വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 5/22 പേ. 21
  • ബൈബിൾ അപ്രസക്തമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ അപ്രസക്തമോ?
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്നിരു​ന്നാ​ലും, വസ്‌തു​തകൾ എന്താണ്‌?
  • ഈ ഗ്രന്ഥം ശാസ്‌ത്രത്തോടു യോജിക്കുന്നുവോ?
    സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
  • ഉത്‌ക്കൃഷ്ട ജ്ഞാനത്തിന്റെ അനന്യശ്രേഷ്‌ഠമായ ഒരു ഉറവിടം
    ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
  • ലൂയി പാസ്‌ചർ അദ്ദേഹത്തിന്റെ പരിശ്രമം വെളിപ്പെടുത്തിയത്‌
    ഉണരുക!—1996
  • സൃഷ്ടി പറയുന്നു, “അവർക്ക്‌ ഒഴികഴിവില്ല”
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
ഉണരുക!—1994
g94 5/22 പേ. 21

ബൈബിൾ അപ്രസ​ക്ത​മോ?

അനേകം ആളുക​ളു​ടെ​യും ഉത്തരം അതെ എന്നാണ്‌. അവർ പറയു​ന്നത്‌ “അത്‌ അശാസ്‌ത്രീ​യ​മാണ്‌, ഐതി​ഹ്യ​മാണ്‌, കെട്ടു​ക​ഥ​യാണ്‌, പഴമ്പു​രാ​ണ​മാണ്‌, അപ്രാ​യോ​ഗി​ക​മാണ്‌. അതിൽ വിശ്വ​സി​ക്കു​ന്നവർ ഒരു സ്വപ്‌ന​ലോ​ക​ത്തി​ലാണ്‌ ജീവി​ക്കു​ന്നത്‌ എന്ന്‌.”

എന്നിരു​ന്നാ​ലും, വസ്‌തു​തകൾ എന്താണ്‌?

● ദൈവ​മാണ്‌ ജീവന്റെ ഉത്‌പാ​ദകൻ എന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ ജീവൻ ഉത്‌പാ​ദി​ത​മാ​യത്‌ രാസവ​സ്‌തു​ക്ക​ളു​ടെ​യും ഊർജ​ത്തി​ന്റെ​യും ഒരു യാദൃ​ച്ഛിക സംയോ​ജ​ന​ത്തി​ലൂ​ടെ​യാ​ണെന്ന്‌ ശാസ്‌ത്രം പറയുന്നു. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇപ്രകാ​രം പറയുന്നു: “ജീവൻ യാദൃ​ച്ഛി​ക​മാ​യി ഉത്ഭൂത​മാ​കുക സാധ്യ​മ​ല്ലെന്ന്‌ ലൂയി പാസ്‌ററർ പ്രകട​മാ​ക്കി.” പരിണാ​മം: പ്രതി​സ​ന്ധി​യി​ല​ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു സിദ്ധാന്തം [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം പറയുന്നു: “നമുക്ക്‌ ഗ്രഹി​ക്കാ​വു​ന്ന​തു​പോ​ലെ ഒരു ജീവ​കോ​ശ​ത്തി​നും ഏററവും സുസ്ഥാ​പി​ത​മായ അജീവ വ്യവസ്ഥ​യ്‌ക്കും മധ്യേ . . . അതിബൃ​ഹ​ത്തായ ഒരു വിടവ്‌ സ്ഥിതി​ചെ​യ്യു​ന്നു.” യാദൃ​ച്ഛി​ക​മാ​യി ജീവൻ ഉത്ഭൂത​മാ​കാൻ പററിയ ന്യായ​മായ ഏതെങ്കി​ലും ഒരു ശാസ്‌ത്രീയ മാർഗം നിർദേ​ശി​ക്കാൻ ഒരു പരിണാ​മ​വാ​ദി​ക്കും കഴിയു​ക​യില്ല.

● പ്രാരംഭ കോശം ഭൂമി​യി​ലെ ജീവനുള്ള എല്ലാ സൃഷ്ടി​ക​ളു​മാ​യി പരിണ​മി​ച്ചി​രി​ക്കു​ക​യാണ്‌ എന്ന്‌ പരിണാമ സിദ്ധാന്തം പറയുന്നു. ഒരു കുടും​ബ​ത്തി​ലെ ജീവികൾ മറെറാ​രു കുടും​ബ​മാ​യി മാറുന്ന ഒരു ക്രമീ​ക​രണം തീർച്ച​യാ​യും സ്ഥിതി​ചെ​യ്യു​ന്നി​ല്ലെന്ന്‌ ഫോസിൽ രേഖ പ്രകട​മാ​ക്കു​ന്നു. ദ നെക്ക്‌ ഓഫ്‌ ദ ജിറാഫ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ ശാസ്‌ത്ര​ജ്ഞ​നായ ഫ്രാൻസിസ്‌ ഹിച്ചിങ്ങ്‌ ഇപ്രകാ​രം എഴുതു​ന്നു: “ജന്തുക്ക​ളു​ടെ മുഖ്യ വിഭാ​ഗങ്ങൾ തമ്മിൽ നാം ഒരു ബന്ധവും കാണു​ന്നില്ല.” ഇത്‌ ബൈബി​ളി​ലെ വാക്കു​ക​ളോട്‌ ഒക്കുന്നു. ഓരോ കുടും​ബ​വും “അതതു തരം” വർഗത്തെ ഉത്‌പാ​ദി​പ്പി​ക്കു​ന്നു എന്ന്‌ അത്‌ പറയുന്നു.—ഉല്‌പത്തി 1:12, 25.

● ബൈബി​ളി​ന്റെ ചരി​ത്ര​പ​ര​മായ പല വിവര​ണ​ങ്ങ​ളും സത്യമാ​ണെന്ന്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്രം തെളി​യി​ക്കു​ന്നു.

● സാങ്കല്‌പി​ക​മായ പല മാർഗ​ങ്ങ​ളാ​ലും ഭൂമി ബാഹ്യാ​കാ​ശ​ത്തിൽ താങ്ങി നിർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു എന്നാണ്‌ പുരാ​തനർ വിചാ​രി​ച്ചി​രു​ന്നത്‌. ഗതി നിയമ​ങ്ങ​ളും ഗുരു​ത്വാ​കർഷ​ണ​വും മുഖേന ഭൂമി ബാഹ്യാ​കാ​ശ​ത്തിൽ പ്ലവനം ചെയ്യുന്നു എന്ന്‌ ഐസക്ക്‌ ന്യൂട്ടൺ ആണ്‌ തെളി​യി​ച്ചത്‌. എന്നാൽ, “ഭൂമിയെ” ദൈവം “നാസ്‌തി​ത്വ​ത്തിൻമേൽ തൂക്കി”യിരി​ക്കു​ക​യാ​ണെന്ന്‌ ഇയ്യോബ്‌ 26:7-ൽ രേഖ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ബൈബിൾ ഇത്‌ ഏതാണ്ട്‌ 3,200 വർഷം മുമ്പേ സൂചി​പ്പി​ക്കു​ക​യു​ണ്ടാ​യി.

● ദി എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഭൂമിക്ക്‌ ഗോളാ​കൃ​തി​യാ​ണെ​ന്നുള്ള ആശയം നാനകാ​ലം വരെ വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നില്ല” എന്നാൽ പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) എട്ടാം നൂററാ​ണ്ടിൽ ബൈബിൾ ദൈവ​ത്തെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു: “അവൻ ഭൂവൃ​ത്ത​ത്തിൻ മീതെ ഇരിക്കു​ന്നു.”—യെശയ്യാവ്‌ 40:22, മോഫ​ററ്‌.

● രോഗ​ത്തി​നു കാരണം അണുക്ക​ളാ​ണെന്ന്‌ ലൂയി പാസ്‌ററർ കണ്ടുപി​ടി​ക്കു​ന്ന​തിന്‌ ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങൾക്കു മുമ്പു​തന്നെ മോ​ശൈക ന്യായ​പ്ര​മാ​ണം (പൊ.യു.മു. 16-ാം നൂററാ​ണ്ടിൽ) സാം​ക്ര​മിക രോഗാ​ണു​ക്ക​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ പ്രകട​മാ​ക്കി​യി​രു​ന്നു.—ലേവ്യ​പു​സ്‌തകം, 13-ഉം 14-ഉം അധ്യാ​യങ്ങൾ.

● ക്രിസ്‌തു​വിന്‌ ആയിരം വർഷം മുമ്പ്‌ ശലോ​മോൻ രക്തചം​ക്ര​മ​ണ​ത്തെ​പ്പ​ററി ആലങ്കാ​രി​ക​മായ ഭാഷയിൽ എഴുതി. എന്നാൽ പൊ.യു. (പൊതു​യു​ഗം) 17-ാം നൂററാ​ണ്ടിൽ വില്യം ഹാർവെ അത്‌ വിശദ​മാ​ക്കു​ന്ന​തു​വരെ വൈദ്യ​ശാ​സ്‌ത്ര​ത്തിന്‌ കാത്തി​രി​ക്കേ​ണ്ടി​യി​രു​ന്നു.—സഭാ​പ്ര​സം​ഗി 12:6.

● മഞ്ഞുകാ​ല​ത്തു​ട​നീ​ളം തിന്നു​ന്ന​തി​നാ​യി ഭൂമി​ക്ക​ടി​യി​ലെ ധാന്യ​പ്പു​ര​ക​ളിൽ ധാന്യങ്ങൾ ശേഖരി​ക്കുന്ന ഉറുമ്പു​ക​ളെ​ക്കു​റിച്ച്‌ ശലോ​മോൻ എഴുതി. (സദൃശ​വാ​ക്യ​ങ്ങൾ 6:6-8) അത്തരം ഉറുമ്പു​ക​ളൊ​ന്നു​മില്ല എന്ന്‌ ബൈബിൾ വിമർശകർ പറഞ്ഞു. എന്നാൽ, 1871-ൽ ഒരു ബ്രിട്ടീഷ്‌ പ്രകൃ​തി​ശാ​സ്‌ത്രജ്ഞൻ ഉറമ്പു​കളെ മാത്രമല്ല അവയുടെ ധാന്യ​പ്പു​ര​ക​ളെ​യും കണ്ടെത്തി.

● സങ്കീർത്തനം 139:16 ജനിതക രൂപഘ​ട​ന​യെ​ക്കു​റി​ച്ചുള്ള അറിവ്‌ പ്രതി​ഫ​ലി​പ്പി​ച്ചു. അത്‌ ഇപ്രകാ​രം പറയുന്നു: “ഞാൻ പിണ്ഡാ​കാ​ര​മാ​യി​രു​ന്ന​പ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെ​ല്ലാം നിന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രു​ന്നു.”

● പക്ഷിക​ളു​ടെ ദേശാ​ട​ന​ത്തെ​ക്കു​റിച്ച്‌ ശാസ്‌ത്ര​ജ്ഞൻമാർ മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പ്‌ പൊ.യു.മു. ഏഴാം നൂററാ​ണ്ടിൽ ബൈബിൾ യിരെ​മ്യാ​വു 8:7-ൽ ഇപ്രകാ​രം വെളി​പ്പെ​ടു​ത്തി: “ആകാശ​ത്തി​ലെ കൊക്കിന്‌ ദേശാ​ടനം നടത്താ​നുള്ള സമയം അറിയാം, മാട​പ്രാ​വി​നും മീവൽപ​ക്ഷി​ക്കും മരം​കൊ​ത്തി​ക്കും മടങ്ങി​വ​ര​വി​ന്നുള്ള കാലം അറിയാം.”—ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

● “അവസാന കാലത്ത്‌” മനുഷ്യർ ഭൂമി​യു​ടെ പരിസ്ഥി​തി​യെ നശിപ്പി​ക്കും എന്ന്‌ പൊ.യു. ഒന്നാം നൂററാ​ണ്ടിൽ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞു. ഇതുമൂ​ലം “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ” ദൈവം “നശിപ്പി”ക്കും.—2 തിമോ​ത്തി 3:1, NW; വെളി​പ്പാ​ടു 11:18.

● ബൈബിൾ അപ്രാ​യോ​ഗി​ക​മാ​ണോ? ആപത്‌ക​ര​മായ ഈ നാളി​ലേ​ക്കുള്ള ഏററവും വലിയ പ്രാ​യോ​ഗിക ജ്ഞാനം അതിലുണ്ട്‌. എന്നാൽ പ്രയോ​ജനം അനുഭ​വി​ക്ക​ണ​മെ​ങ്കിൽ ആളുകൾ അതു പിന്തു​ട​രു​ന്ന​തിന്‌ തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോ​ഗി​ക്ക​ണ​മെന്നു മാത്രം. ‘നിങ്ങളു​ടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു​പ​ണി​യുക.’ ‘മററു​ള്ളവർ നിങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റണം എന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ അങ്ങനെ​തന്നേ നിങ്ങളും അവരോ​ടു പെരു​മാ​റുക.’ നിന്നെ​പ്പോ​ലെ തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കുക. ഈ ആജ്ഞകൾ അനുസ​രി​ക്കു​ന്നവർ ഒരു യുദ്ധത്തി​ലും ഏർപ്പെ​ടില്ല, ഒരു കുററ​കൃ​ത്യ​വും ചെയ്യു​ക​യു​മില്ല. ക്രിസ്‌തു​യേ​ശു​വി​ന്റെ കരങ്ങളി​ലെ ദൈവ​രാ​ജ്യ ഭരണ​ത്തോട്‌ ഭൂമി​യി​ലെ ജനങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ ബൈബിൾ വിശ്വാ​സി​ക​ളു​ടെ പ്രത്യാശ ഒരു അസാധ്യ​മായ സ്വപ്‌നമല്ല, പിന്നെ​യോ ഒരു പ്രാ​യോ​ഗിക യാഥാർഥ്യ​മാ​ണെന്നു തെളി​യും.—മീഖാ 4:2-4; മത്തായി 7:12; വെളി​പ്പാ​ടു 21:3-5.

[21-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Courtesy of the Shrine of the Book, Israel Museum, Jerusalem

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക