. മിക്കവാ​റു​മെല്ലാ നർത്തകി​ക​ളും ജപ്പാന്റെ പരമ്പരാ​ഗത കലകളിൽ ഒന്നി​ലെ​ങ്കി​ലും വൈദ​ഗ്‌ധ്യ​മു​ള്ള​വ​രാ​യി​ത്തീ​രു​ന്നു. എന്നാൽ ജാപ്പനീസ്‌ നൃത്തം, പുഷ്‌പ വിന്യാ​സം, ചായ സത്‌കാ​ര​ച്ച​ടങ്ങ്‌, ടായ്‌ക്കോ എന്നറി​യ​പ്പെ​ടുന്ന ജാപ്പനീസ്‌ ഡ്രം, മൂന്നു തന്ത്രി​ക​ളുള്ള ഒരു ജാപ്പനീസ്‌ സംഗീ​തോ​പ​ക​ര​ണ​മായ ഷാമി​സെ​നിൽ വായിച്ച മൂന്നു സംഗീത ശൈലി​കൾ ഉൾപ്പെടെ അത്തരത്തി​ലുള്ള ഏഴു കലകളിൽ ഞാൻ ഡിപ്ലോമ കരസ്ഥമാ​ക്കി. ഈ യോഗ്യ​ത​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഉപജീ​വ​നത്തെ ഓർത്ത്‌ ഇടപാ​ടു​കാർ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്തും ചെയ്‌തു​കൊ​ടു​ക്കേണ്ട ആവശ്യ​ത്തെ​ക്കു​റിച്ച്‌ ഒരുപക്ഷേ എനിക്കു തോന്നി​യി​ട്ടു​ണ്ടാ​വു​മാ​യി​രു​ന്നു.

ജപ്പാൻ സാമ്പത്തി​ക​മാ​യി സുസ്ഥി​ര​മ​ല്ലാ​ഞ്ഞ​പ്പോൾ, തങ്ങളുടെ കുടും​ബ​ങ്ങളെ പിന്താ​ങ്ങു​ന്ന​തി​നാ​യി പെൺകു​ട്ടി​കൾ നർത്തകി​ക​ളാ​യി​ത്തീ​രു​ന്നതു തിര​ഞ്ഞെ​ടു​ത്തു. തങ്ങളുടെ പരിശീ​ല​ന​ത്തി​നും കിമോ​ണോ​യ്‌ക്കു​മാ​യി അവർ പണം കടംവാ​ങ്ങി. മറ്റുള്ള​വരെ അവരുടെ കുടും​ബ​ങ്ങൾതന്നെ നൃത്താ​ല​യ​ങ്ങൾക്കു വിറ്റു. അവരുടെ ഉടമസ്ഥർ വലിയ തുക കൊടു​ത്ത​തു​കൊണ്ട്‌ അതു പെൺകു​ട്ടി​ക​ളിൽനി​ന്നു തിരികെ ആവശ്യ​പ്പെട്ടു. ഈ സാഹച​ര്യ​ത്തിൽ നർത്തകി​മാർ വലിയ വിഷമാ​വ​സ്ഥ​യി​ലാ​കു​ന്നു, കാരണം താമസി​ച്ചു​തു​ട​ങ്ങിയ അവരുടെ പരിശീ​ല​ന​ത്തി​ന്റെ തുടക്കം മുതൽതന്നെ അവർ വലിയ കടബാ​ധ്യ​ത​യി​ലാ​കു​ന്നു. ഈ നർത്തകി​ക​ളിൽ അനേക​രും സാമ്പത്തിക ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാൻ അധാർമി​ക​ത​യി​ലേക്കു തിരി​യു​ക​യോ തിരി​യാൻ നിർബ​ന്ധി​ത​രാ​വു​ക​യോ ചെയ്‌തു.

സ്‌പോർട്‌സ്‌, വിനോ​ദം, വ്യാപാ​രം, രാഷ്ട്രീ​യം എന്നീ മേഖല​ക​ളി​ലെ കീർത്തി​കേട്ട ജനങ്ങൾ എന്റെ സേവന​ങ്ങ​ളു​ടെ ആവശ്യ​ക്കാ​രാ​യി. ക്യാബി​നറ്റ്‌ മന്ത്രി​മാ​രും പ്രധാ​ന​മ​ന്ത്രി​മാ​രും എന്റെ കക്ഷികൾക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു. ഈ മനുഷ്യർ എന്നോടു ബഹുമാ​ന​ത്തോ​ടെ പെരു​മാ​റു​ക​യും എന്റെ ജോലി​ക്കു നന്ദി പറയു​ക​യും ചെയ്‌തു. ക്ഷണിക്ക​പ്പെ​ടാ​തെ സാധാരണ സംഭാ​ഷ​ണ​ത്തിൽ ഞാൻ ചേർന്നി​ല്ലെ​ങ്കി​ലും ചില​പ്പോൾ എന്റെ അഭി​പ്രാ​യം തേടു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ഞാൻ ദിവസേന വർത്തമാ​ന​പ​ത്രങ്ങൾ വായി​ക്കു​ക​യും റേഡി​യോ ശ്രദ്ധി​ക്കു​ക​യും ചെയ്‌തു. ഞാൻ പരിച​രി​ച്ചി​രുന്ന പാർട്ടി​കൾ മിക്ക​പ്പോ​ഴും കൂടി​യാ​ലോ​ച​ന​യ്‌ക്കു വേണ്ടി​യു​ള്ള​വ​യാ​യി​രു​ന്നു. അതു​കൊ​ണ്ടു ഞാൻ വിവേ​ക​മു​ള്ള​വ​ളും കേട്ടകാ​ര്യ​ങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ക്കു​ന്ന​വ​ളും ആയിരി​ക്ക​ണ​മാ​യി​രു​ന്നു.

എന്റെ മാതാവ്‌ ആരാണ്‌?

1941-ലെ ഒരു ദിവസം എന്നെ ഒരു ഭോജ​ന​ശാ​ല​യി​ലേക്കു വിളിച്ചു. അപ്പോൾ എനിക്കു 19 വയസ്സാ​യി​രു​ന്നു. അവിടെ രണ്ടു സ്‌ത്രീ​കൾ എന്നെ കാത്തി​രി​ക്കു​ന്നതു ഞാൻ കണ്ടു. അതി​ലൊ​രാൾ എന്റെ യഥാർഥ അമ്മയാ​ണെ​ന്നും എന്നെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കാൻ വന്നിരി​ക്ക​യാ​ണെ​ന്നും പറഞ്ഞു. മറ്റേ സ്‌ത്രീ ജാപ്പനീസ്‌ നർത്തകി​യാ​യി​രു​ന്നു, അവൾ എനിക്കു ജോലി​യും വാഗ്‌ദാ​നം ചെയ്‌തു. ഞാൻ എന്റെ വളർത്ത​മ്മ​യെ​ക്കാൾ അധിക​മാ​യി എന്റെ യഥാർഥ മാതാ​വി​നെ പിന്താ​ങ്ങാൻ ജോലി ചെയ്യണ​മെന്ന്‌ അവൾ വിചാ​രി​ച്ചു. എന്നെ വളർത്തി​ക്കൊ​ണ്ടു​വന്ന സ്‌ത്രീ എന്റെ യഥാർഥ മാതാ​വ​ല്ലെന്ന ചിന്ത എന്റെ മനസ്സിൽപോ​ലും തോന്നി​യി​ട്ടില്ല.

ആശയക്കു​ഴ​പ്പ​ത്തി​ലായ ഞാൻ വീട്ടി​ലേ​ക്കോ​ടി സംഭവി​ച്ചത്‌ എന്റെ വളർത്ത​മ്മ​യോ​ടു പറഞ്ഞു. അവർ എല്ലായ്‌പോ​ഴും തന്റെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ച്ചി​രു​ന്നു, എന്നാൽ ഇപ്പോൾ അവരുടെ കണ്ണുക​ളിൽ കണ്ണുനീർ നിറഞ്ഞു. എനിക്ക്‌ ഒരു വയസ്സാ​യി​രു​ന്ന​പ്പോൾ എന്നെ ഒരു നൃത്തശാ​ല​ക്കാർക്കു കൈമാ​റി​യി​രു​ന്നെന്നു പറയാൻ താൻ ആഗ്രഹി​ച്ചി​രു​ന്ന​താ​ണെന്ന്‌ അവർ പറഞ്ഞു. സത്യം കേട്ട​പ്പോൾ, എനിക്ക്‌ ആളുക​ളി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ക​യും നിശബ്ദ​മാ​യി ഒതുങ്ങി​ക്കൂ​ടു​ക​യും ചെയ്‌തു.

എന്റെ യഥാർഥ മാതാ​വി​നെ സ്വീക​രി​ക്കു​ന്ന​തി​നു ഞാൻ കൂട്ടാ​ക്കി​യില്ല. എന്റെ വിജയ​ത്തെ​ക്കു​റിച്ച്‌ അവർ അറിഞ്ഞി​രു​ന്നെ​ന്നും അവരെ പിന്താ​ങ്ങാ​നാ​യി ഞാൻ ജോലി ചെയ്യാൻ അവർ ആഗ്രഹി​ച്ചി​രു​ന്നെ​ന്നും ഞങ്ങളുടെ ഹ്രസ്വ സംഗമ​ത്തിൽനി​ന്നു വ്യക്തമാ​യി​രു​ന്നു. അവരുടെ സുഹൃ​ത്തി​ന്റെ പ്രവർത്ത​ന​സ്ഥ​ല​ത്തു​നി​ന്നും, അവിടെ ജോലി​ചെ​യ്യു​ന്ന​തിൽ അധാർമി​കത ഉൾപ്പെ​ട്ടി​രു​ന്നു​വെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്റെ ശരീര​ത്തെയല്ല, മറിച്ച്‌ എന്റെ കലാപ​ര​മായ കഴിവു​കളെ വിൽക്കാ​നാ​ണു ഞാൻ ആഗ്രഹി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ഞാൻ ശരിയായ തീരു​മാ​നം ചെയ്‌തെന്ന്‌ അപ്പോൾ വിചാ​രി​ച്ചു, ഇപ്പോ​ഴും അങ്ങനെ​തന്നെ.

ഞാൻ എന്റെ വളർത്ത​മ്മ​യു​മാ​യി മാനസീ​കാ​സ്വാ​സ്ഥ്യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും, അവർ എന്നെ പരിശീ​ലി​പ്പി​ച്ചതു മുഖാ​ന്തരം എനിക്ക്‌ എല്ലായ്‌പോ​ഴും ഉപജീ​വ​ന​മാർഗം കണ്ടെത്താൻ കഴിഞ്ഞു​വെ​ന്നത്‌ അംഗീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അതി​നെ​ക്കു​റി​ച്ചു ഞാൻ എത്രയ​ധി​കം ചിന്തി​ച്ചോ, അത്രയ​ധി​കം ഞാൻ അവരോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി എനിക്കു തോന്നി. അധാർമിക ഉദ്ദേശ്യ​ങ്ങൾക്കു​വേ​ണ്ടി​മാ​ത്രം നർത്തകി​യു​ടെ സേവനങ്ങൾ ആവശ്യ​പ്പെ​ടുന്ന മനുഷ്യ​രിൽനിന്ന്‌ എന്നെ സംരക്ഷി​ച്ചു​കൊണ്ട്‌ അവർ ശ്രദ്ധാ​പൂർവ​വും സ്ഥിരമാ​യും എനിക്കാ​യി ജോലി തിര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു. അതിനാ​യി ഇന്നോളം ഞാൻ അവരോ​ടു നന്ദിയു​ള്ള​വ​ളാണ്‌.

അവർ എനിക്കു തത്ത്വങ്ങൾ പഠിപ്പി​ച്ചു​തന്നു. അവർ ഊന്നൽ കൊടു​ത്തി​രുന്ന ഒന്ന്‌ എന്റെ ഉവ്വ്‌, ഉവ്വ്‌ എന്നതി​നേ​യും ഇല്ല, ഇല്ല എന്നതി​നേ​യും അർഥമാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു. കൂടാതെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്ന​തി​നും എന്നോ​ടു​തന്നെ നിഷ്‌കർഷ​യു​ള്ള​വ​ളാ​യി​രി​ക്കു​ന്നതി​നും അവരെന്നെ പഠിപ്പി​ച്ചു. അവർ പഠിപ്പിച്ച തത്ത്വങ്ങൾ പിൻപ​റ്റി​ക്കൊ​ണ്ടു ഞാൻ എന്റെ ജോലി​യിൽ വിജയി​ച്ചു. അത്തരത്തി​ലുള്ള സഹായം എന്റെ യഥാർഥ മാതാ​വിൽനി​ന്നു ഞാൻ സ്വീക​രി​ച്ചി​ട്ടു​ണ്ടാ​വു​മാ​യി​രു​ന്നോ എന്നു ഞാൻ സംശയി​ക്കു​ന്നു. എന്റെ ദത്തെടു​ക്കൽ വളരെ പരുക്ക​നായ ജീവി​ത​ത്തിൽനിന്ന്‌ എന്നെ മിക്കവാ​റും രക്ഷിച്ചു, അതു സംഭവി​ച്ച​തിൽ ഞാൻ അതിയായ സന്തോ​ഷ​മു​ള്ള​വ​ളാ​യി​രു​ന്നെന്ന്‌ എനിക്കു​റ​പ്പുണ്ട്‌.

