‘ഹൃദയത്തിന് അപ്പവും വെള്ളവും പോലെ’
സ്പെയിൻ മലെഗായിൽനിന്നുള്ള ഒരു പ്രോട്ടസ്ററൻറ് ശുശ്രൂഷകൻ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളെ വിലയിരുത്തിയത് അങ്ങനെയാണ്. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
“പല വർഷങ്ങളായി ഞാൻ ഒരു പ്രോട്ടസ്ററൻറ് ശുശ്രൂഷകനാണ്. എന്റെ ദൈവശാസ്ത്രപഠനങ്ങളിലൊന്നും നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്കുള്ള ലാളിത്യവും വ്യക്തതയും ഞാൻ കണ്ടിട്ടില്ല. എന്നെസംബന്ധിച്ചിടത്തോളം യഹോവയുടെ സാക്ഷികൾ ആദരണീയരായ ആളുകളാണ്; കപടഭക്തിനിറഞ്ഞ ഒരു ലോകത്തിൽ അവർ തങ്ങളുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുന്നു. . . .
“ഈ സമയത്ത് വ്യക്തിപരമായ പ്രശ്നങ്ങൾ നിമിത്തം, ഞാനാഗ്രഹിക്കുന്നതുപോലെ എനിക്ക് നിങ്ങളോടൊത്തു പഠിക്കാൻ കഴിയുന്നില്ല. എന്നാൽ ദൈവസഹായത്താൽ, എനിക്ക് നിങ്ങളുടെ മാസികകൾ കിട്ടുന്നുണ്ട്, അവ എന്റെ ഹൃദയത്തിന് അപ്പവും വെള്ളവും പോലെയാണ്, അത് ജീവനുള്ള ദൈവത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയുമാണ്.”
ചുവടെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചയക്കുന്നതിനാൽ നിങ്ങളുടെ വീട്ടിലും വീക്ഷാഗോപുരവും അതിന്റെ കൂട്ടുമാസികയായ ഉണരുക!യും കിട്ടുന്നതാണ്.
ദയവായി, വീക്ഷാഗോപുരത്തിനും ഉണരുക!ക്കും ഒരു വർഷത്തെ വരിസംഖ്യ അയച്ചുതരുക. ഞാൻ ഇതോടൊന്നിച്ച് 40ക. അയയ്ക്കുന്നു.