വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 9/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജർമനി​യി​ലെ സഭകൾ കൂട്ട​ക്കൊ​ല​ക്കു​റ്റം സമ്മതി​ക്കു​ന്നു
  • ബന്ധവി​ച്ഛേ​ദ​ന​ത്തി​നുള്ള ഒരു തീർഥം
  • നേത്രങ്ങൾ ഇരട്ടി​പ്പണി ചെയ്യുന്നു
  • സിനി​മ​കൾക്ക്‌ ഒരു “പാലക പുണ്യ​വാ​ളൻ”
  • മരണാ​നന്തര ജീവി​ത​മോ മനോ​വി​ഭ്രാ​ന്തി​യോ?
  • പകുതി ഭൂമി​യും മനുഷ്യ​സ്‌പർശ​മേൽക്കാ​ത്തത്‌
  • ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള ചൂതാ​ട്ട​ക്കാ​രോ?
  • കിടക്ക​യിൽത്തന്നെ വിശ്ര​മി​ക്കു​ന്ന​തി​ന്റെ കുഴപ്പങ്ങൾ
  • ലോക​ത്തി​ലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങൾ
  • വാൾസിംഗം—ഇംഗ്ലണ്ടിലെ വിവാദ സ്‌മാരകമന്ദിരം
    ഉണരുക!—1994
  • ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു
    വീക്ഷാഗോപുരം: ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
ഉണരുക!—1995
g95 9/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ജർമനി​യി​ലെ സഭകൾ കൂട്ട​ക്കൊ​ല​ക്കു​റ്റം സമ്മതി​ക്കു​ന്നു

1995 ജനുവരി പോള​ണ്ടി​ലുള്ള ഔഷ്‌വി​റ്റ്‌സ്‌ തടങ്കൽപ്പാ​ളയം തുറന്നു​വി​ട്ട​തി​ന്റെ 50-ാം വർഷം കുറിച്ചു. യഹൂദൻമാ​രെ​യും സ്ലാവ്‌ വർഗക്കാ​രെ​യും ജിപ്‌സി​ക​ളെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും മറ്റു പലരെ​യും നാസികൾ ആസൂ​ത്രി​ത​മാ​യി പീഡി​പ്പി​ച്ചത്‌ അവിടെ വെച്ചാ​യി​രു​ന്നു. ജർമനി​യി​ലെ ചില സഭകൾ കുറേ കുറ്റം സമ്മതി​ക്കു​ന്നു. “കത്തോ​ലി​ക്ക​രു​ടെ​യി​ട​യിൽ വളരെ​യ​ധി​കം തെറ്റും കുറ്റവും ഉണ്ടെന്നും ദേശീയ സോഷ്യ​ലിസ്റ്റ്‌ പ്രത്യ​യ​ശാ​സ്‌ത്ര​ത്താൽ സ്വാധീ​നി​ക്ക​പ്പെട്ട്‌ കുറ്റകൃ​ത്യ​ങ്ങ​ളോ​ടു നിർവി​കാ​ര​രാ​യി​രി​ക്കാൻ തങ്ങളെ​ത്തന്നെ അനുവ​ദി​ച്ചവർ കുറച്ചു​പേ​ര​ല്ലെ​ന്നും” സമ്മതി​ച്ചു​പ​റ​ഞ്ഞു​കൊണ്ട്‌ ജർമൻ ബിഷപ്പ്‌സ്‌ കോൺഫ​റൻസ്‌ “തങ്ങളുടെ രാജ്യ​ത്തി​ന്റെ​യും സഭയു​ടെ​യും പാപപ​ങ്കി​ല​മായ ചരി​ത്രത്തെ” വർണി​ച്ച​താ​യി സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ടു ചെയ്‌തു. “യഹൂദൻമാ​രെ അന്യ​പ്പെ​ടു​ത്തി​യ​തി​ന്റെ​യും അവരോ​ടു ശത്രുത കാട്ടി​യ​തി​ന്റെ​യും നീണ്ടച​രി​ത്ര​ത്തിൽ ക്രിസ്‌തീയ ദൈവ​ശാ​സ്‌ത്ര​ത്തി​നും സഭയ്‌ക്കും പോലും പങ്കുണ്ടാ​യി​രു​ന്നു​വെന്ന്‌ തിരി​ച്ച​റി​യ​ലി​ന്റെ ഈ അരോചക പ്രക്രി​യ​യി​ലൂ​ടെ നാം മനസ്സി​ലാ​ക്കാൻ ഇടവന്നി​രി​ക്കു​ന്നു”വെന്ന്‌ ജർമനി​യി​ലെ പ്രൊ​ട്ട​സ്റ്റൻറ്‌ സഭകളു​ടെ കൗൺസിൽ അധ്യക്ഷൻ സമ്മതി​ച്ചു​പ​റഞ്ഞു.

ബന്ധവി​ച്ഛേ​ദ​ന​ത്തി​നുള്ള ഒരു തീർഥം

വിവാ​ഹ​മോ​ചനം നടത്താ​നോ അനാവ​ശ്യ​മായ മറ്റു ബന്ധങ്ങൾ വേർപെ​ടു​ത്താ​നോ ആഗ്രഹി​ക്കുന്ന ജനങ്ങൾ ടോക്കി​യോക്ക്‌ 80 കിലോ​മീ​റ്റർ വടക്കുള്ള അഷികാ​ഗ​യി​ലെ ഷിന്റോ തീർഥ​ത്തി​ലേക്കു കൂട്ടമാ​യി ചെല്ലുന്നു. ബന്ധം പിരി​ക്കുന്ന തീർഥം എന്നറി​യ​പ്പെ​ടുന്ന അത്‌ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള അപേക്ഷകൾ സ്വീക​രി​ക്കുന്ന ജപ്പാനി​ലെ ഒരേ ഒരു ഷിന്റോ ക്ഷേത്ര​മാ​ണെന്ന്‌ ആസാഹി ഈവനിങ്‌ ന്യൂസ്‌ എന്ന പത്രം പറയുന്നു. ഓരോ ദിവസ​വും അനേകം ആരാധകർ അവിടെ എത്തി​ച്ചേ​രു​ന്നു. ഓരോ​രു​ത്ത​രും അവരവ​രു​ടെ അപേക്ഷ ഇമാ എന്നു പറയുന്ന തടി​കൊ​ണ്ടുള്ള ഒരു കനം കുറഞ്ഞ ബോർഡിൽ എഴുതി തീർഥ പരിസ​രത്ത്‌ തൂക്കി​യി​ട്ടിട്ട്‌ ഉത്തരത്തി​നാ​യി ദൈവ​ങ്ങ​ളോ​ടു പ്രാർഥി​ക്കു​ന്നു. ഏതാണ്ട്‌ നൂറു വർഷം മുമ്പ്‌, അതായത്‌ ഈ തീർഥം സ്ഥാപിച്ച സമയത്ത്‌ “ആ പ്രദേ​ശത്തെ ധനിക വ്യാപാ​രി​ക​ളു​ടെ ഭാര്യ​മാർ തങ്ങളുടെ ഭർത്താ​ക്കൻമാർ കാമു​കി​മാ​രെ വിട്ട്‌ തങ്ങളു​ടെ​യ​ടു​ത്തേക്കു തിരി​കെ​വ​രു​ന്ന​തി​നു​വേ​ണ്ടി​യുള്ള പ്രാർഥ​ന​ക​ളാണ്‌ എഴുതി​വ​ച്ചി​രു​ന്നത്‌” എന്നു പത്രം വിശദീ​ക​രി​ക്കു​ന്നു. എന്നാൽ, ഇന്ന്‌, ആത്മാർഥ​മായ അപേക്ഷകൾ അർപ്പി​ക്ക​പ്പെ​ടു​ന്നതു മേലാൽ അനുര​ഞ്‌ജ​ന​ത്തി​നു​വേ​ണ്ടി​യല്ല.

നേത്രങ്ങൾ ഇരട്ടി​പ്പണി ചെയ്യുന്നു

മനുഷ്യ​നേ​ത്ര​ത്തിന്‌ ഒന്നില​ധി​കം ധർമങ്ങ​ളു​ണ്ടെന്നു ഗവേഷകർ പറയുന്നു. തീർച്ച​യാ​യും, നമുക്ക്‌ ബോധ​പൂർവ​ക​മായ കാഴ്‌ച നൽകു​ന്ന​താണ്‌ ഒന്നാമ​ത്തേത്‌. ശരീര​ത്തി​ന്റെ ദൈനം​ദിന ആന്തരിക ഘടികാ​രത്തെ നിയ​ന്ത്രി​ക്കുന്ന പ്രകാശ ആവേഗ​ങ്ങളെ രേഖ​പ്പെ​ടു​ത്തു​ക​യെ​ന്ന​താണ്‌ അതിന്റെ മറ്റേ ധർമം. അടുത്ത​കാ​ലത്തു കണ്ടുപി​ടിച്ച ഇത്‌ ദ ന്യൂ ഇംഗ്ലണ്ട്‌ ജേണൽ ഓഫ്‌ മെഡി​സി​നിൽ റിപ്പോർട്ടു ചെയ്‌തി​രു​ന്നു. ഈ രണ്ടാമത്തെ ധർമം കാഴ്‌ച പ്രാപ്‌തി​യിൽനി​ന്നും സ്വത​ന്ത്ര​മാ​യി നടക്കു​ന്ന​തി​നാൽ തീർത്തും അന്ധരും പ്രകാ​ശ​ത്തി​ന്റെ തോന്നൽ പോലു​മി​ല്ലാ​ത്ത​വ​രു​മായ ആളുകൾക്കു​പോ​ലും സാധാ​ര​ണ​ഗ​തി​യിൽ പ്രവർത്തി​ക്കുന്ന ജീവശാ​സ്‌ത്ര ഘടികാ​രങ്ങൾ ഉണ്ടായി​രി​ക്കാൻ കഴിയും. ഈ കണ്ടുപി​ടി​ത്ത​ത്തിന്‌ അന്ധരുടെ ചികി​ത്സാ​രീ​തി​യിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, തീർത്തും അന്ധരായ ആളുക​ളു​ടെ നേത്രങ്ങൾ നീക്കം ചെയ്‌ത്‌ അവയ്‌ക്കു​പ​കരം മുഖത്തി​നു കൂടുതൽ ആകർഷ​ക​മായ കൃത്രിമ നേത്രങ്ങൾ വെക്കു​ന്ന​താണ്‌ ഒരു സാധാരണ രീതി. കൂടാതെ തീർത്തും അന്ധരായ ആളുക​ളിൽ പ്രകാശം രേഖ​പ്പെ​ടു​ത്താ​നുള്ള റെറ്റി​ന​യു​ടെ പ്രാപ്‌തി​യെ തടയുന്ന ഗ്ലോ​ക്കോമ പോ​ലെ​യുള്ള അവസ്ഥക​ളു​ണ്ടോ​യെന്നു സാധാ​ര​ണ​മാ​യി പരി​ശോ​ധന നടത്താ​റില്ല. അതിന്റെ ഫലമായി ഈ ആളുക​ളിൽ മിക്കവർക്കും തങ്ങളുടെ ആന്തരിക ഘടികാ​രത്തെ 24 മണിക്കൂർ രാപകൽ പരിവൃ​ത്തി​യി​ലേക്കു മേലാൽ ക്രമീ​ക​രി​ക്കാൻ കഴിയാ​തെ​വ​രു​ന്നു എന്ന്‌ ഗവേഷണ സംഘത്തി​ന്റെ തലവനായ ഡോ. ചാൾസ്‌ എ. ചേസ്ലർ പറഞ്ഞു. ഫലമോ, ഇത്‌ ദീർഘ​മായ ജെറ്റ്‌ വിമാ​ന​യാ​ത്ര​യു​ടെ പ്രതി​കൂല ഫലങ്ങൾക്കു സമാന​മായ സ്ഥിരമായ ഉറക്ക ക്രമ​ക്കേ​ടി​ലേക്കു നയിക്കു​ന്നു.

സിനി​മ​കൾക്ക്‌ ഒരു “പാലക പുണ്യ​വാ​ളൻ”

സിനിമാ വ്യവസാ​യ​ത്തിന്‌ പെട്ടെ​ന്നു​തന്നെ തികച്ചും സ്വന്തമായ ഒരു “പാലക പുണ്യ​വാ​ളൻ” ഉണ്ടായി​രി​ക്കു​ന്ന​താ​ണെന്ന്‌ സ്‌പെ​യി​നി​ലെ മാഡ്രി​ഡി​ലുള്ള ഒരു പത്രമായ എൽ പയിസ്‌ റിപ്പോർട്ടു ചെയ്യുന്നു. ചലച്ചിത്ര വ്യവസാ​യ​ത്തി​ന്റെ ആദ്യ ശതകം അനുസ്‌മ​രി​ക്കു​ന്ന​തി​നു​വേണ്ടി വത്തിക്കാൻ സാധ്യ​ത​യുള്ള സ്ഥാനാർഥി​കളെ വിലയി​രു​ത്തു​ക​യാണ്‌. ഫ്രാൻസിസ്‌ ഓഫ്‌ അസ്സീസ്സി​യാ​ണു പ്രിയ​ങ്കരൻ. ഭ്രൂണാ​വ​സ്ഥ​യി​ലുള്ള ഒരു “ഹോളി​വുഡ്‌ രംഗസം​വി​ധാന”മായി ചില സിനി​മാ​കൃ​ത്തു​ക്കൾ കണക്കാ​ക്കുന്ന യേശു​വി​ന്റെ ജനന രംഗത്തി​ന്റെ ഉപജ്ഞാ​താ​വാണ്‌ അദ്ദേഹം. കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി വിനോ​ദം ഒരു മാർഗ​മാ​യി ഉപയോ​ഗിച്ച ഒരു സലേഷ്യൻ പുരോ​ഹി​ത​നായ ജുവാൻ ബോസ്‌ക്കോ​യു​ടെ പേരാണു നിർദേ​ശി​ക്ക​പ്പെട്ട മറ്റൊന്ന്‌. “ആദ്യത്തെ മഹദ്‌ പ്രകട​ന​ങ്ങ​ളിൽ ഒന്നായ മതവി​ചാ​ര​ണ​യു​ടെ ഉപജ്ഞാ​താ​വായ വിശുദ്ധ ഡൊമി​ങ്ങൊ ഡി ഗൂസ്‌മാ​നെ”യാണ്‌ ഒരു സിനിമാ സംവി​ധാ​യകൻ നിർദേ​ശി​ച്ചത്‌. കൂടുതൽ അടുത്ത​കാ​ലത്തെ ഒരു പ്രതി​ഭാ​സ​മായ ടെലി​വി​ഷന്‌ ഇപ്പോൾത്തന്നെ “പാലക വിശുദ്ധ”യായി “സാന്റാ” ക്ലാരയുണ്ട്‌. തടവി​ലാ​യി​രി​ക്കെ തടവറ​യു​ടെ ജനലി​ലൂ​ടെ കുർബാന കണ്ടിരു​ന്ന​തു​കൊ​ണ്ടാണ്‌ അവർ നാമനിർദേശം ചെയ്യ​പ്പെ​ട്ടത്‌. എന്നിരു​ന്നാ​ലും പ്രോ​ഗ്രാ​മി​ങ്ങി​ന്റെ​മേൽ പുണ്യ​വാ​ളൻമാർക്കു ശക്തി പ്രയോ​ഗി​ക്കാൻ കഴിയു​മെ​ന്നതു സംബന്ധി​ച്ചു തെളി​വൊ​ന്നു​മില്ല.

മരണാ​നന്തര ജീവി​ത​മോ മനോ​വി​ഭ്രാ​ന്തി​യോ?

മരണവ​ക്ക​ത്തെ​ത്തിയ രോഗി​കൾ പിന്നീട്‌ മരണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ക്ഷണിക​ദൃ​ശ്യം കണ്ടതായി അവകാ​ശ​പ്പെ​ടുന്ന “മരണവ​ക്കത്തെ അനുഭവങ്ങ”ളെക്കു​റി​ച്ചുള്ള വിവര​ണങ്ങൾ മാധ്യ​മങ്ങൾ പലപ്പോ​ഴും പരസ്യ​പ്പെ​ടു​ത്തു​ന്നു. അത്തരം അനുഭ​വങ്ങൾ മനോ​വി​ഭ്രാ​ന്തി​കൾക്കി​ട​യാ​ക്കുന്ന ഓക്‌സി​ജന്റെ അഭാവം​കൊ​ണ്ടാ​ണെന്നു ജർമനി​യി​ലെ ഒരു നാഡീ​വി​ദഗ്‌ധ സംഘം നടത്തിയ പരീക്ഷ​ണങ്ങൾ അടുത്ത​കാ​ലത്തു സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഡെ കോയി എൻ ഏംലാൻഡെർ എന്ന ഡച്ച്‌ പത്രം പറയു​ന്ന​ത​നു​സ​രിച്ച്‌, അമിത​മാ​യി ശ്വാ​സോ​ച്ഛ്വാ​സം ചെയ്‌ത​തു​വഴി പരമാ​വധി 22 സെക്കൻഡ്‌ നേര​ത്തേക്കു ബോധ​ര​ഹി​ത​രായ ആരോ​ഗ്യ​മുള്ള 42 യുവജ​ന​ങ്ങളെ ഈ സംഘം പഠനം നടത്തി. “മരണവ​ക്കത്തെ അനുഭവങ്ങ”ളോട്‌ അത്ഭുത​ക​ര​മാം വിധം സമാന​മായ തോന്ന​ലു​ക​ളും കാഴ്‌ച​ക​ളും പിന്നീട്‌ ഈ യുവജ​നങ്ങൾ വർണിച്ചു. ഉജ്ജ്വല വർണങ്ങ​ളും പ്രകാ​ശ​ങ്ങ​ളും കണ്ടതാ​യും വിഹഗ​വീ​ക്ഷ​ണ​ത്തിൽനി​ന്നു തങ്ങളെ​ത്തന്നെ ദർശി​ച്ച​താ​യും പ്രിയ​പ്പെ​ട്ട​വരെ ആനന്ദപൂർണ​മായ ഒരു പശ്ചാത്ത​ല​ത്തിൽ കണ്ടതാ​യും അതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും ചിലർ റിപ്പോർട്ടു ചെയ്‌തു. സുബോ​ധ​ത്തി​ലേക്കു മടങ്ങി​വ​രാൻ ആഗ്രഹി​ക്കാ​ത്ത​വണ്ണം ഈ തോന്ന​ലു​കൾ അത്രമാ​ത്രം ആനന്ദക​ര​വും ശാന്തി​ദാ​യ​ക​വു​മാ​യി​രു​ന്നെന്നു മിക്ക യുവജ​ന​ങ്ങ​ളും വിവരി​ക്കു​ക​യു​ണ്ടാ​യി.

പകുതി ഭൂമി​യും മനുഷ്യ​സ്‌പർശ​മേൽക്കാ​ത്തത്‌

“മനുഷ്യ​ന്റെ ഏറ്റവും നല്ല ശ്രമങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും ഭൗമ​ഗ്ര​ഹ​ത്തി​ലെ കരപ്ര​ദേ​ശ​ത്തി​ന്റെ പകുതി​യി​ല​ധി​ക​വും ഇപ്പോ​ഴും മനുഷ്യ​സ്‌പർശ​മേൽക്കാ​ത്ത​താണ്‌” എന്ന്‌ ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “കരയുടെ ഒൻപതു കോടി ചതുരശ്ര കിലോ​മീ​റ്റർ [3,50,00,000 ചതുരശ്ര മൈൽ], അതായത്‌ മുഴു കര പ്രദേ​ശ​ത്തി​ന്റെ​യും ഏതാണ്ട്‌ 52 ശതമാനം, ഇപ്പോ​ഴും മനുഷ്യ​സ്‌പർശ​മേൽക്കാ​തെ കിടക്കു​ന്നു​വെന്ന്‌” ഒരു പുതിയ പഠനം “കണ്ടെത്തി.” ഗ്രഹത്തി​ന്റെ മൂന്നി​ലൊ​ന്നു ഭാഗം മാത്രം മനുഷ്യ​സ്‌പർശ​മേൽക്കാ​ത്ത​താ​യി പട്ടിക​പ്പെ​ടു​ത്തിയ 1989-ലെ സർവേ​യു​ടെ ഫലങ്ങ​ളെ​ക്കാ​ളും ഇതു വളരെ ഉയർന്ന​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അന്തർദേ​ശീയ സംരക്ഷണ വിഭാ​ഗ​ത്തി​ലെ ലീ ഹാനാ നടത്തിയ ഏറ്റവും അടുത്ത​കാ​ലത്തെ ഈ പഠനം നേരത്തെ ഉപയോ​ഗി​ച്ചി​രുന്ന ഏറ്റവും കുറഞ്ഞ 4,000 ചതുരശ്ര കിലോ​മീ​റ്റ​റി​നു പകരം വെറും 1,000 ചതുരശ്ര കിലോ​മീ​റ്റർ ഉള്ള ചെറിയ പ്രദേ​ശങ്ങൾ കൂടെ ഉൾപ്പെ​ടു​ത്തി. “കൂടുതൽ അരിച്ചു​പെ​റു​ക്കി​യുള്ള ഒരു പഠനം ഗ്രഹത്തി​ന്റെ മനുഷ്യ​സ്‌പർശ​മേൽക്കാത്ത ഇതി​നെ​ക്കാൾ വലി​യൊ​രു ശതമാ​നത്തെ വെളി​പ്പെ​ടു​ത്താൻ സാധ്യ​ത​യുണ്ട്‌” എന്ന്‌ ആ ലേഖനം പ്രസ്‌താ​വി​ച്ചു. എന്നിരു​ന്നാ​ലും മനുഷ്യ​സ്‌പർശ​മേൽക്കാത്ത കരയുടെ ഒരു നല്ല ഭാഗം “പാറയും മഞ്ഞുക​ട്ട​യും കാറ്റിൽ പറക്കുന്ന മണലും” ആണെന്നും അത്‌ മനുഷ്യർക്കും വന്യജീ​വി​കൾക്കും വാസ​യോ​ഗ്യ​മ​ല്ലാ​ത്ത​താ​ണെ​ന്നും ഹാനാ ചൂണ്ടി​ക്കാ​ണി​ച്ചു. “മനുഷ്യ​ന്റെ ഇടപെടൽ ഗ്രഹത്തി​ന്റെ വാസ​യോ​ഗ്യ​മായ ഉപരി​ത​ല​ത്തി​ന്റെ ഏതാണ്ട്‌ മുക്കാൽ ഭാഗത്തെ സ്വാഭാ​വിക പരിസ്ഥി​തി​ക്കു കുഴപ്പം സൃഷ്ടി​ച്ചി​രി​ക്കു​ന്നു”വെന്ന്‌ അദ്ദേഹം പറഞ്ഞു. സർവേ​യു​ടെ മൂന്നു വിഭാ​ഗങ്ങൾ ഇവയാണ്‌: മനുഷ്യ​സ്‌പർശ​മേൽക്കാ​ത്തത്‌ (52 ശതമാനം), ഭാഗി​ക​മാ​യി മനുഷ്യ​സ്‌പർശ​മേ​റ്റി​ട്ടു​ള്ളത്‌ (24 ശതമാനം), അധീന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ (24 ശതമാനം).

ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള ചൂതാ​ട്ട​ക്കാ​രോ?

യു.എസ്‌.എ.-യിലെ നെവേ​ദ​യി​ലുള്ള ലാസ്‌ വെഗാ​സി​ലേക്ക്‌ ഓരോ വർഷവും ലോക​ത്തി​ന്റെ എല്ലാ ഭാഗത്തു​നി​ന്നും ഏതാണ്ട്‌ 2.9 കോടി ആളുകൾ പ്രവഹി​ക്കു​ന്നു. തീർച്ച​യാ​യും ഭൂരി​പ​ക്ഷ​വും അങ്ങോട്ടു പോകു​ന്നതു ചൂതാ​ട്ട​ത്തി​നാണ്‌. എന്നാൽ അവരിൽ പലരും പ്രാർഥി​ക്കാ​നും ആരാധി​ക്കാ​നും ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അടുത്ത​യി​ടെ ആ പ്രദേ​ശത്തെ കത്തോ​ലി​ക്കാ ഇടവക നഗരത്തി​ലെ ഏറ്റവും വലിയ നാലു ചൂതാട്ട-ഹോട്ട​ലു​ക​ളിൽനി​ന്നും ഒരു ബ്ലോക്കു മാത്രം അകലെ​യാ​യി 35 ലക്ഷം ഡോളർ മുടക്കി, 2,200 സീറ്റു​ക​ളുള്ള, ഒരു പള്ളി പണിതു എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പ്രസ്‌താ​വി​ക്കു​ന്നു. പള്ളിയി​ലെ ആരാധ​ക​രു​ടെ ഏതാണ്ട്‌ 80 ശതമാനം വിനോ​ദ​യാ​ത്രി​ക​രാണ്‌. മിക്കവ​രും ചൂതാ​ട്ട​ത്തി​നു​വേണ്ടി പട്ടണത്തിൽ വന്നതാണ്‌. ചൂതാട്ട ടോക്ക​ണു​കൾ പണപ്പി​രി​വി​നുള്ള പാത്ര​ത്തി​ലി​ടാൻ പള്ളി അവരെ ക്ഷണിക്കു​ന്നു. പള്ളിക്ക്‌ ഒരു സമ്മാന കടയു​മുണ്ട്‌. അവിടെ സന്ദർശകർ നാണയ​മാ​യി ടോക്ക​ണു​കൾ ഉപയോ​ഗി​ക്കാൻ ക്ഷണിക്ക​പ്പെ​ടു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ രൂപമുള്ള ഒരു ചൂതാട്ട ടോക്കൺപോ​ലും ഓർമ​ക്കാ​യി കട പ്രദാനം ചെയ്യുന്നു. ചൂതാ​ട്ട​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ആഴ്‌ച​തോ​റും കയറി​യി​റങ്ങി പള്ളിക്കു ദാനം കിട്ടിയ ടോക്ക​ണു​ക​ളു​ടെ പണം വാങ്ങാ​നാ​യി കുറേ​നാ​ള​ത്തേക്കു പള്ളി ഒരു ഫ്രാൻസി​സ്‌കൻ സന്യാ​സി​യെ നിയമി​ച്ചി​രു​ന്നു. ടോക്കൺ സന്യാസി എന്ന്‌ അദ്ദേഹ​ത്തി​നു പേരി​ട്ടി​രു​ന്നു.

കിടക്ക​യിൽത്തന്നെ വിശ്ര​മി​ക്കു​ന്ന​തി​ന്റെ കുഴപ്പങ്ങൾ

“ദീർഘ​നാൾ കിടക്ക​യിൽത്തന്നെ വിശ്ര​മി​ക്കു​ന്ന​തിന്‌ രോഗി​കൾക്കു ഗുണ​ത്തെ​ക്കാ​ള​ധി​കം ദോഷം ചെയ്യാൻ കഴിയും” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ പറയുന്നു. ഏതാണ്ട്‌ 50 വർഷം മുമ്പ്‌ ഡോക്ടർ സർ റിച്ചർഡ്‌ അഷെർ സാധാ​ര​ണ​മായ ഈ വൈദ്യ നടപടി​യെ ചോദ്യം ചെയ്യു​ക​യു​ണ്ടാ​യി. രക്തം കട്ടയാകൽ, പേശികൾ ദുർബ​ല​മാ​കൽ, അസ്ഥിക​ളി​ലെ കാൽസ്യം നഷ്ടമാകൽ, വൃക്കയിൽ കല്ലുകൾ, മലബന്ധം, വിഷാദം തുടങ്ങിയ ആരോ​ഗ്യാ​പ​ക​ട​ങ്ങ​ളി​ലേക്ക്‌ അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. അതിനു​ശേഷം നടത്തിയ പഠനങ്ങൾ ഈ മുന്നറി​യി​പ്പി​നെ സ്ഥിരീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ശ്വാസ​കോ​ശ​ത്തി​ലെ മാരക​മായ വാഹി​കാ​രോ​ധത്തെ (embolism) തുടർന്നു​ണ്ടാ​കുന്ന ധമനീ വീക്കത്തി​നുള്ള അപകട​സാ​ധ്യത, മരണത്തി​നു മുമ്പ്‌ എത്രകാ​ലം കിടക്ക​യിൽത്തന്നെ വിശ്ര​മി​ക്കു​ന്നു എന്നതു​മാ​യി നേരിട്ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ പോസ്റ്റ്‌മാർട്ടം പരി​ശോ​ധ​നകൾ പ്രകട​മാ​ക്കു​ന്നു. അതേസ​മയം തീവ്ര​മായ നടു​വേ​ദ​ന​യ്‌ക്കൊ​പ്പം സയാറ്റിക്‌ നാഡി​ക്കും വേദന​യു​ണ്ടാ​കുക, ഗർഭധാ​ര​ണ​ത്തി​ന്റെ അവസാന ഘട്ടങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുക എന്നീ സന്ദർഭ​ങ്ങ​ളിൽ ഡോക്ടർമാർ കിടക്ക​യിൽത്ത​ന്നെ​യുള്ള വിശ്രമം ശുപാർശ​ചെ​യ്യു​ന്നു. വാസ്‌ത​വ​ത്തിൽ തീവ്ര​വും ഗുരു​ത​ര​വു​മായ മറ്റു രോഗ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും വിശ്ര​മ​മെ​ടു​ക്കു​ക​യ​ല്ലാ​തെ നിർവാ​ഹ​മില്ല. നിർണാ​യ​ക​ഘട്ടം കഴിഞ്ഞു​കി​ട്ടി​യാൽപ്പി​ന്നെ എഴു​ന്നേൽക്കു​ന്ന​തും അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നടക്കു​ന്ന​തു​മൊ​ക്കെ സുഖം പ്രാപി​ക്ക​ലി​നെ ത്വരി​ത​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു.

ലോക​ത്തി​ലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങൾ

ലോക ബാങ്കിന്റെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ ലോക​ത്തി​ലെ ഏറ്റവും സമ്പന്ന രാഷ്ട്രം സ്വിറ്റ്‌സർലൻഡ്‌ ആണ്‌. അതിന്റെ ആളോ​ഹരി മൊത്ത ദേശീയ ഉത്‌പന്നം—അതായത്‌ ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട എല്ലാ സാധന​ങ്ങ​ളു​ടെ​യും നടത്തിയ സേവന​ങ്ങ​ളു​ടെ​യും മൂല്യം—1993-ൽ 36,410 ഡോളർ ആയിരു​ന്നു. ലിസ്റ്റിൽ ഏഴാമത്തെ സ്ഥാനം വഹിക്കുന്ന ഐക്യ​നാ​ടു​ക​ളു​ടേ​തി​നെ​ക്കാ​ളും ഏതാണ്ട്‌ 12,000 ഡോളർ കൂടു​ത​ലാ​യി​രു​ന്നു ഇത്‌. സ്വിറ്റ്‌സർലൻഡി​നെ തുടർന്നു വരുന്നത്‌ ലക്‌സെം​ബെർഗ്‌, ജപ്പാൻ, ഡെൻമാർക്ക്‌, നോർവേ, സ്വീഡൻ, ഐക്യ​നാ​ടു​കൾ, ഐസ്‌ലൻഡ്‌, ജർമനി, കു​വൈറ്റ്‌ എന്നീ രാജ്യ​ങ്ങ​ളാണ്‌. മൊസാം​ബിക്ക്‌ ലോക​ത്തി​ലെ ഏറ്റവും ദരിദ്ര രാഷ്ട്ര​മാ​യി​ത്തന്നെ തുടർന്നു. അവിടെ ഓരോ വ്യക്തി​യും ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ 80 ഡോളർ മാത്ര​മാണ്‌. മധ്യ പൗരസ്‌ത്യ​ദേ​ശത്തെ എണ്ണവില താഴ്‌ന്നു​കൊ​ണ്ടി​രി​ക്കുന്ന അനേകം എണ്ണോൽപ്പാ​ദക രാഷ്ട്ര​ങ്ങ​ളു​ടെ പേര്‌ ഏറ്റവും പുതിയ ഈ ലിസ്റ്റിലെ ഏറ്റവും മുന്തിയ പത്തു സമ്പന്ന രാഷ്ട്ര​ങ്ങ​ളിൽ പെടാ​തെ​പോ​യി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌. എന്നാൽ വാങ്ങൽ പ്രാപ്‌തി പരിഗ​ണി​ക്കു​മ്പോൾ ഈ ലിസ്റ്റ്‌ വ്യത്യാ​സ​പ്പെ​ടു​ന്നു. ഐക്യ​നാ​ടു​ക​ളിൽ സാധന​സാ​മ​ഗ്രി​ക​ളു​ടെ വില ഏറ്റവും ധനിക​മായ രാഷ്ട്ര​ങ്ങ​ളു​ടേ​തി​നെ​ക്കാ​ളും കുറവാ​യ​തു​കൊണ്ട്‌ അമേരി​ക്ക​ക്കാ​രു​ടെ പണത്തിന്‌, ലക്‌സെം​ബെർഗ്‌ ഒഴിച്ച്‌, മറ്റേതു രാഷ്ട്ര​ങ്ങ​ളു​ടെ​തി​നെ​ക്കാ​ളും മൂല്യം കൂടു​ത​ലാണ്‌. അപ്പോൾ ലിസ്റ്റ്‌ ഇങ്ങനെ മാറുന്നു: ലക്‌സെം​ബർഗ്‌, ഐക്യ​നാ​ടു​കൾ, സ്വിറ്റ്‌സർലൻഡ്‌, യു​ണൈ​റ്റഡ്‌ അറബ്‌ എമി​റേ​റ്റ്‌സ്‌, ഖത്തർ, ഹോങ്‌കോങ്‌, ജപ്പാൻ, ജർമനി, സിംഗ​പ്പൂർ, കാനഡ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക