വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 7/22 പേ. 31
  • അശ്ലീലം കോളെജിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അശ്ലീലം കോളെജിൽ
  • ഉണരുക!—1994
  • സമാനമായ വിവരം
  • സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • അശ്ലീലവിവരങ്ങളും ചിത്രങ്ങളും—നിർദോഷകരമായ ഒരു നേരമ്പോക്കോ?
    ഉണരുക!—2002
  • അശ്ലീലസാഹിത്യം അപകടകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌
    ഉണരുക!—1992
  • അശ്ലീലം വരുത്തുന്ന ഹാനി
    ഉണരുക!—2003
കൂടുതൽ കാണുക
ഉണരുക!—1994
g94 7/22 പേ. 31

അശ്ലീലം കോ​ളെ​ജിൽ

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ​റി​മൂന്ന്‌ നവംബർ 1-ലെ സാൻഫ്രാൻസി​സ്‌കോ ക്രോ​ണി​ക്കി​ളിൽ വന്ന “മാററി​യ​റും റോസും ചേർന്നു തയ്യാറാ​ക്കിയ റിപ്പോർട്ട്‌” സാൻഫ്രാൻസി​സ്‌കോ സ്‌റേ​റ​ററ്‌ യൂണി​വേ​ഴ്‌സി​റ​റി​യിൽ നടത്തിയ വിവാ​ദ​പ​ര​മായ ഒരു ക്ലാസ്സിനെ പരാമർശി​ച്ചി​രു​ന്നു. മനുഷ്യ​ലൈം​ഗി​കത എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ പ്രൊ​ഫസർ ജോൺ ഡെക്കക്കോ ആണ്‌ അതു നടത്തി​യത്‌. മാററി​യ​റും റോസും അതി​നെ​ക്കു​റി​ച്ചു പിൻവ​രു​ന്ന​പ്ര​കാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു:

“എന്തൊരു ക്ലാസ്സാ​ണത്‌. എസ്‌എ​ഫ്‌എ​സ്‌യു ഡിഗ്രി കിട്ടാൻ വേണ്ടി കാമാ​സ​ക്ത​മായ മൂന്നു നിബന്ധ​ന​കൾക്കാ​യി നിങ്ങൾ പരതു​ക​യാ​ണെ​ങ്കിൽ ക്ലാസ്സ്‌ സിലബ​സ്സിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ലൈം​ഗി​കോ​ത്തേ​ജ​ക​മായ (ചില​പ്പോൾ രാഷ്‌ട്രീ​യ​പ​ര​മാ​യി ശരിയായ) വിഷയ​ങ്ങൾക്കു സമ്മതം മൂളുക.”

എന്നിട്ട്‌ ആ റിപ്പോർട്ട്‌ ഇവ പട്ടിക​പ്പെ​ടു​ത്തു​ന്നു: സ്വയം​ഭോ​ഗം, ഭിന്നദി​ശാ​ഭോ​ഗം, പുരു​ഷ​സ്വ​വർഗ​സം​ഭോ​ഗം, സ്‌ത്രീ​സ്വ​വർഗ​സം​ഭോ​ഗം, മൃഗസം​ഭോ​ഗം, ക്രൂര​വും നികൃ​ഷ്ട​വു​മായ മദന​കേളി മുതലാ​യവ. ഈ പ്രവർത്ത​നങ്ങൾ സംബന്ധിച്ച ചില പ്രസം​ഗ​ങ്ങ​ളിൽ വീഡി​യോ ടേപ്പു​ക​ളും ഉൾപ്പെ​ടു​ന്നു.

അത്തരം പ്രവർത്ത​ന​ങ്ങളെ യഹോവ വെറു​ക്കുന്ന “അറപ്പു​ള​വാ​ക്കുന്ന ആചാര​രീ​തിക”ളോടു താരത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. ലേവ്യ​പു​സ്‌തകം 18-ാമധ്യാ​യ​ത്തി​ലെ മോ​ശൈക ന്യായ​പ്ര​മാണ സംഹി​ത​യിൽ ഇവ എണ്ണിപ്പ​റ​ഞ്ഞി​രി​ക്കു​ന്നു. അഗമ്യ​ഗ​മ​ന​രീ​തി​യി​ലുള്ള പ്രവൃ​ത്തി​ക​ളെ​യും വ്യഭി​ചാ​ര​ത്തെ​യും മററു തരത്തി​ലുള്ള ലൈം​ഗിക വൈകൃ​ത​ങ്ങ​ളെ​യും കുററം​വി​ധി​ച്ച​ശേഷം 22-ഉം 23-ഉം വാക്യങ്ങൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “സ്‌ത്രീ​യോ​ടു എന്നപോ​ലെ പുരു​ഷ​നോ​ടു​കൂ​ടെ ശയിക്ക​രു​തു; അതു മ്ലേച്ഛത. യാതൊ​രു മൃഗ​ത്തോ​ടും​കൂ​ടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധ​നാ​ക്ക​രു​തു; യാതൊ​രു സ്‌ത്രീ​യും ഒരു മൃഗ​ത്തോ​ടു​കൂ​ടെ ശയി​ക്കേ​ണ്ട​തി​ന്നു അതിന്റെ മുമ്പിൽ നില്‌ക്ക​യും അരുതു; അതു നികൃഷ്ടം.”

യഹോവ വെറു​ക്കുന്ന ഈ കാര്യങ്ങൾ ചെയ്‌തു ശീലി​ച്ചാൽ അവന്റെ കുററ​വി​ധി​യി​ലേ അതു കലാശി​ക്കു​ക​യു​ള്ളൂ: “ഇവയിൽ ഒന്നു​കൊ​ണ്ടും നിങ്ങളെ തന്നേ അശുദ്ധ​രാ​ക്ക​രു​തു; ഞാൻ നിങ്ങളു​ടെ മുമ്പിൽനി​ന്നു നീക്കി​ക്ക​ള​യുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെ​ത്തന്നേ അശുദ്ധ​രാ​ക്കി​യി​രി​ക്കു​ന്നു. ദേശവും അശുദ്ധ​മാ​യി​ത്തീർന്നു; അതു​കൊ​ണ്ടു ഞാൻ അതിന്റെ അകൃത്യം അതിൻമേൽ സന്ദർശി​ക്കു​ന്നു; ദേശം തന്റെ നിവാ​സി​കളെ ഛർദ്ദി​ച്ചു​ക​ള​യു​ന്നു. ആരെങ്കി​ലും ഈ സകല​മ്ലേ​ച്ഛ​ത​ക​ളി​ലും ഏതെങ്കി​ലും ചെയ്‌താൽ അങ്ങനെ ചെയ്യു​ന്ന​വരെ അവരുടെ ജനത്തിൽനി​ന്നു ഛേദി​ച്ചു​ക​ള​യേണം.”—ലേവ്യ​പു​സ്‌തകം 18:24, 25, 29.

എസ്‌എ​ഫ്‌എ​സ്‌യു കോഴ്‌സിൽ പഠിക്കുന്ന ഒരു വിദ്യാർഥി, “പരമ്പരാ​ഗത രീതിയെ തൂത്തെ​റി​ഞ്ഞു​കൊണ്ട്‌ ഈ ആളുകൾ മറേറ​തൊ​രാ​ളെ​യും പോ​ലെ​യാ​ണെന്നു കാണി​ച്ച​തിന്‌” ഡെക്ക​ക്കോ​യെ പ്രശം​സി​ക്കു​ക​പോ​ലും ചെയ്‌തു. മറേറ​തൊ​രാ​ളെ​യും പോ​ലെ​യോ? തീർച്ച​യാ​യും ആളുകൾ പൊതു​വേ, സ്വവർഗ​സം​ഭോ​ഗം, സ്‌ത്രീ​സ്വ​വർഗ​സം​ഭോ​ഗം, ക്രൂര​വും നികൃ​ഷ്ട​വു​മായ മദന​കേ​ളി​കൾ തുടങ്ങിയ കാര്യങ്ങൾ ചെയ്യാ​റില്ല. അവർ മൃഗങ്ങ​ളു​മാ​യി വേഴ്‌ച​യി​ലേർപ്പെ​ടാ​റു​മില്ല. ഇന്നു സമൂഹ​ത്തിൽ പേടി​പ്പെ​ടു​ത്തുന്ന അളവിൽ ധാർമി​കാ​ധഃ​പ​തനം ഉണ്ടെന്നു സമ്മതി​ക്കാം, എന്നാൽ ഈ യൂണി​വേ​ഴ്‌സി​റ​റി​യിൽ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുന്ന ഈ പ്രവർത്ത​നങ്ങൾ പണ്ഡിത​പ​ഠ​ന​ത്തി​ന്റെ​യും ഗവേഷ​ണ​ത്തി​ന്റെ​യും മുഖം​മൂ​ടി​യ​ണിഞ്ഞ്‌ നടത്തുന്ന അന്ധമായ അശ്ലീല​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക