ജീവിച്ചിരിക്കാൻ കുട്ടികളെ സഹായിക്കൽ!
നൈജീറിയായിലെ ഉണരുക! ലേഖകൻ
മലിനജലം, പരിമിത ഭക്ഷ്യലഭ്യത, വ്യാപകമായ രോഗവും അണുബാധയും—ഈ അവസ്ഥകൾ വികസ്വരരാജ്യങ്ങളിൽ സാധാരണമാണ്. എന്നിരുന്നാലും, മാതാപിതാക്കൻമാരുടെ ഭാഗത്തെ ‘[ശരിയായ ശുചിത്വംസംബന്ധിച്ച] അജ്ഞതയും അവഗണനയും രോഗങ്ങൾക്ക് അനുകൂലമായ അവസ്ഥകൾ സൃഷ്ടിക്കുന്നതിൽ സഹായിക്കുന്നു’വെന്ന് ഒരു നൈജീറിയൻ ശിശുരോഗവിദഗ്ദ്ധനായ ഡോ. കിസു ഓക്കുഡോ ഉണരുക!യോടു പറയുകയുണ്ടായി.
ഡോ. ഓക്കുഡോ തുടരുന്നു: ‘പഴയ തലമുറക്കാർ വെള്ളത്തോടുകൂടിയ അതിസാരം അശുദ്ധിയെ കഴുകിക്കളയുന്നുവെന്നും അതിനെ തടയരുതെന്നും പ്രായംകുറഞ്ഞ മാതാപിതാക്കളോടു മിക്കപ്പോഴും ഉപദേശിക്കുന്നു.’ അങ്ങനെയുള്ള തെററായ ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ രോഗികളായ കുട്ടികളെ ചികിൽസിക്കാതിരിക്കുന്നു. മിക്കപ്പോഴും മരണം സംഭവിക്കുന്നുവെന്നതാണ് ഫലം.
എന്നിരുന്നാലും, “ജീവന്റെ ഉറവിനെ” ബഹുമാനിക്കുന്ന സകലർക്കും ജീവൻ വിലയേറിയതാണ്. (സങ്കീർത്തനം 36:9) അതുകൊണ്ട് ദൈവഭയമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ജീവനെ അപകടപ്പെടുത്താൻ അന്ധവിശ്വാസങ്ങളെയോ പ്രാദേശികാചാരങ്ങളെയോ അനുവദിക്കുന്നില്ല. “രോഗപ്രതിരോധം . . . ഭവനത്തിൽ തുടങ്ങണം” എന്ന് മലേഷ്യയിലെ ഹെൽത്ത് ഡയറക്ടർ ജനറൽ പറയുന്നു.
പോറ്റേണ്ട വളരെയധികം പേരോ?
“ഭക്ത്യക്താമം” നമ്മുടെ കാലത്തിന്റെ ലക്ഷണമാണ്, വിശേഷിച്ചും വികസ്വരരാജ്യങ്ങളെയാണ് കഠിനമായി ബാധിച്ചിരിക്കുന്നത്. (മത്തായി 24:7) “അത്യന്തം ഉയർന്ന സന്താനപുഷ്ടിയുള്ളവരുടെ കേന്ദ്രങ്ങൾ—ഓരോ സ്ത്രീക്കും ആറു കുട്ടികളിലധികം ഉള്ളവർ—ഇപ്പോഴും ആഫ്രിക്കയിലും മദ്ധ്യപൗരസ്ത്യദേശത്തും ഉടനീളമുണ്ട്” എന്ന വസ്തുത പ്രശ്നത്തെ സങ്കീർണ്ണമാക്കുന്നതാണ് എന്ന് ഒരു വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ട് റിപ്പോർട്ടായ ആഗോള കുടുംബാസൂത്രണം പറയുന്നു.
അപ്പോൾ ആഫ്രിക്കൻ ദമ്പതികൾ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പത്തെ പരിമിതപ്പെടുത്താത്തതെന്തുകൊണ്ട്? ദി വേൾഡ്വാച്ച് റിപ്പോർട്ട് ഇങ്ങനെ വിശദീകരിക്കുന്നു: “വിശേഷിച്ച് കുട്ടികൾ കൃഷിയിലും വിപണനത്തിലും മററു ജോലികളിലും സഹായിക്കാൻ കൂടുതലായ ആളുകളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് ഒരു ആഫ്രിക്കൻ സ്ത്രീയുടെ സാമ്പത്തികവും സാമൂഹ്യവുമായ അന്തസ്സ് അവൾ പ്രസവിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉയരുന്നു.” പ്രതിസന്ധിയിലായ ആഫ്രിക്കാ എന്ന പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കുട്ടികൾ ജീവിക്കാതിരിക്കാനുള്ള ഉയർന്ന സാദ്ധ്യത വലിയ കുടുംബങ്ങളുണ്ടായിരിക്കാൻ ആഫ്രിക്കൻ മാതാപിതാക്കളെ പ്രോൽസാഹിപ്പിക്കുന്നു.” ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കുട്ടികളുടെ ഏതാണ്ട് അഞ്ചിലൊന്ന് അവരുടെ ഒന്നാം വർഷത്തിൽത്തന്നെ മരിക്കുന്നു! വിരോധാഭാസമെന്നു പറയട്ടെ, കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കുന്നത് തിക്കലുള്ളതും ആരോഗ്യകരമല്ലാത്തതുമായ വസതികൾക്കും അപര്യാപ്തമായ ആരോഗ്യപാലനത്തിനും ഇടയാക്കുന്നു—കുട്ടികളെ കൊല്ലുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നത് ആ അവസ്ഥകൾതന്നെയാണ്.
ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം ഒരു സ്ത്രീ വീണ്ടും ഗർഭിണിയാകുന്നതിനുമുമ്പ് ആരോഗ്യം വീണ്ടെടുക്കുന്നതിന് സമയമാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. അതല്ലെങ്കിൽ, ആരോഗ്യമുള്ള കുട്ടികളുണ്ടാകാനുള്ള അവളുടെ പ്രാപ്തിക്ക് ഗുരുതരമായ തകരാറു ഭവിച്ചേക്കാം.
ഈ വസ്തുതകളൊക്കെയുണ്ടെങ്കിലും, ആഫ്രിക്കക്കാർ കുടുംബാസൂത്രണത്തിന്റെ ആശയത്തോട് എതിർപ്പുപ്രകടിപ്പിക്കാനാണ് പ്രവണതകാട്ടുന്നത്.a എന്നിരുന്നാലും വ്യക്തികൾ സഗൗരവമായ ചിന്തകൂടാതെ സംഗതി തള്ളിക്കളയരുത്. കുട്ടികൾ ഉണ്ടായിരിക്കുന്നതിനെ ബൈബിൾ കുററം വിധിക്കുന്നില്ലെങ്കിലും അത് 1 തിമൊഥെയോസ് 5:8ൽ ഇങ്ങനെ പറയുകതന്നെ ചെയ്യുന്നു: “തീർച്ചയായും, ആരെങ്കിലും തന്റെ സ്വന്തക്കാർക്കുവേണ്ടിയും, വിശേഷാൽ തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയും കരുതുന്നില്ലെങ്കിൽ അയാൾ തന്റെ വിശ്വാസം തള്ളിക്കളഞ്ഞിരിക്കുന്നു.” വളരെ വലിയ ഒരു കുടുംബമുണ്ടായിരിക്കുന്നത് തങ്ങളുടെ സന്താനങ്ങൾക്ക് മതിയായ ഭക്ഷണവും വസ്ത്രവും അഭയവും പ്രദാനംചെയ്യുന്നത് മാതാപിതാക്കളെ സംബന്ധിച്ച് അസാദ്ധ്യമാക്കിത്തീർത്തേക്കാം. ഒരു വ്യക്തിപരമായ സംഗതിയാണെങ്കിലും ചില ഇണകൾ അങ്ങനെ ഗർഭനിരോധനം പ്രാവർത്തികമാക്കാനും തങ്ങൾക്ക് ഉചിതമായി പരിപാലിക്കാൻ കഴിയാത്തതിലധികം കുട്ടികൾ ഉണ്ടാകുന്നതൊഴിവാക്കാനും പഠിച്ചിരിക്കുന്നു.
മുലയൂട്ടൽ കുപ്പിപ്പാൽ കൊടുക്കുന്നതിനു വിരുദ്ധം
“മോശമായ ശിശുപോഷണത്താലുള്ളള വികലപോഷണരോഗങ്ങൾ യഥാർത്ഥ ക്ഷാമത്താലുള്ളതിനേക്കാൾ കൂടുതൽ ജീവഹാനി വരുത്തിക്കൂട്ടുന്നു”വെന്ന് ഗവേഷകനായ വില്യം ചാൻഡ്ലർ പറയുന്നു: “വികലപോഷണവും ഒപ്പം അതിസാരത്താലുള്ള ദ്രാവകനഷ്ടവുമാണ് ലോകത്തിലെ പ്രമുഖ കൊലയാളി.” മിക്കപ്പോഴും ‘മോശമായ പോഷിപ്പിക്കൽ നടപടികൾ’ ശൈശവത്തിൽത്തന്നെ തുടങ്ങുന്നു.
മുലപ്പാലിൽ ആവശ്യമുള്ള പോഷകങ്ങളെല്ലാം അടങ്ങിയിട്ടുള്ളതുകൊണ്ട് മുലപ്പാൽ മിക്ക ശിശുക്കൾക്കും പററിയ ആഹാരമാണ്. അത് അനായാസവും സത്വരവും ദഹിക്കുന്നു. അത് എപ്പോഴും പുത്തനും ശരിയായ ഊഷ്മാവുള്ളതുമാകുന്നു. അതിൽ ശിശുവിനെ സംരക്ഷിക്കുന്നതും അണുബാധക്കെതിരായ പ്രതിരോധത്തെ പുഷ്ടിപ്പെടുത്താൻ ശിശുവിനെ സഹായിക്കുന്നതുമായ പ്രതിവസ്തുക്കൾ അടങ്ങിയിരിക്കുന്നു. മുലയൂട്ടൽ ഒരു ശിശുവിന് വൈകാരികവളർച്ചക്ക് അത്യന്താപേക്ഷിതമായ സ്നേഹനിർഭരമായ ശ്രദ്ധയും പ്രദാനംചെയ്യുന്നു.
എന്നിരുന്നാലും, വനിതകൾ ലൗകികജോലികൾ ഏറെറടുക്കുമ്പോൾ പല വികസ്വരരാജ്യങ്ങളിലും മുലയൂട്ടൽ കുറയുന്നു. തൽഫലമായി, അനേകം ആഫ്രിക്കൻ ശിശുക്കൾക്ക് പാൽപ്പൊടിയുടെ ആസൂത്രിതകൂട്ടുകളാണ് കൊടുക്കുന്നത്. അങ്ങനെയുള്ള ഫോർമുലാകൾ ആരോഗ്യാവഹമായ അവസ്ഥകളിൽ ശരിയായി തയ്യാറാക്കുമ്പോൾ പോഷകഗുണമുള്ളവയാണ്. “എന്നിരുന്നാലും, ലോകത്തിലെ ദരിദ്ര പ്രദേശങ്ങളിൽ അത് ചിലപ്പോൾ അസാദ്ധ്യമാണ്” എന്ന് റൈറ മാസിക റിപ്പോർട്ടുചെയ്തു. “തള്ളമാർ അറിയാതെ മലിനജലത്തിൽ പൊടി കലക്കിയേക്കാം അല്ലെങ്കിൽ പണം ലാഭിക്കാൻ അത് വളരെയധികം നേർപ്പിച്ചേക്കാം.” ഫലം മാരകമായിരിക്കാൻ കഴിയും.
ആശുപത്രിയിലെ നേഴ്സുകൾ തുടക്കംമുതൽതന്നെ തന്റെ ശിശുക്കളെ കുപ്പിപ്പാൽ കുടിപ്പിച്ചുതുടങ്ങിയെന്ന് ഏഴു മക്കളുടെ മാതാവായ ക്വീൻ അനുസ്മരിക്കുന്നു. ക്വീൻ വീട്ടിലും ഈ നടപടി തുടർന്നു. എന്നിരുന്നാലും, അവളുടെ ആറു കുട്ടികളും ഗുരുതരമായും ആവർത്തിച്ചും അതിസാരത്താൽ വലഞ്ഞു—ഒരു കുട്ടി മരിക്കാറാകുകയും ചെയ്തു. അവരുടെ ഭർത്താവ് പറയുന്നു: “ഞങ്ങളുടെ ആറാമത്തെ കുട്ടിക്ക് കുപ്പിയിലൂടെയാണ് അണുബാധയുണ്ടായതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞങ്ങൾ അതിന്റെ ഉപയോഗം നിർത്തി, അവൾ രക്ഷപെട്ടു. ഇപ്പോൾ ക്വീൻ ഞങ്ങളുടെ ഏഴാമത്തെ കുട്ടിക്ക് ആദ്യത്തെ ഏതാനും മാസങ്ങളിൽ മുലപ്പാലാണ് കൊടുക്കുന്നത്.”
സന്ദേശമെന്താണ്? സാധ്യമാകുന്നിടത്തോളം പെട്ടെന്നുതന്നെ നിങ്ങളുടെ കുട്ടിയെ മുലയൂട്ടിത്തുടങ്ങുക! നിങ്ങൾക്ക് ആരോഗ്യാവഹമായ പാൽ ഉല്പാദിപ്പിക്കാൻ കഴിയത്തക്കവണ്ണം സമീകൃതാഹാരം ഭക്ഷിക്കുക. മുലയൂട്ടലിന്റെ ഒരു പാർശ്വപ്രയോജനം അത് ഒരു ശിശുവിന്റെ ജനനശേഷമുള്ള തള്ളയുടെ ആർത്തവ തുടക്കത്തെ താമസിപ്പിക്കാൻ പ്രവണതകാട്ടുന്നുവെന്നതാണ്. അങ്ങനെ അത് പ്രകൃതിയുടെ ഗർഭനിരോധനമാർഗ്ഗം എന്ന് വിളിക്കപ്പെടുന്നു.
അവരെ ശരിയായി പോഷിപ്പിക്കുക!
എന്നാൽ ചിലപ്പോൾ ആഫ്രിക്കയിലെ കുട്ടികൾ 18-മത്തെ മാസംവരെ മുലപ്പാലിനാൽ മാത്രം പോഷിപ്പിക്കപ്പെടുന്നുണ്ട്. “മുലകുടിമാറുമ്പോൾ പല കുട്ടികൾക്കും ചവക്കാനോ ദഹിപ്പിക്കാനോ കഴിയാത്തതോ പോഷകഗുണമില്ലാത്തതോ ആയ ഭക്ഷണം കൊടുക്കുന്നു”വെന്ന് വില്യം ചാൻഡ്ലർ പറയുന്നു.
കോട്ട്ഡിവൊയറിലെ യൂനിസെഫ് ഓഫീസ് “അഞ്ചുമാസം കഴിഞ്ഞാൽ മുലപ്പാൽ മാത്രം പോരാ” എന്ന് തള്ളമാരെ ഉപദേശിക്കുന്ന ഒരു പോസ്ററർ ഇറക്കി. മുലപ്പാലിനു പുറമേ പഴങ്ങളും ധാന്യങ്ങളും ഒരു ശിശുവിന് ചവക്കാനും വിഴുങ്ങാനും തക്കവണ്ണം മാർദ്ദവം വരുന്നതുവരെ വേവിച്ച സസ്യങ്ങളും കൊടുക്കേണ്ടതാണ്. ഇജിയോമാ എന്നു പേരുള്ള ഒരു ആഫ്രിക്കൻമാതാവ് തന്റെ നാലു കുട്ടികൾക്കും ആദ്യത്തെ നാലുമാസക്കാലത്ത് മുലകൊടുത്തു. അവൾ അല്പാല്പം പഴച്ചാറോ കുഴമ്പുരൂപത്തിലുള്ള ആഹാരമോ മററു ഭക്ഷ്യങ്ങളോ കൊടുത്തുകൊണ്ട് 12 മാസംവരെ മുലയൂട്ടുന്നതിൽ തുടർന്നു. ഭക്ഷണം പാചകംചെയ്യുമ്പോൾ അവൾ കർശനമായ ശുചിത്വം പാലിച്ചു. ഫലമെന്തായിരുന്നു? അവളുടെ കുട്ടികൾ ആരോഗ്യമുള്ളവരായി വളർന്നുവന്നു. അവർക്ക് രോഗബാധ വളരെ കുറവായിരുന്നു.
കുട്ടി വളരുമ്പോൾ ഒരു സമീകൃതാഹാരം ആരോഗ്യമുള്ളവനായിരിക്കാൻ അവനെ സഹായിക്കും. ചേനയോ കപ്പയോ കുത്തരിയോപോലെ ധാന്യകം മാത്രമടങ്ങിയ ഭക്ഷണം വേണ്ടത്ര പോഷകം പ്രദാനംചെയ്യുകയില്ല. അവന്റെ ശരീരത്തിന് പ്രോട്ടീനുകളും വൈററമിനുകളും ധാതുക്കളും ആവശ്യമാണ്. അവ മുട്ടയിലും മാംസത്തിലും പാലിലും ബീൻസിലും ചോളത്തിലും വിവിധയിനം സസ്യങ്ങളിലും പഴങ്ങളിലും കാണപ്പെടുന്നു.
ഭക്ഷണം കൈകാര്യംചെയ്യുകയും സംഭരിക്കുകയും ചെയ്യുന്ന വിധവും പ്രധാനമാണ്. ചുരുക്കം ചില ദിവസങ്ങളിൽ ഫ്രിഡ്ജിൽ വെക്കാതെ സൂക്ഷിക്കുന്ന കേടുബാധിക്കാവുന്ന ഭക്ഷണം ഉപയോഗിക്കാൻ പ്രലോഭനം തോന്നിയേക്കാം. എന്നാൽ അത് ഉപയോഗിക്കരുത്! മലിനമായ ആഹാരം പലപ്പോഴും ഹാനികരമാണ്, അവ കൂടെക്കൂടെ അതിസാരത്തിന്റെയും മററു സാംക്രമികരോഗങ്ങളുടെയും ആക്രമണത്തിനിടയാക്കിയേക്കാം. അതുകൊണ്ട്, (1) ആഹാരത്തെ തൊടുകയോ പാചകംചെയ്യുകയോ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈകൾ കഴുകുക. (2) ഭക്ഷണം പാചകംചെയ്താലുടനെ ഭക്ഷിക്കുക. മുറിയിലെ സാധാരണ ഊഷ്മാവിൽ അത് ദീർഘനേരം വെച്ചേക്കരുത്. (3) എല്ലാ സമയങ്ങളിലും നിങ്ങളുടെ അടുക്കളയും നിങ്ങളുടെ പാചകോപകരണങ്ങളും നിങ്ങളുടെ വസ്ത്രവും നിങ്ങളേത്തന്നെയും ശുചിയായും വൃത്തിയായും സൂക്ഷിക്കുക.—വൾഡ് ഹെൽത്ത് മാസിക.
മലിനജലത്തിൽ രോഗാണുക്കളും പരാദങ്ങളും പെരുകുന്നു. അതുകൊണ്ട് ഉപയോഗിക്കുന്നതിനുമുമ്പ് വെള്ളം അരിക്കുകയോ തിളപ്പിക്കുകയോ ചെയ്യുക. ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകുക. ഭക്ഷണം കൈകാര്യംചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈകൾ കഴുകുക.
തീർച്ചയായും, ഒരുപക്ഷേ ഏററവും ലളിതമായ ആരോഗ്യരക്ഷ ശുചിത്വത്തിന്റെ ഉയർന്ന നിലവാരം പുലർത്തുന്നതാണ്. എന്നിരുന്നാലും വികസ്വരരാജ്യങ്ങളിൽ ഇത് ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാൻ കഴിയും. (g88 9/22)
[അടിക്കുറിപ്പുകൾ]
a വികസ്വരരാജ്യങ്ങളിൽ നടത്തിയ ഒരു സർവ്വേ ലാററിൻ അമേരിക്കയിൽ തള്ളമാരിൽ ഭൂരിപക്ഷവും മേലാൽ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നു വെളിപ്പെടുത്തി. “ആഫ്രിക്കയിൽ മാത്രമേ സ്ത്രീകളിൽ ഒരു നിർണ്ണായകന്യൂനപക്ഷത്തിന് ഈ അഭിപ്രായമുണ്ടായിരുന്നുള്ളു.”—ലാകാവസ്ഥ 1985, വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ട്.
[5-ാം പേജിലെ ചതുരം]
വികലപോഷണരോഗത്തിന്റെ ചില ലക്ഷണങ്ങൾ
◼ ഊർജ്ജിതക്കുറവ്—കുട്ടി ഊർജ്ജ്വസ്വലമായ കളി ഒഴിവാക്കുന്നു
◼ വിശപ്പില്ലായ്മ—കുട്ടി ഭക്ഷണം നിരസിക്കുന്നു, അല്പംമാത്രം ഭക്ഷിക്കുന്നു
◼ സാവധാനത്തിലുള്ള വളർച്ച—കുട്ടിക്ക് പ്രായത്തിനുതക്ക വലിപ്പമില്ല
◼ പ്രതിരോധശക്തി കുറവ്—നിസ്സാരമായ അണുബാധയാൽ കൂടെക്കൂടെ രോഗം
വികലപോഷണത്തിന്റെ ചില കാരണങ്ങൾ
◼ ആഹാരക്കുറവ്
◼ ആഹാരം ധാരാളമുണ്ടെങ്കിലും മോശമായ തരം
◼ ഗുണംകുറഞ്ഞ കുപ്പിപ്പാൽ കൊടുക്കുന്നതോ ശുചിത്വമില്ലാത്ത കൈകാര്യമോ
◼ അണുബാധകൾ
◼ കുടലിലെ പരാദങ്ങൾ, അവ അതിസാരമോ ഛർദ്ദിയോ വരുത്തിക്കൂട്ടുന്നു
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ജീവരക്താകരമായ മററു നടപടികൾb
അഞ്ചാംപനി, പോളിയോ, വില്ലൻചുമ, ഡിഫ്ത്തീരിയാ, റെറററനസ്, ക്ഷയം, മുതലായ രോഗങ്ങളാൽ ഓരോ ദിവസവും 2,000ത്തിൽപരം കുട്ടികൾ മരിക്കുന്നു—ഇവയെല്ലാം പ്രതിരോധവൽക്കരണത്താൽ അനായാസം തടയാവുന്നതാണെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. അതുകൊണ്ട് അനേകം മാതാപിതാക്കൻമാർ ഈ രോഗങ്ങൾക്കെതിരെ തങ്ങളുടെ കുട്ടികൾക്ക് കുത്തിവെപ്പു നടത്താൻ വ്യക്തിപരമായ തീരുമാനം ചെയ്തിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നൈജീരിയായിൽ വികസിതപ്രതിരോധവൽക്കരണ പരിപാടിയുണ്ട്. ഒരുപക്ഷേ നിങ്ങളുടെ രാജ്യത്ത് സമാനമായ ഒരു പരിപാടി നിലവിലുണ്ടായിരിക്കാം.—1965 ഓഗസ്ററ് 22ലെ “എവേക്ക്!” വാക്സിനേഷൻസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാണുക.
എന്നിരുന്നാലും കുട്ടിക്ക് പൂർണ്ണസംരക്ഷണം ലഭിക്കണമെങ്കിൽ, ബൂസ്ററർ ഡോസുകൾക്കായി മടങ്ങിച്ചെല്ലേണ്ടതാവശ്യമായിരിക്കാം എന്ന് ഓർക്കുക. മിക്കപ്പോഴും കുട്ടിയുടെ ആദ്യത്തെ കുത്തിവെപ്പിനുശേഷമുണ്ടാകുന്ന പനികളിലും വേദനകളിലും അനേകം മാതാപിതാക്കൾ ഉൽക്കണ്ഠപ്പെടുന്നു. ഏതായാലും അങ്ങനെയുള്ള ചെറിയ അസുഖം മരണകരമായ രോഗത്തിൽനിന്നുള്ള കുട്ടിയുടെ സംരക്ഷണത്തിന് കൊടുക്കേണ്ട ഒരു ചെറിയ വിലയാണെന്ന് അനേകം മാതാപിതാക്കൾ ന്യായവാദംചെയ്യുന്നു.
കൂടാതെ ഓആർടിയും പരിചിതമാക്കുക (ശരീരത്തിലെ ദ്രാവകം വർദ്ധിപ്പിക്കാനുള്ള പാനീയം).c അടുത്ത കാലത്ത് പത്തു വർഷത്തിനകം ഏതാണ്ടു 3 കോടി കുട്ടികൾ അതിസാരം മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടും വികലപോഷണത്താലും മരണമടഞ്ഞു. എന്നിരുന്നാലും അതിസാരം പിടിപെടുന്നുവെങ്കിൽ ഗ്ലൂക്കോസും ഉപ്പും വെള്ളവും ചേർത്തുണ്ടാക്കുന്ന ഒരു ലായനിക്ക് നിങ്ങളുടെ കുട്ടിയുടെ ജീവനെ രക്ഷിക്കാൻ കഴിയും. ഒരു പാനീയമായി കൊടുക്കുമ്പോൾ അതിസാരത്താലും ഛർദ്ദിയാലും നഷ്ടപ്പെടുന്ന ദ്രാവകത്തിന്റെ സ്ഥാനത്ത് അത് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ പ്രാപ്തി വർദ്ധിക്കുന്നു. നിങ്ങൾക്ക് പാക്ക്ചെയ്ത ഉപ്പുകൾ കിട്ടാൻ സാധിക്കുന്നില്ലെങ്കിൽ ഈ ലളിതമായ നിർദ്ദേശം അനുസരിക്കുക: ഒരു ടീസ്പൂൺ വടിച്ച് കറിയുപ്പും എട്ട് ടീസ്പൂൺ വടിച്ച് പഞ്ചസാരയും കാൽ ഗ്യാലൻ വെള്ളവും യോജിപ്പിക്കുക. ഓആർടി അതിസാരംമൂലം ജലാംശം നഷ്ടപ്പെടുന്ന 90 ശതമാനം കേസുകളിലും മരണത്തെ ഒഴിവാക്കുന്നു.”
എല്ലാ മുൻകരുതലുകളും സ്വീകരിച്ചാലും, കുട്ടികളെ പിന്നെയും രോഗാണുസംക്രമണവും കുടലിലെ പരാദങ്ങളും ബാധിച്ചേക്കാം. അങ്ങനെയുള്ള അപകടാവസ്ഥ സംബന്ധിച്ച് ഒരുവന് എങ്ങനെ ജാഗരൂകനാകാൻ കഴിയും? മിക്കരാജ്യങ്ങളിലും അനായാസം ലഭ്യമായ ഒരു തൂക്ക-പുരോഗതിചാർട്ട് സഹായകമായിരിക്കും. കേവലം ഓരോ മാസവും നിങ്ങളുടെ കുട്ടിയുടെ തൂക്കം നോക്കുകയും സാധാരണ വളർച്ചാനിരക്കു കാണിക്കുന്ന ഒരു ചാർട്ടിൽ തൂക്കം രേഖപ്പെടുത്തുകയും ചെയ്യുക. രണ്ടു തൂക്കങ്ങളുടെ താരതമ്യപഠനം കുട്ടിയുടെ വളർച്ചയിലെ ഏതു തകരാറും സൂചിപ്പിക്കും.
[ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
തൂക്കപുരോഗതിചാർട്ട്
ശരാശരി ആരോഗ്യമുള്ള കുട്ടി
മോശമായ ഭക്ഷണക്രമത്തെ സൂചിപ്പിച്ചേക്കാം(ഡോക്ടറെയോ ക്ലിനിക്കിലോ സന്ദർശിക്കുക)
1 കിലോ=2.2 റാത്തൽ
20
18
16
14
12
10
8
6
4
2
കി 0
1-ാം വർഷം, 2-ാം വർഷം, 3-ാം വർഷം, 4-ാം വർഷം, 5-ാം വർഷം
[അടിക്കുറിപ്പുകൾ]
b ഇത് വിവരത്തിനുവേണ്ടിമാത്രം നൽകുകയാണ്. ഉണരുക! ഏതെങ്കിലും ചികിൽസയെ അപേക്ഷിച്ച് മറെറാന്നിനെ ശുപാർശചെയ്യുന്നില്ല.
c ജൂലൈ 8, 1986ലെ ഉണരുക!യിൽ “ജീവൻ രക്ഷിക്കുന്ന ഒരു ലവണപാനീയം!” എന്ന ലേഖനം കാണുക.