യുദ്ധത്തി​ന്റെ മധ്യത്തിൽ ഒരു പുത്രൻ

1943-ൽ ഞാനൊ​രു പുത്രനു ജന്മം നൽകി. “പാപ”ത്തെ അംഗീ​ക​രി​ക്കാത്ത പരമ്പരാ​ഗത ജപ്പാൻ സംസ്‌കാ​ര​ത്തി​നു ചേർച്ച​യിൽ ഞാൻ ചെയ്‌തതു തെറ്റാ​ണെ​ന്നോ ലജ്ജാക​ര​മാ​ണെ​ന്നോ ഞാൻ വിചാ​രി​ച്ചില്ല. ഞാൻ എന്റെ കുട്ടി​യെ​യോർത്തു പുളകി​ത​യാ​യി. എനിക്കു​ണ്ടാ​യി​രുന്ന ഏറ്റവും മൂല്യ​വ​ത്താ​യത്‌ അവനാ​യി​രു​ന്നു—ജീവി​ക്കാ​നും ജോലി ചെയ്യാ​നു​മാ​യി ഒരാൾ.

1945-ൽ ടോക്കി​യോ​യിൽ ബോം​ബു​വർഷം കഠിന​മാ​യി​ത്തീർന്നു. ഞാൻ എന്റെ കുട്ടി​യെ​യും​കൊ​ണ്ടു നഗരം വിടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഭക്ഷണം തീരെ കുറവാ​യി​രു​ന്നു, അവൻ വളരെ രോഗാ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. പരി​ഭ്രാ​ന്ത​രായ ജനങ്ങൾ ഒന്നാകെ റെയിൽവേ സ്റ്റേഷനി​ലേക്കു തടിച്ചു​കൂ​ടി, എന്നാൽ വടക്കോ​ട്ടു, ഫൂക്കൊ​ഷി​മ​യ്‌ക്കു​പോ​കുന്ന ഒരു ട്രെയി​നിൽ ഞങ്ങൾക്ക്‌ ഒരുവി​ധം കയറി​പ്പ​റ്റാൻ കഴിഞ്ഞു. ആ രാത്രി ഞങ്ങൾ അവി​ടെ​യൊ​രു സത്രത്തിൽ താമസി​ച്ചു, പക്ഷേ എനി​ക്കെന്റെ ആൺകു​ഞ്ഞി​നെ ആശുപ​ത്രി​യിൽ എത്തിക്കാൻ കഴിയു​ന്ന​തി​നു​മു​മ്പേ പോഷ​കാ​ഹാ​ര​ക്കു​റ​വും നിർജ​ലീ​ക​ര​ണ​വും നിമിത്തം അവൻ മരിച്ചു. അവനു രണ്ടു വയസ്സു മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഞാൻ ദുഃഖ​ത്തിൽ ആമഗ്നയാ​യി. സത്രത്തിൽ വെള്ളം തിളപ്പി​ക്കുന്ന ആൾ കുളി​ക്കാൻ വെള്ളം ചൂടാ​ക്കാ​നു​പ​യോ​ഗി​ക്കുന്ന തീയിൽ എന്റെ പുത്രന്റെ ജഡം ദഹിപ്പി​ച്ചു.

അതിനു​ശേ​ഷം പെട്ടെ​ന്നു​തന്നെ യുദ്ധം അവസാ​നി​ച്ചു; ഞാൻ ടോക്കി​യോ​യി​ലേക്കു തിരി​ച്ചു​പോ​യി. ബോം​ബു​വർഷം നഗരത്തെ തകർത്തു​ത​രി​പ്പ​ണ​മാ​ക്കി​യി​രു​ന്നു. എന്റെ വീടും എനിക്കു സ്വന്തമാ​യു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം പൊയ്‌പോ​യി​രു​ന്നു. ഞാൻ ഒരു സുഹൃ​ത്തി​ന്റെ വീട്ടി​ലേക്കു പോയി. അവൾ തന്റെ പുറങ്കു​പ്പാ​യങ്ങൾ എനിക്കു കടം തന്നു, ഞാൻ വീണ്ടും ജോലി ചെയ്യാ​നാ​രം​ഭി​ച്ചു. ടോക്കി​യോ​യ്‌ക്കു പുറത്തുള്ള ഒരു സ്ഥലത്തേക്ക്‌ ഒഴിച്ചു​മാ​റ്റ​പ്പെ​ട്ടി​രുന്ന എന്റെ വളർത്തമ്മ, ഞാൻ അവർക്കു പണമയ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും ടോക്കി​യോ​യിൽ ഒരു വീടു നിർമി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും എന്നോ​ടാ​വ​ശ്യ​പ്പെട്ടു. അത്തരം ആവശ്യങ്ങൾ ഞാൻ എന്നത്തെ​ക്കാ​ളും ഏകാന്ത​യാ​ണെന്നു തോന്നാ​നി​ട​യാ​ക്കി. ഞാൻ ഇപ്പോ​ഴും എന്റെ മകനെ​യോർത്തു ദുഃഖി​ച്ചു​കൊ​ണ്ടി​രി​ക്ക​യും ആശ്വാ​സ​ത്തി​നാ​യി വാഞ്‌ഛി​ക്കു​ക​യു​മാ​യി​രു​ന്നു. എന്നിട്ടും, അവർ എന്റെ കുട്ടി​യെ​ക്കു​റി​ച്ചു സൂചി​പ്പി​ക്കു​ക​പോ​ലും ചെയ്‌തില്ല. അവരുടെ ആകെയുള്ള ഉത്‌കണ്‌ഠ അവരെ​ക്കു​റി​ച്ചു​മാ​ത്ര​മാ​യി​രു​ന്നു.

കുടും​ബ​കർത്ത​വ്യ​ങ്ങൾ

ഞങ്ങൾക്കു​ള്ള​തി​നെ​ല്ലാം ഞങ്ങൾ ഞങ്ങളുടെ മാതാ​പി​താ​ക്ക​ളോ​ടും പൂർവി​ക​രോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും, അതു​കൊ​ണ്ടു ചോദ്യം ചെയ്യാതെ അവരെ അനുസ​രി​ച്ചു​കൊ​ണ്ടും മരിക്കു​ന്ന​തു​വരെ അവർക്കാ​യി കരുതി​ക്കൊ​ണ്ടും അവർക്കു തിരി​കെ​ക്കൊ​ടു​ക്കേ​ണ്ടതു കുട്ടി​ക​ളു​ടെ കർത്തവ്യ​മാ​ണെ​ന്നും പരമ്പരാ​ഗത ആചാരം പഠിപ്പി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു ഞാൻ എന്റെ കടമ നിർവ​ഹി​ച്ചു, പക്ഷേ എന്റെ വളർത്ത​മ്മ​യു​ടെ ആവശ്യങ്ങൾ അമിത​മാ​യി​രു​ന്നു. അവർ ദത്തെടു​ത്തി​രുന്ന അവരുടെ സഹോ​ദ​രന്റെ രണ്ടു കുട്ടി​ക​ളെ​യും ഞാൻ സഹായി​ക്ക​ണ​മെ​ന്നും അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നു. എനിക്കു 19 വയസ്സാ​യ​തു​വരെ, അവർ എന്റെ സഹോ​ദ​ര​നും സഹോ​ദ​രി​യു​മാ​ണെന്നു ഞാൻ വിചാ​രി​ച്ചി​രു​ന്നു.

