യഥാർത്ഥ മൂല്യങ്ങളുടെ ഉറവ്
എല്ലാ മനുഷ്യസമുദായങ്ങളിലും ഒരു ധാർമ്മികസംഹിതയുണ്ട്. അവർ സമ്മതിക്കാനിഷ്ടപ്പെട്ടാലുമില്ലെങ്കിലും സകല ജനങ്ങൾക്കും തങ്ങളെക്കാളും ഉപരിയായും അതീതമായുമുള്ള ഒരു മാർഗ്ഗദർശകശക്തിയുടെ ആവശ്യം അനുഭവപ്പെടുന്നുണ്ട്. അവർ ആരാധിക്കാൻ അല്ലെങ്കിൽ സേവിക്കാൻ സഹജമായി ഒരു ഉയർന്ന ശക്തിയിലേക്ക് നോക്കുന്നു. അത് സൂര്യനോ ചന്ദ്രനോ ഒരു നക്ഷത്രമോ ഒരു പർവതമോ ഒരു നദിയോ ഒരു മൃഗമോ ഒരു മനുഷ്യനോ ഒരു സ്ഥാപനമോ ആയേക്കാം. അവരുടെ ധാർമ്മികസംഹിത വിവിധ സംസ്ക്കാരങ്ങളിലെ അനേകം മതലിഖിതങ്ങളിലൊന്നിൽ വിവരിക്കപ്പെട്ടിരിക്കാം. എല്ലായിടത്തുമുള്ള ആളുകളിൽ ഈ ആവശ്യം കാണുന്നു. അത് മനുഷ്യനിൽ സഹജമായിട്ടുള്ളതാണ്.
പ്രസിദ്ധ മനോരോഗവിദഗ്ദ്ധനായ സി. ജി. ജംഗ് പറയുന്നതനുസരിച്ച് “മതം മനുഷ്യനു മാത്രം സഹജമായ ഒരു മനോഭാവമാണ, അതിന്റെ പ്രത്യക്ഷതകളെ മനുഷ്യചരിത്രത്തിലെല്ലാം പിന്തുടർന്നുചെല്ലാൻ കഴിയും.” സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയൽ “മനുഷ്യസമുദായങ്ങളിലെല്ലാം സ്ഥിതിചെയ്യുന്ന ധാർമ്മികസംഹിത”യെക്കുറിച്ച് എഴുതുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയുംചെയ്തു: “നിരന്തരം അതിനെതിരെ പ്രവർത്തിക്കുന്ന സകല പ്രലോഭനങ്ങളും [പീഡനങ്ങളും] ഉണ്ടെങ്കിലും മനുഷ്യനിലെ ധാർമ്മികസംഹിത നിലനിൽക്കുന്നുവെന്ന് പ്രകടമാക്കുന്നതിന് ഗണ്യമായ വാദഗതി കെട്ടുപണിചെയ്യാൻ പ്രയാസമില്ലായിരിക്കും.”
പവിത്രലിഖിതങ്ങളിൽവെച്ച് ഏററവുമധികം അറിയപ്പെടുന്നതും ഏററവും വിപുലമായി പ്രചരിച്ചിട്ടുള്ളതുമായ ബൈബിൾ മനുഷ്യനിൽ കുടികൊള്ളുന്ന ഈ ധാർമ്മികബോധത്തെ തിരിച്ചറിയുന്നുണ്ട്. അത് റോമർ 2:14, 15ൽ ഇങ്ങനെ പറയുന്നു: “നിയമമില്ലാത്ത ജനതകളിലെ ആളുകൾ നിയമത്തിലെ കാര്യങ്ങൾ പ്രകൃത്യാ ചെയ്യുമ്പോഴെല്ലാം അവർ നിയമമില്ലാത്തവരെങ്കിലും തങ്ങൾക്കുതന്നെ ഒരു നിയമമാകുന്നു. അവർതന്നെയാണ് തങ്ങളുടെ മനഃസാക്ഷി അവരോടുകൂടെ സാക്ഷ്യം വഹിക്കുമ്പോഴും അവരുടെ ചിന്തകൾക്കിടയിൽ അവരെ കുററപ്പെടുത്തുകയോ ക്ഷമിക്കുകയോ ചെയ്യുമ്പോഴും തങ്ങളുടെ ഹൃദയങ്ങളിൽ നിയമത്തിലെ കാര്യം എഴുതപ്പെട്ടിരിക്കുന്നതായി പ്രകടമാക്കുന്നവർ.”
ഹോയൽ പരിണാമം “ഏതു രൂപത്തിലുമുള്ള അവസരവാദപരമായ പെരുമാററത്തിനുള്ള ഒരു തുറന്ന ചാർട്ടറാണെന്ന്” കരുതുകയും ഇങ്ങനെ തുടരുകയും ചെയ്യുന്നു: “മൃഗജാതികളുടെ ഉത്ഭവം” എന്ന പ്രസിദ്ധീകരണത്തെ തുടർന്ന് അഭ്യസ്തവിദ്യരുടെ അഭിപ്രായമെന്നു വിളിക്കപ്പെടുന്നത് സ്വീകരിക്കാനിഷ്പ്പെട്ട നാസ്തിത്വ തത്വശാസ്ത്രം ഒരു സ്വതഃപ്രവർത്തക സ്വവിനാശഗതിയിലേക്ക് മനുഷ്യവർഗ്ഗത്തെ തള്ളിവിട്ടിരിക്കുന്നുവെന്ന ബോധ്യത്താൽ ഞാൻ ബാധിക്കപ്പെട്ടിരിക്കയാണെന്ന് തുറന്നുപറയട്ടെ. അപ്പോൾ ഒരു വിധിദിന ഘടികാരം പ്രവർത്തിപ്പിച്ചുതുടങ്ങി. . . . സമുദായത്തിന് എന്തോ അടിസ്ഥാനപരമായ കുഴപ്പുമുണ്ടെന്ന് ഈയിടെ മനസ്സിലാക്കുന്നവരുടെ എണ്ണം കുറവല്ല, എന്നാൽ അവർ ഒരു അപ്രധാനകാര്യത്തിനു പിന്നാലെ മറെറാന്നിനെ പ്രതിഷേധിക്കുന്നതിൽ തങ്ങളുടെ ഊർജ്ജം പാഴാക്കുകയാണെന്നുള്ളതു സങ്കടകരമാണ്.”
ജീവന്റെ ഉത്ഭവത്തിനു പിന്നിലെ ബുദ്ധിശക്തി
അനന്തരം, ഗണിതശാസ്ത്രപരമായ കൃത്യതയോടെ, ഭൂമിയിൽ യാദൃച്ഛികമായി ജീവൻ ഉത്ഭവിച്ചിരിക്കാനുള്ള സാദ്ധ്യത നാസ്തിയാണെന്നു കാണിക്കാൻ ഹോയൽ തുനിയുന്നു. യാഥാസ്ഥിതികശാസ്ത്രജ്ഞൻമാർ “കഴിഞ്ഞ കാലത്തെ മതപരമായ കടുംകൈകൾ നിമിത്തം” ഒരു സൃഷ്ടിപ്പിൻശക്തിയെന്ന ആശയത്തിൽ നിന്ന് മാറിപ്പോയിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ജീവൻ പുറത്തെ പ്രപഞ്ചശൂന്യാകാശത്തിലെ ബുദ്ധിശക്തിയുള്ള ഏതോ ശക്തിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഹോയൽ വിശ്വസിക്കുന്നു. ഭൂമിയിൽ അസാദ്ധ്യമായത് ബഹിരാകാശത്തിൽ സാദ്ധ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു—എന്നാൽ അവിടെയും ഏതെങ്കിലും തരം ബുദ്ധിശക്തി പ്രവർത്തനത്തിലിരുന്നുവെന്ന് അദ്ദേഹം സങ്കൽപ്പിക്കുന്നു. അതിലളിതജീവരൂപമായ ബാക്ടീറിയം പോലും വിസ്മയകരമായി സങ്കീർണ്ണമാകയാൽ അതിന്റെ സൃഷ്ടിയിൽ ബുദ്ധിശക്തി ഉൾപ്പെട്ടിരിക്കേണ്ടതുണ്ട്, എന്നാൽ അദ്ദേഹത്തിന് ആ ബുദ്ധിശക്തിയെ ദൈവമെന്നു വിളിക്കാൻ കഴിയുന്നില്ല.
“സമുദായത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുന്ന” മററുള്ളവർ അങ്ങനെ വിളിക്കാൻ അത്ര മടിയുള്ളവരല്ല. അങ്ങനെയുള്ളവരിൽ ഒരാളാണ് മുമ്പ് ഉദ്ധരിച്ച മനോരോഗവിദഗ്ദ്ധനായ ജംഗ്: “ദൈവത്തിൽ നങ്കൂരമുറപ്പിക്കാത്ത വ്യക്തിക്ക് ലോകത്തിലെ ശാരീരികവും ധാർമ്മികവുമായ മുഖസ്തുതികളെ സ്വന്തമായി ചെറുത്തുനിൽക്കാൻ കഴികയില്ല. അതിന് അയാൾക്ക് ആന്തരികവും ആത്മജ്ഞാനപരവുമായ അനുഭവം ആവശ്യമാണ്, അതിനുമാത്രമേ മററു പ്രകാരത്തിൽ അനിവാര്യമായ സമൂഹത്തിലെ ആണ്ടുപോകലിൽനിന്ന് അവനെ രക്ഷിക്കാൻ കഴിയൂ.”
ആധുനിക മനുഷ്യന് “തന്റെ ജീവിതത്തിന്റെ ആത്യന്തികമായ അർത്ഥം അറിയാൻപാടില്ലെന്നും ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോയെന്ന് അയാൾ സംശയിക്കുകയാണെന്നും പ്രിസൈഡിംഗ് ജസ്ററീസ് ആയ ഫ്രാൻസിസ് ററി. മർഫി പറയുന്നു. “അയാളുടെ ധാർമ്മിക നാട്യങ്ങൾ എന്തൊക്കെയായാലും അയാൾ യഥാർത്ഥത്തിൽ ദൈവത്തെ തന്റെ ജീവിതത്തിൽനിന്നും തന്റെ ഉദ്യോഗത്തിൽനിന്നും തന്റെ ഭവനത്തിൽനിന്നും പുറന്തള്ളിയിരിക്കുന്നു. അയാൾക്ക് തന്നിമിത്തം ഒരു ധാർമ്മികകേന്ദ്രം ഇല്ല.” കായികതാരങ്ങളുടെ മയക്കുമരുന്നുദുരുപയോഗത്തിന്റെ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്തപ്പോൾ സ്പോർട്ട്സ്ലോകത്തിൽനിന്നുള്ള ഹോവാർഡ് കോസൽ ഇതേ അഭിപ്രായം പറഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അമേരിക്കയിൽ മേലാൽ നിർവചിക്കാവുന്ന ധാർമ്മികകേന്ദ്രമില്ല . . . അത് മുഴുസംസ്ക്കാരത്തിനും നേരിടുന്ന ഒരു പ്രശ്നമാണ്.”
“ദൈവവിശ്വാസമില്ലാത്ത ഒരു ജനസമുദായമോ ജനതയോ ഉണ്ടായിരിക്കുക അസാദ്ധ്യമാണെന്ന്” സംയുക്തപംക്തീകാരനായ ജോർജ്ജി ആൻ ഗേയർ പറയുന്നു, “എന്തുകൊണ്ടെന്നാൽ സകലവും പെട്ടെന്ന് ‘ഞാൻ’ എന്നായിത്തീരുന്നു. ‘ഞാൻ’ മാത്രം അർത്ഥരഹിതമാണ്. . . . ‘ഞാൻ’—ദൈവത്തെയും സഭയെയും കുടുംബത്തെയും സംസ്ക്കാരസമ്പന്നവും പൗരധർമ്മപരവുമായ മാനുഷപെരുമാററത്തിന്റെ സ്വീകൃതമായ നിയമങ്ങളും വിട്ട്—സകലത്തിന്റെയും അളവായിത്തീരുമ്പോൾ നാം കുഴപ്പത്തിലാകുന്നു.”
ഇരുപതാംനൂററാണ്ടിന്റെ മുഖ്യ ലക്ഷണം എന്താണെന്ന് ചുരുക്കംചില വാക്കുകളിൽ തിരിച്ചറിയിക്കാൻ ആവശ്യപ്പെട്ടാൽ താൻ “മനുഷ്യൻ ദൈവത്തെ മറന്നിരിക്കുന്നു” എന്ന് പറയും എന്ന് അലക്സാണ്ടർ സോൾഷെനിററ്സിൻ പറയുകയുണ്ടായി. അദ്ദേഹം തുടർന്നു: “ഇരുപതാം നൂററാണ്ടു മുഴുവൻ നിരീശ്വരത്വത്തിന്റെയും സ്വനാശത്തിന്റെയും നീർച്ചുഴിയിലേക്ക് വലിച്ചെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. . . . നാം അനുതാപത്തോടെ നമ്മുടെ ബോധത്തെ സകലരുടെയും സ്രഷ്ടാവിലേക്ക് തിരിച്ചുവിടാത്തപക്ഷം ഇന്നത്തെ ലോകത്തിന്റെ ദുരവസ്ഥയിൽനിന്നുള്ള പോംവഴി കണ്ടെത്താനുള്ള സകല ശ്രമങ്ങളും നിഷ്ഫലമാണ്: ഇതില്ലെങ്കിൽ യാതൊരു പോംവഴിയും പ്രകാശിതമായിരിക്കയില്ല, നാം അത് അന്വേഷിക്കുന്നത് വ്യർത്ഥമായിരിക്കും.”
ആറായിരം വർഷങ്ങളിൽ, മനുഷ്യൻ സ്വന്തം വഴിയിൽ ശരിയും തെററും തീരുമാനിച്ചുകൊണ്ട് അതിനു ശ്രമംചെയ്തിരിക്കുകയാണ്. ഇപ്പോൾ ആധുനിക പ്രവണത നിങ്ങളുടെ സ്വന്തംകാര്യം ചെയ്യുക എന്നതാണ്—തെറേറാ ശരിയോ ഇല്ലെന്നും. ചരിത്രം മമനുഷ്യന്റെ കാൽചുവടുകളെ നയിക്കാൻ അവൻ അപ്രാപ്തനാണെന്ന് തെളിയിച്ചുകൊണ്ട് രണ്ടു വഴികളുടെയും ഭീകര പരിണതഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു മനുഷ്യന് ശരിയെന്നു തോന്നുന്ന ഒരു വഴിയുണ്ട്, അതിന്റെ അവസാനം മരണത്തിലേക്കുള്ള വഴിയാണ്.” (സദൃശവാക്യങ്ങൾ 14:12, റിവൈസഡ സററാൻഡേർഡ വേർഷൻ; യിരെമ്യാവ് 10:23) യഹോവയാം ദൈവമാണ് മനഷ്യനെ നിർമ്മിച്ചത്, അവന് അവനെ സമ്പൂർണ്ണമായി അറിയാം, സന്തുഷ്ടിയിലേക്കുള്ള മാർഗ്ഗരേഖ നൽകുകയും ചെയ്തിരിക്കുന്നു: “നിന്റെ വചനം എന്റെ പാദത്തിന് ഒരു വിളക്കും എന്റെ പാതക്ക് ഒരു വെളിച്ചവുമാകുന്നു.” (സങ്കീർത്തനം 119:105) അവന്റെ വചനമായ ബൈബിൾ മമനുഷ്യന്റെ അനുഗ്രഹത്തിനുള്ള യഥാർത്ഥമൂല്യങ്ങളെ തിരിച്ചറിയിക്കുന്നു. ഇതോടുകൂടെ കൊടുത്തിരിക്കുന്ന ചതുരം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുടെ പട്ടിക നൽകുന്നു. (g89 3⁄22)
[7-ാം പേജിലെ ചതുരം]
ജീവിതത്തിൽ അനുസരിക്കേണ്ട മൂല്യങ്ങൾ
▸ നിന്റെ പൂർണ്ണഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടുംകൂടെ യഹോവയാം ദൈവത്തെ സ്നേഹിക്കുക.
▸ നിന്റെ അയൽക്കാരനെ നിന്നെപ്പൊലെതന്നെ സ്നേഹിക്കുക.
▸ മററുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്നതുപോലെ മററുള്ളവരോടും ചെയ്യുക.
▸ നിങ്ങളുടെ മാതൃകാപുരുഷനായി യേശുവിനെ അനുകരിക്കുക.
▸ നിങ്ങളോടു ക്ഷമിക്കാൻ നിങ്ങളാഗ്രഹിക്കുമ്പോൾ മററുള്ളവരോടു ക്ഷമിക്കുക.
▸ നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
▸ ബഹുമാനത്തോടെ മററുള്ളവർക്കു മുൻഗണനകൊടുക്കുക.
▸ നിങ്ങളുടെ പെരുമാററങ്ങളിലെല്ലാം വിശ്വസ്തനായിരിക്കുക.
▸ എല്ലാവരോടും സമാധാനം പിന്തുടരുക.
▸ സൗമ്യതയും ദയയും ആത്മനിയന്ത്രണവും തേടുക.
▸ ആരോടും തിൻമക്കു പകരം തിൻമചെയ്യരുത്.
▸ നൻമയാൽ തിൻമയെ ജയിച്ചുകൊണ്ടിരിക്കുക.
▸ വ്യാജദൈവങ്ങളെ ആരാധിക്കരുത്.
▸ പ്രതിമകളുടെ മുമ്പിൽ കുമ്പിടരുത്.
▸ കൊലപാതകം നടത്തരുത്.
▸ മോഷ്ടിക്കരുത്.
▸ കള്ളസാക്ഷ്യം പറയരുത്.
▸ ദൈവനാമം വൃഥാ എടുക്കരുത്.
▸ നിങ്ങളുടെ അയൽക്കാരന്റെ വകകൾ മോഹിക്കരുത്.
▸ നിങ്ങളുടെ കുപിതാവസ്ഥയിൽ സൂര്യൻ അസ്തമിക്കാൻ അനുവദിക്കരുത്.