ഈ ലോകം അതിജീവിക്കുമോ?
ശ്രദ്ധ പിടിച്ചുപററുന്ന ആ ചോദ്യം യഹോവയുടെ സാക്ഷികൾ വിതരണം ചെയ്യുന്ന ഒരു ലഘുലേഖയുടെ ശീർഷകമാണ്. വാഷിങ്ടൺ ഡി.സി.യിൽ താമസിക്കുന്ന ഒരാൾക്ക് കഴിഞ്ഞ വർഷം ഈ ലഘുലേഖ ലഭിച്ചു, അദ്ദേഹം വളരെ ജിജ്ഞാസയുള്ളവനായിത്തീർന്നു എന്നു പറഞ്ഞു. അദ്ദേഹം ഇപ്രകാരം എഴുതി:
“നമ്മുടെ രാഷ്ട്രതലസ്ഥാനത്തു ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ലോകം തീർച്ചയായും അവസാനത്തിലേക്കു വരികയാണെന്നുള്ളത് സുവ്യക്തമാണ്. വടക്കൻ അയർലണ്ട്, മുൻ യൂഗോസ്ലാവിയ, സോവിയററ് യൂണിയനിലെ മുൻ റിപ്പബ്ലിക്കുകൾ, ഇവയെല്ലാം ഇന്ന് ഈ ലോകത്തെ കാർന്നുതിന്നുന്ന അന്ധകാരത്തിനും മത്സരത്തിനും തെളിവു നൽകുന്നു. നിറഞ്ഞുകവിയുന്ന തടവറകൾ, പുതുതായുണ്ടാകുന്ന ക്ഷയവും പ്ലേഗും, ഇതെല്ലാം നിങ്ങൾ ലഘുലേഖയിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതയുടെ തെളിവുകളാണ്.”
ആ മനുഷ്യൻ ഇപ്രകാരം അഭ്യർഥിച്ചു: “നിങ്ങളുടെ അതുല്യമായ വീക്ഷണത്തെ സംബന്ധിച്ചും നിങ്ങൾ സൗജന്യമായി നൽകുന്ന ഭവന ബൈബിളധ്യയനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ എനിക്ക് ദയവായി അയച്ചുതരിക.”
മനുഷ്യവർഗത്തിന്റെ ഭാവിയെ സംബന്ധിച്ചു ബൈബിൾ പറയുന്ന കാര്യത്തിലേക്കു യഹോവയുടെ സാക്ഷികൾ ആളുകളുടെ ശ്രദ്ധയെ തിരിച്ചുവിടുന്നു. മേൽ പരാമർശിച്ച ലഘുലേഖയുടെ ഒരു കോപ്പി കിട്ടാനോ ഒരു സൗജന്യ ഭവനബൈബിളധ്യയനം ഉണ്ടായിരിക്കാനോ ആഗ്രഹിക്കുന്നപക്ഷം, ദയവായി Watch_tower, H-58, Old Khandala Road, Lonavla, 410 401, Mah. എന്ന വിലാസത്തിലോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ ദയവായി എഴുതുക.