അനേകം ജാപ്പനീസ്‌ നർത്തകി​ക​ളും വിവാഹം കഴിച്ചി​രു​ന്നില്ല, അവർ തങ്ങൾക്കു കുട്ടി​ക​ളി​ല്ലാ​തി​രി​ക്കാൻ ശ്രദ്ധിച്ചു. അവർ മിക്ക​പ്പോ​ഴും ദരി​ദ്ര​കു​ടും​ബ​ങ്ങ​ളിൽനി​ന്നു പെൺകു​ഞ്ഞു​ങ്ങളെ ദത്തെടു​ക്കു​ക​യും അവരെ നർത്തകി​ക​ളാ​യി പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്‌തു. ഇത്‌ അവരിൽനി​ന്നുള്ള സാമ്പത്തിക പിന്തു​ണ​യോ​ടെ വാർധ​ക്യ​ത്തിൽ സുഖജീ​വി​തം നയിക്കു​ക​യെന്ന ഏക ഉദ്ദേശ്യ​ത്തോ​ടെ​യാ​യി​രു​ന്നു. ദുഃഖ​ക​ര​മെ​ന്നു​പ​റ​യട്ടെ, എന്തിനാണ്‌ എല്ലാ ശ്രദ്ധയും പരിശീ​ല​ന​വും എനിക്കു ലഭിച്ച​തെന്നു ഞാൻ മനസ്സി​ലാ​ക്കാൻ തുടങ്ങി. അതു കേവലം ഭാവി സാമ്പത്തിക ഭദ്രത​യ്‌ക്കു​വേ​ണ്ടി​യാ​യി​രു​ന്നു.

എന്റെ വളർത്ത​മ്മ​യെ​ക്കൂ​ടാ​തെ, ആരോ​ഗ്യ​മു​ള്ള​വ​രും ജോലി ചെയ്യാൻ കഴിവു​ള്ള​വ​രു​മായ എന്റെ “സഹോ​ദ​രനെ”യും “സഹോ​ദരി”യെയും ഞാൻ പിന്താ​ങ്ങേ​ണ്ടി​യി​രു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു ഞാൻ അത്ഭുത​പ്പെ​ട്ടെ​ങ്കി​ലും, ഇതെല്ലാം ഞാൻ അംഗീ​ക​രി​ച്ചു. അവർ ആവശ്യ​പ്പെ​ട്ട​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ അവരെ മൂന്നു​പേ​രെ​യും ഞാൻ സഹായി​ച്ചു. അവസാനം, 1954-ൽ തന്റെ മരണത്തി​ന്റെ തലേദി​വസം എന്റെ മാതാവ്‌ അവരുടെ കിടക്ക​യിൽ മുട്ടു​കു​ത്തി, വണങ്ങി, ആചാര​പൂർവം എന്നോടു നന്ദി പറഞ്ഞു. മതിയാ​കു​വോ​ളം ഞാൻ ചെയ്‌തി​രു​ന്നെന്ന്‌ അവർ പറഞ്ഞു. ഈ ഒരു അംഗീ​കാ​ര​വും നന്ദി​പ്ര​ക​ട​ന​വും വർഷങ്ങ​ളോ​ള​മുള്ള എന്റെ വേലയ്‌ക്കു പ്രതി​ഫ​ല​മാ​യി. എന്റെ മുഴു ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഞാൻ നിറ​വേ​റ്റി​യെ​ന്ന​റി​യുന്ന സംതൃ​പ്‌തി ഇപ്പോ​ഴു​മെന്റെ കണ്ണുകളെ ഈറന​ണി​യി​ക്കു​ന്നു.

എന്റെ മകൾക്കാ​യി കരുതൽ ചെയ്യുന്നു

1947-ൽ ഞാനൊ​രു പെൺകു​ഞ്ഞി​ന്റെ അമ്മയാ​യി​ത്തീർന്നു. അവൾക്കാ​യി സമ്പത്തു സ്വരു​ക്കൂ​ട്ടു​ന്ന​തി​നു കഠിന​മാ​യി ജോലി ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. എല്ലാ രാത്രി​യി​ലും ജോലി​ക്കാ​യി ഞാൻ പുറത്തു​പോ​യി. ഗിൻസാ​യി​ലെ കോബു​ക്കി​സോ പോ​ലെ​യുള്ള ജപ്പാന്റെ പ്രധാന തീയേ​റ്റ​റു​ക​ളിൽ സ്റ്റേജിൽ പ്രകടനം കാഴ്‌ച​വെ​യ്‌ക്കു​ന്ന​തി​നും ഞാൻ ആരംഭി​ച്ചു. ഇതും നന്നായി പ്രതി​ഫലം നൽകി.

നൃത്തമാ​ണെ​ങ്കി​ലും ഷാമി​സെൻ-ന്റെ വായന​യാ​ണെ​ങ്കി​ലും എനിക്ക്‌ എല്ലായ്‌പോ​ഴും പ്രധാന ഭാഗങ്ങൾ കിട്ടി​യി​രു​ന്നു. എങ്കിലും, മറ്റു നർത്തകി​കൾ സ്വപ്‌നം​കാ​ണു​ക​മാ​ത്രം ചെയ്‌തി​രുന്ന വിജയ​മു​ണ്ടാ​യി​രു​ന്നി​ട്ടും ഞാൻ സന്തോ​ഷ​വ​തി​യാ​യി​രു​ന്നില്ല. ഒരുപക്ഷേ വിവാ​ഹി​ത​യാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഇത്രമാ​ത്രം ഏകാന്ത​യാ​വു​മാ​യി​രു​ന്നില്ല; എന്നാൽ ഒരു നർത്തകി​യു​ടെ ജീവി​ത​വും വിവാ​ഹ​വും നന്നായി യോജി​ച്ചു​പോ​കില്ല. എന്റെ ഏക ആശ്വാസം എന്റെ പെൺകു​ഞ്ഞായ ഓക്കോ ആയിരു​ന്നു. എന്റെ ജീവിതം അവളെ കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു.

സ്വന്തമാ​ണെ​ങ്കി​ലും ദത്തെടു​ത്ത​താ​ണെ​ങ്കി​ലും സാധാ​ര​ണ​മാ​യി ജാപ്പനീസ്‌ നർത്തകി​മാർ തങ്ങളുടെ പെൺകു​ട്ടി​കളെ അതേ ജോലി​തന്നെ ചെയ്യാൻ പരിശീ​ലി​പ്പി​ക്കു​ന്നു. ഞാൻ ആ ആചാരം പിന്തു​ടർന്നു. പക്ഷേ ഞാൻ അവൾക്കു​വേണ്ടി ഒരുക്കു​ക​യാ​യി​രുന്ന ജീവിതം ഏതുവി​ധ​ത്തി​ലു​ള്ള​താ​ണെന്നു പിന്നീടു ഞാൻ ചിന്തി​ക്കാ​നാ​രം​ഭി​ച്ചു. അതു തുടർന്നി​രു​ന്നെ​ങ്കിൽ, തലമു​റ​ത​ല​മു​റ​യാ​യി ഒരു യഥാർഥ കുടും​ബ​മു​ണ്ടാ​യി​രി​ക്കു​ക​യെ​ന്നത്‌ എന്തു​പോ​ലെ​യി​രി​ക്കു​മെന്ന്‌ അറിയു​മാ​യി​രു​ന്നി​ല്ലെന്ന്‌ അർഥമാ​ക്കു​മാ​യി​രു​ന്നു. ആ ചങ്ങല പൊട്ടി​ക്കാൻ ഞാനാ​ഗ്ര​ഹി​ച്ചു. ഓക്കോ​യും, അവൾക്കു​ശേഷം അവളുടെ കുട്ടി​ക​ളും, വിവാ​ഹ​വും ഒരു സാധാരണ കുടും​ബ​ജീ​വി​ത​വും ആസ്വദി​ക്കു​ന്ന​തി​നു ഞാൻ ആഗ്രഹി​ച്ചു. ഈ തവളയു​ടെ കുഞ്ഞ്‌ ഒരു തവളയാ​യി​ത്തീ​രാൻ ഞാനാ​ഗ്ര​ഹി​ച്ചില്ല!

ഓക്കോ അവളുടെ കൗമാ​ര​പ്രാ​യ​ത്തി​ലേക്കു കടന്ന​പ്പോൾ അവളെ നിയ​ന്ത്രി​ക്കാൻ കഴിയാ​താ​യി​ത്തീർന്നു. ഏതാനും വർഷങ്ങൾക്കു​മുമ്പ്‌ എന്റെ വളർത്തമ്മ മരിച്ച​തു​മു​തൽ ഞാൻ നിയമി​ച്ചി​രുന്ന വേലക്കാ​രി​ക​ളാ​യി​രു​ന്നു ഓക്കോ​യു​ടെ ഏക സുഹൃ​ത്തു​ക്കൾ. അവൾക്ക്‌ എന്റെ സമയവും ശ്രദ്ധയും അത്യധി​കം ആവശ്യ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു ഞാനെന്റെ 30-കളുടെ മധ്യത്തി​ലും തൊഴി​ലി​ന്റെ ഉച്ചസ്ഥാ​ന​ത്തു​മാ​യി​രു​ന്നെ​ങ്കിൽപ്പോ​ലും, നർത്തകി​യു​ടെ ലോകത്തെ പിമ്പിൽ വിട്ടു​ക​ള​യു​ന്ന​തി​നും നൃത്തവും ഷാമി​സെൻ വായന​യും മാത്രം സ്വീക​രി​ക്കു​ന്ന​തി​നും തീരു​മാ​നി​ച്ചു. ഓക്കോ​യ്‌ക്കു​വേണ്ടി ഞാനതു​പേ​ക്ഷി​ച്ചു. ഞങ്ങളൊ​രു​മി​ച്ചു സന്ധ്യാ​ഭ​ക്ഷണം കഴിക്കാൻ തുടങ്ങി. മിക്കവാ​റും പെട്ടെ​ന്നു​തന്നെ അവൾ ഇണക്കമു​ള്ള​വ​ളാ​യി​ത്തീർന്നു. എന്റെ സമയം അവൾക്കു കൊടു​ത്ത​പ്പോൾ അത്‌ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

കാല​ക്ര​മേണ ഞങ്ങൾ ആൾത്താ​മ​സ​മുള്ള ഒരു ശാന്തമായ പ്രദേ​ശ​ത്തേക്കു നീങ്ങി; അവിടെ ഞാനൊ​രു കാപ്പിക്കട തുടങ്ങി. ഓക്കോ വളർന്നു, എന്റെ ജീവി​ത​രീ​തി​യെ​ക്കു​റി​ച്ചു തിരി​ച്ച​റി​വു പ്രകട​മാ​ക്കിയ ഒരു മാന്യ​വ്യ​ക്തി​യായ കിമി​ഹി​റോ​യു​മാ​യുള്ള അവളുടെ വിവാഹം കണ്ടതിൽ ഞാൻ ആശ്വസി​ച്ചു.

മതം ഒരു വിവാ​ദ​പ്ര​ശ്‌ന​മാ​യി​ത്തീ​രു​ന്നു

1968-ൽ ഓക്കോ എന്റെ ആദ്യത്തെ പേരക്കു​ട്ടി​ക്കു ജന്മം നൽകി. അതിനു​ശേഷം അധികം താമസി​യാ​തെ അവൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാ​നാ​രം​ഭി​ച്ചു. ഇത്‌ എന്നെ അത്ഭുത​പ്പെ​ടു​ത്തി, കാരണം ഞങ്ങൾക്കു നേര​ത്തേ​തന്നെ ഒരു മതമു​ണ്ടാ​യി​രു​ന്നു. അമ്മ—എന്റെ വളർത്തമ്മ—മരിച്ച​തി​നു​ശേഷം ഞങ്ങളുടെ വീട്ടിൽ ബുദ്ധമ​ത​ക്കാ​രു​ടെ ഒരു വലിയ അൾത്താര ഞാൻ സ്ഥാപി​ച്ചി​രു​ന്നു. അവരോ​ടുള്ള ആരാധ​ന​യിൽ ക്രമമാ​യി ഞാനതി​ന്റെ മുമ്പിൽ മുട്ടു​കു​ത്തു​മാ​യി​രു​ന്നു. കൂടാതെ, സംഭവി​ച്ച​തെ​ല്ലാം അവരോ​ടു റിപ്പോർട്ടു​ചെ​യ്യാൻ ഓരോ മാസവും ഞാൻ കുടും​ബ​ക്കല്ലറ സന്ദർശി​ക്കു​മാ​യി​രു​ന്നു.

