തെററിദ്ധരിക്കപ്പെട്ട കഴുതപ്പുലി
കഴുതപ്പുലിയേക്കാൾ ദ്രോഹബുദ്ധിയുള്ള മൃഗങ്ങൾ ഏറെയില്ല. അവ ശരിക്കും പ്രിയങ്കരങ്ങളായ മൃഗങ്ങളല്ലെന്ന് സമ്മതിക്കുന്നു. തിളങ്ങുന്ന കണ്ണുകളും ചരിഞ്ഞ മുതുകും മടയപ്രകൃതിയുമെല്ലാം അനേകം മാനുഷനിരീക്ഷകർക്ക് ദ്രോഹബുദ്ധിയായ ഒന്നിനെ സൂചിപ്പിക്കുന്നു. കൂടാതെ, കഴുതപ്പുലി ഒരു ഉൻമത്തനെപ്പോലെ ചിരിക്കുകയും വിങ്ങിച്ചിരിക്കുകയുംചെയ്യുന്നു. അതിന്റെ രൂക്ഷമായ ആക്രോശം മിക്കപ്പോഴും ആഫ്രിക്കൻനിശയുടെ ശാന്തതയിൽ തുളച്ചുകയറുന്നു. ഈ ഗുണങ്ങളെല്ലാംകൂടെ നിങ്ങളെ വിറപ്പിക്കാൻ പര്യാപ്തമാണ്!
എന്നാൽ കഴുതപ്പുലികൾക്ക് നിഷേധാത്മകമായ പ്രസിദ്ധി വേണ്ടതിലേറെയുണ്ട്. അതുകൊണ്ട് നമുക്ക് ചില വശങ്ങളിൽ രേഖകൾ നേരെയാക്കാം. ഒന്നാമതുതന്നെ, കഴുതപ്പുലി ഏതോ തരം പട്ടിയാണെന്ന് മിക്കപ്പോഴും വിചാരിക്കപ്പെടുന്നു. അത് അത്തരത്തിലൊന്നുമല്ല. ഒരു പ്രത്യേകജാതിയായ അതിന്റെ പട്ടിയോടുള്ള സാദൃശ്യം തികച്ചും ഉപരിപ്ലവമാണ്.
കഴുതപ്പുലികൾ സാധാരണയായി ഭീരുക്കളായും വിചാരിക്കപ്പെടുന്നു. എന്നാൽ ഭീരുക്കൾ അശേഷം ഫലപ്രദരായ വേട്ടക്കാരായിരിക്കുകയില്ല. വേട്ടക്കാരോ? അതെ, കഴുതപ്പുലികൾ കേവലം മലഭുക്കുകളല്ല. സകല ആഫ്രിക്കൻ മാംസഭുക്കുകളിലുംവെച്ച് അതിശക്തമായ തോളുകളും താടിയെല്ലുകളുമുള്ള അവ അവയുടെ സ്വന്തം ഇരകളെ വേട്ടയാടുന്നതിൽ തികച്ചും കാര്യക്ഷമതയുള്ളവയാണ്—പോത്തിനോളം വലിപ്പമുള്ള മൃഗങ്ങളെപ്പോലും. യഥാർത്ഥത്തിൽ, അവ ആഫ്രിക്കയിലെ വലിയ ഇരപിടിയൻമാരുടെ അണികളിൽ ഉൾപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിലെ മാംസഭുക്കുകളെക്കുറിച്ചു പഠിക്കവേ സിംഹികൾ അവയുടെ സ്വന്തം ഇരയെ തിന്നുകൊണ്ടിരുന്നപ്പോൾ കഴുതപ്പുലികൾ അവയെ യഥാർഥമായി വിരട്ടിയോടിക്കുന്നത് ഗ്രന്ഥകാരനായ ക്രിസ് മക്ക്ബ്രൈഡ് മിക്കപ്പോഴും കാണുകയുണ്ടായി. ഒരു പററം കഴുതപ്പുലികളുടെ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ആൺസിംഹത്തിനുമാത്രമേ കഴിഞ്ഞുള്ളു. കഴുതപ്പുലി യഥാർത്ഥത്തിൽ ഒരു ഭീരുവാണെങ്കിൽ അത് അത്ര അജയ്യമായ ഒരു ശത്രുവിനെ നേരിടുമോ? അതിനു സാദ്ധ്യതയില്ല!
അതു ചിരിക്കുന്നതിന്റെ കാരണം
കഴുതപ്പുലിയുടെ ഉൻമത്തമായ വിങ്ങിച്ചിരി നിങ്ങൾക്ക് അല്പം അസുഖകരമായി തോന്നിയേക്കാം. എന്നാൽ അവൻ കേവലം അവന്റെ വർഗ്ഗത്തിൽപ്പെട്ടവരുമായി ആശയവിനിയമം ചെയ്യുകമാത്രമാണ്. “പുള്ളിയുള്ള ഓരോ കഴുതപ്പുലിക്കും അതിന്റെ സ്വന്തം ആക്രോശമുണ്ട്, മററ് കഴുതപ്പുലികൾക്ക് അത് തിരിച്ചറിയാൻ കഴിയും” എന്ന് സൗത്താഫ്രിക്കൻ വിദഗ്ദ്ധനായ ഡോ. ജി. മിൽസ് വിശദീകരിക്കുന്നു. ഈ വിധത്തിൽ, പ്രദേശം സംരക്ഷിക്കുകയോ ഒരു വേട്ടസംഘം രൂപീകരിക്കുകയോ ചെയ്യുന്നതുപോലെയുള്ള ആവശ്യം നേരിടുന്നപക്ഷം അവക്ക് പുനഃസംഘടിക്കാൻ കഴിയത്തക്കവണ്ണം പരക്കെ ചിതറിപ്പോയിരിക്കുന്ന അവയുടെ വർഗ്ഗത്തിലെ അംഗങ്ങളെ അവ എവിടെയാണെന്ന് അറിയിക്കാൻകഴിയുന്നു. ഒരു ഇരയെ കൊല്ലുന്നതിലോ ചീഞ്ഞ മാംസം കണ്ടുപിടിക്കുന്നതിലോ ഉള്ള അവയുടെ ആവേശം ഉച്ചസ്ഥായിയിലുള്ള “വിങ്ങിച്ചിരി”യാൽ ധ്വനിപ്പിക്കപ്പെടുന്നു.
എന്നാൽ എല്ലാ കഴുതപ്പുലികളും ചിരിക്കുന്നില്ല. ദക്ഷിണാഫ്രിക്കയിലെ തവിട്ടുനിറമുള്ള കഴുതപ്പുലി പുള്ളിയുള്ള കൂടുതൽ സാധാരണമായ കഴുതപ്പുലിയെക്കാൾ ചെറുതും ശാന്തതയുള്ളതുമാണ്. കൂട്ടമായി തീററിതിന്നുന്നതിനെക്കാൾ ഒററക്ക് തിന്നാൻ അതു കൂടുതലിഷ്ടപ്പെടുന്നു. അത് ഗന്ധത്തിലൂടെയുള്ള ആശയവിനിമയത്തെ ആശ്രയിക്കുന്നു.
ഒരോന്നും പ്രത്യേകവൽകൃത ഗുദകോശങ്ങളിൽനിന്ന് പശകൾ ഒലിപ്പിച്ചുകൊണ്ട് അതിന്റെ വ്യതിരിക്തമായ ഗന്ധം പുൽച്ചുവടുകളിലേക്കും കുററിച്ചെടികളിലേക്കും അല്ലെങ്കിൽ പാറകളിലേക്കും പകരുന്നു. കഴുതപ്പുലിയുടെ ഗന്ധബോധം വളരെ രൂക്ഷമായതുകൊണ്ട് അതിന് പ്രത്യക്ഷത്തിൽ അതിന്റെ പശയിൽനിന്ന് കൂട്ടുവർഗ്ഗാംഗങ്ങളുടെ ലിംഗത്തെയും സാമൂഹികനിലയേയും താദാത്മ്യംപോലും മനസ്സിലാക്കാൻ കഴിയും.
നിങ്ങൾ കഴുതപ്പുലിയെ വെറുക്കുന്നുവോ? അത് ഓമനത്തമുള്ളതോ ആകർഷകത്വമുള്ളതോ അല്ലെന്ന് സമ്മതിക്കുന്നു. എല്ലാ മൃഗങ്ങളും അങ്ങനെയല്ലല്ലോ. അനേകം മൃഗങ്ങൾ ബലം, തന്ത്രം എന്നിവപോലുള്ള ഗുണങ്ങളാൽ നമ്മിൽ മതിപ്പുളവാക്കുന്നു. ആ വെളിച്ചത്തിൽ, നമ്മിൽ മതിപ്പും ആകർഷണവും ഉളവാക്കുന്നതിന് കഴുതപ്പുലിയെ സംബന്ധിച്ച് വളരെയധികം കാര്യങ്ങളുണ്ട്. (g90 6⁄22)