വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 8/22 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ടിവി കാണാത്ത കുടും​ബ​ങ്ങൾ
  • ചപ്പുച​വ​റിൽനി​ന്നു മുളച്ചു​വ​രുന്ന കെട്ടി​ടങ്ങൾ?
  • നീരാവി കുളി​യു​ടെ നാട്‌
  • ആഹാരം തൊണ്ട​യിൽ തടയൽ
  • ഇരുമ്പു താടി​യെ​ല്ലുള്ള പട്ടികൾ
  • അപകട​കാ​രി​ക​ളായ ബാററ​റി​കൾ
  • നഷ്ടമായ പേശികൾ
  • രക്തപ്പകർച്ചകൾ നിഷേ​ധി​ക്കാ​നുള്ള അവകാശം
  • പൂവിന്റെ ശക്തി
  • ഇന്ത്യയി​ലെ പുകയില ഉപഭോ​ക്താ​ക്കൾ
  • ആസക്തി പ്രശ്‌നം
  • പുകയിലയുടെ പ്രതിവാദികൾ ഊതിവീർപ്പിച്ച ബലൂണുകൾ വിക്ഷേപിക്കുന്നു
    ഉണരുക!—1995
  • പുകയില ധാർമ്മികത?
    ഉണരുക!—1992
  • നിങ്ങളുടെ രാജ്യം ഒരു മുഖ്യലക്ഷ്യമോ?
    ഉണരുക!—1990
  • നീരാവിക്കുളി—അന്നും ഇന്നും
    ഉണരുക!—2003
കൂടുതൽ കാണുക
ഉണരുക!—1994
g94 8/22 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ടിവി കാണാത്ത കുടും​ബ​ങ്ങൾ

സമയത്തി​ന്റെ അധിക​പ​ങ്കും ടിവി കണ്ടു​കൊ​ണ്ടു ചെലവ​ഴി​ക്കുന്ന ആ ഏതാനും കുട്ടി​കളെ തങ്ങൾക്ക്‌ എളുപ്പ​ത്തിൽ കണ്ടുപി​ടി​ക്കാൻ കഴിയു​മെന്ന്‌ കുട്ടി​ക​ളിൽ ഭൂരി​പ​ക്ഷ​വും ടിവി കാണാത്ത ഒരു സ്‌കൂ​ളി​ലെ അധ്യാ​പകർ അവകാ​ശ​പ്പെ​ടു​ന്നു. “നേഴ്‌സറി കുട്ടികൾ വീരപ​രാ​ക്ര​മ​ശാ​ലി​ക​ളാ​യി നടിക്കു​ക​യും കൊല്ലു​ക​യും മുറി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ഒക്കെ ചെയ്യു​ന്ന​താ​യി അഭിന​യി​ക്കു​ക​യും ചെയ്യു​ന്നത്‌ അവർ ടിവി കാണു​ന്നു​ണ്ടെ​ന്നു​ള്ള​തി​ന്റെ സുനി​ശ്ചി​ത​മായ സൂചന​യാണ്‌,” ഒരു വിദഗ്‌ധ വിശദ​മാ​ക്കി. ടിവി കാഴ്‌ച നിർത്തി​യവർ പ്രയോ​ജ​നങ്ങൾ കൊയ്‌തി​രി​ക്കു​ന്ന​താ​യി ദ വാൾ സ്‌ട്രീ​ററ്‌ ജേർണൽ റിപ്പോർട്ടു ചെയ്‌തു. ഒരു 17 വയസ്സു​കാ​രി ഇപ്രകാ​രം പറഞ്ഞു: “മുമ്പൊ​ക്കെ, ഞങ്ങൾ ഡാഡിയെ ജോലി​ക്കു പോകു​ന്ന​തി​നു​മുമ്പ്‌ ഒന്നു കാണും. അദ്ദേഹം വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ ഞങ്ങളോ​ടൊ​പ്പ​മി​രുന്ന്‌ ടിവി കാണും. പിന്നെ ‘ഗുഡ്‌​നൈ​ററ്‌ ഡാഡ്‌,’ തീർന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക്‌ ഏതുസ​മ​യ​ത്തും സംസാ​രി​ക്കാൻ കഴിയു​ന്നു. ഞങ്ങൾ ശരിക്കും അടുത്തി​രി​ക്കു​ന്നു.” അവൾ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “എനി​ക്കൊ​രു കുടും​ബ​മാ​കു​മ്പോൾ ഞാൻ ടിവി വാങ്ങു​ക​യില്ല.”

