പേജ് രണ്ട്
ലോകത്തിനുചുറ്റും വ്യാപിച്ചിരിക്കുന്ന ഭീകര ബാധയായ എയ്‌ഡ്‌സ് എല്ലാപ്രായത്തിലുമുള്ള ആരോഗ്യമുള്ളവർക്ക് പിടിപെട്ടേക്കാം. ചില സ്ഥലങ്ങളിൽ അത് ഇപ്പോൾ പ്രായപൂർത്തിയായ യുവജനങ്ങളുടെ ഒന്നാം നമ്പർ ആരോഗ്യപ്രശ്നമാണ്. ഒരു പക്ഷേ എയ്‌ഡ്‌സുള്ള ആരെയെങ്കിലും നിങ്ങൾക്കറിയാമായിരിക്കും.
എയ്‌ഡ്‌സ് (ആർജ്ജിത രോഗപ്രതിരോധ ക്ഷയ വ്യാധി) ഒരു വൈറസ് ശരീരത്തിന്റെ
പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കി അതിനെ രോഗാണുബാധക്കെതിരെ നിസ്സഹായമാക്കുന്ന ഒരു അവസ്ഥയാണ്.
എയ്‌ഡ്‌സ് ഇപ്പോൾ എത്ര വ്യാപകമാണ്? അത് എങ്ങനെ സംഭവിച്ചു? എയ്ഡ്സിനെ
തടയാൻ കഴിയുമോ?