ഇന്നത്തെ വാർത്തകളുടെ അർത്ഥം
ഒരു വർത്തമാനപ്പത്രം നോക്കുകയൊ ടെലിവിഷൻ വീക്ഷിക്കുകയൊ ചെയ്യുക. നിങ്ങൾ എന്തു വായിക്കുന്നു, കേൾക്കുന്നു, അല്ലെങ്കിൽ കാണുന്നു? കൊലപാതകം, ബലാൽസംഗം, മയക്കുമരുന്നുകൾ, കുടുംബത്തകർച്ച, അട്ടിമറികൾ, വിപ്ലവങ്ങൾ, അപവാദങ്ങൾ, കാപട്യങ്ങൾ, എയ്ഡ്സ് പോലുള്ള രോഗങ്ങൾ, ഭൂകമ്പങ്ങൾ, വിശപ്പ്, പട്ടിണി എന്നിവയെസംബന്ധിച്ചുള്ള കഥകൾ. മാററമില്ലാതെ ദിനംതോറുമുള്ള വാർത്തകളാണ് ഇവ. എന്നാൽ, വാർത്തകൾ സംബന്ധിച്ച ജീവൽപ്രധാനമായ ഒരു വശം സാധാരണയായി അവഗണിക്കപ്പെടുന്നു, അതു പരാമർശിക്കപ്പെട്ടാൽതന്നെ, അത് പെട്ടെന്നുതന്നെ തള്ളിക്കളയപ്പെടുന്നു.
ദൃഷ്ടാന്തത്തിന്, യു.എസ്സ്. പ്രസിഡണ്ട് എന്ന നിലയിൽ തന്റെ ആദ്യകാലഘട്ടത്തിൽ റൊനാൾഡ് റെയ്ഗൻ “അർമ്മഗെദ്ദോനെ”ക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “നാമായിരിക്കുമോ അതിന്റെ വരവ് കാണുന്ന തലമുറ എന്ന് ഞാൻതന്നെ സംശയിക്കുന്നു.” എന്നിരുന്നാലും പിന്നീട് അദ്ദേഹം, “നാം അർമ്മഗെദ്ദോന് അനുസരണമായി ആസൂത്രണം ചെയ്യണം” എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നു ശഠിച്ചുകൊണ്ട് ആ കാര്യത്തിന്റെ ഘനം കുറച്ചുകളഞ്ഞു.
എന്നിരുന്നാലും, ബൈബിൾപുസ്തകമായ വെളിപ്പാട്, “ഭൂമിയിലെയും മുഴുലോകത്തിലെയും രാജാക്കൻമാർ” “സർവശക്തനായ ദൈവത്തിന്റെ ആ മഹാദിവസത്തിലെ യുദ്ധത്തിന്” കൂട്ടിച്ചേർക്കപ്പെടുമെന്ന് വിശദീകരിച്ചുകൊണ്ട് അർമ്മഗെദ്ദോന്റെ വരവിനെക്കുറിച്ച് പറയുന്നു. തുടർന്ന്, രാഷ്ട്രങ്ങൾ “എബ്രായഭാഷയിൽ അർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു” കൂട്ടപ്പെടും എന്ന് ബൈബിൾ പറയുന്നു.—വെളിപ്പാട് 16:14, 16. ജെയിംസരാജാവിന്റെ ഭാഷാന്തരം.
ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ ആ യുദ്ധം എപ്പോൾ സംഭവിക്കും? അതു നമ്മുടെ കാലത്തായിരിക്കുമോ? റൊണാൾഡ് റെയ്ഗൻപോലും ഇപ്രകാരം പറയാൻ പ്രേരിതനായി: “നിങ്ങൾ ഈ അടുത്തകാലത്ത് ആ പ്രവചനങ്ങളിൽ ഏതെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ, എന്നാൽ, എന്നെ വിശ്വസിക്കൂ, അവ നിശ്ചയമായും നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലങ്ങളെ വർണ്ണിക്കുന്നു.”
വളരെ പ്രാധാന്യമുള്ള വാർത്തകൾ
താഴെപറയുന്ന ബൈബിൾപ്രവചനം നിങ്ങൾതന്നേ പരിശോധിക്കുക: “ഇത് അറിഞ്ഞുകൊൾക, [ഈ വ്യവസ്ഥിതിയുടെ] അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ നിർണ്ണായക സമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും ആത്മപ്രശംസകരും അഹംഭാവികളും ദൂഷകൻമാരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവികപ്രിയമില്ലാത്തവരും യാതൊരു യോജിപ്പിനും ഒരുക്കമില്ലാത്തവരും അപവാദംപറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരൻമാരും നൻമപ്രിയമില്ലാത്തവരും ഒററുകാരും സാഹസികരും അഹംഭാവത്താൽ ചീർത്തവരും ദൈവപ്രിയത്തേക്കാൾ അധികമായി ഉല്ലാസപ്രിയരും ദൈവഭക്തിയുടെ ഒരു രൂപമുണ്ടെങ്കിലും അതിന്റെ ശക്തിസംബന്ധിച്ച് വ്യാജമെന്ന് തെളിയിക്കുന്നവരും ആയിരിക്കും.” (2 തിമൊഥെയോസ് 3:1-5) ഈ പ്രവചനം ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതായി നിങ്ങൾ പറയുകയില്ലേ?
കൂടാതെ, യേശു തന്റെ ഭാവി സാന്നിദ്ധ്യത്തെക്കുറിച്ചും വ്യവസ്ഥിതിയുടെ സമാപനത്തെക്കുറിച്ചും പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പ്രവചിച്ചു: “നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളെസംബന്ധിച്ച റിപ്പോർട്ടുകളും കേൾക്കാൻപോകുകയാണ് . . . എന്തുകൊണ്ടെന്നാൽ ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഒന്നൊന്നായി വിവിധസ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും. . . . നിയമരാഹിത്യത്തിന്റെ വർദ്ധനവിനാൽ അനേകരുടെ സ്നേഹം തണുത്തുപോകും.” (മത്തായി 24:3-12) ഈ പ്രവചനവും നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതായി നിങ്ങൾ സമ്മതിക്കുകയില്ലേ?
ഈ പ്രവചനങ്ങളുടെ നിവൃത്തിയുടെ കാലത്ത് ജീവിക്കുന്ന തന്റെ അനുഗാമികൾ അവ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നതെന്തെന്ന് വിലമതിക്കത്തക്കവണ്ണം യേശു ഈ ഉപമ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറെറല്ലാ വൃക്ഷങ്ങളെയും ശ്രദ്ധിക്കുക: അവ തളിർത്തിരിക്കുന്നതു നിരീക്ഷിക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഈ വിധത്തിൽ നിങ്ങൾ ഈ കാര്യങ്ങൾ [യഥാർത്ഥത്തിൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്ന കാര്യങ്ങൾതന്നേ] സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് നിങ്ങളും അറിയുന്നു.”—ലൂക്കോസ് 21:29-31.
നിശ്ചയമായും, നാം ജീവിക്കുന്നത് ദൈവത്തിന്റെ രാജ്യത്തിന്റെ വരവിനും അവന്റെ യുദ്ധമായ അർമ്മഗെദ്ദോനും വളരെ അടുത്തയിരിക്കുന്ന സമയത്താണ് എന്നതിന് തെളിവുകൾ കൂനകൂടുന്നു! ഈ ജീവൽപ്രധാനമായ വാർത്ത ഈ ലോകത്തിലെ വാർത്താസരണികൾ മിക്കവാറും പൂർണ്ണമായി അവഗണിച്ചിരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ അത് ലോകവ്യാപകമായി പരത്തുന്നതിൽ പങ്കുപററിക്കൊണ്ടിരിക്കുന്നു. അവർ പറയുന്ന ഈ സുവാർത്ത, ദൈവം ഭൂമിയെ സകല അഴിമതികളിൽനിന്നും ശുദ്ധീകരിക്കുമെന്നു മാത്രമല്ല, അവന്റെ രാജ്യഗവൺമെൻറിൻകീഴിൽ മുഴുഭൂമിയും സന്തോഷപ്രദമായ പൂന്തോട്ടസമാനമായ പറുദീസയാക്കിത്തീർക്കുമെന്നുംകൂടിയാണ്.
ഈ കാര്യങ്ങൾസംബന്ധിച്ച് ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “എന്തുകൊണ്ടെന്നാൽ നീതിമാൻമാരാണ് ഭൂമിയിൽ വസിക്കാനിരിക്കുന്നത്, കുററവിമുക്തരായിരിക്കും അതിൽ അവശേഷിച്ചിരിക്കുന്നത്. ദുഷ്ടൻമാരെസംബന്ധിച്ചോ അവർ ഭൂമിയിൽനിന്നുതന്നെ ഛേദിക്കപ്പെടും; വിശ്വാസപാതകികളെസംബന്ധിച്ചോ അവർ അതിൽനിന്ന് നീക്കംചെയ്യപ്പെടും.” കൂടാതെ: “സൗമ്യതയുള്ളവർതന്നേ ഭൂമിയെ അവകാശമാക്കും, അവർ നിശ്ചയമായും സമാധാനത്തിന്റെ സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും. നീതിമാൻമാർതന്നെ ഭൂമിയെ അവകാശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”—സദൃശവാക്യങ്ങൾ 2:21, 22; സങ്കീർത്തനം 37:11, 29.
ഈ മഹത്തായ പ്രവചനങ്ങളുടെ നിവൃത്തി വളരെ അടുത്തിരിക്കുന്നു എന്നതിനുള്ള തെളിവുകൾസംബന്ധിച്ച് നിങ്ങൾ മെച്ചമായി അറിയാൻ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ ആ വിവരം യഹോവയുടെ സാക്ഷികളെ അറിയിക്കുക. ഇന്നത്തെ വാർത്തകൾ യഥാർത്ഥത്തിൽ ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന്, അതെ, നീതിയുടെ ഒരു പുതിയലോകം സമീപിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിന് നിങ്ങളെ സഹായിക്കാൻ അവർ സന്തോഷമുള്ളവരായിരിക്കും. (g90 8⁄22)
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Nordhausen/slave camp: USAF Official Photo; Starving child: WHO photo by W. Cutting; Industrial plant: WHO photo by P. Almasy