ചപ്പുച​വ​റിൽനി​ന്നു മുളച്ചു​വ​രുന്ന കെട്ടി​ടങ്ങൾ?

ചപ്പുച​വ​റു​കൾ നീക്കം​ചെ​യ്യാ​നുള്ള അതുല്യ​മായ ഒരു മാർഗ​വു​മാ​യി ഇതാ ചൈന. ചപ്പുച​വ​റു​ക​ളും കളിമ​ണ്ണും കൂട്ടി​ക്കു​ഴച്ച്‌ ഇഷ്ടിക​യു​ണ്ടാ​ക്കുന്ന ഒരു പദ്ധതി പരിസ്ഥി​തി​യും ശുചി​ത്വ​വും സംബന്ധിച്ച ബെയ്‌ജിങ്‌ ഗവേഷണ സ്ഥാപനം അടുത്ത​കാ​ലത്തു വികസി​പ്പി​ക്കു​ക​യു​ണ്ടാ​യി. നിർമാണ വ്യവസാ​യ​ത്തി​നു പററിയ “ഉയർന്ന ഗുണ​മേൻമ​യുള്ള ഇഷ്ടികകൾ” എന്നാണ്‌ ഈ അന്തി​മോ​ത്‌പ​ന്നത്തെ ചൈനാ ററുഡേ മാസിക വർണി​ക്കു​ന്നത്‌. വെറും ഏതാനും മാസങ്ങൾകൊണ്ട്‌ ഒരു ഇഷ്ടിക ചൂളയിൽ ഏതാണ്ട്‌ 5 കോടി 40 ലക്ഷം ഇഷ്ടികകൾ ഉണ്ടാക്ക​പ്പെട്ടു. “ഉപയോ​ഗിച്ച ചപ്പുച​വ​റോ 46,884 ടൺ.” ഏതാണ്ട്‌ 1,000 മുതൽ 2,000 ഡിഗ്രി സെൽഷ്യസ്‌ ഊഷ്‌മാ​വിൽ ചുട്ടെ​ടു​ക്കുന്ന ഈ ഇഷ്ടിക​കൾക്ക്‌ “സാധാരണ ഇഷ്ടിക​ക​ളെ​ക്കാൾ ഒട്ടും ശുചി​ത്വം കുറവല്ല” എന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.

നീരാവി കുളി​യു​ടെ നാട്‌

“നീരാ​വി​യിൽ കുളി​ക്കു​ന്ന​തിന്‌ (sauna) ഫിൻലൻഡി​ലെ ആളുക​ളു​ടെ അത്രയും കൊതി​കാ​ണി​ക്കു​ന്നവർ ലോക​ത്തിൽ മററാ​രു​മില്ല” എന്ന്‌ സുവോ​മെൻ സിൽററ മാസിക പറയുന്നു. വിശ്ര​മ​ത്തി​നും ശുചി​ത്വ​ത്തി​നു​മാ​യി ഫിൻലൻഡി​ലെ ഭൂരി​പ​ക്ഷ​മാ​ളു​ക​ളും ആഴ്‌ച​യി​ലൊന്ന്‌ ഈ നീരാവി കുളി നടത്തുന്നു. ശരാശരി ഊഷ്‌മാവ്‌ 80-ഉം 100-ഉം ഡിഗ്രി സെൽഷ്യ​സി​നി​ട​യിൽ വരും. ഈ കുളി കഴിഞ്ഞാ​ലു​ടൻ തണുത്ത വെള്ളത്തിൽ കുളി​ക്കു​ക​യോ തടാക​ത്തി​ലേക്കു ചാടു​ക​യോ ചെയ്യു​ന്നത്‌ അവിടെ നാട്ടു​ന​ട​പ്പാണ്‌. ഏതാണ്ടു 16 ലക്ഷം ഫിൻലൻഡു​കാർ ഈ കുളി നടത്തു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ സുവോ​മെൻ സിൽററ പറയുന്നു. അതിന്റെ അർഥം 50 ലക്ഷത്തെ​ക്കാൾ അൽപ്പം​കൂ​ടെ ജനസം​ഖ്യ​യുള്ള ഈ വടക്കൻ യൂറോ​പ്യൻ രാജ്യ​ത്തി​ലെ ഏതാണ്ട്‌ 3 പേരിൽ ഒരാൾ വീതം ഈ കുളി നടത്തു​ന്ന​വ​രാ​ണെ​ന്നാണ്‌.

ആഹാരം തൊണ്ട​യിൽ തടയൽ

പുറത്തു തട്ടുന്നത്‌ ആഹാരം തൊണ്ട​യിൽ തടഞ്ഞി​രി​ക്കുന്ന ആളെ രക്ഷിക്കാൻ ഏററവും ഫലപ്ര​ദ​മായ മാർഗമല്ല. ബർക്ക്‌ലെ വെൽനെസ്സ്‌ ലെററർ പറയു​ന്ന​ത​നു​സ​രിച്ച്‌ ഹൈം​ലിക്ക്‌ നടപടി എന്നപേ​രിൽ ചില​പ്പോൾ അറിയ​പ്പെ​ടു​ന്നത്‌ പരീക്ഷി​ക്കു​ന്നതു നന്നായി​രി​ക്കും. വാർത്താ​പ​ത്രം ഈ നടപടി​യെ​പ്പ​ററി ഇപ്രകാ​രം വിവരി​ച്ചു​കൊ​ണ്ടു തുടരു​ന്നു: “ആഹാരം തൊണ്ട​യിൽ തടഞ്ഞ ആളുടെ പിന്നിൽ നിന്നിട്ട്‌ അയാളു​ടെ അരക്കെ​ട്ടി​നു മുകളി​ലാ​യി കൈകൾ വട്ടം പിടി​ക്കുക. പിന്നെ അദ്ദേഹ​ത്തി​ന്റെ നെഞ്ചെ​ല്ലി​നും പൊക്കി​ളി​നും ഇടയി​ലാ​യി മുഷ്ടി ചുരുട്ടി പിടി​ക്കുക. അപ്പോൾ തള്ളവിരൽ ഉദരത്തി​നു നേരേ ആയിരി​ക്കണം. മറേറ കൈ​കൊണ്ട്‌ മുഷ്ടി പിടിച്ച്‌ അകത്തേ​ക്കും പുറ​ത്തേ​ക്കും വേഗത്തിൽ ശക്തി​യോ​ടെ തള്ളുക. തടഞ്ഞി​രി​ക്കുന്ന ആഹാര​മോ സാധന​മോ തള്ളി​പ്പോ​രു​ന്ന​തു​വരെ ഇത്‌ ആവർത്തി​ക്കുക. ഒരു വയസ്സിൽ താഴെ​യുള്ള കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ ഈ രീതി ഉപയോ​ഗി​ക്ക​രുത്‌. അവർക്ക്‌ വ്യത്യ​സ്‌ത​രീ​തി​യി​ലുള്ള അടിയ​ന്തിര ശ്രദ്ധ ആവശ്യ​മാണ്‌.” ആരോ​ഗ്യ​രക്ഷാ പ്രവർത്തകർ നടത്തുന്ന പ്രഥമ​ശു​ശ്രൂ​ഷാ ക്ലാസ്സി​ലോ സിപിആർ (ഹൃദയ​ശ്വാ​സ​കോശ പുനരു​ജ്ജീ​വനം) ക്ലാസ്സി​ലോ ഈ ചികി​ത്സാ​രീ​തി പഠിക്കാ​വു​ന്ന​താണ്‌. “മേൽഭാഗ-വായു​നാള തടസ്സങ്ങൾ ഐക്യ​നാ​ടു​ക​ളിൽ ഓരോ വർഷവും 3,000 മുതൽ 4,000 വരെ മരണങ്ങൾക്ക്‌ ഇടയാ​ക്കു​ന്നു”വെന്ന്‌ വെൽനെസ്സ്‌ ലെററർ സൂചി​പ്പി​ക്കു​ന്നു.

ഇരുമ്പു താടി​യെ​ല്ലുള്ള പട്ടികൾ

കഴിഞ്ഞ​വർഷം ന്യൂ​യോർക്ക്‌ പട്ടണത്തിൽ 10,753 പേരെ പട്ടി കടി​ച്ചെന്നു റിപ്പോർട്ടു ചെയ്‌ത​താ​യി ഡെയ്‌ലി ന്യൂസ്‌ സൂചി​പ്പി​ച്ചു. അവിടെ ശരാശരി, ഏതാണ്ട്‌ ആഴ്‌ച​യിൽ ഒന്നുവീ​തം പൊലീ​സും പട്ടിയും തമ്മിൽ ഏററു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. അതിൽ തോക്കു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു. റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌, ചില പട്ടിക​ളാ​ണെ​ങ്കിൽ ആറു വെടി​യു​ണ്ടകൾ തുളഞ്ഞു​ക​യ​റി​യി​ട്ടും ഓഫീ​സർമാ​രെ ആക്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. പല പൊലീസ്‌ ഓഫീ​സർമാർക്കും കടി​യേ​ററു. മററു ചിലർക്കാ​ണെ​ങ്കിൽ “ഇരുമ്പു താടി​യെ​ല്ലു​ക​ളുള്ള വേട്ടപ്പ​ട്ടി​ക​ളു​മാ​യി മല്ലിടവേ, തെറിച്ചു വന്ന വെടി​യു​ണ്ടകൾ കൊണ്ട്‌ മുറി​വേ​ററു” എന്ന്‌ പത്രം റിപ്പോർട്ടു​ചെ​യ്‌തു. ശൗര്യ​മുള്ള നായ്‌ക്ക​ളു​ടെ​നേരേ വെടി​ക്കോ​പ്പു​കൾ ഉപയോ​ഗി​ക്കു​മ്പോൾ ഉന്നംപി​ഴച്ച്‌ തെറി​ച്ചു​വ​രുന്ന വെടി​യു​ണ്ടകൾ മനുഷ്യർക്കു​ണ്ടാ​ക്കുന്ന അപകട​ത്തെ​പ്പ​ററി പൊലീസ്‌ ഡിപ്പാർട്ടു​മെൻറ്‌ ഉദ്യോ​ഗ​സ്ഥൻമാർ ഇപ്പോൾ ചിന്തയു​ള്ള​വ​രാണ്‌. നായയുൾപ്പെ​ട്ടി​രി​ക്കുന്ന അപകട​ക​ര​മായ ഒരു സാഹച​ര്യ​ത്തെ നേരി​ടു​മ്പോൾ കുരു​മു​ളകു സ്‌പ്രേ പോ​ലെ​യുള്ള, ശ്വസന​വ്യ​വ​സ്ഥയെ ബാധി​ക്കുന്ന, ഹിംസാ​പ​ര​മ​ല്ലാത്ത മാർഗങ്ങൾ ഉപയോ​ഗി​ക്കാൻ പൊലീ​സു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു.

അപകട​കാ​രി​ക​ളായ ബാററ​റി​കൾ

“പ്രിവൻറ്‌ ബ്ലൈൻഡ്‌നസ്സ്‌ ഉട്ടാ എന്ന സ്ഥാപനം പറയു​ന്ന​ത​നു​സ​രിച്ച്‌” ഐക്യ​നാ​ടു​ക​ളിൽ “ബാററ​റി​കൾ പൊട്ടി​ത്തെ​റി​ക്കു​ന്ന​തു​മൂ​ലം ഓരോ വർഷവും 6,000 പേർക്ക്‌ കോർണി​യ​യ്‌ക്കു പൊള്ള​ലും കണ്ണിനു മററു പരിക്കു​ക​ളും ഏൽക്കുന്നു.” ഒരു വാഹന​ത്തി​ന്റെ ബാററ​റി​യോ​ടു ബന്ധിപ്പി​ച്ചി​ട്ടുള്ള ഒരു ജംപർ കേബിൾ ഉപയോ​ഗിച്ച്‌ മറെറാ​രു വാഹന​ത്തി​ന്റെ എഞ്ചിൻ സ്‌ററാർട്ട്‌ ചെയ്യു​മ്പോ​ഴാണ്‌ ഈ അപകട​ങ്ങ​ളിൽ പലതും സംഭവി​ക്കു​ന്ന​തെന്ന്‌ സ്‌നോ കണ്ട്രി എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ബാററ​റി​യിൽ നിന്നു​ണ്ടാ​കുന്ന തീപ്പൊ​രിക്ക്‌ വായു​വി​ലുള്ള വാതക​ങ്ങളെ കത്തിക്കാൻ കഴിയും. ജംപർ കേബിൾ ഉപയോ​ഗിച്ച്‌ വണ്ടി സ്‌ററാർട്ട്‌ ചെയ്യു​മ്പോൾ “കറുത്ത കേബിൾ ബാററ​റി​യു​ടെ നെഗറ​റീവ്‌ ടെർമി​ന​ലു​മാ​യി ബന്ധിപ്പി​ക്കു​ന്ന​തി​നു പകരം വായു​വിൽ തുറന്നി​രി​ക്കുന്ന ബോൾട്ട്‌ പോലുള്ള പെയിൻറ​ടി​ക്കാത്ത ഒരു ലോഹ​ത്തി​ലേക്കു ബന്ധിപ്പി​ക്കു​ന്നത്‌ ഒരു സംരക്ഷണ നടപടി​യാ​യി​രി​ക്കും എന്ന്‌ മാഗസിൻ ശുപാർശ​ചെ​യ്യു​ന്നു. അത്‌ വൈദ്യു​ത ആർക്കി​ങ്ങി​നുള്ള സാധ്യത കുറയ്‌ക്കു​ന്നു. അത്‌ ഉണ്ടായാൽ സ്‌ഫോ​ട​ന​ത്തി​നുള്ള സാധ്യ​ത​യുണ്ട്‌.” കൂടാതെ, കേബി​ളു​കൾ കൂടി​പ്പി​ണ​യാ​തെ സൂക്ഷി​ക്കണം. “ജംപർ കേബിൾ ഉപയോ​ഗിച്ച്‌ വാഹനങ്ങൾ സ്‌ററാർട്ട്‌ ചെയ്യു​മ്പോൾ മോ​ട്ടോർ ഡ്രൈ​വർമാർ സംരക്ഷക ഗ്ലാസ്സുകൾ വയ്‌ക്കു​ക​യും വേണം.”

