കുട്ടികൾ മരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ ഈ വാക്യം വായിക്കാൻ എടുക്കുന്ന സമയംകൊണ്ട് മൂന്ന് കുട്ടികൾ ആവശ്യമില്ലാതെ മരിക്കും.
ഓരോ രണ്ടു സെക്കണ്ടിലും ഒന്ന് എന്ന അതിശയിപ്പിക്കുന്ന നിരക്കിൽ കുട്ടികളെ ഞെക്കിക്കൊല്ലുന്നത് പ്രളയമോ ക്ഷാമമോ വരൾചയോ അല്ല. ലോകാവസ്ഥ 1986 എന്ന വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ട് റിപ്പോർട്ടിൽ വില്യം യൂ. ചാൻഡ്ലർ ഇങ്ങനെ എഴുതുന്നു: “ക്ഷാമംകൊണ്ടു മരിക്കുന്നതിനെക്കാൾ, അനുചിതമായി കുട്ടികളുടെ മുലകുടിമാററുന്നതുകൊണ്ട് കൂടുതൽ കുട്ടികൾ മരിക്കുന്നു. പകർച്ചവ്യാധികൊണ്ടു മരിക്കുന്നതിനെക്കാൾ അതിസാരത്തെ എങ്ങനെ കൈകാര്യംചെയ്യാമെന്ന് മാതാപിതാക്കൾക്ക് അറിയാൻപാടില്ലാത്തതുകൊണ്ട് കൂടുതൽ കുട്ടികൾ മരിക്കുന്നു. . . . വികലപോഷണത്താലും അതിസാരത്താലും മലമ്പനിയാലും ന്യുമോണിയായാലും അഞ്ചാം പനിയാലും വില്ലൻചുമയാലും റെറററനസിനാലും ഓരോ വർഷവും മൊത്തം 1 കോടി 70 ലക്ഷത്തോടടുത്തു കുട്ടികൾ മരിക്കുന്നുണ്ടെന്നുള്ളതിനോട് അപഗ്രഥനവിദഗ്ദ്ധർ പൊതുവേ യോജിക്കുന്നു. യഥാർത്ഥത്തിൽ ഈ മരണങ്ങളെല്ലാം സംഭവിക്കുന്നത് മൂന്നാം ലോകത്തിലാണ്.”
ഒരു ഭയങ്കര വിരോധാഭാസത്താൽ അങ്ങനെയുള്ള നഷ്ടദുരന്തം തീവ്രമാകുകയാണ്. ചാൻഡ്ലർ ഇങ്ങനെ തുടരുന്നു: “താരതമ്യേന ലളിതമായ നടപടികളാൽ [ഈ മരണങ്ങളുടെ] പകുതി മുതൽ മുക്കാൽ വരെ തടയാൻ കഴിയും. (ഇററാലിക്സ് ഞങ്ങളുടേത്) അതെ, വികസ്വരരാജ്യങ്ങളിലെ മാതാപിതാക്കൾ ഗംഭീര ഗവൺമെൻറ് പദ്ധതികൾക്കോ വൻതോതിലുള്ള ആരോഗ്യപദ്ധതികൾക്കോ വേണ്ടി കാത്തിരിക്കേണ്ടതില്ല. അവരുടെ കുട്ടികളുടെ ജീവനെ രക്ഷിക്കാൻ അവരെ സഹായിക്കാനുള്ള അറിവ് ഇപ്പോൾത്തന്നെയുണ്ട്! ആവശ്യമായിരിക്കുന്നത് താരതമ്യേന ലളിതവും ചെലവുകുറഞ്ഞതുമായ ചില നടപടികൾ പഠിച്ചു നടപ്പിലാക്കാൻ അവരുടെ ഭാഗത്തെ മനസ്സൊരുക്കം മാത്രമാണ്. അതുകൊണ്ട് രണ്ട് ആഫ്രിക്കൻരാജ്യങ്ങളിലെ ഉണരുക! ലേഖകൻമാരുടെ റിപ്പോർട്ടുകൾ വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ഈ ലേഖനങ്ങൾ വിജ്ഞാനപരം മാത്രമല്ല ജീവരക്താകരവുംകൂടെയായിരിക്കുമെന്ന് ആശിക്കുകയാണ്. (g88 9/22)