യുവജനങ്ങൾ ചോദിക്കുന്നു. . .
വല്ലപ്പോഴും ശപിക്കുന്നതിൽ എന്താണ് തെററ്?
ശകാരം. സകലരും അതു ചെയ്യുന്നു. . . . അത് സ്കൂളിലെ ധിക്കാരിയിൽനിന്ന് സ്വീകരിച്ച ഏതാനും ചില വാക്കുകൾമാത്രമായി ‘സാവധാന’ത്തിൽ തുടക്കമിട്ടേക്കാം, പെട്ടെന്നുതന്നെ മുഴുഭാഷയും അതായി വളരുന്നു, നിയന്ത്രണം കൂടുതൽ പ്രയാസകരമായിത്തീരുകയും ചെയ്യുന്നു.”—ലോറാ, പ്രായം 14.
ശകാരം. ശപിക്കൽ. അസഭ്യം. യുവജനങ്ങൾ ഫലത്തിൽ അതിന്റെ പ്രളയത്തിൽ ആണ്ടുപോയിരിക്കുകയാണ്. യു.എസ. ന്യൂസ ആൻഡ വേൾഡ റിപ്പോർട്ട ഇങ്ങനെ പ്രസ്താവിച്ചു: “ബംബർസ്ററിക്കറുകളിലും ബട്ടൺസുകളിലും ററി-ഷർട്ടുകളിലും വ്യാപിച്ചുകിടക്കുന്ന അസഭ്യഭാഷയാൽ കണ്ണും കാതും ആക്രമിക്കപ്പെടുകയാണ്. അശ്ലീലവാക്കുകൾ റേഡിയോകളിൽനിന്നും നമ്മുടെ നേരെ അലറുകയാണ്, അവ പതിവായി മാസികാലേഖനങ്ങളിലും ററി വി പ്രദർശനങ്ങളിലും ചലച്ചിത്രങ്ങളിലും ഉൾപ്പെടുത്തപ്പെടുകയാണ്. രാഷ്ട്രീയനേതാക്കളും പ്രസിദ്ധൻമാരും നിർല്ലജ്ജം അങ്ങോട്ടുമിങ്ങോട്ടും അസഭ്യം പറയാറുണ്ട്—ചില മാതാപിതാക്കളും സമപ്രായക്കാരും പോലും അതു ചെയ്യുന്നു.
എഴുത്തുകാരൻ ആൽഫ്രഡ് ലുബ്രാനോ ഇങ്ങനെ പറയുന്നു: “അധിക്ഷേപവാക്കുകൾ ഓഫീസുകളിലെയും റസ്റേറാറൻറുകളിലെയും പന്തുകളിയിലെയും അനേകരുടെ സാധാരണ പദസഞ്ചയമായിരിക്കുകയാണ്.” യഥാർത്ഥത്തിൽ, അസഭ്യസംസാരം വളരെ സാധാരണമായിത്തീർന്നിരിക്കുന്നതുകൊണ്ട് അതിന്റെ ഞെട്ടിക്കൽമൂല്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ, വിശേഷിച്ച് ഒരുവൻ നിരാശാജനകമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, കുറച്ചു “തെറി” പറയുന്നതിൽ കുഴപ്പമുണ്ടോയെന്ന് നിങ്ങൾ സംശയിച്ചേക്കാം.
ചെറുപ്പക്കാർ ആഭാസപദങ്ങൾ പറയുന്നതിന്റെ കാരണം
മനഃശാസ്ത്രജ്ഞനായ ചേററർ മേസൻ ഇങ്ങനെ പറയുന്നു: “അസഭ്യഭാഷ മമനുഷ്യന്റെ സാരാംശംതന്നെയാണ്. ചൊറിച്ചിൽപോലെ അത് പിരിമുറുക്കം കുറക്കുന്നു.” ചിൽഡ്രൻസ എകസപ്രസ മാസികയുടെ റിപ്പോർട്ടർമാർ “കുട്ടികൾ അസഭ്യം പറയുന്നതെന്തുകൊണ്ട്?” എന്ന ചോദ്യം പല ചെറുപ്പക്കാരോടു ചോദിച്ചപ്പോൾ അവർക്കു കിട്ടിയ മറുപടികൾ ഇവയാണ്: “എനിക്കു ഭ്രാന്തുപിടിക്കുന്നതുകൊണ്ടാണ് ഞാൻ അസഭ്യംപറയുന്നത്,” “എനിക്കു കോപംവരുമ്പോൾ മാത്രമാണ് ഞാൻ അതു ചെയ്യുന്നത്.” “അത് എനിക്ക് സുഖം, ആശ്വാസം തോന്നിപ്പിക്കുന്നു.”
നമ്മൾ അസാധാരണമായി സംഘർഷാത്മകമായ കാലങ്ങളിൽ ജീവിക്കുന്നതുകൊണ്ട് സംഘർഷം കുറക്കാനുള്ള ആ ചൊറിച്ചിൽ ഒട്ടുമിക്കപ്പോഴും ഉണ്ടായേക്കാം. തീർച്ചയായും ഇപ്പോഴത്തെ അസഭ്യത്തിന്റെ “സാധാരണമാക്കൽ” “അമേരിക്കൻ സംസ്ക്കാരത്തിലെ ഒരു വലിയ മാററ”ത്തിന്റെ തെളിവാണെന്ന് ഹാർവാർഡ് സൈക്യാട്രി ലെക്ചറർ തോമസ് കോട്ടിൽ കാണുന്നു. കോട്ടിൽ ഇങ്ങനെ പറയുന്നു: “ആളുകൾ തങ്ങളുടെ ജീവിതം നാട്യവും അതൃപ്തികരവുമാണെന്ന് കണ്ടെത്തുന്നു. അവർ കോപാകുലരാണ്. യഥാർത്ഥ കാര്യങ്ങളാൽ നാം ഭയചകിതരാകുകയാണ്, വളരെ വളരെ യഥാർത്ഥമായ കാര്യങ്ങൾ സംബന്ധിച്ച് നാം കോപാകുലരാണ്. ഈ കോപത്തിനു പിന്നിൽ ആക്രമണോൽസുകതയാണ് പതിയിരിക്കുന്നത്.”
എന്നാൽ യഥാർത്ഥത്തിൽ, മി. കോട്ടിൽ പരാമർശിക്കുന്ന മാററങ്ങൾ ലോകത്തിലെങ്ങും നടന്നിരിക്കുകയാണ്. നമ്മുടെ നാളിലെ ആളുകൾ “യാതൊരു യോജിപ്പിനും മനസ്സില്ലാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും” ആയിരിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയോസ് 3:1, 3) അപ്പോൾ, വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങളോടുള്ള പ്രതികരണമായി അനേകം യുവജനങ്ങൾ വാക്കിൽ ആക്രമണോൽസുകരായിരിക്കുന്നത് ഒട്ടും ആശ്ചര്യമല്ല. അവർ “തങ്ങളുടെ നാവിനെ ഒരു വാൾപോലെ മൂർച്ചയാക്കിയിരിക്കുന്നു,” “തങ്ങളുടെ കഠിനസംസാരമായ അമ്പ് എയ്തിരിക്കുന്നു.”—സങ്കീർത്തനം 64:3.
ഒരു ഫലപ്രദമായ ആശ്വാസമോ?
അസഭ്യം പറഞ്ഞുവിടുന്നത് യഥാർത്ഥത്തിൽ എത്ര ഫലപ്രദമായി പിരിമുറുക്കം കുറക്കുന്നു? ശകാരവാക്കുകളുടെ ഉപയോഗം “കോപത്തെ വററിച്ചുകളയാൻ” സഹായിക്കുന്നുവെന്ന് ഭാഷാപണ്ഡിതനായ റെയിനോൾഡ് ആമാൻ പറയുന്നു. അസഭ്യഭാഷണത്തിന്റെ വൈകാരികമോചനമില്ലെങ്കിൽ ആളുകൾ “ഉദരവ്രണങ്ങൾക്കും തലവേദനകൾക്കും രക്തവാർച്ചയുള്ള കുടലുകൾക്കും” വിധേയരാകുമെന്നുപോലും അയാൾ അവകാശപ്പെടുന്നു. അയാളുടെ നിഗമനം? “പ്രതിദിനം ഒരു ആഭാസപദം ഡോക്ടറെ അകററിനിർത്തുന്നു.”
ഉയർന്ന സമ്മർദ്ദത്തിന്റെ നിമിഷങ്ങളിൽ, ഒരു തെറി പറയുന്നത് അല്പം ‘അരിശംതീർക്കാൻ’ സഹായിക്കുന്നതായി തോന്നിയേക്കാമെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നതിനെ ബൈബിൾ പ്രത്യേകമായി കുററം വിധിക്കുന്നു. എഫേസ്യർ 4:29 പറയുന്നു: “നിങ്ങളുടെ വായിൽനിന്ന് ഒരു ചീത്തമൊഴി പുറപ്പെടാതിരിക്കട്ടെ.” ദി ന്യൂ ഇംഗ്ലീഷ ബൈബിൾ ഈ വാക്യം ഇങ്ങനെ വിവർത്തനംചെയ്യുന്നു: “യാതൊരു ചീത്തഭാഷയും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്, എന്നാൽ അവസരത്തിന് പ്രയോജനകരവും സഹായകവുമായതു മാത്രം ആയിരിക്കട്ടെ.” ഈ ബുദ്ധിയുപദേശത്തിന് നല്ല കാരണങ്ങളുണ്ട്.
ഒരു സംഗതി, കുപിതമായ സംസാരം അശേഷം “പ്രയോജനകരവും അവസരത്തിനു സഹായകവു”മായിരിക്കുന്നതിനു പകരം, സാധാരണയായി നിങ്ങളെ കൂടുതൽ കുപിതനാക്കുകയാണ് ചെയ്യുന്നത്. ഒരു സദൃശവാക്യം പറയുന്നതുപോലെ: “കോപത്തിനു വേഗതയുള്ളവൻ മൗഢ്യം പ്രവർത്തിക്കും.” (സദൃശവാക്യങ്ങൾ 14:17; 15:18) ഇതു മോശമായ ഒരു സാഹചര്യത്തെ അധികം മോശമാക്കുന്നു, കാരണം കുപിതവും ഹാനികരവുമായ വാക്കുകളോട് ആളുകൾ അപൂർവമായേ അനുകൂലമായി പ്രതികരിക്കുന്നുള്ളു. സദൃശവാക്യങ്ങൾ 15:1 പറയുന്നു: “ഒരു ഉത്തരം സൗമ്യമായിരിക്കുമ്പോൾ, ക്രോധം അകററിക്കളയുന്നു, എന്നാൽ വേദന ഉളവാക്കുന്ന ഒരു വാക്ക് കോപം പൊന്തിവരാൻ ഇടയാക്കുന്നു.” ഏററവും കുറഞ്ഞ പ്രകോപനത്തിൽപോലും ഒരുവൻ അസഭ്യംപറയുന്ന ശീലം വളർത്തിയിട്ടുണ്ടെങ്കിൽ, ചീത്ത വാക്കുകൾ തെററായ അവസരങ്ങളിൽ അല്ലെങ്കിൽ അദ്ധ്യാപകനോ മാതാപിതാക്കളോപോലെയുള്ളവരുടെ മുമ്പാകെ പറഞ്ഞുവിടാനിടയുണ്ട്.
അതുകൊണ്ട് ഫലകരമായി പിരിമുറുക്കം കുറക്കുന്നതിനു പകരം അസഭ്യഭാഷ കേവലം അതിന്റെ സ്വന്തം പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതേയുള്ളു. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം, അത് കേവലം നിങ്ങൾ അവയെ പൂർണ്ണമായി അഭിമുഖീകരിക്കുന്നത് നീട്ടിവെക്കുന്നതേയുള്ളു.
നിറംകലർന്നതോ ഹീനമോ?
സകല ശകാരവും കുപിതമായിട്ടല്ല നടത്തപ്പെടുന്നത്. ഭാഷാപര്യവേക്ഷണം എന്ന പുസ്തകം, ഇങ്ങനെ വിശദീകരിക്കുന്നു: “ചെറുപ്പക്കാർ നിറം പിടിപ്പിച്ച കഥകൾ പറയുമ്പോൾ മിക്കപ്പോഴും വൃത്തികെട്ട വാക്കുകളാണ് ഉപയോഗിക്കുന്നത് . . . തങ്ങളുടെ ശരീരങ്ങൾ വളരുകയും മാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ, ബാലികാബാലൻമാർ അതിശയിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നു. ഈ ഭയങ്ങളാൽ ആകുലപ്പെടാതിരിക്കാൻ അവർ അവയെ തമാശകളായി മാററുകയോ വൃത്തികെട്ട വാക്കുകളിലുള്ള കഥകളാക്കിത്തീർക്കുകയോ ചെയ്യുന്നു.” അശുദ്ധ വാക്കുകൾ തങ്ങളുടെ സംസാരത്തിനു നിറംചാർത്തുന്നുവെന്നോ അവരെ മുതിർന്നവരായി തോന്നിക്കുന്നുവെന്നോ പോലും ചില യുവാക്കൾ വിചാരിക്കുന്നു.
എന്നിരുന്നാലും, വൃത്തികെട്ട വാക്കുകൾ എന്നു വിളിക്കപ്പെടുന്നവ സാധാരണഗതിയിലുള്ള ശരീരപ്രവർത്തനങ്ങളെയും ലൈംഗികപ്രവർത്തനങ്ങളെയും ഹീനവും അവമാനകരവുമായ ഒരു വിധത്തിൽ വർണ്ണിക്കാൻ പ്രവണതകാട്ടുന്നു. ലൈംഗികവേഴ്ചയെ വർണ്ണിക്കാൻ പൊതുവെ ഉപയോഗിക്കപ്പെടുന്ന ചില പദങ്ങളെക്കുറിച്ച് അസോസിയേററ് സാഹിത്യ പ്രൊഫസ്സറായ ബാർബറാ ലോറൻസ് പറയുന്നപ്രകാരം “ഈ വാക്കുകൾ അവയുടെ ഉത്ഭവവും ഭാവനയും സംബന്ധിച്ച് വിദ്രോഹപരമല്ലെങ്കിൽ അനിഷേദ്ധ്യമായി വേദനാകരമായ സൂചനകൾ വഹിക്കുന്നു.”
ഇതിനു വിരുദ്ധമായി, ബൈബിൾ ലൈംഗികകാര്യങ്ങളെ എത്ര സമുന്നതവും മാന്യവുമായ വിധത്തിലാണ് ചർച്ചചെയ്യുന്നത്! (സദൃശവാക്യങ്ങൾ 5:15-23) അശ്ലീലപദങ്ങൾ ലൈംഗികതയെയും വിവാഹത്തെയുംകുറിച്ച് ദുഷിച്ചതും വികടവുമായ ഒരു വീക്ഷണം പഠിപ്പിക്കുന്നു. ഒരു ഹീനമായ വിധത്തിൽ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നത് ഹൃദയത്തിൽ അനുചിതമായ ചിന്തകൾ ഉണർത്തിയേക്കാം. ദുർമ്മോഹങ്ങളുടെ വിത്തു പാകിക്കഴിഞ്ഞാൽ ആ മോഹങ്ങൾ നടപ്പിലാക്കുന്നതിനു ഒരു അവസരം കിട്ടുകയേ വേണ്ടു.—യാക്കോബ് 1:14,15.
കൂടാതെ, അശുദ്ധഭാഷ നിറമാർന്ന സംസാരത്തിനിടയാക്കുന്നതിനുപകരം, സംസാരത്തെ ഞെട്ടിക്കുന്നതും പ്രതിഷേധാർഹവുമാക്കുകയാണു ചെയ്യുന്നത്. ചിൽഡ്രൻസ എകസപ്രസ അഭിമുഖംനടത്തിയ ഒരു 13കാരി ഇങ്ങനെ പറഞ്ഞു: “ഞാൻ അസഭ്യഭാഷയോട് അലർജി വളർത്തിയിരിക്കുകയാണ്. . . . നിങ്ങൾക്ക് പരിചിതമാക്കാൻ കഴിയാത്ത ചിലതുണ്ട്.” ജ്ഞാനിയായ ശലോമോൻ തന്റെ ആശയങ്ങൾ പ്രകാശിപ്പിക്കുന്നതിന് ‘ഉല്ലാസപ്രദമായ വാക്കുകൾ കണ്ടെത്താൻ ശ്രമിച്ചു.’ (സഭാപ്രസംഗി 12:10) കേവലം നല്ല വാക്കുകൾ തെരഞ്ഞെടുക്കുന്നതിനാൽ നിങ്ങൾക്കും നിങ്ങളുടെ ആശയങ്ങൾ ധരിപ്പിക്കാവുന്നതാണ്. നിങ്ങൾ ഞെട്ടിക്കുന്ന വാക്കുകളെ ആശ്രയിക്കേണ്ടതില്ല.
ഒടുവിൽ, ചില അശ്ലീലപദങ്ങൾ ദൈവത്തിനുതന്നെ നിന്ദ വരുത്തിക്കൂട്ടുന്നു! തീർച്ചയായും ഇതിന് അവന്റെ അപ്രീതി വരുത്തിക്കൂട്ടാനേ കഴിയൂ. (പുറപ്പാട് 20:7) ഇതിന്റെയെല്ലാം വീക്ഷണത്തിൽ, ബൈബിൾ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “വിശുദ്ധജനത്തിനു യോജിക്കുന്ന വിധം ദുർവൃത്തിയും എല്ലാത്തരം അശുദ്ധിയും അല്ലെങ്കിൽ അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പറയപ്പെടുകപോലുമരുത്; യോഗ്യമല്ലാത്ത കാര്യങ്ങളായ ലജ്ജാകരമായ നടത്തയോ മൗഢ്യമായ സംസാരമോ അസഭ്യതമാശയോ അരുത്.”—എഫേസ്യർ 5:3, 4.
സമപ്രായക്കാരുടെ സമ്മർദ്ദം
ഇനി ചില യുവജനങ്ങൾ മ്ലേച്ഛഭാഷ ഉപയോഗിക്കുന്നതിന്റെ മറെറാരു കാരണം സമപ്രായക്കാരുടെ സമ്മർദ്ദമാണ്. ഒരു ക്രിസ്തീയ യുവാവു പ്രസ്താവിച്ചതുപോലെ, “മിക്ക യുവജനങ്ങളും ഒരു ദുർബലനോ അപ്രധാനനോ ആയി വീക്ഷിക്കപ്പെടാനാഗ്രഹിക്കുന്നില്ല. അവർ കൂട്ടത്തിൽപെട്ടവരായിരിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങൾ പറയേണ്ടത് ചീത്തയാണെങ്കിൽ നിങ്ങൾ അതു പറയുന്നു.”
സ്ക്കൂൾ സ്പോർട്ട്സ്പോലെയുള്ള പ്രവർത്തനങ്ങളിൽ സമപ്രായക്കാരുടെ സമ്മർദ്ദം വിശേഷാൽ രൂക്ഷമായിരിക്കാൻ കഴിയും. അതുകൊണ്ട്, ചിലപ്പോൾ ടീംകോച്ചുകൾ ഹീനഭാഷയെ മനഃപൂർവം പ്രോൽസാഹിപ്പിക്കുന്നു. ഒരു ബാസ്ക്കററ്ബോൾകളിക്കു മുമ്പ് ലോക്കർറൂമുകളിൽ ഹീനഭാഷ ഉപയോഗിക്കപ്പെടുന്നുവെന്ന് കിന്നി എന്നു പേരുള്ള ഒരു യുവാവ് വിശദീകരിക്കുന്നു, എന്തുകൊണ്ടെന്നാൽ “അത് ഒരു വ്യക്തിയെ കാററടിച്ചുവീർപ്പിക്കുകയും പൊട്ടാറാക്കുകയും ചെയ്യുന്നു.”
എന്നാൽ മിക്കപ്പോഴും ഈ വിധത്തിൽ വികാരങ്ങൾ പനിപോലെ വർദ്ധിപ്പിക്കപ്പെടുമ്പോൾ എന്താണ് ഫലം? അപ്പോൾ സ്പോർട്ട്സ് മേലാൽ ഒരു വിനോദമായിരിക്കാതെ ശത്രുതയുടെയും ഭയങ്കര മത്സരത്തിന്റെയും ഒരു അഭ്യാസമായിത്തീരുന്നു. വഴക്കുകളും പരുക്കുകളും സാധാരണമാണ്. റൈററോൺ എന്നു പേരുള്ള ഒരു യുവാവ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “എല്ലാവരും കളിയിൽ രസിക്കുകയും ഫൗൾചെയ്യപ്പെട്ട ഒരാൾ ഭ്രാന്തമായി പെരുമാറുകയും തന്റെ എതിരാളിയെയൊ റഫറിയെയോ തെറിവിളിക്കുകയും ചെയ്യുമ്പോൾ അത് നിങ്ങളെയും ബാധിച്ചേക്കാം.”
എന്നാൽ ഹീനസംസാരം “നിങ്ങളെ ബാധിക്കുന്നത്” ഒരു ചീത്ത ശീലമാണെന്ന് സ്പഷ്ടമാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “ഒരു മൂഢൻ തന്റെ മുഴു ആത്മാവും പ്രകടമാക്കുന്നു, എന്നാൽ ജ്ഞാനിയായവൻ അവസാനത്തോളം അതിനെ ശാന്തമായി സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) എന്നാൽ ശപിക്കാൻ സമ്മർദ്ദമനുഭവപ്പെടുമ്പോൾ ‘നിങ്ങൾക്ക് വായിക്ക് ഒരു മുഖക്കൊട്ട കെട്ടാൻ’ എങ്ങനെ കഴിയും? (സങ്കീർത്തനം 39:1) ഒരു ഭാവി ലേഖനം ഇതു ചർച്ചചെയ്യും. (g89 8⁄22)
[26-ാം പേജിലെ ചിത്രം]
അസഭ്യം പറയുന്ന ശീലമുള്ളയാൾ അവ പരസ്യമായി ഉപയോഗിച്ചേക്കാം