പേജ് രണ്ട്
“നിശബ്ദമായ അടിയന്തിരാവസ്ഥകൾ”
യുനിസെഫിന്റെ (ഐക്യരാഷ്ട്രങ്ങളുടെ കുട്ടികൾക്കായുള്ള സാർവദേശീയ അടിയന്തിരഫണ്ട്) എക്സെക്കറ്റീവ് ഡയറക്ടറായ ജയിംസ് പി. ഗ്രാൻറ് മൂന്നാം ലോകത്തിലെ ദശലക്ഷക്കണക്കിന് കുട്ടികളുടെ വിളംബരം ചെയ്യപ്പെടാത്ത മരണത്തെക്കുറിച്ച് വർണ്ണിച്ചതിങ്ങനെയാണ്. എന്നാൽ അദ്ദേഹം പരാമർശിച്ചത് അത്യധികം പ്രസിദ്ധം ചെയ്യപ്പെട്ട ആഫ്രിക്കൻ ക്ഷാമം മൂലമുള്ള മരണങ്ങളെയല്ലായിരുന്നു. പിന്നെയോ നിശബ്ദ വിപത്തുകളുടെ ഇരകളെയായിരുന്നു. പട്ടിണിയാലല്ല വികലപോഷണത്താലുള്ള മരണങ്ങളെ; ദാഹത്താലല്ല, നിർജ്ജലീകരണത്താലുള്ള മരണങ്ങളെത്തന്നെ.
അത്തരം ദുരന്തങ്ങൾ തുടരുന്നതെന്തുകൊണ്ട്? തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ മതാപപതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? ഉണരുക! ഇപ്പോൾ ഈ ചോദ്യങ്ങളിൻമേൽ വെളിച്ചം പകരുന്നതും ഒരുപക്ഷേ അസഹ്യപ്പെടുത്തുന്നതുമായ ഒരു വീക്ഷണം നടത്തുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WFP/FAO photo by B. Imevbore