രക്ഷപ്പെട്ട ആ സ്ററീൻബോക്ക്
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
സ്ററീൻബോക്ക്, ഒരു ചെറിയ ആഫ്രിക്കൻ കൃഷ്ണമൃഗം, സഹജമായി ശുചിത്വത്തിൽ ഒരു വിസ്മയാവഹമായ മാതൃക വെക്കുന്നു. “മലമൂത്ര വിസർജ്ജനത്തിനു മുൻപ് അവ മുൻപിലെ കുളമ്പുകൾകൊണ്ട് ഒരു സ്ഥലം വെടിപ്പാക്കുകയും വിസർജ്ജനത്തിനുശേഷം ആ സ്ഥലത്തു മണ്ണു മാന്തിക്കൂട്ടി ശ്രദ്ധാപൂർവ്വം അതു മൂടുകയും ചെയ്യുന്നതു സ്ററീൻബോക്കിന്റെ ഒരു സവിശേഷതയാണ്” എന്ന് ദക്ഷിണാഫ്രിക്കൻ വന്യമൃഗങ്ങൾ [South African Animals in the Wild] എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ ജോൺ സ്ക്കിന്നർ വിശദീകരിക്കുന്നു. അതെ, ഈ ചെറിയ മൃഗം ഇസ്രയേല്യ സൈന്യത്തിനു കൊടുത്ത നിയമത്തിനതീതമായി പോകുന്നു. (ആവർത്തനം 5:1; 23:13, 14) അത് അതിന്റെ മൂത്രംപോലും മൂടുന്നു.
സ്ററീൻബോക്കിന്റെ നിർബന്ധനിഷ്ഠയോടെയുള്ള ശൗച ശീലങ്ങൾ അതിന്റെ ചാരുതയാർന്ന രൂപത്തിന് ഇണങ്ങുന്നു. “എന്നെ സംബന്ധിച്ചടത്തോളം സ്ററീൻബോക്ക് എല്ലായ്പോഴും ആഫ്രിക്കൻ മാനുകളിൽ അതിസുന്ദരവും അതിപ്രിയങ്കരവുമായ ഒന്ന് ആയിരുന്നിട്ടുണ്ട്” എന്ന് ലോറൻസ് വാൻ ഡീർ പോസ്ററ് എഴുതി. ആഫ്രിക്കയുടെ കലഹാരി മരുഭൂമിയിലെ വിശന്നുവലഞ്ഞ വനവാസികളുടെ ഒരു കൂട്ടത്തിനുവേണ്ടി ഒരു മാനിനെ വെടിവെക്കാൻ അദ്ദേഹം ശ്രമിച്ചതെങ്ങനെയെന്നു നായാട്ടുകാരന്റെ ഹൃദയം [The Heart of the Hunter] എന്ന പുസ്തകത്തിൽ വാൻ ഡീർ പോസ്ററ് വിവരിക്കുന്നു. “അവന്റെ ലോലമായ ചെവികൾ എന്റെ നേരെ ചൂണ്ടിയിരുന്നു, അവന്റെ വലിയ ധൂമ്രവർണ്ണ കണ്ണുകൾ തികച്ചും ഭയരഹിതമായി മിഴിച്ചും ഈ വിദൂര ജീവിതമണ്ഡലത്തിൽ ഇത്ര അസാധാരണമായ ഒരു കാഴ്ച കാണുന്നതിലുള്ള ആശ്ചര്യത്തിൽ തിളക്കമാർന്നുമിരുന്നു. . . . അവന് ആപൽസൂചന ലഭിക്കുന്നതിനു മുമ്പ് അല്ലെങ്കിൽ അതിന്റെ ചാരുത കാണുമ്പോൾ അവനെ വെടിവെക്കുന്നതിനുള്ള എന്റെ ആഗ്രഹം കുറഞ്ഞുപോകുന്നതിനുമുമ്പ് താൻ പെട്ടെന്നു വെടിവെച്ചു” എന്ന് ആ പര്യവേക്ഷകൻ എഴുതി. ഇത്ര വളരെ അടുത്തായിരുന്നതിനാൽ എന്റെ വെടി ഉന്നം പിഴച്ചേക്കാമെന്നു ഞാൻ ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഉന്നം പിഴച്ചു. എന്റെ വെടി, എന്റെ വലിയ തോക്കിൽനിന്നുള്ള സ്ഫോടനത്തിന്റെ നടുക്കുമായിരുന്ന തരിപ്പിൽനിന്ന് അവന്റെ കാതുകളെ വിമുക്തമാക്കാൻ അവൻ തന്റെ മൃദുലമായ തല ഊററമായി കുലുക്കാനിടയാക്കിയതേയുള്ളു.”
പല പ്രാവശ്യം കൂടെ വെടിവെച്ചശേഷം, ആ കൊച്ചൻ മനുഷ്യനുമായുള്ള കൂട്ടുകെട്ട് അപകടകരമാണെന്നു തീരുമാനിക്കുകയും ഓടിപ്പോകുകയും ചെയ്തു. അത്യാവശ്യമായിരുന്ന ഭക്ഷണം ഇല്ലാതായെങ്കിലും വാൻ ഡീർ പോസ്ററിന്റെ വിശന്നുവലഞ്ഞ വനവാസി കൂട്ടുകാർ സന്തോഷിച്ചു. എന്തുകൊണ്ട്? വനവാസികൾക്കു സ്ററീൻബോക്കിന്റെ രീതികളോടു വളരെ ആദരവുണ്ട്, ഈ ഒന്ന് അവരുടെ പ്രതീക്ഷകൾക്കൊത്തു പെരുമാറി. “ചൂടുള്ള ആ നീണ്ടദിവസം മുഴുവൻ, എന്റെ മനസ്സ് ആ കൊച്ചു മാൻ എന്റെ തോക്കിൽനിന്നു തുരുതുരെ ഉതിർന്ന വെടികളുടെ മദ്ധ്യേ അക്ഷോഭ്യനായി നില്ക്കുന്ന കാഴ്ചയിലേക്കു മടങ്ങിപ്പോയി” എന്ന് വാൻ ഡീർ പോസ്ററ് കൂട്ടിച്ചേർക്കുന്നു. (g93 1⁄8)