വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 4/8 പേ. 15-18
  • സംഭാഷണം ഒരു കല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണം ഒരു കല
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നമുക്കു സംസാ​രി​ക്കേണ്ട ആവശ്യ​മുണ്ട്‌!
  • സംഭാ​ഷ​ണ​ത്തി​നു വിലങ്ങു​ത​ടി​കൾ
  • ‘എനിക്ക്‌ എന്തു പറയാം?’
  • ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കുക
  • ആത്മാർഥ​മായ താത്‌പ​ര്യ​ത്തി​നു പ്രതി​ക​രണം ലഭിക്കു​ന്നു
  • സമാനു​ഭാ​വം—സംഭാ​ഷ​ണ​ത്തി​ന്റെ അടിത്തറ
  • നിങ്ങൾക്കതു ചെയ്യാം!
  • സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സംഭാഷണം നടത്തുന്നതിൽ എനിക്ക്‌ എങ്ങനെ മെച്ചപ്പെടാൻ കഴിയും?
    ഉണരുക!—1990
  • സംഭാ​ഷണം നിറു​ത്ത​ണോ?
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
കൂടുതൽ കാണുക
ഉണരുക!—1995
g95 4/8 പേ. 15-18

സംഭാ​ഷണം ഒരു കല

തീററ, ഉറക്കം, ജോലി, ഇവ മമനു​ഷ്യ​ന്റെ അടിസ്ഥാന ആവശ്യ​ങ്ങ​ളാണ്‌. എന്നാൽ വളരെ ആവശ്യ​മുള്ള മറെറാ​ന്നു കൂടി​യുണ്ട്‌. എന്താണത്‌?

മമനു​ഷ്യ​ന്റെ ഏററവും വില​യേ​റിയ ആവശ്യ​ങ്ങ​ളി​ലൊന്ന്‌ ത്യജി​ക്ക​പ്പെട്ട്‌ അഞ്ചു വർഷം ഏകാന്ത​ത​ട​വിൽ കഴി​യേ​ണ്ടി​വന്ന ഒരു മമനു​ഷ്യ​ന്റെ വാക്കുകൾ പരിചി​ന്തി​ക്കുക. “ഞാൻ സഖിത്വ​ത്തി​നു വേണ്ടി, ഒന്നു വർത്തമാ​നം പറയാൻ, എന്തെങ്കി​ലു​മൊ​ന്നു സംഭാ​ഷി​ക്കാൻ ഒരാളെ കിട്ടാൻ വേണ്ടി അതിയാ​യി അഭില​ഷി​ച്ചു,” അദ്ദേഹം സമ്മതി​ക്കു​ന്നു. “ഏകാന്ത​ത​യോ​ടു പോരാ​ടാൻ എന്തെങ്കി​ലും ചെയ്‌തേ പററൂ എന്നു ഞാൻ മനസ്സി​ലാ​ക്കാൻ തുടങ്ങി. എന്റെ ഏകാന്ത​ത​യി​ലും നിശബ്ദ​ത​യി​ലും എന്റെ മനസ്സു മോശ​മാ​യി ബാധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.”

അതേ, ആശയവി​നി​യമം നടത്തു​ക​യെന്ന സഹജമായ ഒരാവ​ശ്യം നമുക്കുണ്ട്‌. ആ ആവശ്യത്തെ തൃപ്‌തി​പ്പെ​ടു​ത്താൻ സംഭാ​ഷണം സഹായി​ക്കു​ന്നു. ഗവേഷ​ക​രായ ഡെന്നിസ്‌ ആർ. സ്‌മി​ത്തും എൽ. കെയ്‌ത്ത്‌ വില്യം​സ​ണും ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “നമുക്കു നിർഭയം രഹസ്യങ്ങൾ തുറന്നു​പ​റ​യാൻ കഴിയുന്ന, നമ്മുടെ ഏററവും വലിയ സന്തോ​ഷ​ങ്ങ​ളും ഏററവും ആകുല​പ്പെ​ടു​ത്തുന്ന ഭയങ്ങളും തുറന്നു​പ​റ​യാൻ കഴിയുന്ന, നമുക്കു സംസാ​രി​ക്കാൻ കഴിയുന്ന ആളുകൾ നമുക്കാ​വ​ശ്യ​മാണ്‌.”

നമുക്കു സംസാ​രി​ക്കേണ്ട ആവശ്യ​മുണ്ട്‌!

സംസാ​ര​മെന്ന അത്ഭുത​ക​ര​മായ വരം മനുഷ്യർക്കു ലഭിച്ചി​രി​ക്കു​ന്നു. അതേ, സംഭാ​ഷണം നടത്താൻ നമ്മെ രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നു. ഒരു മനുഷ്യൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “സംസർഗ​പ്രി​യ​രാ​യി​രി​ക്കാ​നാ​ണു ദൈവം നമ്മെ സൃഷ്ടി​ച്ചത്‌. സംസാ​രി​ക്കാൻ നിങ്ങൾക്ക്‌ അവസര​മി​ല്ലെ​ങ്കിൽ അഥവാ ആശയവി​നി​യമം നടത്താ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി​യെ ആരെങ്കി​ലും എടുത്തു​ക​ള​യു​ക​യാ​ണെ​ങ്കിൽ, അതൊരു ശിക്ഷ പോ​ലെ​യാണ്‌. നിങ്ങൾ സംഭാ​ഷണം നടത്തു​മ്പോൾ വില​യേ​റിയ ഒരു സംഗതി സംഭവി​ക്കു​ന്നു. നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ നിങ്ങൾക്ക ഒരു സുഖാ​നു​ഭൂ​തി തോന്നു​ന്നു, മററു​ള്ളവർ വിചാ​രി​ക്കു​ക​യും അവർക്കു തോന്നു​ക​യും ചെയ്യുന്ന കാര്യം അറിയു​ന്ന​തിൽനി​ന്ന നിങ്ങൾ പ്രയോ​ജനം നേടു​ക​യും ചെയ്യുന്നു.”

ഒരു സഞ്ചാര​ശു​ശ്രൂ​ഷ​കന്റെ ഭാര്യ​യായ ഇലൻ ഇങ്ങനെ പറയുന്നു: “വാക്കുകൾ വികാ​ര​ങ്ങളെ പ്രകടി​പ്പി​ക്കു​ന്നു. നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം നമ്മുടെ പങ്കാളി നമുക്ക്‌ എത്ര വില​പ്പെ​ട്ട​വ​നാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അല്ലെങ്കിൽ അവൾക്ക്‌ അറിയാ​മെന്ന്‌ നമുക്കു നിരൂ​പി​ക്കാ​നാ​വില്ല. അതു പറയേ​ണ്ട​തുണ്ട്‌; കാതുകൾ ആ വാക്കുകൾ കേൾക്കേ​ണ്ട​തുണ്ട്‌. നാം സംഭാ​ഷി​ക്കേ​ണ്ട​തുണ്ട്‌.”

ഒരു ക്രിസ്‌തീയ മൂപ്പന്റെ മകനായ ഡേവിഡ്‌ തന്നെക്കു​റി​ച്ചു​തന്നെ ഇങ്ങനെ പറയുന്നു: “ചില​പ്പോൾ ഞാൻ നിരാ​ശ​നാണ്‌, ഏതുതരം വികാ​ര​മാണ്‌ അനുഭ​വ​പ്പെ​ടു​ന്ന​തെന്ന്‌ വാസ്‌ത​വ​ത്തിൽ അറിയില്ല. മിണ്ടാ​തി​രി​ക്കുക എന്നതാണ്‌ എന്റെ ആദ്യത്തെ പ്രവണത, അപ്പോൾ സമ്മർദം ഉള്ളിൽ നുരഞ്ഞു​പൊ​ന്തും. ഞാൻ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ അതു സമ്മർദം പുറത്തു​വി​ടാ​നുള്ള ഒരു പഴുതു​പോ​ലെ​യാ​ണെന്നു ഞാൻ കണ്ടെത്തു​ന്നു. ഞാൻ സംസാ​രി​ക്കു​മ്പോൾ, എന്നെക്കു​റി​ച്ചു​തന്നെ ഞാൻ വാസ്‌ത​വ​ത്തിൽ എന്തു വിചാ​രി​ക്കു​ന്നു എന്നു കണ്ടുപി​ടി​ക്കാ​നുള്ള ഒരവസരം എനിക്കു ലഭിക്കു​ന്നു, അതു കൈകാ​ര്യം ചെയ്യാ​നും എനിക്കു കഴിയു​ന്നു.”

സംഭാ​ഷ​ണ​ത്തി​നു വിലങ്ങു​ത​ടി​കൾ

സംഭാ​ഷണം ഒരാവ​ശ്യ​ത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നു, തീർച്ച. എന്നിരു​ന്നാ​ലും, സംഭാ​ഷ​ണ​ത്തി​നു വിലങ്ങു​ത​ടി​ക​ളുണ്ട്‌. വാസ്‌ത​വ​ത്തിൽ, ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം, സംഭാ​ഷണം ഒരു പെടാ​പ്പാ​ടാ​യി​ത്തീ​രു​ന്നു—ഒഴിവാ​ക്കേണ്ട ഒരു പ്രവർത്തനം.

“എന്റെ ജീവി​ത​ത്തിൽ ഏറെക്കാ​ല​വും മററു​ള്ള​വ​രു​മാ​യുള്ള സംഭാ​ഷണം ഒഴിവാ​ക്കുക എളുപ്പ​മാ​ണെന്നു ഞാൻ കണ്ടെത്തി” എന്ന്‌ ഗാരി പറയുന്നു. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “എനിക്ക്‌ ആത്മവി​ശ്വാ​സ​മി​ല്ലെ​ന്ന​താ​ണു കാരണം. ഞാൻ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ വിഡ്‌ഢി​ത്തം പറയു​ന്ന​തു​പോ​ലെ തോന്നു​മെ​ന്നോ പറഞ്ഞ കാര്യം നിമിത്തം ഞാൻ തുച്ഛീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നോ ഉള്ള ഭയത്താൽ ഞാനി​പ്പോ​ഴും കഷ്ടപ്പെ​ടു​ന്നു.”

തന്റെ പ്രശ്‌നം ലജ്ജയാ​ണെന്ന്‌ എലൻ പറയുന്നു. അവർ വിവരി​ക്കു​ന്നു: “അധികം സംഭാ​ഷ​ണ​ങ്ങ​ളൊ​ന്നും നടത്താത്ത ഒരു കുടും​ബ​ത്തി​ലാണ്‌ ഞാൻ വളർന്നു​വ​ന്നത്‌. എന്റെ പിതാവു വളരെ​യ​ധി​കം ഭീഷണി​പ്പെ​ടു​ത്തുന്ന ഒരാളാ​യി​രു​ന്നു. അതു​കൊണ്ട്‌, ഞാൻ വളർന്ന​പ്പോൾ സംസാ​രി​ക്കാൻ പററിയ എന്തെങ്കി​ലും ഉള്ളതായി എനിക്കു തോന്നി​യില്ല.” അതേ, ലജ്ജയ്‌ക്ക്‌ സംഭാ​ഷ​ണ​ത്തി​ന്റെ ആസ്വാ​ദ​ന​ത്തി​നു കാര്യ​മായ വിലങ്ങു​ത​ടി​കൾ സൃഷ്ടി​ക്കാൻ കഴിയും. എന്തിന്‌, നിശബ്ദ​ത​യു​ടെ മതിലു​കൾക്കു​ള്ളിൽ അതിനു നിങ്ങളെ തളച്ചി​ടാൻപോ​ലും കഴിയും!

താഴ്‌ന്ന സ്വാഭി​മാ​ന​ത്തോ​ടു പോരാ​ടു​ന്ന​താ​യി സമ്മതി​ക്കുന്ന ഒരു ക്രിസ്‌തീയ മൂപ്പനായ ജോൺ ഇങ്ങനെ പറയുന്നു: “അത്‌ ഒരു പ്ലേഗ്‌ പോ​ലെ​യാണ്‌. നിങ്ങൾ ലജ്ജയ്‌ക്കു വഴങ്ങി​ക്കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ, നിങ്ങൾ സ്വയം ഒററ​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. മുറി​യിൽ നൂറാ​ളു​കൾ ഉണ്ടെങ്കിൽപോ​ലും നിങ്ങ​ളൊ​ന്നും പറയു​ക​യില്ല. നിങ്ങൾക്കു വളരെ​യ​ധി​കം നഷ്ടം സഹി​ക്കേ​ണ്ടി​വ​രും!”

നേരേ​മ​റിച്ച്‌, ദാനി​യേൽ എന്നു പേരുള്ള ഒരു മൂപ്പനു പറയാ​നു​ള്ളത്‌ ഇതാണ്‌: “സംസാ​ര​ത്തി​ന്റെ കാര്യ​ത്തിൽ എനി​ക്കൊ​രു പ്രശ്‌ന​വു​മില്ല. ഞാൻ മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പു​തന്നെ ഞാൻ മററാ​രു​ടെ​യെ​ങ്കി​ലും സംഭാ​ഷ​ണത്തെ മുറി​ച്ചു​ക​ടന്ന്‌ സംഭാ​ഷണം ഏറെറ​ടു​ത്തു​ക​ഴി​ഞ്ഞി​രി​ക്കും. എന്റെ ഭാര്യ​യു​ടെ മുഖഭാ​വം കാണു​മ്പോൾ മാത്ര​മാണ്‌ ഞാനതു തിരി​ച്ച​റി​യു​ന്നത്‌, അപ്പോൾ ഞാനി​ങ്ങനെ സ്വയം ചിന്തി​ക്കും, ‘ഓ, വേണ്ടാ​യി​രു​ന്നു, ഞാനതു വീണ്ടും ചെയ്‌തു​പോ​യ​ല്ലോ.’ സംഭാ​ഷ​ണ​ത്തി​ന്റെ ശിഷ്ടഭാ​ഗ​ത്തി​ലുള്ള അവളുടെ സന്തോഷം നഷ്ടപ്പെ​ട്ടു​വെന്ന്‌ എനിക്ക​റി​യാം.”

ഇവയെ​യും സംഭാ​ഷ​ണ​ത്തി​ന്റെ മററു തടസ്സങ്ങ​ളെ​യും എങ്ങനെ തരണം ചെയ്യാം? ഈ കലയ്‌ക്ക്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ ഏതെല്ലാം ഗുണങ്ങ​ളാണ്‌? അവ എങ്ങനെ ബാധക​മാ​ക്കാൻ കഴിയും?

‘എനിക്ക്‌ എന്തു പറയാം?’

‘എനിക്ക്‌ എന്തി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാം?’ ‘എനിക്ക്‌ ഒന്നുമ​റി​യില്ല.’ ‘എനിക്കു പറയാ​നു​ള്ളതു കേൾക്കാൻ ആർക്കും മനസ്സില്ല.’ നിങ്ങൾക്ക്‌ ഇങ്ങനെ​യൊ​ക്കെ തോന്നി​യേ​ക്കാ​മെ​ങ്കിൽപോ​ലും അവ സത്യമാ​യി​രി​ക്ക​ണ​മെ​ന്നില്ല. നിങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നെ​ക്കാൾ അധികം കാര്യങ്ങൾ നിങ്ങൾക്ക​റി​യാം, അവയിൽ ചില വിവരങ്ങൾ മററു​ള്ള​വർക്കു താത്‌പ​ര്യ​മു​ള്ള​താ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ അടുത്ത കാലത്ത്‌ എവി​ടേ​ക്കെ​ങ്കി​ലും യാത്ര​പോ​യി​രി​ക്കാം. തങ്ങൾ താമസി​ക്കുന്ന സ്ഥലത്തോ​ടുള്ള താരത​മ്യ​ത്തിൽ അവിടം എങ്ങനെ​യു​ണ്ടെന്ന്‌ അറിയാൻ ആളുകൾ ആഗ്രഹി​ക്കും.

മാത്രമല്ല, വായന​യി​ലൂ​ടെ നാനാ​വി​ഷ​യ​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ അറിവു മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾക്കു കഴിയും, അങ്ങനെ ചെയ്യു​ക​യും വേണം. ഓരോ ദിവസ​വും എന്തെങ്കി​ലും വായി​ക്കാൻ സമയ​മെ​ടു​ക്കു​ന്നത്‌ ഒരു നല്ല ശീലമാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങ​ളിൽ ബൈബി​ളി​നെ​ക്കു​റി​ച്ചു​ള്ള​തും അതു​പോ​ലെ​തന്നെ പൊതു​താ​ത്‌പ​ര്യ​മു​ള്ള​തു​മായ വിവരങ്ങൾ അടങ്ങുന്നു. നിങ്ങൾ എത്ര​ത്തോ​ളം വിവരങ്ങൾ നേടു​ന്നു​വോ, അത്രയ​ധി​കം നിങ്ങൾക്കു പങ്കുവ​യ്‌ക്കാൻ കഴിയും. യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്ന ചെറു​പു​സ്‌ത​ക​ത്തി​ലെ ദിനവാ​ക്യം ഒരു നല്ല ഉദാഹ​ര​ണ​മാണ്‌. ഓരോ ദിവസ​വും അത്‌ ചിന്തി​ക്കു​ന്ന​തി​നും സംഭാ​ഷ​ണ​ത്തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നും എന്തെങ്കി​ലും പ്രദാനം ചെയ്യുന്നു.

സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടുക എന്നതിന്റെ അർഥം സംസാ​ര​മെ​ല്ലാം ഒരു വ്യക്തി​തന്നെ നിർവ​ഹി​ക്കണം എന്നല്ല. ഇരു കക്ഷിക​ളും തങ്ങളുടെ ചിന്തകൾ പ്രകടി​പ്പി​ക്കേ​ണ്ട​തുണ്ട്‌. സംസാ​രി​ക്കാൻ മറേറ വ്യക്തിയെ അനുവ​ദി​ക്കുക. അദ്ദേഹം ശാന്തനാ​ണെ​ങ്കിൽ, നയപര​മായ ചോദ്യ​ങ്ങൾക്കൊണ്ട്‌ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. പ്രായ​ക്കൂ​ടു​ത​ലുള്ള ഒരു വ്യക്തി​യോ​ടു നിങ്ങൾ സംസാ​രി​ക്കു​ക​യാ​ണെന്നു കരുതുക. കഴിഞ്ഞ​കാല സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾക്ക്‌ അദ്ദേഹ​ത്തോ​ടു ചോദി​ക്കാം. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോ​ഴ​ത്തെ​ക്കാൾ ഇപ്പോൾ ലോക​വും കുടും​ബ​ജീ​വി​ത​വും എങ്ങനെ മാറി​യി​രി​ക്കു​ന്നു എന്നും നിങ്ങൾക്കു ചോദി​ക്കാം. അദ്ദേഹം പറയു​ന്നതു ശ്രദ്ധി​ച്ചി​രി​ക്കു​ന്നതു നിങ്ങൾ ആസ്വദി​ക്കും നിങ്ങൾ കാര്യങ്ങൾ പഠിക്കു​ക​യും ചെയ്യും.

ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കുക

അവധാ​ന​പൂർവം ശ്രദ്ധി​ക്കു​ന്നതു സംഭാ​ഷ​ണ​ത്തി​ലെ വില​യേ​റിയ ഒരു മുതൽക്കൂ​ട്ടാണ്‌. മററു​ള്ള​വരെ നാം ശ്രദ്ധി​ക്കുന്ന വിധത്തിന്‌, ഭാരങ്ങ​ളേ​ന്തു​മ്പോൾ സഹായ​ത്തി​നാ​യി കൈനീ​ട്ടു​ന്ന​വരെ പിന്തു​ണ​യ്‌ക്കാൻ കഴിയും. ഒരു മനുഷ്യൻ തന്നെക്കു​റി​ച്ചു​തന്നെ കരുതി​പ്പോ​ന്നത്‌ താൻ ‘ഒന്നിനും കൊള്ളാ​ത്തവൻ’ ആണെന്നാണ്‌. വളരെ മനോ​വി​ഷ​മ​ത്തി​ലായ അദ്ദേഹം സഹായ​ത്തി​നാ​യി ഒരു സ്‌നേ​ഹി​തനു ഫോൺ ചെയ്‌തു. അത്‌ അങ്ങേയ​ററം അസൗക​ര്യ​പ്ര​ദ​മായ ഒരു സമയത്താ​യി​രു​ന്നെ​ങ്കി​ലും ആ സ്‌നേ​ഹി​തൻ ദയാപൂർവം ശ്രദ്ധിച്ചു—രണ്ടു മണിക്കൂർ നേരം! തന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി അയാൾ ആ സംഭാ​ഷ​ണത്തെ കരുതു​ന്നു. എന്താണ്‌ സദ്‌ഫലം ഉളവാ​ക്കി​യത്‌? കേവലം “നല്ലൊരു കേൾവി​ക്കാ​ര​നാ​യി​രു​ന്നത്‌” എന്നു ശ്രദ്ധി​ച്ചു​കേട്ട ആ സ്‌നേ​ഹി​തൻ സമ്മതി​ക്കു​ന്നു. “ജ്ഞാനമുള്ള എന്തെങ്കി​ലും വാക്കുകൾ പറഞ്ഞതാ​യി ഞാൻ ഓർമി​ക്കു​ന്നില്ല. ഞാൻ ഉചിത​മായ ചോദ്യ​ങ്ങൾ തൊടു​ത്തു​വി​ട്ടു, ‘എന്തു​കൊ​ണ്ടാ​ണു നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നത്‌?’ ‘എന്തു​കൊ​ണ്ടാണ്‌ അതു നിങ്ങളെ വിഷമി​പ്പി​ക്കു​ന്നത്‌?’ ‘എന്തു സഹായി​ച്ചേ​ക്കാം?’ അദ്ദേഹം എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി​യ​പ്പോൾ, തന്റെ സ്വന്തം ചോദ്യ​ങ്ങൾക്കു തന്നെയാ​യി​രു​ന്നു അദ്ദേഹം ഉത്തരം നൽകി​യത്‌!”

തങ്ങളോ​ടു സംസാ​രി​ക്കാൻ സമയം കണ്ടെത്തുന്ന മാതാ​പി​താ​ക്കളെ കുട്ടികൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. സ്‌കോട്ട്‌ എന്നു പേരുള്ള ഒരു കുട്ടി ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “മാതാ​പി​താ​ക്കൾ അടുത്തു വന്ന്‌ നമ്മുടെ മനസ്സിൽ എന്താണ്‌ ഉള്ളതെന്ന്‌ അറിയാ​നാ​ഗ്ര​ഹി​ക്കു​ന്നതു നല്ലതാണ്‌. അടുത്ത​കാ​ലത്തു ഡാഡി അങ്ങനെ ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌, അതു സഹായ​ക​ര​മാണ്‌. കാരണം നമുക്കു സ്വയം കൈകാ​ര്യം ചെയ്യാൻ കഴിയാത്ത ചില സംഗതി​ക​ളുണ്ട്‌.”

“കുട്ടികൾ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന ഒരന്തരീ​ക്ഷം നിങ്ങൾ സൃഷ്ടി​ച്ചെ​ടു​ക്കേ​ണ്ട​തുണ്ട്‌,” ഒരു മനുഷ്യൻ നിർദേ​ശി​ക്കു​ന്നു. തന്റെ നാലു കുട്ടി​ക​ളിൽ ഓരോ​രു​ത്ത​രു​മാ​യി അദ്ദേഹം പതിവാ​യി തനിച്ചു സമയം ചെലവ​ഴി​ക്കു​ന്നു. കാരണം, നന്നായി പൊരു​ത്ത​പ്പെ​ടുന്ന വ്യക്തി​ത്വ​ങ്ങൾ യുവജ​നങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾ അവധാ​ന​പൂർവം അനുക​മ്പ​യോ​ടെ ശ്രദ്ധി​ക്കു​ന്നത്‌ അനിവാ​ര്യ​മാ​ണെന്ന്‌ അദ്ദേഹം കരുതു​ന്നു. എന്താണ്‌ അദ്ദേഹ​ത്തി​ന്റെ ശുപാർശ? അവസരങ്ങൾ ഉയർന്നു​വ​രി​ക​യും ഒരു കുട്ടി സംസാ​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​മ്പോൾ കേൾക്കാൻ സന്നദ്ധനാ​യി​രി​ക്കുക. “നിങ്ങൾ എത്രമാ​ത്രം ക്ഷീണി​ച്ചി​രി​ക്കു​ക​യോ അവശനാ​യി​രി​ക്കു​ക​യോ ചെയ്‌താ​ലും അവരെ വീർപ്പു​മു​ട്ടി​ക്ക​രുത്‌! ശ്രദ്ധിച്ചു കേൾക്കുക,” അദ്ദേഹം പറയുന്നു.

ആത്മാർഥ​മായ താത്‌പ​ര്യ​ത്തി​നു പ്രതി​ക​രണം ലഭിക്കു​ന്നു

സംഭാ​ഷണം നടത്തു​മ്പോൾ മനസ്സു​തു​റന്നു സംസാ​രി​ക്കു​ന്ന​തി​നു പലർക്കും വൈകാ​രിക പിന്തുണ ആവശ്യ​മാണ്‌. ഒരു ചെറു​പ്പ​ക്കാ​രൻ ഇങ്ങനെ വിലപി​ച്ചു: ‘എനിക്ക്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കേ​ണ്ട​തുണ്ട്‌, എന്നാൽ ഞാൻ ആരുടെ അടുക്ക​ലേക്കു പോകും? സംസാ​രി​ക്കുക എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം എളുപ്പമല്ല. എന്നിൽ താത്‌പ​ര്യ​മെ​ടു​ക്കുന്ന ഒരാ​ളെ​യാണ്‌ എനിക്കാ​വ​ശ്യം!’ യഥാർഥ​മായ, ആത്മാർഥ​മായ താത്‌പ​ര്യ​ത്തിന്‌ ആശ്രയി​ക്കാ​വു​ന്ന​തും സുരക്ഷി​ത​വു​മായ ഒരന്തരീ​ക്ഷം സൃഷ്ടി​ക്കാൻ കഴിയും, അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ ഹൃദയം​തു​റന്ന്‌ ഒരുവ​നോ​ടു സംസാ​രി​ക്കുക ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം എളുപ്പ​മാ​യി​രി​ക്കും.

ഒരു മനുഷ്യൻ ഇങ്ങനെ വിവരി​ക്കു​ന്നു: “കുറെ വർഷങ്ങൾക്കു മുമ്പ്‌, കുടും​ബ​സാ​ഹ​ച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ എനിക്കു വിഷമ​തകൾ ഉണ്ടായി​രു​ന്ന​പ്പോൾ, ഒരു സ്‌നേ​ഹി​ത​നോ​ടു സംഭാ​ഷണം നടത്താൻ ഞാൻ ശ്രമിച്ചു. അദ്ദേഹം ആകപ്പാടെ പറഞ്ഞത്‌ ഇതു മാത്ര​മാ​യി​രു​ന്നു: ‘സഹിച്ചു​നിൽക്കുക, കാഠി​ന്യം ആർജി​ക്കുക, അപ്പോൾ എല്ലാം ശരിയാ​കും.’ സംഭാ​ഷ​ണ​മൊ​ന്നും ഇല്ലായി​രു​ന്നു, അതു സഹായ​പ്ര​ദ​മാ​യി​രു​ന്നു​മില്ല. വാസ്‌ത​വ​ത്തിൽ അതെന്നെ പൂർവാ​വ​സ്ഥ​യി​ലേക്കു തിരികെ കൊണ്ടു​പോ​കുക മാത്ര​മാ​ണു ചെയ്‌തത്‌. എന്നാൽ അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മേൽവി​ചാ​ര​ക​നോ​ടു ഞാൻ സംസാ​രി​ച്ചു. അദ്ദേഹ​ത്തി​ന്റെ കണ്ണുകൾ, മുഖഭാ​വം, ദയാപു​ര​സ്സ​ര​മായ രീതി, എന്നിവ​യാൽ എനിക്കു മനസ്സി​ലാ​യി, അദ്ദേഹം മനസ്സലി​വു​ള്ള​വ​നാ​ണെന്ന്‌. തത്‌ഫ​ല​മാ​യി, എന്റെ ഹൃദയം തുറക്കു​ക​യും കൂടുതൽ സംഭാ​ഷണം നടത്തു​ക​യും ചെയ്‌തു. കാരണം, അദ്ദേഹ​ത്തിന്‌ ആത്മാർഥ​മായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളു​ടെ സാഹച​ര്യ​ത്തിൽ നിങ്ങളെ സഹായി​ക്കാൻ പററുന്ന സകലതും ഞങ്ങൾ ചെയ്യാൻ പോകു​ക​യാണ്‌.’ അങ്ങനെ​യു​ള്ള​വ​രോ​ടു നമ്മൾ പ്രതി​ക​രി​ച്ചു​പോ​കും!”

നമ്മിൽ ഇനിയും കൂടുതൽ പേർക്കു ഹൃദയം തുറന്നു മററു​ള്ള​വരെ അർഥവ​ത്തായ സംഭാ​ഷ​ണ​ത്തി​ലേക്കു കൊണ്ടു​വ​രാൻ കഴിയു​മോ? സംസാ​രി​ക്കാൻ കഴിയാ​ത്ത​വി​ധം വളരെ നാണിച്ച്‌ ഒരുവൻ ഒരു കൂട്ടത്തിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ന്നതു നാം കാണു​മ്പോൾ, നമ്മുടെ സംഭാ​ഷ​ണ​ത്തിൽ ആ വ്യക്തി​യെ​യും ഉൾപ്പെ​ടു​ത്താൻ നാം ശ്രമി​ക്കു​ന്നു​വോ? നേരത്തെ പരാമർശിച്ച ജോൺ പറയുന്നു: “ആ വികാരം എനിക്കു മനസ്സി​ലാ​ക്കാൻ കഴിയും, കാരണം ഞാൻ ആ സ്ഥാനത്ത്‌ എന്നെത്ത​ന്നെ​യാ​ണു കാണു​ന്നത്‌, ഞാൻ അവന്റെ കൂടെ കൊടിയ വേദന അനുഭ​വി​ക്കു​ക​യാണ്‌!” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “നാം അവന്റെ അടുത്തു​ചെന്ന്‌ അവനെ ഉൾപ്പെ​ടു​ത്തു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌. പ്രസ്‌തുത വിഷയ​ത്തെ​ക്കു​റി​ച്ചു നാം നിശബ്ദ​മാ​യി പ്രാർഥി​ക്കുക പോലും ചെയ്‌തേ​ക്കാം.”

ഒരു സ്‌നേ​ഹി​ത​നെ​ക്കു​റി​ച്ചു ഡാൻ പറയുന്നു: “സംഭാ​ഷണം നടത്താ​നുള്ള പ്രാപ്‌തി​യിൽ റോയിക്ക്‌ അത്തരം ആത്മവി​ശ്വാ​സം ഇല്ലായി​രു​ന്നു, അതു​കൊണ്ട്‌ ഒരു കൂട്ടമാ​ളു​കൾ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അവൻ ഏതാനും ചുവടു​കൾ പിന്നി​ലാ​യി​രി​ക്കും നിൽക്കുക. അതു​കൊണ്ട്‌, ഞാൻ അവനോട്‌ ഒരു ചോദ്യം ചോദി​ക്കു​മാ​യി​രു​ന്നു, ‘റോയി പറ, ഇന്നതി​നെ​ക്കു​റിച്ച്‌ നീ എന്താ പറഞ്ഞത്‌?’ അപ്പോൾ അവൻ സംസാ​രി​ക്കാൻ തുടങ്ങും. തത്‌ഫ​ല​മാ​യി, മററു​ള്ളവർ അറിയാ​തി​രുന്ന അദ്ദേഹ​ത്തി​ന്റെ ഒരു വശം അവർ കണ്ടു.” ഡാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ഒരാ​ളോ​ടു സംസാ​രി​ക്കാ​നും മടികൂ​ടാ​തെ അദ്ദേഹ​ത്തെ​ക്കൊ​ണ്ടു സംസാ​രി​പ്പി​ക്കാ​നും പാടു​ള്ള​പ്പോൾ തോററു പിൻമാ​റ​രുത്‌. സംസാ​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരു നല്ല വ്യക്തി ഉള്ളിലു​ണ്ടെന്നു സ്വയം വിചാ​രി​ക്കുക. മടികൂ​ടാ​തെ അദ്ദേഹ​ത്തെ​ക്കൊ​ണ്ടു സംസാ​രി​പ്പി​ക്കാൻ ശ്രമി​ക്കുക, അവിരാ​മം പ്രവർത്തി​ച്ചു​കൊണ്ട്‌.”

മററു​ള്ള​വ​രിൽ സ്‌നേ​ഹ​പു​ര​സ്സ​ര​വും ആത്മാർഥ​വു​മായ താത്‌പ​ര്യം നട്ടുവ​ളർത്തി​ക്കൊണ്ട്‌ നിങ്ങൾക്കു പ്രയോ​ജനം നേടാൻ കഴിയും—ലജ്ജ എന്ന പ്രശ്‌നം നിങ്ങൾക്ക്‌ ഉണ്ടെങ്കിൽപോ​ലും. സ്വയം ഒററ​പ്പെ​ടു​ത്താ​നുള്ള പ്രവണ​തയെ തരണം ചെയ്യാൻ ഇതു തന്നെ സഹായി​ച്ച​താ​യി ജോൺ കണ്ടെത്തി. “സ്‌നേഹം അതിന്റെ സ്വന്തം താത്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല,” അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 13:5, NW) “സ്‌നേ​ഹ​പു​ര​സ്സ​ര​മായ കാര്യം ചെയ്യു​ന്ന​തിന്‌, നിങ്ങൾ മററു​ള്ള​വ​രോ​ടു സംസാ​രി​ക്കു​ക​യും അവരെ​ക്കു​റി​ച്ചു ചോദി​ക്കു​ക​യും വേണം. അപര്യാ​പ്‌ത​ത​കൾക്കു വഴങ്ങി​ക്കൊ​ടു​ക്കു​കയല്ല വേണ്ടത്‌. പ്രാർഥ​നാ​പൂർവം നിങ്ങളു​ടെ പ്രവണ​ത​കളെ നിങ്ങൾക്കു മറിക​ട​ക്കാൻ കഴിയും.” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു: “അതു ചെയ്യു​ന്ന​തിൽനി​ന്നും വളരെ​യ​ധി​കം പ്രതി​ഫലം ലഭിക്കു​ന്നു. മററു​ള്ളവർ പ്രതി​ക​രി​ക്കു​ന്നതു കാണു​ക​യും അവർ എങ്ങനെ ഉന്നതി നേടി​യി​രി​ക്കു​ന്നു എന്നു നിരീ​ക്ഷി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മളും കെട്ടു​പണി ചെയ്യ​പ്പെ​ടു​ന്നു. അടുത്ത ഓരോ തവണയും മുന്നോ​ട്ടു ചെല്ലാ​നുള്ള ഒരു ധൈര്യം അതു നമുക്കു തരണം.”

സമാനു​ഭാ​വം—സംഭാ​ഷ​ണ​ത്തി​ന്റെ അടിത്തറ

മനുഷ്യ​സ്വ​ഭാ​വ​വി​ശേ​ഷ​ത​ക​ളിൽ ഏററവു​മ​ധി​കം വിലമ​തി​ക്ക​പ്പെ​ടു​ന്ന​താ​ണു സമാനു​ഭാ​വം. എന്നാൽ എന്താണു സമാനു​ഭാ​വം? പെൻസിൽവേ​നിയ സ്‌റേ​റ​ററ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഡോ. ബർനാർഡ്‌ ഗർനീ പറയു​ന്നത്‌ സമാനു​ഭാ​വം, ‘മറേറ വ്യക്തി​യോ​ടു യോജി​ച്ചാ​ലും ഇല്ലെങ്കി​ലും അദ്ദേഹ​ത്തി​ന്റെ വികാ​ര​ങ്ങ​ളെ​യും വീക്ഷണ​കോ​ണ​ത്തെ​യും മനസ്സി​ലാ​ക്കാ​നുള്ള കഴിവ്‌’ എന്നാണ്‌. സംഭാ​ഷ​ണ​ത്തിൽ സമാനു​ഭാ​വം എത്ര പ്രധാ​ന​മാണ്‌? “അതാണ്‌ അടിത്തറ! മററു സകലതും കുടി​കൊ​ള്ളുന്ന അടിസ്ഥാ​നം.”

എല്ലാ നല്ല ബന്ധങ്ങളു​ടെ​യും ജീവ​രേ​ഖ​യാ​ണു സംഭാ​ഷ​ണ​മെന്നു ഡോ. ഗർനീ വിശദീ​ക​രി​ക്കു​ന്നു. തീർച്ച​യാ​യും, അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ സാധാ​ര​ണ​മാണ്‌. അവ പരിഹ​രിച്ച്‌ ബന്ധം നിലനിർത്തു​ന്ന​തി​നു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ നാം ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കണം. അതു ചെയ്യാൻ മിക്കവ​രും വിസമ്മ​തി​ക്കു​ന്നു, കാരണം മറേറ വ്യക്തിയെ ന്യായീ​ക​രി​ക്കു​ന്ന​വ​നോ കോപാ​കു​ല​നോ ആക്കാതെ സംസാ​രി​ക്കാൻ അവർക്ക​റി​യില്ല. ഡോ. ഗർനീ പറയു​ന്ന​ത​നു​സ​രിച്ച്‌, “മറേറ വ്യക്തി​യു​ടെ അഭി​പ്രാ​യത്തെ വിലമ​തി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്‌താൽ അത്‌ അയാളു​ടെ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്ന​താ​യി മിക്കയാ​ളു​ക​ളും തെററി​ദ്ധ​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, അവർ വിയോ​ജി​ക്കു​മ്പോൾ അവർ വിലമ​തി​പ്പും ആദരവും പ്രകട​മാ​ക്കു​ന്നില്ല. യോജി​പ്പി​നെ​യും വിലമ​തി​പ്പി​നെ​യും വേർതി​രി​ച്ചു​കാ​ണാൻ സമാനു​ഭാ​വം നിങ്ങളെ സഹായി​ക്കു​ന്നു.”

മറേറ വ്യക്തി​യു​ടെ സ്ഥാനത്തു നിങ്ങ​ളെ​ത്തന്നെ മാനസി​ക​മാ​യി നിർത്തു​മ്പോൾ അദ്ദേഹ​ത്തെ​പോ​ലെ​തന്നെ നിങ്ങൾക്കു തോന്നു​ക​യും നിങ്ങൾ ചിന്തി​ക്കു​ക​യും ചെയ്യും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, ധാരണ​യും വിലമ​തി​പ്പും ആദരവും വളരു​ന്ന​താ​യി നിങ്ങൾ മനസ്സി​ലാ​ക്കും, നിങ്ങൾ വിയോ​ജി​ച്ചാൽപോ​ലും.

നാലു കുട്ടി​ക​ളു​ടെ മാതാ​വായ ജാനറ​റി​ന്റെ കാര്യ​മെ​ടു​ക്കുക. ഒരു സമയത്ത്‌ അവൾക്കു നിരാശ തോന്നി, തന്നെ​ക്കൊ​ണ്ടു യാതൊ​രു പ്രയോ​ജ​ന​വു​മി​ല്ലെന്നു തോന്നി. ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തിൽ സമാനു​ഭാ​വം എത്ര അനിവാ​ര്യ​മാ​ണെന്ന്‌ അവൾ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. അവൾ വിവരി​ക്കു​ന്നു: “സഹായ​ക​മാ​യി​രുന്ന പല കാര്യങ്ങൾ ഞാൻ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ഭർത്താവ്‌ എന്നോടു വിശദീ​ക​രി​ക്കു​ന്നതു ഞാനോർക്കു​ന്നു, എന്നാൽ എന്നെ​ക്കൊണ്ട്‌ യാതൊ​രു ഉപകാ​ര​വു​മി​ല്ലെ​ന്നാ​യി​രു​ന്നു ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. അദ്ദേഹം സ്‌നേ​ഹ​പൂർവം ഞാൻ പറയു​ന്നതു കേട്ടു, ഞാൻ കരഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾപോ​ലും, എന്നിട്ട്‌ എന്റെ ആത്മവി​ശ്വാ​സം കെട്ടി​പ്പ​ടു​ത്തു. എന്നാൽ അദ്ദേഹം എന്റെ ചിന്തയെ തുച്ഛീ​ക​രി​ക്കു​ക​യോ ‘ഓ, അതു മണ്ടത്തര​മാണ്‌,’ എന്നോ മറേറാ പറയു​ക​യോ ചെയ്‌തി​രു​ന്നെ​ങ്കിൽ ഞാൻ വളരെ നിശബ്ദ​യാ​യി തനിച്ചു കഴിഞ്ഞു​കൂ​ടു​മാ​യി​രു​ന്നു. മറിച്ച്‌, അന്നു വൈകു​ന്നേരം ഞങ്ങൾ അർഥവ​ത്തായ നീണ്ട ഒരു സംഭാ​ഷ​ണ​ത്തിൽ ഏർപ്പെട്ടു.”

‘നിങ്ങൾ കരുത​ലു​ള്ള​വ​നാ​ണെന്നു സമാനു​ഭാ​വം പ്രകട​മാ​ക്കു​ന്നു. അത്‌ ആശയവി​നി​മ​യത്തെ ഊട്ടി​വ​ളർത്തു​ന്നു, അനേക​മാ​ളു​കൾ ആഗ്രഹി​ക്കു​ന്ന​തും അവർക്ക്‌ ആവശ്യ​വു​മായ തിരി​ച്ചുള്ള ആശയവി​നി​യമം അതാണ്‌,’ ഡോ. ഗർനീ ഉപസം​ഹ​രി​ക്കു​ന്നു.

നിങ്ങൾക്കതു ചെയ്യാം!

നന്നായി സംഭാ​ഷണം നടത്തുന്ന ഒരുവ​നാ​യി​രി​ക്കാൻ കഴിയും നിങ്ങൾക്ക്‌. സംഭാ​ഷ​ണ​മെന്ന കല വശപ്പെ​ടു​ത്തു​ന്ന​തി​നുള്ള ചില അടിസ്ഥാന കാര്യങ്ങൾ നാം പരിചി​ന്തി​ച്ചി​രി​ക്കു​ന്നു, എന്നാൽ മററ​നേകം കാര്യ​ങ്ങ​ളു​മുണ്ട്‌. അവയിൽ പെടു​ന്ന​വ​യാണ്‌ സൗഹൃദം, നർമഭാ​വം, നയം, തുടങ്ങിയ കാര്യങ്ങൾ. ഇവ ചുരുക്കം ചില കാര്യങ്ങൾ മാത്ര​മാണ്‌. എന്നാൽ, പരിശീ​ല​ന​ത്തി​ലൂ​ടെ​യും പ്രയോ​ഗ​ത്തി​ലൂ​ടെ​യും വളരെ മനോ​ഹ​ര​മായ ഒരു ചിത്രം സൃഷ്ടി​ക്കു​ന്ന​തി​നു കാൻവാ​സിൽ തന്റെ ബ്രഷ്‌ വിദഗ്‌ധ​മാ​യി ചലിപ്പി​ക്കുന്ന ഒരു ചിത്ര​കാ​ര​നെ​പ്പോ​ലെ, ആവശ്യ​മായ ഈ ഗുണങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കാൻ നാമും പ്രയത്‌നി​ക്കണം.

ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേൽ നന്നായി സംഭാ​ഷണം നടത്തുന്ന ഒരു വ്യക്തി​യാ​യി​ത്തീർന്നു. എങ്ങനെ? ഇടയ്‌ക്കു കയറി സംഭാ​ഷണം ഏറെറ​ടു​ക്കാ​നുള്ള തന്റെ പ്രവണ​തയെ നിയ​ന്ത്രി​ച്ചു​കൊണ്ട്‌. അദ്ദേഹം ഇങ്ങനെ സമ്മതി​ക്കു​ന്നു: “ഒരു സംഭാ​ഷ​ണ​ത്തി​ന്റെ മുഴു നിയ​ന്ത്ര​ണ​വും നേടാ​തി​രി​ക്കാൻ ഞാൻ ബോധ​പൂർവ​ക​മായ ശ്രമം നടത്തേ​ണ്ട​തുണ്ട്‌. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അതിന്റെ അർഥം എന്റെ നാവിനു കടിഞ്ഞാ​ണി​ടുക എന്നതാണ്‌. ചില നുറു​ങ്ങു​കൾ ചേർക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്ന​താ​യി കണ്ടെത്തു​മ്പോൾ, ഞാൻ മാനസി​ക​മാ​യി ബ്രേക്കി​ടു​ന്നു! ഒരഭി​പ്രാ​യം സംഭാ​ഷ​ണ​ത്തി​ന്റെ ഗതിയെ മാററു​മെ​ന്നോ സംഭാ​ഷണം നടത്താ​നുള്ള ആരു​ടെ​യെ​ങ്കി​ലും പ്രാപ്‌തി​യെ എടുത്തു​ക​ള​യു​മെ​ന്നോ ഞാൻ കരുതു​ന്നു​വെ​ങ്കിൽ ഞാനതു പറയാ​റില്ല!”

എന്താണ്‌ ഇലനെ സഹായി​ച്ചത്‌? ബൈബി​ളി​ലെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം സമ്പാദി​ച്ച​ശേഷം, സംസാ​രി​ക്കാൻ വില​യേ​റി​യ​തും ഈടു​റ​റ​തു​മായ ഒന്നു തനിക്കു​ണ്ടെന്ന്‌ അവൾ മനസ്സി​ലാ​ക്കി. അവൾ പറയുന്നു: “എന്റെ സ്വന്തം കാര്യ​ത്തിൽനി​ന്നു ശ്രദ്ധ തിരിച്ച്‌ ആത്മീയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ മററു​ള്ള​വ​രോ​ടു സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ അനായാ​സ​മാ​യി സംഭാ​ഷണം നടത്താൻ കഴിയു​മെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു. നമുക്കു പതിവാ​യി ലഭിക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത സാഹി​ത്യ​ങ്ങൾ വായി​ക്കു​ന്ന​തും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. അതുമാ​യുള്ള എന്റെ പരിച​യത്തെ ഞാൻ പുതു​ക്കു​മ്പോൾ, പങ്കു​വെ​ക്കാ​നും കൂടുതൽ അനായാ​സം സംഭാ​ഷണം നടത്താ​നും എനിക്ക്‌ എന്തെങ്കി​ലു​മു​ണ്ടാ​യി​രി​ക്കും.”

നിങ്ങളു​ടെ സംഭാ​ഷ​ണ​ത്തിൽ ഈ അത്യാ​വശ്യ ഗുണങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കാൻ ശ്രമി​ക്കുക. അപ്പോൾ, മററു​ള്ള​വർക്കു നവോൻമേ​ഷ​വും സന്തോ​ഷ​വും കൈവ​രു​ത്താൻ നിങ്ങൾക്കും കഴിയും, തീർച്ച​യാ​യും മമനു​ഷ്യ​ന്റെ ഒരാവ​ശ്യ​ത്തെ തൃപ്‌തി​പ്പെ​ടു​ത്തുന്ന ഒരു കല പഠി​ച്ചെ​ടു​ത്ത​തി​ന്റെ സംതൃ​പ്‌തി​യും നിങ്ങൾക്കു ലഭിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക