“എനിക്കെന്റെ കണ്ണുനീർ പിടിച്ചുനിർത്താനായില്ല”
“നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക ഞാൻ ഏതാനും നിമിഷം മുമ്പാണു വായിച്ചുകഴിഞ്ഞത്. എനിക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല.” ഒരു മെക്സിക്കൻ വനിതയായ ആലീഷ്യായെ ഈ പ്രസിദ്ധീകരണം ഇത്രയധികം സ്വാധീനിച്ചത് എന്തുകൊണ്ടാണ്? അവൾ ഇപ്രകാരം ഉത്തരം നൽകുന്നു: “ഒൻപതു വർഷം മുമ്പ് എന്റെ പിതാവു മരിച്ചപ്പോഴും ഏതാണ്ട് 18 മാസം മുമ്പ് എന്റെ ഗർഭം അലസിയപ്പോഴും എനിക്കുണ്ടായിരുന്ന വികാരങ്ങളാണ് അത് ഉൾക്കൊള്ളുന്ന വിശദീകരണങ്ങളും അനുഭവങ്ങളും പ്രകടിപ്പിക്കുന്നത്.”
കഠിനവേദനയിൽ അവൾക്ക് പ്രത്യേകിച്ചും സഹായമേകിയത് എന്താണ്? “ഗർഭം അലസലും ചാപിള്ള ജനനവും—അമ്മമാരുടെ ദുഃഖം” എന്ന തലക്കെട്ടോടുകൂടിയ ചതുരവും “എനിക്ക് വ്യസനം സഹിച്ച് എങ്ങനെ ജീവിക്കാൻ കഴിയും,” “മററുള്ളവർക്ക് എങ്ങനെ സഹായിക്കാനാകും?” എന്നീ ഭാഗങ്ങളും.
ആലീഷ്യാ ഇങ്ങനെയും എഴുതി: “ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണം വളരെ ഹൃദയസ്പർശിയായിരുന്നു. പുനരുത്ഥാനത്തിലുള്ള എന്റെ വിശ്വാസത്തെ അത് വ്യക്തമായ ഒരു രീതിയിൽ ഊട്ടിയുറപ്പിക്കുന്നു.”—യോഹന്നാൻ 5:28, 29.
പ്രോത്സാഹനം പകരുന്ന 32 പേജുള്ള ഈ ലഘുപത്രികയുടെ ഒരു കോപ്പി സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah.,-യിലെ യഹോവയുടെ സാക്ഷികൾക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.