പൂർവി​കാ​രാ​ധന എന്നെ സംതൃ​പ്‌ത​യാ​ക്കി. എന്റെ പൂർവി​കരെ ശുശ്രൂ​ഷി​ക്കാ​നും അവരോ​ടു നന്ദികാ​ണി​ക്കാ​നും ഞാൻ എന്തു​ചെ​യ്യ​ണ​മാ​യി​രു​ന്നോ അതാണു ഞാൻ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തെന്ന്‌ എനിക്കു തോന്നി. അതുതന്നെ ചെയ്യാൻ ഞാൻ ഓക്കോ​യെ പരിശീ​ലി​പ്പി​ച്ചു. അതു​കൊ​ണ്ടു മേലാൽ അവൾ പൂർവി​കാ​രാ​ധ​ന​യിൽ പങ്കെടു​ക്കു​ക​യി​ല്ലെ​ന്നും ഞാൻ മരിച്ചാൽ അവളെന്നെ ആരാധി​ക്കു​ക​യി​ല്ലെ​ന്നും പറഞ്ഞ​പ്പോൾ അതെന്നെ നടുക്കി. ‘എനിക്ക്‌ അത്തരത്തി​ലുള്ള ഒരു കുട്ടിക്ക്‌ എങ്ങനെ ജന്മം നൽകാൻ കഴി​ഞ്ഞെ​ന്നും തങ്ങളുടെ പൂർവി​ക​രോട്‌ ഇത്രയ​ധി​കം നന്ദി​കേ​ടു​കാ​ണി​ക്കാൻ ആളുകളെ പഠിപ്പി​ക്കുന്ന മതത്തോ​ടു ചേരാൻ അവൾക്കെ​ങ്ങനെ സാധി​ച്ചെ​ന്നും’ ഞാൻ എന്നോടു തന്നെ ചോദി​ച്ചു. അടുത്ത മൂന്നു വർഷ​ത്തേക്ക്‌, അത്‌ എന്റെമേൽ ഒരു കാർമേഘം വന്നു മൂടു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.

ഓക്കോ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി സ്‌നാ​പ​ന​മേ​റ്റ​പ്പോൾ ഒരു വഴിത്തി​രിവ്‌ ആഗതമാ​യി. എന്റെ മകളുടെ സ്‌നാ​പ​ന​ത്തി​നു ഞാൻ സന്നിഹി​ത​യാ​കാ​ഞ്ഞ​തു​നി​മി​ത്തം ഓക്കോ​യു​ടെ ഒരു സാക്ഷി സുഹൃത്ത്‌ അത്ഭുത​പ്പെട്ടു. അവൾ എന്നെ സന്ദർശി​ക്കു​മെന്ന്‌ ഓക്കോ​യോ​ടു പറഞ്ഞു. ഞാൻ ക്രോ​ധ​പ​ര​വ​ശ​യാ​യി​ത്തീർന്നു. പക്ഷേ, ശരിയായ പെരു​മാ​റ്റ​രീ​തി​കൾ എന്നിൽ രൂഢമൂ​ല​മാ​യി​രു​ന്ന​തി​നാൽ അവൾ വന്നപ്പോൾ ഞാൻ അവളെ സ്വാഗതം ചെയ്‌തു. അതേ കാരണ​ത്താൽത്തന്നെ, അടുത്ത​യാഴ്‌ച അവൾ മടങ്ങി​വ​രു​മെന്നു പ്രസ്‌താ​വി​ച്ച​പ്പോൾ വേണ്ട എന്നു പറയാൻ എനിക്കു കഴിഞ്ഞില്ല. എന്നെ വളരെ​യ​ധി​കം രോഷാ​കു​ല​യാ​ക്കി​ക്കൊണ്ട്‌ ഈ സന്ദർശ​നങ്ങൾ ആഴ്‌ച​ക​ളോ​ളം തുടർന്നു; തന്മൂലം ആദ്യം അവൾ പറഞ്ഞതിൽനിന്ന്‌ ഒന്നും എനിക്കു പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും, ക്രമേണ ചർച്ചകൾ എന്നെ ചിന്തി​ക്കാ​നി​ട​യാ​ക്കി.

മാതാവ്‌ പതിവാ​യി പറയു​മാ​യി​രുന്ന കാര്യങ്ങൾ ഞാൻ ഓർമി​ക്കാൻ തുടങ്ങി. മരണത്തി​നു​ശേഷം തന്നെ ആരാധി​ക്ക​ണ​മെന്ന്‌ അവർ ആഗ്രഹി​ച്ചി​രു​ന്നെ​ങ്കി​ലും ഒരു മരണാ​നന്തര ജീവി​ത​ത്തെ​ക്കു​റിച്ച്‌ അവൾക്കു ബോധ്യ​പ്പെ​ട്ടി​രു​ന്നില്ല. തങ്ങൾ ജീവ​നോ​ടി​രി​ക്കു​മ്പോൾ തങ്ങളോ​ടു ദയയു​ള്ള​വ​രാ​യി​രി​ക്കാ​നും ഊഷ്‌മ​ള​മാ​യി സംസാ​രി​ക്കാ​നു​മാ​ണു കുട്ടി​കളെ സംബന്ധി​ച്ച​ട​ത്തോ​ളം മാതാ​പി​താ​ക്കൾ പ്രധാ​ന​മാ​യും ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവർ പറയു​മാ​യി​രു​ന്നു. സഭാ​പ്ര​സം​ഗി 9:5, 10; എഫെസ്യർ 6:1, 2 പോ​ലെ​യുള്ള തിരു​വെ​ഴു​ത്തു​കൾ ഞാൻ വായി​ച്ച​പ്പോൾ ബൈബിൾ അതേ സംഗതി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി കണ്ടു. എന്റെ കണ്ണുക​ളിൽനി​ന്നു ചെതുമ്പൽ അടർന്നു വീണതാ​യി എനിക്കു തോന്നി. എന്റെ ഉവ്വ്‌, ഉവ്വി​നേ​യും ഇല്ല, ഇല്ലയേ​യും അർഥമാ​ക്ക​ണ​മെ​ന്ന​തു​പോ​ലെ​യുള്ള മാതാവ്‌ എന്നെ പഠിപ്പി​ച്ചി​രുന്ന മറ്റുകാ​ര്യ​ങ്ങ​ളും ബൈബി​ളി​ലു​ണ്ടാ​യി​രു​ന്നു. (മത്തായി 5:37) ബൈബിൾ എന്താണു പഠിപ്പി​ച്ച​തെന്ന്‌ അത്ഭുത​പ്പെ​ട്ടു​കൊ​ണ്ടു ഞാൻ ഒരു ക്രമമായ ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു.

ബൈബിൾ പരിജ്ഞാ​ന​ത്തിൽ ഞാൻ പുരോ​ഗ​മി​ച്ച​തോ​ടെ എന്റെ ജീവി​ത​ത്തി​ല​ധി​ക​വും ഞാനനു​ഭ​വി​ച്ചി​രുന്ന ദുഃഖ​വും ശൂന്യ​താ​ബോ​ധ​വും ഉരുകി അപ്രത്യ​ക്ഷ​മാ​യ​താ​യി എനിക്ക​നു​ഭ​വ​പ്പെട്ടു. ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി​യ​പ്പോൾ അതെന്നിൽ ആഴമായ മതിപ്പു​ള​വാ​ക്കി. ഇവിടെ ഒരു വ്യത്യസ്‌ത ലോക​മാ​യി​രു​ന്നു. ആളുകൾ ആത്മാർഥ​രും ദയയു​ള്ള​വ​രും സൗഹൃ​ദ​രും ആയിരു​ന്നു, അങ്ങനെ എന്റെ ഹൃദയം പ്രതി​ക​രി​ച്ചു. പ്രത്യേ​കി​ച്ചും യഹോ​വ​യു​ടെ കരുണ​യെ​ക്കു​റി​ച്ചു പഠിച്ച​തിൽ ഞാൻ പുളകി​ത​യാ​യി. അനുത​പി​ക്കുന്ന എല്ലാ പാപി​ക​ളോ​ടും അവൻ സ്‌നേ​ഹ​പൂർവം ക്ഷമിക്കു​ന്നു. ഉവ്വ്‌, എന്റെ എല്ലാ കഴിഞ്ഞ​കാല തെറ്റു​ക​ളും അവൻ ക്ഷമിക്ക​യും ഒരു പുതിയ ജീവിതം ആസ്വദി​ക്കാൻ എന്നെ സഹായി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു!

എന്റെ ജീവി​ത​ത്തി​ലെ മാറ്റങ്ങൾ

ഞാൻ യഹോ​വയെ സേവി​ക്കാ​നാ​ഗ്ര​ഹി​ച്ചെ​ങ്കി​ലും, വിനോ​ദ​ലോ​ക​വു​മാ​യി എനിക്കു ശക്തമായ ബന്ധമു​ണ്ടാ​യി​രു​ന്നു. അപ്പോൾ ഞാനെന്റെ 50-കളിലാ​യി​രു​ന്നു, എന്നിട്ടും ഞാൻ സ്റ്റേജിൽ അഭിന​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ഞാൻ നേതൃ​ത്വം കൊടു​ക്കു​ന്ന​വ​ളും, കൂടാതെ ഡോൺജു​റോ ഇച്ചി​ക്കോ​വോ കാബു​ക്കി​സ​യിൽ വെച്ചു സുകെ​രോ​ക്കു അഭിന​യി​ച്ച​പ്പോൾ ഷാമി​സെൻ സംഗീ​ത​ജ്ഞ​രു​ടെ രണ്ടു സംഘാ​ട​ക​രിൽ ഒരാളു​മാ​യി​രു​ന്നു. വളരെ​ക്കു​റച്ചു ഷാമി​സെൻ കളിക്കാർക്കു മാത്രമേ സുകെ​രോ​ക്കു​വി​നാ​വ​ശ്യ​മായ കോ​ട്ടൊ​ബു​ഷി രീതി​യി​ലുള്ള താള​മേളം നൽകാൻ കഴിയു​മാ​യി​രു​ന്നു​ള്ളു​വെ​ന്ന​തു​കൊണ്ട്‌ ഞാൻ വിട്ടു​പോ​കു​ന്നെ​ങ്കിൽ എനിക്കു പകരമാ​യി മറ്റാ​രെ​യും കിട്ടു​മാ​യി​രു​ന്നില്ല. അതു​കൊ​ണ്ടു കെണി​യി​ല​ക​പ്പെ​ട്ട​താ​യി എനിക്കു തോന്നി.

എന്നിരു​ന്നാ​ലും, ജാപ്പനീസ്‌ വിനോ​ദ​ത്തി​ന്റെ ഒരു പരമ്പരാ​ഗത രൂപത്തിൽ ഉൾപ്പെ​ട്ടി​രുന്ന ഒരു പ്രായ​മുള്ള സാക്ഷി ഞാൻ വിട്ടു​പോ​കേ​ണ്ട​തു​ണ്ടെന്നു വിചാ​രി​ച്ച​തെ​ന്തു​കൊ​ണ്ടാ​ണെന്ന്‌ എന്നോടു ചോദി​ച്ചു. “ആളുകൾ തങ്ങളെ​ത്തന്നെ പോറ്റു​ന്ന​തി​നു ജോലി ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌” അവർ വിശദീ​ക​രി​ച്ചു. ഞാൻ ചെയ്‌തു​കൊ​ണ്ടി​രു​ന്നതു തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മ​ല്ലെ​ന്നും എനിക്കു യഹോ​വയെ സേവി​ക്കു​ന്ന​തി​നും എന്റെ അഭിനയം തുടരു​ന്ന​തി​നും കഴിയു​മെ​ന്നും​കാ​ണാൻ അവരെന്നെ സഹായി​ച്ചു.

ജപ്പാനി​ലെ പ്രമുഖ തീയേ​റ്റ​റായ കാബു​ക്കി​സ​യിൽ ഞാൻ കുറേ​നാൾകൂ​ടെ തുടർന്നു. അപ്പോൾ യോഗ​ങ്ങ​ളുള്ള രാത്രി​ക​ളിൽ പ്രദർശ​നങ്ങൾ വരാൻ തുടങ്ങി; അതു​കൊണ്ട്‌ ആ രാത്രി​ക​ളിൽ എനിക്കു​പ​കരം ആരെ​യെ​ങ്കി​ലും ഏർപ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു ഞാൻ ആവശ്യ​പ്പെട്ടു. എങ്കിലും, പെട്ടെ​ന്നു​തന്നെ ഞങ്ങളുടെ യോഗ​സ​മ​യ​ത്തി​നു മാറ്റം വരുക​യും എനിക്കു മീറ്റിം​ഗു​കൾക്കും ജോലി​ക്കും യോജിച്ച ഒരു സമയം വരുക​യും ചെയ്‌തു. എന്നാൽ സമയത്തു മീറ്റിം​ഗു​കൾക്ക്‌ എത്തുന്ന​തി​നാ​യി, മറ്റ്‌ അഭി​നേ​താ​ക്ക​ളോ​ടൊ​ത്തു വിശ്ര​മി​ക്കുന്ന പതിവി​നു പകരം പ്രദർശനം കഴിഞ്ഞാ​ലു​ട​നെ​തന്നെ എനിക്കു മിക്ക​പ്പോ​ഴും കാത്തു​കി​ട​ക്കുന്ന ഒരു ടാക്‌സി​യി​ലേക്കു ചാടി​ക്ക​യ​റ​ണ​മാ​യി​രു​ന്നു. അവസാനം വിട്ടു​ക​ള​യാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു.

അപ്പോൾ ഞങ്ങൾ ജപ്പാന്റെ പ്രധാന നഗരങ്ങ​ളിൽ ഒരു ആറുമാ​സ​ക്കാ​ലത്തെ അഭിന​യ​പ​ര​മ്പ​ര​യു​ടെ റിഹേ​ഴ്‌സ​ലു​കൾ തുടങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. വിട്ടു​പോ​കു​ക​യെന്ന വിഷയം എടുത്തി​ടു​ന്ന​തു​തന്നെ അനേകം കുഴപ്പ​ങ്ങൾക്കു കാരണ​മാ​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, എന്റെ ആഗ്രഹ​ങ്ങ​ളെ​ക്കു​റി​ച്ചു സൂചി​പ്പി​ക്കാ​തെ​തന്നെ ഞാൻ എന്റെ പിൻഗാ​മി​യാ​യി​രി​ക്കാൻ ഒരാളെ പരിശീ​ലി​പ്പി​ക്കാൻ തുടങ്ങി. പര്യടനം പൂർത്തി​യാ​യ​പ്പോൾ ബന്ധപ്പെട്ട ഓരോ വ്യക്തി​യോ​ടും ഞാനെന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റി​യെ​ന്നും വിട്ടു​പോ​ക​യാ​ണെ​ന്നും വിശദീ​ക​രി​ച്ചു. ചിലർ കോപാ​കു​ല​രാ​യി​ത്തീർന്നു. മറ്റുചി​ലർ ഞാൻ അഹങ്കാ​രി​യാ​ണെ​ന്നും മനഃപൂർവം അവരെ കുഴപ്പ​ത്തി​ലാ​ക്കി​യെ​ന്നും ആരോ​പി​ച്ചു. അത്‌ എന്നെ സംബന്ധി​ച്ച​ട​ത്തോ​ളം ഒരു ക്ലേശര​ഹി​ത​മായ സമയമാ​യി​രു​ന്നില്ല, എന്നാൽ ഞാനെന്റെ തീരു​മാ​ന​ത്തോ​ടു പറ്റിനിൽക്കു​ക​യും 40 വർഷത്തെ പ്രകട​ന​ത്തി​നു​ശേഷം വിട്ടു​പോ​രു​ക​യും ചെയ്‌തു. അന്നുമു​തൽ ഞാൻ ഷാമി​സെൻ പഠിപ്പി​ക്കു​ക​യാണ്‌. ഇത്‌ എനി​ക്കൊ​രു ചെറിയ വരുമാ​നം ഉണ്ടാക്കി​ത്ത​രു​ന്നു.

എന്റെ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവിക്കൽ

ഏതാനും വർഷങ്ങൾക്കു​മു​മ്പു ഞാനെന്റെ ജീവിതം യഹോ​വ​യാം ദൈവ​ത്തി​നു സമർപ്പി​ച്ചു. 1980 ആഗസ്റ്റ്‌ 16-നു ഞാൻ സ്‌നാ​പ​ന​മേറ്റു. ഇപ്പോൾ എന്നെ ഗ്രസി​ക്കുന്ന വികാരം യഹോ​വ​യോ​ടുള്ള ആഴമായ നന്ദിയാണ്‌. ബൈബി​ളിൽ യോഹ​ന്നാൻ 4:7-42 വരെ സൂചി​പ്പി​ച്ചി​രി​ക്കുന്ന ശമര്യ​ക്കാ​രി സ്‌ത്രീ​യെ​പ്പോ​ലെ​യാണ്‌ ഏറെക്കു​റെ ഞാനെന്നു ഞാൻ കണക്കാക്കി. യേശു അവളോ​ടു ദയാപൂർവം സംസാ​രി​ച്ചു, അവൾ അനുത​പി​ച്ചു. അതു​പോ​ലെ, “ഹൃദയ​മെ​ന്തെന്നു കാണുന്ന യഹോവ” ദയയോ​ടെ എനിക്കു വഴി കാണി​ച്ചു​തന്നു; മാത്ര​വു​മല്ല, അവന്റെ കരുണ നിമിത്തം എനി​ക്കൊ​രു പുതിയ ജീവിതം തുടങ്ങുക സാധ്യ​മാ​യി.—1 ശമൂവേൽ 16:7.

1990 മാർച്ചിൽ, ഞാൻ 68 വയസ്സി​നോ​ട​ടു​ത്ത​പ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സമയ ശുശ്രൂ​ഷകർ വിളി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ ഞാൻ ഒരു പയനിയർ ആയിത്തീർന്നു. ഓക്കോ​യും ഒരു പയനി​യ​റാണ്‌, അവളുടെ മൂന്നു കുട്ടി​ക​ളും അങ്ങനെ​തന്നെ. “ഒരു തവളയു​ടെ കുഞ്ഞ്‌ ഒരു തവളയാണ്‌” എന്ന ജപ്പാൻ പഴമൊ​ഴി​ക്കു ചേർച്ച​യിൽ അവർ വളർന്ന്‌ അമ്മയെ​പ്പോ​ലെ​യാ​യി. ഓക്കോ​യു​ടെ ഭർത്താവ്‌ സഭയിലെ ഒരു ക്രിസ്‌തീയ മൂപ്പനാണ്‌. എല്ലാവ​രും സത്യത്തിൽ നടക്കുന്ന എന്റെ കുടും​ബ​ത്താൽ ചുറ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ലും സഭയിലെ സ്‌നേ​ഹ​മുള്ള ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ള്ള​തി​ലും ഞാൻ എത്ര അനുഗൃ​ഹീ​ത​യാണ്‌!

എന്റെ പൂർവി​ക​രോട്‌ എനിക്കു നന്ദിയുണ്ട്‌; എന്നാൽ ഏതൊരു മനുഷ്യ​നും കഴിയു​ന്ന​തി​ല​ധി​ക​മാ​യി എനിക്കാ​യി പ്രവർത്തിച്ച യഹോ​വ​യോ​ടാണ്‌ എനിക്ക്‌ ഏറ്റവും കൂടുതൽ നന്ദിയു​ള്ളത്‌. പ്രത്യേ​കി​ച്ചും, അതു നിത്യ​ത​യി​ലെ​ല്ലാം അവനെ പുകഴ്‌ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന​തിന്‌ എന്നെ പ്രേരി​പ്പി​ക്കുന്ന അവന്റെ സമൃദ്ധ​മായ കരുണ​ക്കും ആശ്വാ​സ​ത്തി​നും വേണ്ടി​യുള്ള നന്ദിയാണ്‌.—സോ​വോ​ക്കോ ടോ​ക്കോ​ഹോ​ഷി പറഞ്ഞ​പ്ര​കാ​രം.

[19-ാം പേജിലെ ചിത്രം]

പരിശീലനം, എനിക്ക്‌ എട്ടു വയസ്സു​ള്ള​പ്പോൾ

[20-ാം പേജിലെ ചിത്രം]

എന്റെ വളർത്ത​മ്മ​യോ​ടൊ​പ്പം

[21-ാം പേജിലെ ചിത്രം]

എന്റെ മകൾ എന്റെ ജീവി​ത​ത്തി​ന്റെ അഭിമാ​ന​മാ​യി​രു​ന്നു

[23-ാം പേജിലെ ചിത്രം]

ഈ കുടുംബ അൾത്താ​ര​യ്‌ക്കു മുമ്പിൽ ഞാൻ അമ്മയെ ആരാധി​ച്ചി​രു​ന്നു

[24-ാം പേജിലെ ചിത്രം]

എന്റെ മകളോ​ടും, അവളുടെ ഭർത്താ​വി​നോ​ടും, എന്റെ പേരക്കു​ട്ടി​ക​ളോ​ടു​മൊ​പ്പം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക