വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 3/8 പേ. 3-6
  • അകാലജനനം, വലിപ്പക്കുറവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അകാലജനനം, വലിപ്പക്കുറവ്‌
  • ഉണരുക!—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അകാല​ത്തിൽ ജനിക്കുന്ന തൂക്കക്കു​റ​വുള്ള ശിശുക്കൾ
  • അടുത്ത കാലത്തെ വൈദ്യ​ശാ​സ്‌ത്ര വികാ​സ​ങ്ങൾ
  • ഒരു യഥാർത്ഥ വിഷമ​സ്ഥി​തി
  • വിഷമ​സ്ഥി​തി​യു​ടെ മറെറാ​രു വശം
  • അകാല ശിശുക്കൾ വെല്ലുവിളിയെ നേരിടൽ
    ഉണരുക!—1990
  • കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും
    ഉണരുക!—2004
  • മക്കൾ—ഒരു ഉത്തരവാദിത്തവും പ്രതിഫലവും
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിൽ വഴിത്തിരിവാകുമ്പോൾ. . .
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
കൂടുതൽ കാണുക
ഉണരുക!—1990
g90 3/8 പേ. 3-6

അകാല​ജ​നനം, വലിപ്പ​ക്കു​റവ്‌

ലോക​ത്തെ​മ്പാ​ടു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ദമ്പതി​മാർ വില​യേ​റിയ ഒരു പ്രത്യേക “പൊതി​ക്കെട്ട്‌” പ്രതീ​ക്ഷി​ക്കു​ന്നു. തങ്ങളുടെ ശിശു വന്നെത്തേണ്ട ഏകദേശ തീയതി മിക്കവർക്കും അറിയാം. എന്നിരു​ന്നാ​ലും, തങ്ങളു​ടേത്‌ നേരത്തെ കിട്ടു​മ്പോ​ഴും പ്രതീ​ക്ഷി​ച്ച​തി​ലും വളരെ ചെറു​താ​യി​രി​ക്കു​മ്പോ​ഴും ചിലർ തികച്ചും അന്ധാളി​ച്ചു​പോ​കു​ന്നു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എൺപത്‌ മാർച്ച്‌ 22-ാം തീയതി ന്യൂ​യോർക്കി​ലെ മിഡിൽടൗ​ണി​ന​ടുത്ത്‌ ഒരു ദമ്പതി​മാർക്ക്‌ പ്രതീ​ക്ഷി​ച്ച​തി​ലും മൂന്നി​ല​ധി​കം മാസത്തി​നു മുമ്പ്‌ ഒരു ശിശു ജനിച്ചു. അവൾക്ക്‌ 1 റാത്തൽ 12 ഔൺസ്‌ തൂക്കമെ ഉണ്ടായി​രു​ന്നു​ള്ളു. നീളമാ​ണെ​ങ്കിൽ കേവലം 13 3⁄4 ഇഞ്ചും—ഏകദേശം ഈ രണ്ടു പേജുകൾ ചേർന്നി​ട​ത്തോ​ളം.

മാതാ​പി​താ​ക്കൾ തങ്ങളുടെ കുഞ്ഞിന്‌ കെല്ലി എന്നു പേരിട്ടു. അവൾ സമയത്തി​നു​മു​മ്പേ ജനിച്ചു, വലിപ്പം കുറവു​മാ​യി​രു​ന്നു. സാധാ​ര​ണ​യുള്ള 40 ആഴ്‌ച​കൾക്കു​ശേ​ഷമല്ല, വെറും 26 ആഴ്‌ചത്തെ ഗർഭകാ​ല​ത്തി​നു​ശേ​ഷ​മാണ്‌ കെല്ലി പിറന്നത്‌. ഗർഭകാ​ലം കണക്കാ​ക്കു​ന്നത്‌ തള്ളയുടെ സാധാ​ര​ണ​യായ അവസാ​നത്തെ ആർത്തവ​ഘ​ട്ട​ത്തി​ന്റെ ഒന്നാം ദിവസം മുതലാണ്‌.

അകാല​ത്തിൽ ജനിക്കുന്ന തൂക്കക്കു​റ​വുള്ള ശിശുക്കൾ

മൂന്നാ​ഴ്‌ച​യിൽ കൂടുതൽ മുമ്പ്‌ അല്ലെങ്കിൽ ഗർഭധാ​ര​ണ​ത്തി​ന്റെ 37-ാം ആഴ്‌ച​ക്കു​മുമ്പ്‌ ജനിക്കു​ക​യാ​ണെ​ങ്കിൽ ഒരു ശിശു അകാല​പ്ര​ജ​യാണ്‌. മുമ്പ്‌ തൂക്കം 5 1⁄2 റാത്തലിൽ കുറവാ​ണെ​ങ്കി​ലാണ്‌ ഒരു ശിശു​വി​നെ അകാല​പ്ര​ജ​യെന്നു വിളി​ച്ചി​രു​ന്നത്‌. എന്നാൽ നിർവ​ച​ന​ത്തി​നു മാററം വന്നു. കാരണം കാലാ​വധി പൂർത്തി​യായ ചില ശിശു​ക്ക​ളു​ടെ തൂക്കം പോലും 5 1⁄2 റാത്തലിൽ കുറവാണ്‌. ഗണനീ​യ​മാ​യി, കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും പതിമൂ​ന്നു വയസ്സിൽ കുറഞ്ഞ പ്രായ​ക്കാ​രു​ടെ​യും പോലും ഇടയിലെ പ്രസവങ്ങൾ തൂക്കക്കു​റ​വുള്ള കൂടുതൽ കൂടുതൽ ശിശു​ക്ക​ളിൽ കലാശി​ച്ചി​രി​ക്കു​ന്നു.

ഐക്യ​നാ​ടു​ക​ളിൽ, കുട്ടി ജീവി​ക്കുന്ന സകല പ്രസവ​ങ്ങ​ളു​ടെ​യും ഏതാണ്ട്‌ 10 ശതമാനം അകാല​ത്തി​ലാണ്‌. തീർച്ച​യാ​യും ഓരോ വർഷവും അത്തരം 30,00,000ത്തോളം ശിശു​ക്ക​ളാണ്‌ ഐക്യ​നാ​ടു​ക​ളിൽ ജനിക്കു​ന്നത്‌! അവർക്ക്‌ പൂർണ്ണ​മാ​യും യോജി​ച്ച​ത​ല്ലാത്ത ഒരു ചുററു​പാ​ടി​ലേക്ക്‌ അവർ തള്ളിവി​ട​പ്പെ​ടു​ന്നു. അവരെ തങ്ങളുടെ കൂടാ​ര​ങ്ങ​ളും ഉറക്കസ​ഞ്ചി​ക​ളും നഷ്ടപ്പെട്ട ധ്രുവ​പ്ര​ദേശ പര്യ​വേ​ക്ഷ​ക​രോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌.

ഈ അകാല​ശി​ശു​ക്കൾക്ക്‌ സകല ശാരീ​രി​കാ​വ​യ​വ​ങ്ങ​ളും ഉണ്ടെന്നു​ള്ളത്‌ സത്യം​തന്നെ, എന്നാൽ അവ ഒരു അപക്വാ​വ​സ്ഥ​യി​ലാണ്‌. യഥാർത്ഥ​ത്തിൽ ഗർഭധാ​ര​ണ​ത്തി​ന്റെ 15-ാം ആഴ്‌ച​യാ​കു​ന്ന​തോ​ടെ ഒരു ശിശു​വി​ന്റെ ഹൃദയ​വും തലച്ചോ​റും വൃക്കക​ളും ദഹനവ്യ​വ​സ്ഥ​യും രൂപം​പ്രാ​പി​ക്കു​ക​യും തിരി​ച്ച​റി​യാ​റാ​കു​ക​യും ചെയ്യുന്നു. എന്തിന​ധി​കം, മൂന്നാ​ഴ്‌ച​യാ​കു​മ്പോൾ ഭാഗി​ക​മാ​യി വികാ​സം​പ്രാ​പിച്ച ഹൃദയം സ്‌പന്ദി​ച്ചു​തു​ട​ങ്ങു​ക​പോ​ലും ചെയ്യുന്നു!

എന്നാൽ, തീർച്ച​യാ​യും ഒരു ശിശു​വിന്‌ ഗർഭധാ​ര​ണ​ത്തി​ന്റെ വളരെ പ്രാരം​ഭ​ത്തി​ലുള്ള ആഴ്‌ച​ക​ളിൽ അമ്മയുടെ ഗർഭപാ​ത്ര​ത്തി​നു പുറത്ത്‌ അതിജീ​വി​ക്കാൻ കഴിക​യില്ല. എന്നിരു​ന്നാ​ലും, വൈദ്യ​ശാ​സ്‌ത്ര​പു​രോ​ഗ​തി​കൾ നിമിത്തം ഗർഭധാ​ര​ണ​ത്തി​ന്റെ 22-ാം വാരത്തിൽപോ​ലും പിറക്കുന്ന അകാല​പ്ര​ജ​കളെ ഇപ്പോൾ രക്ഷിക്കു​ന്നുണ്ട്‌. ഏതായാ​ലും, ഇത്‌ ഒരു വിഷമാ​വ​സ്ഥ​യിൽ കലാശി​ച്ചി​രി​ക്കു​ന്നു, വളരെ ചെല​വേ​റിയ ഒന്നുതന്നെ. ഇതു സംഭവി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു പരിചി​ന്തി​ക്കുക.

അടുത്ത കാലത്തെ വൈദ്യ​ശാ​സ്‌ത്ര വികാ​സ​ങ്ങൾ

ആയിരത്തിത്തൊള്ളായിരത്തി അറുപ​തു​ക​ളു​ടെ പ്രാരം​ഭ​ത്തിൽ രണ്ടു മുതൽ മൂന്നു​വരെ റാത്തൽ തൂക്കമുള്ള സകല അകാല​പ്ര​ജ​ക​ളു​ടെ​യും എണ്ണത്തിൽ പകുതി മരിച്ചി​രു​ന്നു. 1963-ൽ യു.എസ്‌. പ്രസി​ഡണ്ട്‌ ജോൺ എഫ്‌. കെന്നഡി​യു​ടെ മൂന്നു റാത്തൽ തൂക്കമു​ണ്ടാ​യി​രുന്ന നവജാ​ത​പു​ത്ര​നാ​യി​രുന്ന പാട്രി​ക്കി​നെ രാഷ്‌ട്ര​ത്തി​ലെ അതിവി​ദഗ്‌ദ്ധ ഡോക്ടർമാർക്ക്‌ രക്ഷിക്കാൻ കഴിഞ്ഞില്ല.

അടുത്ത കാലം വരെ അകാല​പ്ര​ജ​ക​ളു​ടെ ചികിൽസ​യോട്‌ ഒരു വിരക്ത സമീപ​ന​മാ​ണു​ണ്ടാ​യി​രു​ന്നത്‌ എന്നതാണ്‌ വസ്‌തുത. തീർത്തും അവിക​സി​ത​രോ രോഗി​ക​ളോ ആയിരു​ന്നവർ സ്വാഭാ​വി​ക​മാ​യി മരിക്കാൻ അനുവ​ദി​ക്ക​പ്പെട്ടു. തീർച്ച​യാ​യും അവരെ പോഷി​പ്പി​ക്കു​ക​യും ശുശ്രൂ​ഷി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ തീവ്ര​മായ ചികിൽസ നടത്തി​യി​രു​ന്നില്ല. പിന്നീട്‌, ഈ നവജാ​തരെ രക്ഷിക്കാൻ ശ്രമി​ക്കു​ന്നത്‌ ഒരു ജീവി​ത​വൃ​ത്തി​യാ​ക്കാൻ തീക്ഷ്‌ണ​ത​യുള്ള ഭിഷഗ്വ​രൻമാർ തീരു​മാ​നി​ച്ചു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എഴുപ​ത്ത​ഞ്ചിൽ നവജാ​ത​ശി​ശു​ശാ​സ്‌ത്രം (neonatology) എന്ന പേരിൽ ഒരു പുതിയ പ്രത്യേക വൈദ്യ​ശാ​സ്‌ത്ര​ശാഖ (നവജാ​ത​ശി​ശു​ക്ക​ളു​ടെ പരിച​ര​ണ​ത്തി​ലും വികാ​സ​ത്തി​ലും രോഗ​ങ്ങ​ളി​ലും ശ്രദ്ധി​ക്കുന്ന ഒരു വൈദ്യ​ശാ​സ്‌ത്ര ശാഖ) അമേരി​ക്കൻ പീഡി​യാ​ട്രി​ക്ക്‌സ്‌ അസോ​സി​യേ​ഷ​നാൽ രൂപവൽക്ക​രി​ക്ക​പ്പെട്ടു. ഗർഭാ​ശ​യ​ത്തി​ലെ ചില പ്രവർത്ത​ന​ങ്ങളെ അനുക​രി​ക്കു​ന്ന​തിന്‌ ആധുനിക നവജനന തീവ്ര ശുശ്രൂ​ഷാ യൂണി​റ​റു​കൾ (NICUs) സൃഷ്ടി​ക്ക​പ്പെട്ടു. ഇപ്പോൾ ഏതാണ്ട്‌ രണ്ടു മുതൽ മൂന്നു വരെ റാത്തൽ തൂക്കമുള്ള ശിശു​ക്ക​ളു​ടെ 90 ശതമാനം അതിജീ​വി​ക്കു​ന്നു!

എന്നിരു​ന്നാ​ലും ചികിൽസ ഉല്ലാസ​പ്ര​ദ​മോ മനോ​ഹ​ര​മോ അല്ല. ഒരു അകാല​ശി​ശു​വി​ന്റെ ശരീര​ത്തിൽ അര ഡസൻ കുഴലു​കൾ കടത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കും. അവന്റെ ശരീരം സൂചികൾ കടത്തി​യി​രി​ക്കു​ന്ന​തി​നാൽ ചുവന്ന പുള്ളികൾ നിറഞ്ഞ​താ​യി​രു​ന്നേ​ക്കാം. സയൻസ്‌മാ​സി​ക​യായ ഡിസക്കവർ ഒരു ആധുനിക നിക്കു​വി​നെ ഇങ്ങനെ വർണ്ണി​ക്കു​ന്നു:

“മിക്ക ശിശു​ക്ക​ളും വൈദ്യു​തി​യാൽ ചൂടാ​ക്കിയ മെത്തയിട്ട മേശപ്പു​റത്തു കിടക്കു​ന്നു. കുപ്പി​ക​ളു​ടെ​യും യന്ത്രങ്ങ​ളു​ടെ​യും ഒരു ശ്രേണി​യു​മാ​യി ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ക​യും ചെയ്യുന്നു. ഓരോ​ന്നി​നും അതിന്റെ നേഴ്‌സു​മുണ്ട്‌. . . . അവരുടെ നെഞ്ചുകൾ ഭയങ്കര​മാ​യി വികസി​ക്കു​ന്നു; അവയുടെ വാരി​യെ​ല്ലു​ക​ളും നെഞ്ചെ​ല്ലു​ക​ളും വളരെ മൃദു​ല​മാ​യ​തു​കൊണ്ട്‌ അവ ഓരോ ശ്വാസ​ത്തോ​ടും​കൂ​ടെ അകത്തോ​ട്ടു വളയുന്നു. അവയുടെ നിരീ​ക്ഷ​ണ​സം​വി​ധാ​ന​മ​നു​സ​രിച്ച്‌, അവയുടെ ഹൃദയ​ങ്ങ​ളിൽ മിക്കതും മിനി​റ​റിൽ 150 പ്രാവ​ശ്യം സ്‌പന്ദി​ക്കു​ന്നു, ആ സമയം​കൊണ്ട്‌ അവ 30 മുതൽ 90 വരെ ശ്വാസങ്ങൾ സ്വീക​രി​ക്കു​ന്നു.”

ഒരു യഥാർത്ഥ വിഷമ​സ്ഥി​തി

ഒരു സർവ്വേ അനുസ​രിച്ച്‌ ഇപ്പോൾ ഐക്യ​നാ​ടു​ക​ളിൽ രണ്ടു റാത്തലിൽ കുറഞ്ഞ തൂക്കമുള്ള 17,000 അകാല​ശി​ശു​ക്കൾ വർഷം​തോ​റും പ്രത്യേക ശിശു​സം​ര​ക്ഷ​ണ​യൂ​ണി​റ​റു​ക​ളിൽ പ്രവേ​ശി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇപ്പോൾ, ഈ വളരെ ചെറിയ ശിശു​ക്കൾക്കു​പോ​ലും 70 ശതമാനം അതിജീ​വന അവസര​മു​ണ്ടെന്ന്‌ പറയ​പ്പെ​ടു​ന്നു! എന്നാൽ ചെല​വെ​ന്താണ്‌?

മാനസി​ക​വും ശാരീ​രി​ക​വു​മാ​യി ഗുരു​ത​ര​മായ വൈക​ല്യ​മുള്ള അകാല​ശി​ശു​ക്ക​ളു​ടെ ചെലവു​ക​ളു​ടെ കണക്ക്‌ 5 മുതൽ 20 വരെ ശതമാനം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ പൂർണ്ണ​വ​ളർച്ച​യെ​ത്തിയ ശിശു​ക്ക​ളു​ടേ​തി​നെ​ക്കാൾ വളരെ കൂടു​ത​ലാണ്‌. തീർച്ച​യാ​യും, കുട്ടിക്ക്‌ വലിപ്പം എത്ര കുറഞ്ഞി​രി​ക്കു​ന്നു​വോ അത്രയ​ധി​ക​മാ​യി​രി​ക്കും അപകട​സാ​ദ്ധ്യത. വലിയ അപകട​ങ്ങ​ളിൽ മാനസി​ക​മാ​ന്ദ്യ​വും കാഴ്‌ച​യു​ടെ​യും കേൾവി​യു​ടെ​യും പ്രശ്‌ന​ങ്ങ​ളും തലച്ചോ​റി​ന്റെ കുഴപ്പ​വും ഉൾപ്പെ​ടു​ന്നു. എന്നാൽ അതു മാത്രമല്ല. പ്രി​മെ​ച്വർ ബേബി ബുക്കിന്റെ കർത്താവ്‌ ഇങ്ങനെ പറയുന്നു: “1,500 ഗ്രാമിൽ കുറഞ്ഞ തൂക്ക​ത്തോ​ടെ ജനിക്കുന്ന ധാരാളം ശിശു​ക്കളെ ഞാൻ കണ്ടിട്ടുണ്ട്‌, അവർക്ക്‌ ഡിസെ​ക്ല്‌സി​യാ, പെരു​മാ​ററ വൈക​ല്യ​ങ്ങൾ, കണ്ണിന്റെ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ ഡോക്ടർമാർ ‘നിസ്സാരം’ എന്നു വിളി​ക്കുന്ന മററു പ്രശ്‌ന​ങ്ങ​ളുണ്ട്‌.”

സാധാ​ര​ണ​യെ​ന്നു ഡോക്‌ടർമാർ പറയുന്ന അകാല ശിശു​ക്കൾക്കു​പോ​ലും പ്രയാ​സ​ങ്ങ​ളുണ്ട്‌. സിയാ​റ​റി​ലി​ലെ വാഷിം​ഗ്‌ടൻ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഉയർന്ന അപകട​സാ​ദ്ധ്യ​ത​യുള്ള ശിശു​ക്ക​ളു​ടെ പരിപാ​ല​ന​പ​രി​പാ​ടി​യു​ടെ ഡയറക്‌ട​റായ ഡോ. ഫോറ​സ്‌ററ്‌ സി. ബന്നററ്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അകാല ശിശു​ക്കളെ സംബന്ധിച്ച ഞങ്ങളുടെ പരി​ശോ​ധ​ന​ക​ളെ​ല്ലാം സാധാ​ര​ണ​മെന്ന്‌ കാണി​ച്ചി​രു​ന്നു. എന്നാൽ ഈ ശിശുക്കൾ അവയുടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​ണെന്ന്‌ മാതാ​പി​താ​ക്കൻമാർ ഞങ്ങളോ​ടു പറഞ്ഞു​കൊ​ണ്ടി​രു​ന്നു. അവർ ചിരി കുറക്കാ​നും അവരുടെ തള്ളമാ​രു​മാ​യി ആശയവി​നി​യമം കുറക്കാ​നും പ്രകാ​ശ​ത്തോ​ടും ശബ്‌ദ​ത്തോ​ടും കുറഞ്ഞ ശ്രദ്ധ കാണി​ക്കാ​നും മററു കുട്ടി​ക​ളെ​ക്കാൾ കൂടുതൽ ശല്യമു​ണ്ടാ​ക്കാ​നും പ്രവണത കാണി​ച്ചി​രു​ന്നു. അവർ വളർന്നു​വന്ന്‌ സ്‌ക്കൂ​ളിൽ പോയ​പ്പോൾ അവർ വളരെ നന്നായി പ്രവർത്തി​ച്ചില്ല.”

കൂടാതെ, ഒരുപക്ഷേ അനേകം മൈലു​ക​ള​കലെ ഒരു നിക്കു​വിൽ ഒരു അകാല​ശി​ശു ഉണ്ടായി​രി​ക്കു​ന്ന​തും അതിന്റെ കഷ്ടപ്പാടു കാണാൻ മാത്രം കൂടെ​ക്കൂ​ടെ അതിനെ സന്ദർശി​ക്കു​ന്ന​തും കുടും​ബ​ങ്ങൾക്ക്‌ വളരെ പ്രയാ​സ​മു​ള​വാ​ക്കു​ന്നു. ഒടുവിൽ കുഞ്ഞിനെ വീട്ടിൽ കൊണ്ടു​പോ​കു​മ്പോൾ അതു വിശേ​ഷാൽ പീഡാ​ക​ര​മാ​യി​രി​ക്കാൻ കഴിയും. പേരൻറ്‌ കെയർ എന്നറി​യ​പ്പെ​ടുന്ന ഒരു ശൃംഖ​ല​യു​ടെ പ്രസി​ഡ​ണ്ടായ സാൻഡി ഈ. ഗാരൻഡ്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു:

“ഒരു ശിശു​വി​നെ ഇൻറൻസീവ്‌ കെയറിൽ രണ്ടോ മൂന്നോ മാസം സൂക്ഷി​ക്കു​ന്ന​തിന്‌ ആശുപ​ത്രി​കൾ 3,00,000 ഡോളർ ചെലവ​ഴി​ക്കു​ന്നത്‌ അവിശ്വ​സ​നീ​യ​മാണ്‌, എന്നാൽ ശിശു വീട്ടിൽ പോകു​മ്പോൾ ശിശു​വിന്‌ വൈക​ല്യ​മു​ണ്ടാ​യി​രി​ക്കു​മോ​യെന്ന്‌ അറിയാ​തെ​പോ​ലും മാതാ​പി​താ​ക്കൻമാർ തികച്ചും സ്വന്ത ഉത്തരവാ​ദി​ത്വ​ത്തി​ലാ​കു​ക​യാണ്‌. അത്‌ ഭയങ്കര​മായ ഒരു ഒററ​പ്പെ​ട​ലി​ന്റെ വികാരം സൃഷ്ടി​ക്കു​ന്നു. കുടും​ബങ്ങൾ സമ്മർദ്ദ​ത്തിൻകീ​ഴി​ലാണ്‌, ദാമ്പത്യ​ബ​ന്ധങ്ങൾ സമ്മർദ്ദ​ത്തിൻകീ​ഴി​ലാണ്‌.”

ഒരു ചെറിയ അകാല​ശി​ശു​വി​ന്റെ പിതാവ്‌ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “അവൾ മരിച്ചു​പോ​കു​മെന്നു ഞങ്ങൾ ഭയന്ന ഒരു സമയമു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ അവൾ ജീവി​ച്ചേ​ക്കു​മെന്ന്‌ ഞങ്ങൾ ഭയക്കുന്ന സമയങ്ങ​ളുണ്ട്‌. ഈ സാങ്കേ​തി​ക​ശാ​സ്‌ത്ര​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവൾ സ്വാഭാ​വി​ക​മാ​യി മരിക്കു​മാ​യി​രു​ന്നു, ഞങ്ങൾക്ക്‌ ഞങ്ങളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കേ​ണ്ടി​വ​രു​ക​യി​ല്ലാ​യി​രു​ന്നു. അതായി​രി​ക്കു​മാ​യി​രു​ന്നു കൂടുതൽ മെച്ചം.”

വാഷിം​ഗ്‌ടൻ ഡി.സി.യിലെ രോഗി​ക​ളായ കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള ആശുപ​ത്രി​യി​ലെ മെഡിക്കൽ ഡയറക്ട​റായ ഡോ. കോൺസ്‌റ​റൻസ്‌ ബാററിൽ “താൻ സദു​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടിയ ചികിൽസ​യു​ടെ ദുരന്ത​ഫ​ല​ങ്ങ​ളിൽ മുങ്ങി​പ്പോ​യി​രി​ക്കു​ന്നു”വെന്ന്‌ പറയുന്നു. നവജാ​ത​ശി​ശു​ശാ​സ്‌ത്ര​ജ്ഞ​രോ​ടുള്ള അവരുടെ ബുദ്ധി​യു​പ​ദേ​ശ​മി​താണ്‌: “നിങ്ങൾ വീണ്ടും കാണു​ക​യി​ല്ലാത്ത എന്തി​നെ​യെ​ങ്കി​ലും ജീവനിൽ നിലനിർത്തു​മ്പോൾ കുറെ ചിന്തി​ക്കുക. കുട്ടി ജീവി​ക്കുന്ന നരകം നിങ്ങൾക്കു മനസ്സി​ലാ​കു​ന്നില്ല.”

മിക്ക അകാല ശിശു​ക്ക​ളു​ടെ​യും ശാരീ​രി​ക​വും മാനസി​ക​വു​മായ പരിണ​ത​ഫലം വളരെ അനിശ്ചി​ത​മാ​യ​തി​നാ​ലും ചെലവ്‌ വളരെ ഉയർന്ന​താ​ക​യാ​ലും ഒരു മാസിക അകാല​ശി​ശു​ക്കളെ “ഒരു 200 കോടി ഡോള​റി​ന്റെ വിഷമ​സ്ഥി​തി” എന്നു വിളി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയും.

വിഷമ​സ്ഥി​തി​യു​ടെ മറെറാ​രു വശം

ഒരു ശിശു ഒരു ആളായി പരിഗ​ണി​ക്ക​പ്പെ​ടു​ന്ന​തെ​പ്പോ​ഴാണ്‌? ഗർഭധാ​ര​ണ​ത്തി​ന്റെ 24-ാം ആഴ്‌ച​യിൽ ചില ശിശുക്കൾ നിയമ​പ​ര​മാ​യി ഗർഭച്ഛി​ദ്ര​ത്തി​നി​ര​യാ​കു​ന്നു, ഇതേ പ്രായ​ത്തിൽത​ന്നെ​യാണ്‌ മററു ചിലത്‌ രക്ഷപെ​ടു​ത്ത​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌, ഓംനി മാസിക ഇങ്ങനെ പറയുന്നു: “ഗർഭഛി​ദ്ര​ത്തി​നും ജീവര​ക്താ​ക​ര​മായ പരിപാ​ല​ന​ത്തി​നു​മി​ട​ക്കുള്ള രേഖ വളരെ ലോല​മാ​യി വരുക​യാണ്‌—അനേകം ആശുപ​ത്രി​കൾ ഒരു വശത്ത്‌ ഗർഭസ്ഥ​ശി​ശു​ക്കളെ ഗർഭച്‌ഛി​ദ്ര​ത്തി​നു വിധേ​യ​മാ​ക്കു​ക​യും മറെറാ​രു വശത്ത്‌ ഒന്നോ രണ്ടോ ആഴ്‌ചത്തെ പ്രായ​ക്കൂ​ടു​ത​ലുള്ള അകാല​ശി​ശു​ക്കളെ രക്ഷിക്കു​ക​യും ചെയ്യത്ത​ക്ക​വണ്ണം അതത്ര ലോല​മാണ്‌.”

വിഷമ​സ്ഥി​തി​യെ വർദ്ധി​പ്പി​ക്കുന്ന സംഗതി​യി​ലേക്ക്‌ മാസിക വിരൽചൂ​ണ്ടി: “16 മുതൽ 20 വരെ ആഴ്‌ച പ്രായ​മുള്ള അകാല​ശി​ശു​ക്ക​ളിൽ പ്രവർത്തി​ക്കാൻ പ്രാപ്‌തി​യി​ല്ലാത്ത ഏക അവയവം ശ്വാസ​കോ​ശ​മാണ്‌. അതു​കൊണ്ട്‌, ഉന്നത മർദ്ദമുള്ള അറകളോ എക്‌സ്‌ട്രാ കോർപ്പോ​റി​യൽ മെമ്പ്രേൻ ഓക്‌സി​ജ​നേ​ഷ​നോ ഉള്ളപ്പോൾ ജീവന​ക്ഷമത ഒരു പടികൂ​ടെ വർദ്ധി​ക്കു​ന്നു, തന്നിമി​ത്തം കുറേ​ക്കൂ​ടെ പ്രായം കുറഞ്ഞ ശിശു​ക്ക​ളും രക്ഷിക്ക​പ്പെ​ടു​ന്നു.” തീർച്ച​യാ​യും, 1985 ജൂലൈ 27ന്‌ 22 ആഴ്‌ചത്തെ ഗർഭമു​ണ്ടാ​യി​രുന്ന ഒരു മാതാ​വിന്‌ 12 ഔൺസ്‌ തൂക്കമുള്ള ഒരു ശിശു ജനിച്ചു. അത്‌ ഇപ്പോ​ഴും ജീവി​ക്കു​ന്നു!

ഗർഭച്ഛി​ദ്ര​ത്തി​നി​ര​യായ ഒരു ശിശു​വി​ന്റെ ഹൃദയം ഏതാനും മിനി​റ​റു​ക​ളിൽ കൂടുതൽ മിടി​ക്കു​ന്ന​തിൽ തുടരു​മ്പോൾ ചില ആശുപ​ത്രി​കൾ ശിശു​വി​നെ എടുത്ത്‌ നിക്കു​വിൽ ഏല്‌പി​ക്കു​ന്നു. അവിടെ അത്‌ മരിക്കു​ന്ന​തു​വരെ ചൂടും സുഖവും കൊടുത്ത്‌ സൂക്ഷി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഗർഭച്ഛി​ദ്ര​ത്തി​നി​ര​യായ അങ്ങനെ​യുള്ള ഒരു ശിശു അതിജീ​വി​ക്കു​ക​യും പിന്നീട്‌ ദത്തെടു​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​വെന്ന്‌ ബോസ്‌ററൻ സിററി ഹോസ്‌പി​റ​റ​ലി​ലെ ഡോ. എലിസ​ബത്ത്‌ ബ്രൗൺ വിശദീ​ക​രി​ക്കു​ന്നു. പ്രസവിച്ച സ്‌ത്രീ​യെ സംബന്ധിച്ച്‌, “കുട്ടി ജീവി​ച്ച​തിൽ അവൾ വളരെ സന്തുഷ്ട​യാ​യി​രു​ന്നു”വെന്ന്‌ ബ്രൗൺ പറയു​ക​യു​ണ്ടാ​യി.

തീർച്ച​യാ​യും, ജീവൻ വില​യേ​റി​യ​താണ്‌. വിശേ​ഷിച്ച്‌ ഒരു മാതാ​വി​നും ഒരു പിതാ​വി​നും തങ്ങളുടെ ഒരു ശിശു ജീവിച്ച്‌ സന്തോ​ഷ​വും ആരോ​ഗ്യ​വു​മുള്ള ഒരു കുട്ടി​യാ​യി​ത്തീ​രു​ന്ന​തി​നെ​ക്കാൾ ഹൃദ​യോ​ദ്ദീ​പ​ക​മാ​യി യാതൊ​ന്നു​മില്ല. കുട്ടി പൂർണ്ണ​വ​ളർച്ച​യെ​ത്തി​യ​താ​യാ​ലും അകാല​ശി​ശു​വാ​യാ​ലും ഇതു സത്യമാണ്‌. എന്നാൽ മുഖവു​ര​യിൽ പറഞ്ഞ കെല്ലിക്ക്‌ എന്തു സംഭവി​ച്ചു? അകാല​ശി​ശു​ക്ക​ളു​ടെ മാതാ​പി​താ​ക്കൾക്ക്‌ പ്രശ്‌നത്തെ നേരി​ടാൻ എങ്ങനെ സഹായി​ക്കാൻ കഴിയും? ഒരു മാതാവ്‌ അകാല​പ്ര​സവം നടത്താ​തി​രി​ക്കാൻ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ? അകാല​ജ​ന​ന​ങ്ങ​ളു​ടെ പ്രശ്‌ന​ത്തി​ന്റെ ഉത്ഭവം എങ്ങനെ​യാണ്‌? യഥാർത്ഥ​ത്തിൽ സംതൃ​പ്‌തി​ക​ര​മായ ഒരു പരിഹാ​ര​മു​ണ്ടോ? (g89 2/22)

[5-ാം പേജിലെ ചതുരം]

തീർത്തും അകാല​ത്തി​ലു​ള്ള​വയെ രക്ഷിക്കൽ

“മാതാ​പി​താ​ക്കൾ ഇതിനെ വേണ​മെന്നു പറഞ്ഞു​കൊണ്ട്‌ മുറവി​ളി​കൂ​ട്ടി​യില്ല. ഞാൻ ഉൾപ്പെ​ടെ​യുള്ള ഭിഷഗ്വ​രൻമാ​രാണ്‌ മുന്നോ​ട്ടു​പോ​കാൻ തീരു​മാ​നി​ച്ചത്‌. ഡോക്ടർമാർക്ക്‌ സ്വന്തം അജൻഡാ​ക​ളുണ്ട്‌, അവർക്ക്‌ കയററ​ത്തി​നുള്ള വിദ്യാ​ഭാ​സ​പ​ര​മായ പടിക​ളുണ്ട്‌. നിങ്ങൾ മാതാ​പി​താ​ക്കൻമാ​രോ​ടു സംസാ​രി​ക്കു​ന്നു​വെ​ങ്കിൽ ചാപി​ള്ള​ക​ളെ​ക്കാൾ അവർ ഭയപ്പെ​ടു​ന്നത്‌ വിരൂ​പ​രും വികല​രു​മായ കുട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​നെ​യാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തും.”—കൊളം​ബി​യാ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഫിസി​ഷ്യൻസ്‌ ആൻഡ്‌ സർജൻസ്‌ കോള​ജി​ലെ റിട്ടയാർഡ്‌ പീഡി​യാ​ട്രി​ക്ക്‌സ്‌ പ്രൊ​ഫസ്സർ ഡോ. വില്യം സിൽവർമാൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക