വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 4/8 പേ. 23-25
  • ആത്മഹത്യയാണോ പരിഹാരം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആത്മഹത്യയാണോ പരിഹാരം?
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ചിലർക്ക്‌ അങ്ങനെ തോന്നു​ന്ന​തി​ന്റെ കാരണം
  • കുടും​ബാ​രി​ഷ്ടത
  • കൊടിയ ദുഃഖ​ത്തി​ന്റെ മററു കാരണങ്ങൾ
  • സഹായം തേടൽ
  • തരണം ചെയ്യൽ
  • ആത്മഹത്യ—ഒരു യുവജന വിപത്ത്‌
    ഉണരുക!—1998
  • എല്ലാമങ്ങ്‌ അവസാനിപ്പിച്ചാലോ?
    ഉണരുക!—2008
  • ഒരു ആഗോള പ്രശ്‌നം
    ഉണരുക!—2001
  • ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2001
കൂടുതൽ കാണുക
ഉണരുക!—1994
g94 4/8 പേ. 23-25

യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . .

ആത്മഹത്യ​യാ​ണോ പരിഹാ​രം?

“ഓരോ പ്രഭാ​ത​ത്തി​ലും ഉറക്ക​മെ​ണീ​ററു ഞാൻ മടുത്തു. ഞാൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഞാൻ കോപാ​കു​ല​നാണ്‌. എന്റെ ഹൃദയം വേദനി​ക്കു​ന്നു. . . . അതു​കൊണ്ട്‌ മരിക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ഞാൻ ചിന്തി​ക്കു​ക​യാണ്‌. . . . മരിക്കാൻ ഞാനാ​ഗ്ര​ഹി​ക്കു​ന്നില്ല, എന്നാൽ അതു ചെയ്‌തേ പററൂ എന്നെനി​ക്കു തോന്നു​ന്നു. . . . ഭാവി​യി​ലേക്കു നോക്കു​മ്പോൾ അന്ധകാ​ര​വും വേദന​യും മാത്രമേ എനിക്കു കാണാൻ കഴിയു​ന്നു​ള്ളൂ.”—21 വയസ്സു പ്രായ​മുള്ള പീററ​റി​ന്റെ ആത്മഹത്യാ കുറിപ്പ്‌.a

ഇരുപതു ലക്ഷത്തോ​ളം യുവജ​നങ്ങൾ ഐക്യ​നാ​ടു​ക​ളിൽ ആത്മഹത്യ​ക്കു ശ്രമി​ച്ച​താ​യി വിദഗ്‌ധർ അവകാ​ശ​പ്പെ​ടു​ന്നു. ഒരു വർഷം ഏതാണ്ട്‌ 5,000 പേർ അതിൽ വിജയി​ക്കു​ന്നു എന്നതു ദാരു​ണ​മാണ്‌. യുവജ​ന​ങ്ങ​ളു​ടെ ഇടയിലെ ആത്മഹത്യ ഐക്യ​നാ​ടു​ക​ളിൽ മാത്രമല്ല. ഇൻഡ്യ​യിൽ ഏകദേശം 30,000 യുവാക്കൾ 1990-ൽ ആത്മഹത്യ ചെയ്‌തു. കാനഡ, ഫിൻലൻഡ്‌, ഫ്രാൻസ്‌, ഇസ്രാ​യേൽ, നെതർലൻഡ്‌സ്‌, ന്യൂസി​ലൻഡ്‌, സ്‌പെ​യിൻ, സ്വിറ​റ്‌സർലൻഡ്‌, തായ്‌ലൻഡ്‌ എന്നീ രാജ്യ​ങ്ങ​ളിൽ യുവജ​ന​ങ്ങ​ളു​ടെ ഇടയിലെ ആത്മഹത്യാ നിരക്കു​കൾ നാടകീ​യ​മാം​വി​ധം വർധി​ച്ചി​ട്ടുണ്ട്‌.

ഒരുവനു ദുഃഖ​ത്താൽ തീർത്തും ആകുലത തോന്നു​മ്പോ​ഴെന്ത്‌? അല്ലെങ്കിൽ വേദന​യു​ടെ വലയിൽ കുരുങ്ങി യാതൊ​രു രക്ഷാമാർഗ​വും കാണു​ന്നി​ല്ലെ​ങ്കി​ലോ? ആത്മഹത്യ പ്രലോ​ഭി​പ്പി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. എന്നാൽ വാസ്‌ത​വ​ത്തിൽ അതു വലിയ ഒരു നഷ്ടം മാത്ര​മാണ്‌. അതിനു​ശേഷം സ്‌നേ​ഹി​തർക്കും കുടും​ബ​ത്തി​നും കഷ്ടതയും വേദന​യും മാത്ര​മ​ല്ലാ​തെ ഒന്നും അത്‌ അവശേ​ഷി​പ്പി​ക്കു​ന്നില്ല. ഭാവി ഇരുണ്ട​തും മുന്നി​ലുള്ള പ്രശ്‌നങ്ങൾ വലുതും എന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും സ്വയം കൊല്ലു​ന്നതല്ല പരിഹാ​രം.

ചിലർക്ക്‌ അങ്ങനെ തോന്നു​ന്ന​തി​ന്റെ കാരണം

നിരാ​ശ​യു​ടെ അർഥ​മെ​ന്തെന്ന്‌ നീതി​മാ​നായ ഇയ്യോബ്‌ മനസ്സി​ലാ​ക്കി. തന്റെ കുടും​ബ​വും സ്വത്തു​ക്ക​ളും നല്ല ആരോ​ഗ്യ​വും നഷ്ടപ്പെട്ട അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ആകയാൽ ഞാൻ ഞെക്കി​ക്കു​ല​യും ഈ അസ്ഥിക്കൂ​ട​ത്തെ​ക്കാൾ മരണവും തിര​ഞ്ഞെ​ടു​ക്കു​ന്നു.” (ഇയ്യോബ്‌ 7:15) ഇന്നു ചില യുവജ​ന​ങ്ങൾക്ക്‌ അപ്രകാ​രം തോന്നി​യി​ട്ടുണ്ട്‌. ഒരു എഴുത്തു​കാ​രൻ ഇപ്രകാ​രം പറഞ്ഞു: “സമ്മർദം വേദന​യി​ലേക്കു (ഉപദ്ര​വ​ത്തി​ന്റെ​യും ഭയത്തി​ന്റെ​യും വികാ​ര​ങ്ങ​ളി​ലേക്കു) നയിക്കു​ന്നു, അതു പ്രതി​രോ​ധ​ത്തി​ലേക്കു (വേദന​യിൽനി​ന്നു രക്ഷപെ​ടാ​നുള്ള ഉദ്യമ​ങ്ങ​ളി​ലേക്കു) നയിക്കു​ന്നു.” അസഹനീ​യ​മെന്നു തോന്നുന്ന വേദന​യിൽനി​ന്നു രക്ഷപെ​ടാ​നുള്ള തെററായ ശ്രമമാണ്‌ ആത്മഹത്യ.

അത്തരം വേദന​യ്‌ക്കു കാരണ​മെ​ന്താണ്‌? ഒരു വ്യക്തി​യു​ടെ മാതാ​പി​താ​ക്ക​ളു​മാ​യോ കാമു​ക​നു​മാ​യോ കാമു​കി​യു​മാ​യോ ഉള്ള കോപാ​കു​ല​മായ തർക്കം പോലുള്ള ഒരു സംഭവ​ത്തിന്‌ അതിന്റെ തുടക്കം കുറി​ക്കാൻ കഴിയും. കാമു​കി​യു​മാ​യി ബന്ധം വിട്ട​ശേഷം 16 വയസ്സുള്ള ബ്രാഡ്‌ നൈരാ​ശ്യ​ത്തി​ലേക്കു വീണു. എന്നിരു​ന്നാ​ലും, അവൻ ഒരിക്ക​ലും തന്റെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ച്ചില്ല. ഒടുവിൽ അവൻ തൂങ്ങി​മ​രി​ച്ചു.

പത്തൊ​മ്പ​തു വയസ്സുള്ള സുനീത തന്റെ കാമു​ക​നു​മാ​യി അധാർമിക ബന്ധങ്ങളിൽ ഏർപ്പെ​ടു​ന്നു​വെന്ന്‌ അവളുടെ മാതാ​പി​താ​ക്കൾ കണ്ടെത്തി​യ​പ്പോൾ അവൾ വിഷാ​ദ​ത്തി​ലേക്കു വഴുതി​വീ​ണു. അവൾ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “മുമ്പ​ത്തെ​പ്പോ​ലെ തുടർന്നു ജീവി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല എന്നു ഞാൻ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ഒരു രാത്രി ഞാൻ വീട്ടി​ലെത്തി ആസ്‌പി​രിൻ ഗുളി​കകൾ എടുത്തു വിഴുങ്ങി. അടുത്ത പ്രഭാ​ത​ത്തിൽ ഞാൻ രക്തം ഛർദി​ച്ചു​കൊ​ണ്ടി​രു​ന്നു. അവസാ​നി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ച്ചത്‌ എന്റെ ജീവി​തമല്ല, എന്റെ ജീവി​ത​ഗ​തി​യാ​യി​രു​ന്നു.”

ശക്തമായ സമ്മർദ​ത്തി​ന്റെ ഒരു ഉത്ഭവസ്ഥാ​ന​മാ​യി​രി​ക്കാം വിദ്യാ​ല​യ​വും. ഒരു ഡോക്ട​റാ​യി​ത്തീ​രാൻ മാതാ​പി​താ​ക്കൾ നിർബ​ന്ധിച്ച യുവാ​വായ ആഷീഷിൽ ഉറക്കമി​ല്ലായ്‌മ കണ്ടുതു​ടങ്ങി, അയാൾ മററു​ള്ള​വ​രിൽനിന്ന്‌ അകലാ​നും തുടങ്ങി. മാതാ​പി​താ​ക്ക​ളു​ടെ കലാലയ പ്രതീ​ക്ഷ​കൾക്കൊ​ത്തു​യ​രാൻ കഴിയാ​തെ വന്ന ആഷീഷ്‌ ഉറക്കഗു​ളി​കകൾ അളവി​ല​ധി​കം കഴിച്ചു. ഇതു ബൈബി​ളി​ലെ സദൃശ​വാ​ക്യ​ങ്ങൾ 15:13 [NW] എന്ന വാക്യത്തെ ഒരുവന്റെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “ഹൃദയ​വേദന നിമിത്തം ഉൻമേഷം കെട്ടു​പോ​കു​ന്നു.”

കുടും​ബാ​രി​ഷ്ടത

മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ചനം അല്ലെങ്കിൽ വേർപെടൽ, ഒരു കുടും​ബാം​ഗ​ത്തി​ന്റെ മരണം അല്ലെങ്കിൽ മറെറാ​രു സ്ഥലത്തേ​ക്കുള്ള മാററം എന്നിവ പോലുള്ള കുടുംബ പ്രശ്‌നങ്ങൾ ചില യുവാ​ക്ക​ളു​ടെ ഇടയിലെ ആത്മഹത്യ​ക്കുള്ള ഒരു ഘടകമാണ്‌. ഉദാഹ​ര​ണ​മാ​യി, മുകളിൽ പരാമർശിച്ച ബ്രാഡിന്‌ അടുത്ത രണ്ടു സ്‌നേ​ഹി​ത​രെ​യും ഒരു ബന്ധുവി​നെ​യും കാറപ​ക​ട​ത്തിൽ നഷ്ടപ്പെട്ടു. അപ്പോൾ അയാളു​ടെ കുടും​ബം സാമ്പത്തിക വിഷമ​തകൾ അനുഭ​വി​ക്കാൻ തുടങ്ങി. ബ്രാഡ്‌ വളരെ ആകുല​ത​യു​ള്ള​വ​നാ​യി​ത്തീർന്നു. “എന്റെ പ്രാണൻ കഷ്ടത​കൊ​ണ്ടു നിറെ​ഞ്ഞി​രി​ക്കു​ന്നു; . . . അവ ഒരു​പോ​ലെ എന്നെ വളയുന്നു” എന്നു നെടു​വീർപ്പിട്ട ദാവീ​ദി​നെ​പ്പോ​ലെ അദ്ദേഹ​ത്തി​നു തോന്നി​യി​രി​ക്കാം.—സങ്കീർത്തനം 88:3, 17.

ഞെട്ടി​ക്കു​ന്ന അളവിൽ യുവജ​നങ്ങൾ മറെറാ​രു​തരം സമ്മർദ​മായ ശാരീ​രി​ക​വും വൈകാ​രി​ക​വും ലൈം​ഗി​ക​വു​മായ ദുരു​പ​യോ​ഗ​ത്തിന്‌ വിധേ​യ​രാണ്‌. ഇൻഡ്യ​യിൽ യുവജ​ന​ങ്ങ​ളു​ടെ ആത്മഹത്യാ നിരക്കു​ക​ളിൽ ഏററവും കൂടു​ത​ലു​ള്ളത്‌ കേരള​സം​സ്ഥാ​ന​ത്താണ്‌. കൗമാ​ര​പ്രാ​യ​ത്തി​ലുള്ള അനേകം പെൺകു​ട്ടി​കൾ സ്വയം കൊല്ലാൻ ശ്രമിച്ചു, കാരണം അവരുടെ പിതാ​ക്കൻമാർ അവരെ ദുരു​പ​യോ​ഗം ചെയ്‌തു. പലതര​ത്തി​ലുള്ള ശിശു​ദു​രു​പ​യോ​ഗം ലോക​വ്യാ​പ​ക​മാ​യി വലിയ അളവിൽ ഉയർന്നി​രി​ക്ക​യാണ്‌. നിഷ്‌ക​ള​ങ്ക​രായ അതിന്റെ ഇരകൾക്കു കൊടിയ ദുഃഖം മാരക​മാ​യി​രി​ക്കാൻ കഴിയും.

കൊടിയ ദുഃഖ​ത്തി​ന്റെ മററു കാരണങ്ങൾ

എന്നാൽ ആത്മഹത്യ ചെയ്യാ​നുള്ള തോന്ന​ലു​ക​ളെ​ല്ലാം ബാഹ്യ​മായ കാരണ​ങ്ങൾക്കൊ​ണ്ടല്ല ഉണ്ടാകു​ന്നത്‌. അവിവാ​ഹി​ത​രായ യുവാ​ക്ക​ളെ​ക്കു​റി​ച്ചുള്ള ഒരു ഗവേഷണ റിപ്പോർട്ട്‌ ഇപ്രകാ​രം പറയുന്നു: “ലൈം​ഗിക ബന്ധത്തി​ലും മദ്യപാ​ന​ത്തി​ലും ഏർപ്പെട്ട ആണുങ്ങ​ളും പെണ്ണു​ങ്ങ​ളും അവയിൽനി​ന്നു വിട്ടു​നി​ന്ന​വ​രെ​ക്കാൾ [ആത്മഹത്യ ചെയ്യു​ന്ന​തി​ന്റെ കൂടുതൽ] അപകട​ത്തി​ലാ​യി​രു​ന്നു.” സുനീ​ത​യു​ടെ കുത്തഴിഞ്ഞ ജീവി​ത​ത്തി​ന്റെ ഫലമായി അവൾ ഗർഭം ധരിച്ചു. അതവൾ ഗർഭച്ഛി​ദ്ര​ത്തി​ലൂ​ടെ നീക്കം ചെയ്‌തു. (1 കൊരി​ന്ത്യർ 6:18 താരത​മ്യം ചെയ്യുക.) കുററ​ബോ​ധം മഥിച്ച അവൾ മരിക്കാ​നാ​ഗ്ര​ഹി​ച്ചു. സമാന​മാ​യി, 14 വയസ്സിൽ തുടങ്ങി ബ്രാഡ്‌ ലഹരി​വ​സ്‌തു​ക്കൾ പരീക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു, കുടിച്ചു കൂത്താ​ട്ട​ത്തിൽ അവൻ പതിവാ​യി ചേർന്നു. അതേ, മദ്യം ദുരു​പ​യോ​ഗം ചെയ്യു​മ്പോൾ അത്‌ “അണലി​പോ​ലെ കൊത്തും.”—സദൃശ​വാ​ക്യ​ങ്ങൾ 23:32.

ആത്മഹത്യ ചെയ്യാ​നുള്ള തോന്ന​ലു​കൾ ഒരാളു​ടെ സ്വന്തം “അസ്വസ്ഥ​മായ ചിന്തക”ളിൽനി​ന്നു തന്നെ വന്നേക്കാം. (സങ്കീർത്തനം 94:19) പല തരത്തി​ലുള്ള ജീവശാ​സ്‌ത്ര​പ​ര​മായ ഘടകങ്ങ​ളാൽ വിഷാ​ദാ​ത്മ​ക​മായ ചിന്ത ഉണ്ടാ​യേ​ക്കാ​മെന്നു ഡോക്ടർമാർ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, തുടക്ക​ത്തിൽ പരാമർശിച്ച പീററ​റിന്‌ അയാളു​ടെ ആത്മഹത്യ​ക്കു മുമ്പായി മസ്‌തി​ഷ്‌ക​ത്തിൽ രാസ അസന്തു​ലനം ഉണ്ടായി​രു​ന്ന​താ​യി വൈദ്യ​പ​രി​ശോ​ധ​ന​യിൽ തെളിഞ്ഞു. തടയാതെ വിടുന്ന വിഷാ​ദ​ത്തി​ന്റെ തോന്ന​ലു​കൾ ശക്തി പ്രാപി​ച്ചേ​ക്കാം; ആത്മഹത്യ ഒരു പ്രതി​വി​ധി​യാ​യി തോന്നി​യേ​ക്കാം.

സഹായം തേടൽ

എന്നാൽ, ഒരു പ്രതി​വി​ധി​യാ​യി ആത്മഹത്യ​യെ വീക്ഷി​ക്ക​രുത്‌. നാം തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും, ‘സമ്മർദ​ത്തെ​യും സംഘർഷ​ത്തെ​യും വിജയ​ക​ര​മാ​യി തരണം ചെയ്യു​ന്ന​തി​നുള്ള ആന്തരി​ക​വും ബാഹ്യ​വു​മായ ഉറവി​ടങ്ങൾ’ നമുക്കു​ണ്ടെന്നു മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​രായ അലൻ എൽ. ബർമാ​നും ഡേവിഡ്‌ എ. ജോബ്‌സും പറയുന്നു. ഒരു ഉറവിടം കുടും​ബ​വും സ്‌നേ​ഹി​ത​രു​മാ​യി​രി​ക്കാം. സദൃശ​വാ​ക്യ​ങ്ങൾ 12:25 ഇപ്രകാ​രം പറയുന്നു: “മനോ​വ്യ​സനം ഹേതു​വാ​യി മമനു​ഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു.” അതേ, ഗ്രാഹ്യ​മുള്ള ഒരു വ്യക്തി​യിൽനി​ന്നുള്ള നല്ല വാക്കു സ്ഥിതി​വി​ശേ​ഷ​ത്തി​നു സാരമായ മാററം വരുത്തി​യേ​ക്കാം!

അതു​കൊണ്ട്‌ ആർക്കെ​ങ്കി​ലും വിഷാ​ദ​മോ ഉത്‌ക​ണ്‌ഠ​യോ തോന്നു​ന്നെ​ങ്കിൽ അയാൾ തന്നെ അതു സഹിച്ചു തീർക്കാ​തി​രി​ക്കു​ന്ന​താണ്‌ അഭില​ഷ​ണീ​യം. (സദൃശ​വാ​ക്യ​ങ്ങൾ 18:1) കഷ്ടം സഹിക്കു​ന്ന​യാൾക്ക്‌ തന്റെ വികാ​രങ്ങൾ താൻ വിശ്വാ​സ​മർപ്പി​ക്കുന്ന ഒരുവ​നോ​ടു തുറന്നു പറയാ​വു​ന്ന​താണ്‌. ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നത്‌ ഒരുവന്റെ വികാ​ര​ങ്ങ​ളു​ടെ തീവ്രത കുറയ്‌ക്കാൻ സഹായി​ക്കു​ന്നു. അതു പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ ഒരു പുതിയ കാഴ്‌ച​പ്പാ​ടു പ്രദാനം ചെയ്‌തേ​ക്കാം. ഒരു സുഹൃ​ത്തോ പ്രിയ​പ്പെട്ട ഒരാളോ മരണത്തിൽ നഷ്ടപ്പെ​ട്ടതു നിമിത്തം ഒരുവൻ ഹൃദയം തകർന്ന​വ​നാ​ണെ​ങ്കിൽ ആ വ്യക്തി രഹസ്യം സൂക്ഷി​ക്കുന്ന ഒരുവ​നോ​ടു തുറന്നു സംസാ​രി​ക്കണം. അത്തരം വേർപാ​ടു​ക​ളു​ടെ വേദന അംഗീ​ക​രി​ക്കു​ക​യും ദുഃഖം അനുഭ​വ​പ്പെ​ടു​ക​യും ചെയ്യു​മ്പോൾ ഒരു വ്യക്തിക്ക്‌ ആശ്വാസം തോന്നു​ന്നു. (സഭാ​പ്ര​സം​ഗി 7:1-3) ആത്മഹത്യ ചെയ്യാ​നുള്ള പ്രചോ​ദ​ന​മു​ണ്ടാ​കു​ന്നെ​ങ്കിൽ രഹസ്യങ്ങൾ സൂക്ഷി​ക്കുന്ന ഒരുവ​നു​മാ​യി താൻ ബന്ധപ്പെ​ട്ടു​കൊ​ള്ളാ​മെന്നു വാഗ്‌ദാ​നം ചെയ്യു​ന്നത്‌ അയാളെ സഹായി​ച്ചേ​ക്കാം.

ആരെ​യെ​ങ്കി​ലും വിശ്വ​സി​ക്കുക എന്നതു ദുഷ്‌ക​ര​മാ​ണെ​ന്നതു സത്യം​തന്നെ. എന്നാൽ ജീവൻതന്നെ അപകട​ത്തി​ലാ​യി​രി​ക്കു​മ്പോൾ ആ സാഹസം മൂല്യ​മു​ള്ള​തല്ലേ? കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സ്വയം ഉപദ്ര​വി​ക്കാ​നുള്ള പ്രചോ​ദനം കുറയാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ ‘ആരോട്‌?’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. ഒരുവന്റെ മാതാ​പി​താ​ക്കൾ ദൈവ​ഭ​യ​മു​ള്ള​വ​രാ​ണെ​ങ്കിൽ എന്തു​കൊണ്ട്‌ ‘ഹൃദയം അവർക്കു കൊടു’ത്തുകൂടാ? (സദൃശ​വാ​ക്യ​ങ്ങൾ 23:26) പലരും ചിന്തി​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി അവർ മനസ്സി​ലാ​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഒരു ഡോക്ട​റി​ന്റെ പരി​ശോ​ധ​ന​പോ​ലെ കൂടു​ത​ലായ സഹായം വേണ​മെന്നു തോന്നി​യാൽ അവർക്ക്‌ അതിനു​വേണ്ടി ക്രമീ​ക​രണം ചെയ്യാൻ കഴിയും.

ക്രിസ്‌തീ​യ സഭയിലെ അംഗങ്ങൾ സഹായ​ത്തി​ന്റെ മറെറാ​രു ഉറവാണ്‌. ആകുല​ത​യു​ള്ള​വരെ സഹായി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും സഭയിലെ ആത്മീയ​മാ​യി പ്രായ​മു​ള്ള​വർക്കു കഴിയും. (യെശയ്യാ​വു 32:1, 2; യാക്കോബ്‌ 5:14, 15) ആത്മഹത്യാ ശ്രമത്തി​നു​ശേഷം സുനീ​തക്ക്‌ ഒരു മുഴു​സമയ സുവി​ശേ​ഷ​പ്ര​വർത്ത​ക​യിൽനി​ന്നു (പയനിയർ) സഹായം ലഭിച്ചു. സുനീത ഇപ്രകാ​രം പറയുന്നു: “സകലത്തി​ലും അവർ എന്നോടു പററി​നി​ന്നു. അവരി​ല്ലാ​യി​രു​ന്നെ​ങ്കിൽ എനിക്കു ശരിക്കും ഭ്രാന്തു പിടി​ക്കു​മാ​യി​രു​ന്നു.”

തരണം ചെയ്യൽ

പ്രയോ​ജനം നേടാ​വുന്ന ആന്തരിക സഹായ ഉറവി​ട​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കുററ​ബോ​ധം നിങ്ങളെ മഥിക്കു​ന്നത്‌ ഏതെങ്കി​ലും ദുഷ്‌പ്ര​വൃ​ത്തി നിമി​ത്ത​മാ​ണോ? (സങ്കീർത്തനം 31:10 താരത​മ്യം ചെയ്യുക.) അത്തരം വികാ​രങ്ങൾ വളർന്നു​വ​രാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം കാര്യങ്ങൾ നേരെ​യാ​ക്കാൻ ഒരുവൻ ശ്രമി​ക്കേ​ണ്ട​തുണ്ട്‌. (യെശയ്യാ​വു 1:18; 2 കൊരി​ന്ത്യർ 7:11 താരത​മ്യം ചെയ്യുക.) ക്രിയാ​ത്മ​ക​മായ ഒരു പടി ഒരുവന്റെ മാതാ​പി​താ​ക്ക​ളോ​ടു തുറന്നു പറയുക എന്നതാണ്‌. ആദ്യം അവർ പരി​ഭ്ര​മി​ച്ചു​പോ​യേ​ക്കാം എന്നതു സത്യമാണ്‌. എന്നാൽ നിങ്ങളെ സഹായി​ക്കു​ന്ന​തിൽ അവർ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചേ​ക്കാം. യഥാർഥ​ത്തിൽ അനുതാ​പ​മു​ള്ള​വ​രോട്‌ യഹോവ “ധാരാളം ക്ഷമിക്കും” എന്നു നമുക്ക്‌ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു. (യെശയ്യാ​വു 55:7) യേശു​വി​ന്റെ മറുവി​ല​യാ​ഗം അനുതാ​പ​മു​ള്ള​വ​രു​ടെ പാപത്തെ മൂടി​ക്ക​ള​യു​ന്നു.—റോമർ 3:23, 24.

മാത്രമല്ല, സഹായം തേടാൻ ക്രിസ്‌ത്യാ​നി​കൾക്കു വിശ്വാ​സ​വും തിരു​വെ​ഴു​ത്തു​ക​ളു​ടെ പരിജ്ഞാ​ന​വും യഹോ​വ​യാം ദൈവ​വു​മാ​യുള്ള ബന്ധവു​മുണ്ട്‌. സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ പല സന്ദർഭ​ങ്ങ​ളിൽ നിരാ​ശ​യു​ള്ള​വ​നാ​യി​രു​ന്നു, അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ശത്രു . . . എന്നെ നിലത്തി​ട്ടു തകർത്തി​രി​ക്കു​ന്നു.” അദ്ദേഹം നിരാ​ശക്കു വശംവ​ദ​നാ​യില്ല. അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഞാൻ യഹോ​വ​യോ​ടു ഉറക്കെ നിലവി​ളി​ക്കു​ന്നു; ഞാൻ ഉച്ചത്തിൽ യഹോ​വ​യോ​ടു യാചി​ക്കു​ന്നു.” “നിന്റെ സകല​പ്ര​വൃ​ത്തി​ക​ളെ​യും ഞാൻ ധ്യാനി​ക്കു​ന്നു; നിന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യെ ഞാൻ ചിന്തി​ക്കു​ന്നു.”—സങ്കീർത്തനം 142:1; 143:3-5.

തന്നെത്താൻ ഉപദ്ര​വി​ക്കാ​നുള്ള ആഗ്രഹം ശക്തമാ​യി​ത്തീ​രു​ന്നെ​ങ്കിൽ ഒരുവൻ പ്രാർഥ​ന​യിൽ യഹോ​വയെ വിളി​ക്കണം. അവിടുന്ന്‌ വേദന മനസ്സി​ലാ​ക്കു​ക​യും കഷ്ടം സഹിക്കു​ന്നവൻ ജീവി​ക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു! (സങ്കീർത്തനം 56:8) വേദനയെ തരണം ചെയ്യാൻ സഹായി​ക്കു​ന്ന​തിന്‌ “സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി” പ്രദാനം ചെയ്യാൻ അവിടു​ത്തേക്കു കഴിയും. (2 കൊരി​ന്ത്യർ 4:7) സ്വയം വരുത്തി​വ​യ്‌ക്കുന്ന മരണം കുടും​ബ​ത്തി​നും സ്‌നേ​ഹി​തർക്കും യഹോ​വ​ക്കു​ത​ന്നെ​യും വരുത്തുന്ന വേദന​യെ​ക്കു​റി​ച്ചും ഒരുവൻ ചിന്തി​ക്കണം. അത്തരം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌ ഒരു വ്യക്തിയെ ജീവ​നോ​ടെ നിൽക്കാൻ സഹായി​ക്കും.

ക്ഷതം ഒരിക്ക​ലും പോകു​ക​യി​ല്ലെന്നു ചിലർക്കു തോന്നി​യാ​ലും അതേതരം വേദന​യി​ലൂ​ടെ കടന്നു​പോ​യ​വ​രു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. കാര്യ​ങ്ങൾക്കു മാററം വരാ​മെ​ന്നും വരു​മെ​ന്നും അവർക്ക്‌ അനുഭ​വ​ത്തിൽനി​ന്നു പറയാൻ കഴിയും. വേദന നിറഞ്ഞ അത്തരം ഒരു സമയത്തെ അതിജീ​വി​ക്കു​ന്ന​തിന്‌ മററു​ള്ള​വർക്കു സഹായി​ക്കാൻ കഴിയും. വിഷാ​ദ​മു​ള്ളവർ തങ്ങൾ അർഹി​ക്കുന്ന സഹായം തേടണം—അങ്ങനെ ജീവിതം തുടരുക!

[അടിക്കു​റി​പ്പു​കൾ]

a ചില പേരുകൾ മാററി​യി​ട്ടുണ്ട്‌.

[24-ാം പേജിലെ ചിത്രം]

വേദനാകരമായി തോന്നുന്ന കാര്യങ്ങൾ ആരോ​ടെ​ങ്കി​ലും തുറന്നു പറയു​ന്നതു വളരെ നല്ലതാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക