സ്കൂൾ പ്രോജക്ററുകൾക്കു വിലപ്പെട്ട സഹായം
കൗമാരപ്രായത്തിലുള്ള ഒരു വായനക്കാരി എഴുതി: “ഞാൻ വായിച്ചിട്ടുള്ളതിൽ ഏററവുമധികം വിജ്ഞാനപ്രദവും വായിച്ചു മനസ്സിലാക്കാൻ ഏററവും സുഗമമവും കാലോചിതവും പ്രോത്സാഹജനകവുമായ പത്രികകളാണ് വീക്ഷാഗോപുരവും ഉണരുക!യും. എന്റെ മിക്ക സ്കൂൾ പ്രോജക്ററുകൾക്കുമുള്ള വിവരങ്ങൾ ഈ മാസികകളിലൂടെയാണു ലഭിച്ചിട്ടുള്ളത്. ഞാൻ സ്കൂളിൽവെച്ച് ഒരു വിഷയത്തെക്കുറിച്ചു പഠിക്കുമ്പോൾ, എന്നെ പ്രോത്സാഹിപ്പിക്കാനും ആ വിഷയവും അതിന്റെ പ്രാധാന്യവും മനസ്സിലാക്കാനും അതേ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനം മാസികകളിൽ വരുന്നു.”
അവൾ വിശദീകരിച്ചു: “ഉദാഹരണത്തിന്, ഞങ്ങൾ പങ്കെടുക്കേണ്ട ശാസ്ത്രമേളയിലെ ഒരു സയൻസ് പ്രോജക്ററിനു വേണ്ടി എനിക്ക് ഒരു വിഷയം ആവശ്യമായിരുന്നു. ആ പ്രോജക്ററിന് മൂന്നു പോസ്റററുകളും ഒരു റിപ്പോർട്ടും ഒരു മോഡലും ആവശ്യമായിരുന്നു. അതുകൊണ്ട് ഹരിതഗൃഹപ്രഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഞാൻ ശേഖരിക്കാൻ തുടങ്ങി, ആ വിഷയം ഉണരുക!യുടെ 1989 സെപ്ററംബർ 8 (ഇംഗ്ലീഷ്) ലക്കത്തിൽ ചർച്ച ചെയ്തിരുന്നു. ആ ലേഖനങ്ങളിൽ വന്ന ചിത്രങ്ങളാണു ഞാനെന്റെ പോസ്റററുകൾക്ക് അടിസ്ഥാനമായി ഉപയോഗിച്ചത്, അവയിൽ കൊടുത്തിരുന്ന വിവരങ്ങൾ എന്റെ റിപ്പോർട്ടിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു. എന്റെ ജീവശാസ്ത്ര അധ്യാപകൻ എനിക്ക് എ ഗ്രെയ്ഡ് തന്നു. പരിസ്ഥിതിശാസ്ത്രവും പരിരക്ഷണവും എന്ന വിഭാഗത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു!”
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒരു പ്രതി നിങ്ങളുടെ വീട്ടിൽ തപാൽവഴി ലഭിക്കാനാഗ്രഹിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Mah., India-ക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ ദയവായി എഴുതുക.