നഷ്ടമായ പേശികൾ

ആഹാര​ക്ര​മീ​ക​രണം ഹാനി​ക​ര​മാ​യി​രു​ന്നേ​ക്കാം. പ്രത്യേ​കിച്ച്‌ ശരീര കൊഴുപ്പ്‌ കുറയ്‌ക്കാ​നുള്ള ശ്രമത്തിൽ ആളിന്റെ പേശീ​ക​ല​ക​ളും നഷ്ടമാ​കു​മ്പോൾ. ആരോ​ഗ്യം സംബന്ധിച്ച ഒരു പംക്തി​യെ​ഴു​ത്തു​കാ​ര​നായ വെയ്‌ൻ വെസ്‌കോട്ട്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ദിവസ​ത്തി​ലു​ട​നീ​ളം നാം ചെയ്യുന്ന അനേകം കാര്യ​ങ്ങ​ളിൽ പേശി വളരെ പ്രധാ​ന​മായ ഒരു പങ്കുവ​ഹി​ക്കു​ന്നു—അതിന്റെ നഷ്ടം നിങ്ങളു​ടെ ശരീര​ത്തിന്‌ താങ്ങാൻ പററു​ന്നതല്ല.” കുത്തി​യി​രി​പ്പു​കാ​രാ​ണെ​ങ്കിൽ, ആഹാര​ക്ര​മീ​ക​രണം നോക്കാ​ത്ത​വർക്കും പേശികൾ നഷ്ടമാ​കു​ന്ന​തി​നുള്ള അപകട​മുണ്ട്‌. കുത്തി​യി​രി​പ്പു​കാ​ര​നായ ഒരാൾക്ക്‌ ഓരോ പത്തു വർഷത്തി​ലും ശരീര കൊഴുപ്പ്‌ 7 കിലോ​ഗ്രാം വർധി​ക്കു​മ്പോൾ പേശി​യു​ടെ അളവ്‌ ശരാശരി രണ്ടു കിലോ​ഗ്രാം കുറയു​ന്നു. “ഒരു ത്രാസ്സിൽ തൂക്കി​യാൽ അത്‌ [5 കിലോ​ഗ്രാം] (കൊഴു​പ്പി​ന്റെ 15 പൗണ്ടിൽനിന്ന്‌ [7 കിലോ​ഗ്രാം] പേശി​യു​ടെ 5 പൗണ്ട്‌ [2 കിലോ​ഗ്രാം] കുറച്ചത്‌) തൂക്കവർധ​നവ്‌ കാണി​ക്കും,” ഡോ. വെസ്‌കോട്ട്‌ നിരീ​ക്ഷി​ച്ചു. “എന്നാൽ യഥാർഥ​ത്തിൽ അത്‌ 20 പൗണ്ടിന്റെ [9 കിലോ​ഗ്രാം] പ്രശ്‌ന​മാണ്‌ (കൊഴു​പ്പി​ന്റെ 15 പൗണ്ടും [7 കിലോ​ഗ്രാം] നഷ്ടമായ പേശി​യു​ടെ 5 പൗണ്ടും [2 കിലോ​ഗ്രാം] കൂട്ടി​യത്‌).” ആരോ​ഗ്യ​വും ശരീര​ക്ഷ​മ​ത​യും നിലനിർത്തു​ന്ന​തിന്‌ ഓക്‌സി​ജന്റെ ഉപയോ​ഗം വർധി​പ്പി​ക്കു​ന്ന​തരം പ്രവർത്ത​ന​ങ്ങ​ളും ശക്തിപ​രി​ശീ​ല​ന​വും വളരെ​യ​ധി​കം ശുപാർശ​ചെ​യ്യ​പ്പെ​ടു​ന്നു.

രക്തപ്പകർച്ചകൾ നിഷേ​ധി​ക്കാ​നുള്ള അവകാശം

“രോഗി​കൾക്ക്‌ രക്തപ്പകർച്ചകൾ നിഷേ​ധി​ക്കാ​നുള്ള അവകാ​ശ​മുണ്ട്‌” എന്ന്‌ മൈനീ​ച്ചി ഡെയ്‌ലി ന്യൂസി​ലെ ഒരു തലക്കെട്ട്‌ പ്രഖ്യാ​പി​ച്ചു. ടോക്കി​യോ മുഖ്യ​ന​ഗ​രാ​ശു​പ​ത്രി​കൾക്കും പ്രസവാ​ശു​പ​ത്രി​കൾക്കും വേണ്ടി​യുള്ള ധാർമിക കമ്മിററി രൂപീ​ക​രിച്ച വിദഗ്‌ധ​രു​ടെ ഒരു സമിതി നടത്തിയ ശുപാർശ​യെ​പ്പ​ററി റിപ്പോർട്ടു​ചെ​യ്യു​ക​യാ​യി​രു​ന്നു അത്‌. പ്രമു​ഖ​മായ സർവക​ലാ​ശാല ആശുപ​ത്രി​കൾ ഇതി​നോ​ട​കം​തന്നെ സമാന​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​ദേ​ശിക ഗവൺമെൻറ്‌ തലത്തി​ലെ​ടു​ക്കുന്ന ആദ്യത്തെ തീരു​മാ​ന​മാണ്‌ ഇത്‌. രക്തപ്പകർച്ച അത്യന്താ​പേ​ക്ഷി​ത​മാ​ണെന്ന്‌ ഡോക്ടർമാർക്ക്‌ തോന്നു​ന്നെ​ങ്കി​ലും രക്തം ഉപയോ​ഗി​ക്കാ​തെ ചികിത്സ ആഗ്രഹി​ക്കുന്ന മുതിർന്ന രോഗി​ക​ളു​ടെ ആഗ്രഹ​ങ്ങളെ ടോക്കി​യോ​യി​ലെ ആശുപ​ത്രി​കൾ ആദരി​ക്ക​ണ​മെന്ന്‌ റിപ്പോർട്ട്‌ ശുപാർശ​ചെ​യ്യു​ന്നു. “ബോധ​ര​ഹി​ത​നാ​യി ആശുപ​ത്രി​യിൽ ആക്കപ്പെട്ട ഒരു രോഗി​യു​ടെ പക്കൽ തനിക്ക്‌ രക്തപ്പകർച്ച വേണ്ട എന്നു കാണി​ക്കുന്ന ഒരു രേഖയു​ണ്ടെ​ങ്കിൽ ഡോക്ടർ ആ ആഗ്രഹ​ത്തിന്‌ മുൻതൂ​ക്കം കൊടു​ക്കണ”മെന്ന്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. “രക്തപ്പകർച്ച സംബന്ധിച്ച ഹൈസ്‌കൂൾ കുട്ടി​ക​ളു​ടെ ആഗ്രഹങ്ങൾ മുതിർന്ന​വ​രു​ടേ​തെ​ന്ന​പോ​ലെ ആദരി​ക്ക​പ്പെ​ടും.” എങ്കിലും, ജൂണിയർ ഹൈസ്‌കൂൾ പ്രായ​ത്തി​നും അതിനു താഴെ​യും ഉള്ള മൈനർമാ​രു​ടെ ചികി​ത്സ​യു​ടെ കാര്യ​ത്തിൽ അന്തിമ വാക്ക്‌ ഡോക്ടർമാ​രു​ടേ​താ​യി​രി​ക്കും, മാതാ​പി​താ​ക്ക​ളു​ടേ​താ​യി​രി​ക്കില്ല എന്ന്‌ റിപ്പോർട്ട്‌ ശുപാർശ​ചെ​യ്യു​ന്നു.

