വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 2/22 പേ. 26-27
  • എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌
  • ഉണരുക!—1996
  • സമാനമായ വിവരം
  • സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം
    യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
  • “ഞാൻ വിശ്വാസം കാത്തുസൂക്ഷിച്ചു”
    വീക്ഷാഗോപുരം—1994
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1996
ഉണരുക!—1996
g96 2/22 പേ. 26-27

എന്റെ പ്രിയ​പ്പെട്ട സുഹൃത്ത്‌

ആരാണു നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ? അവർ നിങ്ങളു​ടെ​പ്രാ​യ​ക്കാർ മാത്ര​മാ​ണോ? തന്നെക്കാൾ ഏഴു ദശവർഷം പ്രായ​മേ​റി​യ​സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചുള്ള ഒരു ബാലി​ക​യു​ടെ വിവരണം വായി​ക്കുക.

ഏകദേശം ഒമ്പതു വർഷങ്ങൾക്കു മുമ്പ്‌, എനിക്ക്‌ ആറു വയസ്സു മാത്രം പ്രായ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഞങ്ങളുടെ കുടും​ബം സ്‌കോ​ട്ട്‌ല​ണ്ടി​ലുള്ള അബർദീ​നി​ലേക്കു താമസം മാറ്റി. ഒരു പുതിയ സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങേ​ണ്ട​തു​കൊ​ണ്ടും പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കേ​ണ്ട​തു​കൊ​ണ്ടും ഈ കാലഘട്ടം എനിക്കു ഭയവി​ഹ്വ​ല​മായ ഒന്നായി​രു​ന്നു. എന്നാൽ എന്റെ പുതിയ സാഹച​ര്യ​വു​മാ​യി മെല്ലെ ഇണങ്ങാൻ ഇടയാ​ക്കിയ ഒന്നുണ്ടാ​യി​രു​ന്നു. എന്റെ മാതാ​പി​താ​ക്കൾ മുമ്പൊ​രി​ക്കൽ പരിച​യ​പ്പെ​ട്ടി​ട്ടുള്ള പ്രായം​ചെന്ന ഒരു സ്‌ത്രീ താമസി​ച്ചി​രു​ന്നതു ഞങ്ങളുടെ വീടി​ന​ടു​ത്താ​യി​രു​ന്നു. ഞാനവരെ നന്നായി പരിച​യ​പ്പെ​ടു​ക​യും പെട്ടെ​ന്നു​തന്നെ അവർ എത്ര താത്‌പ​ര്യ​ജ​ന​ക​യാ​ണൈന്നു കണ്ടതിൽ അത്ഭുത​പ്പെ​ടു​ക​യും ചെയ്‌തു. ഹൃദയ​ത്തിൽ അവർ ചെറു​പ്പ​മാ​യി​രു​ന്നു. അവർ മോടി​യാ​യി വസ്‌ത്ര​ധാ​രണം ചെയ്‌തി​രു​ന്നു.

ഞങ്ങൾ ഒരു വാടക​വീ​ട്ടി​ലാ​യി​രു​ന്നു താമസി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ലുയി ആന്റിയു​ടെ വീട്ടിൽ നിന്നും ഏകദേശം ഒരു മൈൽ അകലെ​യുള്ള ഒരു വീട്ടി​ലേക്കു ഞങ്ങൾ സ്ഥിരമാ​യി താമസം മാറ്റി. ഞാൻ ബഹുമാ​ന​പൂർവം “ആന്റി” എന്നൊരു സ്‌നേ​ഹ​ദ്യോ​തക പദപ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഞാനും എന്റെ സഹോ​ദ​ര​നും അവരെ സ്ഥിരമാ​യി സന്ദർശി​ക്കാൻ തുടങ്ങി​യി​രു​ന്ന​തു​കൊണ്ട്‌, ഞങ്ങൾ താമസം മാറ്റേ​ണ്ടി​വ​ന്ന​പ്പോൾ എനിക്കു വളരെ വിഷമ​മാ​യി​രു​ന്നു.

എങ്കിലും ഞാൻ പഠിച്ചു​കൊ​ണ്ടി​രുന്ന സ്‌കൂൾ ലുയി ആന്റിയു​ടെ വീടി​ന​ടു​ത്താ​യി​രു​ന്നു. അതു​കൊണ്ട്‌ എല്ലാ വെള്ളി​യാ​ഴ്‌ച​യും, ക്ലാസു വിട്ടതി​നു ശേഷം സ്‌കൂ​ളി​ലുള്ള എന്റെ സായാഹ്‌ന സ്‌കോ​ട്ടിഷ്‌ നൃത്തപ​രി​ശീ​ല​ന​ത്തി​നു മുമ്പ്‌ ഞാൻ ലഘുഭ​ക്ഷ​ണ​ത്തി​നാ​യി ആന്റിയു​ടെ വീട്ടിൽ പോകു​മാ​യി​രു​ന്നു. ഇതെന്റെ ദിനച​ര്യ​യാ​യി മാറി. കൂട്ടത്തിൽ ഞാൻ എന്റെ കഥാപു​സ്‌ത​ക​ങ്ങ​ളി​ലൊ​ന്നു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. ഞാൻ വെള്ളരി​ക്കാ സാൻഡ്‌വി​ച്ചു തിന്നു​ക​യും ഒരു ഗ്ലാസു തണുത്ത പാൽ കുടി​ക്കു​ക​യും ചെയ്യു​ന്ന​തി​നി​ടക്ക്‌ അവർ അതെന്നെ വായിച്ചു കേൾപ്പി​ക്കു​മാ​യി​രു​ന്നു.

വൈകിട്ട്‌ മൂന്നര​യു​ടെ മണിയ​ടി​ക്കു​ന്ന​തു​വരെ വെള്ളി​യാ​ഴ്‌ചകൾ ഇഴഞ്ഞു​നീ​ങ്ങു​ന്ന​തു​പോ​ലെ തോന്നാ​റു​ള്ളതു ഞാനോർക്കു​ന്നു. എനിക്ക്‌ ലുയി ആന്റിയു​ടെ അടുക്ക​ലേക്കു പായാ​നുള്ള അടയാ​ള​മാ​യി കരുതി​യി​രുന്ന ആ മണിയ​ടി​ക്കാ​യി ഞാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മാ​യി​രു​ന്നു. പ്രായം​ചെന്ന ആളുകൾക്ക്‌ ഇത്രയും താത്‌പ​ര്യ​ജ​ന​ക​രും രസിക​രും ആയിരി​ക്കാൻ കഴിയു​മെന്ന്‌ ആദ്യമാ​യി ഈ സമയത്താ​ണു ഞാൻ മനസ്സി​ലാ​ക്കി​യത്‌. വാസ്‌ത​വ​ത്തിൽ ഞാനവരെ പ്രായം​ചെന്ന ഒരാളാ​യി വീക്ഷി​ച്ചി​രു​ന്നില്ല. എന്റെ മനസ്സിൽ അവർ തീർത്തും ചെറു​പ്പ​മാ​യി​രു​ന്നു. അവർക്കു ഡ്രൈ​വിങ്‌ അറിയാ​മാ​യി​രു​ന്നു. കൂടാതെ സുഗന്ധ​പൂ​രി​ത​മായ ഒരു വീടും പൂന്തോ​ട്ട​വും അവർ കാത്തു​സൂ​ക്ഷി​ച്ചി​രു​ന്നു—ഒരു കുട്ടിക്ക്‌ ഇതിൽപ്പ​ര​മാ​യി എന്തു വേണം?

മൂന്നു വർഷങ്ങൾ കടന്നു​പോ​യി, ഞാൻ പ്രൈ​മറി സ്‌കൂ​ളി​ന്റെ അവസാ​ന​വർഷ​ത്തി​ലാ​യി​രു​ന്നു. ഇപ്പോ​ഴാ​ണു ലുയി ആന്റിക്കു തന്റെ പൂന്തോ​ട്ടം കൂടുതൽ പണിയു​ണ്ടാ​ക്കു​ന്ന​താ​യും, കുറച്ചു​കൂ​ടെ പ്രാ​യോ​ഗി​ക​മായ തിര​ഞ്ഞെ​ടുപ്പ്‌ ഒരു ഫ്‌ളാ​റ്റാ​ണെ​ന്നും തോന്നി​യത്‌. ആ സമയത്തു വാർധ​ക്യം പ്രാപി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ധാരണ എനിക്ക്‌ ഉൾക്കൊ​ള്ളാൻ കഴിഞ്ഞി​രു​ന്നില്ല. അവരുടെ ഫ്‌ളാറ്റ്‌ പട്ടണത്തി​ന്റെ മറ്റൊരു ഭാഗത്താ​യി​രു​ന്നത്‌ എന്നെ ആകെ വിഷമി​പ്പി​ച്ചു. വെള്ളി​യാ​ഴ്‌ചകൾ ഒരിക്ക​ലു​മെ​നി​ക്കു മുമ്പ​ത്തെ​പ്പോ​ലെ ആകർഷ​ണീ​യ​മാ​യി​രു​ന്നില്ല.

1990-ൽ, സെക്കൻഡറി സ്‌കൂ​ളി​ലേ​ക്കുള്ള എന്റെ മാറ്റം തീർച്ച​യാ​യി. അത്രയും വലി​യൊ​രു സ്‌കൂ​ളിൽ ഞാനെന്തു ചെയ്യും? ഞാനെ​ങ്ങനെ പിടി​ച്ചു​നിൽക്കും? ഞങ്ങളുടെ കുടും​ബം താമസി​ച്ചി​രു​ന്നതു മറ്റൊ​രി​ട​ത്താ​യ​തി​നാൽ എന്റെ സുഹൃ​ത്തു​ക്കളെ വിട്ടു ഞാൻ മറ്റൊരു സ്‌കൂ​ളി​ലേക്കു പോക​ണ​മാ​യി​രു​ന്നു. എന്നാൽ ലുയി ആന്റി അവി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. കാരണം അവർ മാറി​ത്താ​മ​സി​ച്ചി​രുന്ന ഫ്‌ളാറ്റ്‌ എന്റെ സെക്കൻഡറി സ്‌കൂ​ളി​നു തൊട്ട​ടു​ത്താ​യി​രു​ന്നു! ഉച്ചഭക്ഷ​ണ​ത്തി​ന്റെ സമയത്ത്‌ എന്റെ സാൻഡ്‌വി​ച്ചു കഴിക്കാൻ എനിക്ക​വ​രു​ടെ ഫ്‌ളാ​റ്റി​ലേക്കു വരാ​മോ​യെന്നു ഞാൻ അവരോ​ടു ചോദി​ച്ചു. അങ്ങനെ വീണ്ടും മറ്റൊരു വില​യേ​റിയ ദിനചര്യ സ്ഥാപി​ക്ക​പ്പെട്ടു.

ഒരു കുട്ടി​യും മുതിർന്നൊ​രാ​ളും തമ്മിലുള്ള ബന്ധം എന്നതിൽ നിന്നും ഞങ്ങളു​ടേതു പരസ്‌പ​ര​സൗ​ഹൃ​ദം ആസ്വദി​ക്കുന്ന ഒന്നായി മാറി​യത്‌ അപ്പോ​ഴാ​ണെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു. ഇതു പല വിധങ്ങ​ളി​ലും പ്രകട​മാ​യി​രു​ന്നു, എന്നാൽ എടുത്തു പറയാ​വുന്ന വിധങ്ങ​ളി​ലൊന്ന്‌, ഞങ്ങളൊ​ന്നിച്ച്‌ ഉത്‌കൃ​ഷ്ട​സാ​ഹി​ത്യ​ഗ്ര​ന്ഥങ്ങൾ—എന്റെ കഥാപു​സ്‌ത​ക​ങ്ങൾക്കു പകരം ജേൻ, ഏർ, വില്ലെറ്റ്‌, പ്രൈഡ്‌ ആന്റ്‌ പ്രെജു​ഡിസ്‌, വിമെൻ ഇൻ വൈറ്റ്‌—വായിച്ചു തുടങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു. എന്റെ അഭിരു​ചി പക്വത പ്രാപി​ച്ചി​രു​ന്നു.

ആളുക​ളോ​ടു​ള്ള സ്‌നേഹം ഒരു നൈപു​ണ്യ​വും കലയു​മാ​ണെന്നു ലുയി ആന്റി എന്നെ പഠിപ്പി​ച്ചു. അവരി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഏറെ പ്രായ​മാ​യ​തി​നു ശേഷമ​ല്ലാ​തെ ഞാൻ അതൊ​രി​ക്ക​ലും ഗ്രഹി​ക്ക​യി​ല്ലാ​യി​രു​ന്നു. അവരെന്നെ ശ്രദ്ധി​ക്കു​വാൻ പഠിപ്പി​ച്ചു. പലയാ​ളു​ക​ളും, പ്രായ​മാ​യ​വ​രാ​യാ​ലും, യുവാ​ക്ക​ളാ​യാ​ലും, ഏറെ തിര​ക്കേ​റിയ ഈ ലോക​ത്തിൽ അതൊ​രി​ക്ക​ലും പഠിക്കാ​റില്ല. ഞാൻ സോഫാ​യിൽ കയറി​യി​രി​ക്കു​മ്പോൾ അവരുടെ ജീവി​ത​ക​ഥ​ക​ളും, അനുഭ​വ​ങ്ങ​ളും അവരെന്നെ പറഞ്ഞു​കേൾപ്പി​ക്കു​മാ​യി​രു​ന്നു. ഈ സ്‌ത്രീ​യു​ടെ അങ്ങേയറ്റം രസകര​മായ അറിവിൽ എനിക്കു മതിപ്പു തോന്നു​ന്നു.

ലുയി ആന്റി പലതും ഉപേക്ഷി​ച്ചു—വിവാഹം, കുട്ടികൾ, ഒരു തൊഴിൽ—ദണ്ഡിപ്പി​ക്കുന്ന രോഗ​ങ്ങ​ളു​മാ​യി കഴിഞ്ഞി​രുന്ന തന്റെ മാതാ​പി​താ​ക്ക​ളെ​യും, പേരമ്മ​യെ​യും പരിപാ​ലി​ക്കു​ന്ന​തി​നു വേണ്ടി. ഇത്‌ അവരുടെ ഇളയ സഹോ​ദ​രനു മുഴു​സമയ ശുശ്രൂ​ഷ​യിൽ തുടരു​ന്ന​തി​നു സാധ്യ​മാ​ക്കി​ത്തീർത്തു.

കഴിഞ്ഞ രണ്ടു വർഷങ്ങ​ളാ​യി ലുയി ആന്റിയു​ടെ ആരോ​ഗ്യ​നില വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. വാർധ​ക്യ​കാ​ലം കൊണ്ടു​വ​രുന്ന മോഹ​ഭം​ഗ​വും ഞെരു​ക്ക​വും വേദന​യും എനിക്കു കാണാൻ കഴിയു​ന്നു. അടുത്ത​കാ​ലത്ത്‌ 84-ാം വയസ്സിൽ, അവർക്കു ഡ്രൈ​വിങ്‌ ഉപേക്ഷി​ക്കേണ്ടി വന്നു. ഇത്‌ അവരെ വളരെ​യ​ധി​കം പീഡി​പ്പി​ക്കു​ന്നു. വളരെ ചുറു​ചു​റു​ക്കു​ള്ളൊ​രു ജീവി​ത​മാ​യി​രു​ന്നു അവരു​ടേത്‌. ഇപ്പോൾ വീട്ടിൽ ഒതുങ്ങി​ക്കൂ​ടു​ന്നതു വളരെ നിരാ​ശാ​ജ​ന​ക​മാണ്‌. ആളുകൾക്കു താനൊ​രു ബുദ്ധി​മു​ട്ടാ​ണെന്ന തോന്ന​ലു​മാ​യി അവർക്കു പോരാ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും അവർക്കു​വേണ്ടി എന്തും ചെയ്യു​മെ​ന്നും എത്രതന്നെ പറഞ്ഞാ​ലും ശരി, അവർക്കി​പ്പോ​ഴും താൻ കുറ്റക്കാ​രി​യാ​ണെന്ന തോന്ന​ലാണ്‌.

അവർക്കു തനിയെ കുളി​ക്കാ​നും വസ്‌ത്രം ധരിക്കാ​നും ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു​വെ​ന്നത്‌ ഇപ്പോൾ സംഗതി​യെ കൂടുതൽ വഷളാ​ക്കു​ന്നു. മറ്റുള്ള​വർക്കു​വേണ്ടി അവർ ഇതെല്ലാം ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും അത്തരത്തി​ലുള്ള സഹായം സ്വയം ആവശ്യ​മാ​യി വരുന്ന നിലയി​ലാ​ണെന്നു തോന്നു​ന്നത്‌ ഇപ്പോൾ ഒരു പരി​ശോ​ധ​ന​യാണ്‌. ആളുകൾക്കു സ്വന്തമാ​യി കാര്യങ്ങൾ ചെയ്യാൻ സാധി​ക്കാ​ത്ത​പ്പോൾപോ​ലും അവർ നമ്മുടെ ആദരവ്‌ അർഹി​ക്കു​ന്നു എന്ന്‌ ഇതെന്നെ പഠിപ്പി​ക്കു​ന്നു.

എന്തായാ​ലും, മറ്റെല്ലാ​റ്റി​നും​മീ​തെ വാർധ​ക്യം പ്രാപി​ക്കുക എന്നാൽ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ അനുഭവം എന്നെ സഹായി​ച്ചു. ലുയി ആന്റിക്ക്‌ ഇനിമേൽ ചെയ്യാൻ സാധി​ക്കാത്ത ഓരോ കാര്യ​വും എന്നെ കരയി​ക്കു​ന്നു. എല്ലാറ്റി​ലു​മു​പരി, ഞാനവരെ നിരാ​ശ​യി​ലോ, ദുഷ്‌ക​ര​മായ വേദന​യി​ലോ കാണു​മ്പോൾ എനിക്കു വീണ്ടും വീണ്ടും കരയണ​മെന്നു തോന്നും. അവരുടെ ജ്ഞാന​മെ​ല്ലാം എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടി​യാൽ ആസ്വദി​ക്ക​പ്പെ​ടാ​തെ​യും വിലമ​തി​ക്ക​പ്പെ​ടാ​തെ​യും പോകു​മ​ല്ലോ എന്നതാണ്‌ എന്റെ ദുഃഖം.

ഞാൻ അവർക്കു വേണ്ടതു ചെയ്‌തു​കൊ​ടു​ക്കു​ന്നു​ണ്ടോ എന്ന്‌ ഞാൻ ചില​പ്പോൾ സംശയി​ക്കാ​റുണ്ട്‌. ഞാൻ അവരെ സ്‌നേ​ഹി​ക്കു​ന്ന​ത്ര​യും അവർ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? എന്നാൽ ഞാൻ ഉച്ചഭക്ഷ​ണ​ത്തി​നു പോകുന്ന സമയത്ത്‌ അവരെ ഒന്നു കെട്ടി​പ്പി​ടി​ക്കു​മ്പോൾ എല്ലാ സംശയ​ങ്ങ​ളും പമ്പകട​ക്കു​ന്നു.

ഇതു​പോ​ലൊ​രു സുഹൃ​ത്തു​ള്ള​തിൽ എനിക്ക്‌ അഭിമാ​നം തോന്നു​ന്നു. അവർ എന്നെ വളരെ​യ​ധി​കം നല്ല ഗുണങ്ങൾ പഠിപ്പി​ച്ചി​ട്ടുണ്ട്‌—എല്ലാറ്റി​ലു​മു​പ​രി​യാ​യി, അവർ എന്നെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ച്ചി​ട്ടുണ്ട്‌. എന്റെ അതേ പ്രായ​ത്തി​ലുള്ള ഒരു നൂറു സുഹൃ​ത്തു​ക്കൾക്കു പകരമാ​യി പോലും ഞാൻ അവരു​മാ​യുള്ള സൗഹൃദം കൈമാ​റ്റം ചെയ്യു​ക​യില്ല. ഉടനെ​തന്നെ ഞാൻ സ്‌കൂൾ വിടു​ക​യും, ഉച്ചഭക്ഷ​ണ​ത്തി​നു വേണ്ടി അവരുടെ ഫ്‌ളാ​റ്റി​ലേക്കു പോകാ​താ​കു​ക​യും ചെയ്യു​മെ​ങ്കി​ലും, എന്റെ പ്രിയ​സു​ഹൃ​ത്തി​നെ സ്‌നേ​ഹി​ക്കു​ന്ന​തോ സന്ദർശി​ക്കു​ന്ന​തോ സഹായി​ക്കു​ന്ന​തോ ഞാനൊ​രി​ക്ക​ലും നിറു​ത്തു​ക​യില്ല. നിങ്ങ​ളെ​ക്കാൾ മുമ്പേ മറ്റുള്ള​വ​രെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നതു ജീവി​തത്തെ സഫലവും സന്തുഷ്ട​വു​മാ​ക്കു​മെന്ന്‌ അവരെന്നെ പഠിപ്പി​ച്ചി​ട്ടുണ്ട്‌.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌.

[26-ാം പേജിലെ ചിത്രം]

ലുയി ആന്റിയു​മൊത്ത്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക