മതസഹിഷ്ണുത—500 വർഷങ്ങൾക്കു ശേഷം!
അഞ്ഞൂറു വർഷങ്ങൾക്കു മുമ്പു ക്രിസ്ററഫർ കൊളംബസ് സ്പെയിനിൽനിന്നു കപ്പൽയാത്ര നടത്തി. കൊളംബസ് യാത്ര തിരിക്കുന്നതിനു വെറും ഒരു ദിവസം മുമ്പ് വേറൊരു കപ്പൽസമൂഹം മറെറാരു ദിശയിൽ സ്പെയിൻ വിട്ടു. കൊളംബസും കൂട്ടരും പുതിയ ദേശങ്ങൾ കണ്ടുപിടിച്ചശേഷം ജയോത്സവേത്തോടെ തിരിച്ചെത്തി. എന്നാൽ നിർഭാഗ്യരായ മറേറ സഞ്ചാരികൾ തങ്ങളുടെ മാതൃരാജ്യം മേലാൽ കണ്ടില്ല.
ഈ ആളുകൾ ആരായിരുന്നു, അവരെ സ്വദേശത്തുനിന്നു നാടുകടത്തിയത് എന്തുകൊണ്ടായിരുന്നു? അവർ സ്പാനിഷ് യഹൂദൻമാരായിരുന്നു. കണ്ടുപിടുത്തത്തിനായുള്ള കൊളംബസിന്റെ സമുദ്രയാത്രക്കു രാജാവിന്റെ പിന്തുണ ലഭിക്കുന്നതിനു രണ്ടാഴ്ച മുമ്പു സ്പെയിനിലെ കത്തോലിക്കാ പരമാധികാരികളായിരുന്ന ഫെർഡിനാൻറും ഇസബെല്ലയും, “വീണ്ടും ഒരിക്കലും തിരിച്ചു വരാത്തവണ്ണം” സ്പെയിനിലെ എല്ലാ യഹൂദരെയും പുറത്താക്കിക്കൊണ്ടു ഒരു രാജശാസനം പുറപ്പെടുവിച്ചു. സ്പാനിഷ് യഹൂദൻമാർ പരിശുദ്ധകത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായ കുററകൃത്യങ്ങൾ ചെയ്തെന്ന് അവർ ആരോപിച്ചു.
ഈ കല്പന അക്കാലത്തോടടുത്തു സ്ഥാപിതമായ മതവിചാരണയും സ്പെയിനിനെ കത്തോലിക്കരുടേതു മാത്രമാക്കിത്തീർക്കുന്നതിനുള്ള ഒരു കുരിശുയുദ്ധത്തിന്റെ ആരംഭം കുറിച്ചു. യഹൂദരുടെ ബഹിഷ്ക്കരണം കഴിഞ്ഞ് ഒരു പതിററാണ്ടിനുശേഷം ഇസ്ലാംമതവിശ്വാസികളായ ഏതു മൂർവംശജരെയും നാടുകടത്തി. മുളച്ചുവന്ന പ്രൊട്ടസ്ററൻറ് കൂട്ടങ്ങളെ മതവിചാരണക്കാർ പെട്ടെന്ന് ഉൻമൂലനംചെയ്തു. തന്റെ രാജകീയ രക്ഷാധികാരികളുടെ അസഹിഷ്ണുതാമനോഭാവത്തെ അനുകരിച്ചുകൊണ്ടു കൊളംബസ് താൻ കണ്ടുപിടിച്ചേക്കാവുന്ന ഏതു ദേശങ്ങളിൽനിന്നും യഹൂദരെ ഒഴിവാക്കുന്നതിനെക്കുറിച്ചു സംസാരിച്ചു.
സ്പെയിനിലെ മത അസഹിഷ്ണുതയുടെ ആത്മാവ് ഈ നൂററാണ്ടുവരെ പോലും നിലനിന്നിരുന്നു. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യത്തിൻ കീഴിൽ കത്തോലിക്കാമതം മാത്രമാണ് “ഔദ്യോഗിക സംരക്ഷണം” ആസ്വദിച്ചത്. മറെറാരു വിശ്വാസം ആചരിക്കാൻ ആഗ്രഹിച്ച അനേകരെ തോന്നിയതുപോലെ അറസ്ററു ചെയ്തിരുന്നു. സ്പെയിനിന്റെ ആത്മീയ ഐക്യത്തിനു ഭംഗം വരുത്തിയെന്ന കുററമാരോപിച്ചുകൊണ്ട് അവിടത്തെ യഹോവയുടെ സാക്ഷികളെ ജയിലിലടച്ചു. ഗവൺമെൻറ് മന്ത്രിയായിരുന്ന കാമെലോ അലോൻസോ വെഗാ 1959-ൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ “ഉൻമൂലമാക്കാ”നുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ്സിനു നിർദ്ദേശം നൽകി. സന്തോഷകരമെന്നു പറയട്ടെ, കാലങ്ങൾ മാറിയിരിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ടു മാർച്ച് 31-ന്, തന്റെ മുൻഗാമികൾ യഹൂദരെ പുറത്താക്കിക്കൊണ്ടുള്ള കല്പനയിൽ ഒപ്പുവെച്ചിട്ടു കൃത്യം 500 വർഷങ്ങൾക്കുശേഷം, സ്പെയിനിലെ ഇപ്പോഴത്തെ രാജാവായ ജുവാൻ കാർലോസ്, നാടുകടത്തപ്പെട്ട സ്പാനിഷ് യഹൂദരുടെ പിൻതലമുറക്കാരുമായുള്ള സ്പാനിഷ് കീരീടപതിയുടെ പ്രതീകാത്മകമായ ഒരു യോഗത്തിൽ മാഡ്രിഡിലെ യഹൂദപ്പള്ളി സന്ദർശിച്ചു.
“ഞങ്ങൾ സ്പെയിനിലെ അസഹിഷ്ണുതയുടെ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നു” എന്നു സ്പെയിനിലെ നീതിന്യായ മന്ത്രി തോമാസ് ഡാ ലാ ക്വാഡ്രാ പ്രഖ്യാപിച്ചു. ഇപ്പോൾ യഹൂദരും മുസ്ലീമുകളും പ്രൊട്ടസ്ററൻറുകാരും തടസ്സം കൂടാതെ ആരാധന നടത്തുന്നു. യഹോവയുടെ സാക്ഷികൾ മേലാൽ നിരോധനത്തിലല്ല. ഒരു പുതിയ മുസ്ലിംപള്ളിയും യഹൂദപ്പള്ളിയും അതുപോലെതന്നെ യഹോവയുടെ സാക്ഷികളുടെ സ്പെയിനിലെ ബ്രാഞ്ചാഫീസും ഉള്ളതു സംബന്ധിച്ചു മാഡ്രിഡ് അഭിമാനപൂർവ്വം സംസാരിക്കുന്നു. സജീവരായ 90,000 അംഗങ്ങളുള്ള യഹോവയുടെ സാക്ഷികൾ സ്പെയിനിലെ ഏററവും വലിയ കത്തോലിക്കേതര മതമായി കണക്കാക്കപ്പെടുന്നു.
യഹോവയുടെ സാക്ഷികളെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401 Mah. India-ക്കോ 5-ാം പേജിലുള്ളതിൽ ഏററവും അടുത്തുള്ള അഡ്രസ്സിലോ ദയവായി എഴുതുക. (g93 1⁄8)
[32-ാം പേജിലെ ചിത്രം]
വാച്ച് ടവർ സൊസൈററിയുടെ സ്പെയിൻ ബ്രാഞ്ച്