പൂവിന്റെ ശക്തി

മഡഗാ​സ്‌കർ ദ്വീപു​വാ​സി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം അവിടത്തെ സസ്യങ്ങൾ ദീർഘ​നാ​ളാ​യി ഔഷധ​മൂ​ല്യ​മു​ള്ള​വ​യാണ്‌. “പനിയും പുഴു​ക്ക​ടി​യും​മു​തൽ മുഴകൾവ​രെ​യുള്ള രോഗങ്ങൾ” ചികി​ത്‌സി​ക്കാ​നാ​യി വ്യത്യസ്‌ത പുഷ്‌പ​ങ്ങ​ളു​ടെ സത്ത്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നു​വെന്ന്‌ ആഫ്രിക്ക—പരിസ്ഥി​തി​യും വന്യജീ​വി​ക​ളും (ഇംഗ്ലീഷ്‌) എന്ന ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. സുന്ദര​മായ ഓർക്കിഡ്‌ പോലും ഉപയോ​ഗ​പ്ര​ദ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, വൈറസ്‌ രോഗ​ബാ​ധ​യും ചാപിള്ള ജനനവും തടയു​ന്ന​തിന്‌ ഇതിന്റെ ഒരു വർഗം (അൻ​ഗ്രേകം എബർനി​യം) ഉപയോ​ഗി​ച്ചു​വ​രു​ന്നു. രക്താർബു​ദ​ത്തി​നുള്ള ഒരു ഔഷധ സ്രോ​തസ്സ്‌ അടുത്ത​കാ​ലത്ത്‌ ഈ ദേശത്തു കണ്ടെത്തു​ക​യു​ണ്ടാ​യി. അത്‌ റോസു​നി​റ​ത്തി​ലുള്ള ആരോ​ഹി​ച്ചെ​ടി​യാണ്‌ (കതാര​ന്തസ്‌ റോസി​യസ്‌). എന്നാൽ ഈ പുഷ്‌പ​ങ്ങ​ളിൽനിന്ന്‌ ഇനി എത്രനാൾകൂ​ടെ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും? “ശ്രമം തുടങ്ങി​ക്ക​ഴി​ഞ്ഞു,” റിപ്പോർട്ട്‌ വിലപി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ മരം​വെട്ട്‌, കൃഷി, ഖനനം തുടങ്ങിയ വ്യവസായ നടപടി​കൾ മുഖാ​ന്തരം ഓരോ ദിവസ​വും കണ്ടെത്ത​പ്പെ​ടാത്ത അനേകം സസ്യ ഇനങ്ങൾ നഷ്ടപ്പെ​ടു​ന്നു. ഇവയുടെ എണ്ണം എത്രവ​രു​മെന്ന്‌ അറിഞ്ഞു​കൂ​ടാ.”

ഇന്ത്യയി​ലെ പുകയില ഉപഭോ​ക്താ​ക്കൾ

“ഗവൺമെൻറി​ന്റെ കണക്കു​ക​ള​നു​സ​രിച്ച്‌ ഇന്ത്യയിൽ 15 വയസ്സിനു മേൽ പ്രായ​മുള്ള 14 കോടി 20 ലക്ഷം പുരു​ഷൻമാ​രും 7 കോടി 20 ലക്ഷം സ്‌ത്രീ​ക​ളും പുകയില നിരന്തരം ഉപയോ​ഗി​ക്കു​ന്ന​വ​രാ​ണെ”ന്ന്‌ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണൽ പറയുന്നു. “ഏറെ ദരി​ദ്ര​രായ ആളുകൾ പുകയില ചവയ്‌ക്കു​ന്നതു വിശപ്പ​ട​ക്കാ​നാണ്‌” എന്ന്‌ റിപ്പോർട്ടു കൂട്ടി​ച്ചേർക്കു​ന്നു. ചൈന​യും ഐക്യ​നാ​ടു​ക​ളും കഴിഞ്ഞാൽ ലോക​ത്തി​ലെ മൂന്നാ​മത്തെ ഏററവും വലിയ പുകയില ഉത്‌പാ​ദക രാജ്യ​മായ ഇന്ത്യയെ സംബന്ധി​ച്ചി​ട​ത്തോ​ളം പുകയി​ല​യ്‌ക്ക്‌ വലിയ സാമ്പത്തിക പ്രാധാ​ന്യ​മുണ്ട്‌. ഈ രാജ്യം ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ പണി​യെ​ടു​പ്പി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ, വായ്‌, തൊണ്ട, ശ്വാസ​നാ​ള​ത്തി​ന്റെ മേൽഭാ​ഗം, അന്നനാളം, ശ്വാസ​കോ​ശങ്ങൾ എന്നിവി​ട​ങ്ങ​ളി​ലു​ണ്ടാ​കുന്ന കാൻസ​റി​നെ സംബന്ധിച്ച്‌ ഐസി​എം​ആ​റിന്‌ (ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌) ആശങ്കയുണ്ട്‌. “പുകയി​ല​യു​ടെ ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ട രോഗ​ങ്ങ​ളാൽ കഷ്ടമനു​ഭ​വി​ക്കുന്ന രോഗി​കളെ ചികി​ത്സി​ക്കു​ന്ന​തി​നു വേണ്ടി​വ​രുന്ന ചെലവ്‌ പുകയില വ്യവസാ​യ​ത്തിൽനി​ന്നുള്ള വരുമാ​ന​ത്തെ​ക്കാ​ള​ധി​ക​മാ​ണെ”ന്ന്‌ ഐസി​എം​ആർ അവകാ​ശ​പ്പെ​ട്ട​താ​യി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. പുകയി​ല​യു​ടെ ഉപയോ​ഗം ആരോ​ഗ്യ​ത്തി​നു​ണ്ടാ​ക്കുന്ന വിപത്തു​ക​ളെ​ക്കു​റി​ച്ചും പുകയില കൃഷി നിർത്തി​യിട്ട്‌ മററു വിളകൾ കൃഷി​ചെ​യ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും പൊതു​ജ​ന​ങ്ങളെ ബോധ​വാൻമാ​രാ​ക്കുന്ന പ്രചരണ പ്രസ്ഥാ​നങ്ങൾ ആവിഷ്‌ക​രി​ക്കാ​നാ​ണു ഡോക്ടർമാ​രു​ടെ​യും സർക്കാ​രേതര സംഘങ്ങ​ളു​ടെ​യും ശുപാർശ.

ആസക്തി പ്രശ്‌നം

ബോണി​ലെ, ആസക്തി​യിൽനി​ന്നുള്ള അപകട​ങ്ങൾക്കെ​തി​രെ​യുള്ള ജർമൻ കേന്ദ്രം പറയു​ന്ന​ത​നു​സ​രിച്ച്‌ ജർമനി​യിൽ ആസക്തി​മൂ​ലം കഷ്ടമനു​ഭ​വി​ക്കു​ന്നവർ അമ്പതു​ല​ക്ഷ​ത്തി​ല​ധി​കം​വ​രും. ഇവരിൽ 14 ലക്ഷത്തിന്‌ ഔഷധ പദാർഥ​ങ്ങ​ളോ​ടാണ്‌ ആസക്തി. 1,20,000-ത്തോളം പേർക്ക്‌ ഹെറോ​യി​നോ​ടും. 1,00,000-ത്തിലധി​കം പേർക്ക്‌ ആസക്തി ചൂതാ​ട്ട​ത്തോ​ടാണ്‌. എന്തായാ​ലും, മദ്യാ​സ​ക്ത​രു​ടെ ഗ്രൂപ്പു​ത​ന്നെ​യാണ്‌ മുമ്പിൽ നിൽക്കു​ന്ന​തെന്ന്‌ സ്യൂ​ഡോയ്‌ച്ച ററ്‌​സൈ​റ​റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. “കുടി​യു​ടെ കാര്യ​ത്തിൽ ലോക ചാമ്പ്യൻമാ​രാണ്‌ ജർമൻകാർ” എന്ന്‌ അത്‌ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യുന്നു. 1950-മുതൽ മദ്യത്തി​ന്റെ ഉപയോ​ഗം ജർമനി​യിൽ മൂന്നി​ര​ട്ടി​യാ​യെന്നു മാത്രമല്ല, കേന്ദ്രം കണക്കാ​ക്കു​ന്ന​ത​നു​സ​രിച്ച്‌ 25 ലക്ഷം ആളുകൾക്ക്‌ മദ്യത്തി​ന്റെ ദുശ്ശീ​ല​ത്തിന്‌ ചികിത്സ ആവശ്യ​മാ​യി​രി​ക്ക​യു​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക