“ഞങ്ങളുടെ സകല പ്രശ്നങ്ങൾക്കും പരിഹാരം”
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തിൽ ഇതാണ് കാണപ്പെടുന്നതെന്ന് പ്യൂർട്ടോറിക്കോയിൽ നിന്നുള്ള ഒരു യുവാവു പറയുന്നു. അയാൾ എഴുതുന്നു:
“കുറച്ചുനാൾ മുമ്പ്, എനിക്കുണ്ടായിരുന്ന ഒരു പ്രശ്നത്തെക്കുറിച്ച്, സ്വയംഭോഗത്തെക്കുറിച്ച്, ഞാൻ നിങ്ങൾക്ക് എഴുതുകയും നിങ്ങളുടെ മാസികയിൽ കുറെ വിവരങ്ങൾ അവതരിപ്പിക്കുന്നതു വഴി കുറേ ബുദ്ധിയുപദേശം എനിക്കു നൽകാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. കൊള്ളാം, യഹോവയുടെ സാക്ഷികളിലൊരാളായ എന്റെ ഒരു സ്നേഹിതൻ നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം എനിക്കു വായിക്കാൻ തന്നു. ഏകദേശം ഒരു മാസം മുമ്പാണ് ഇതു സംഭവിച്ചത്. ഈ പുസ്തകത്തിന്റെ 5-ാം അദ്ധ്യായം വായിച്ചശേഷം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംഭോഗം യഥാർത്ഥത്തിൽ ഒരുവന് ആവശ്യമുള്ള ഒന്നല്ലെന്ന് . . . ഞാൻ തിരിച്ചറിയാനിടയായിരിക്കുന്നു.
“ഓരോ യുവാവും, തന്റെ മതബന്ധം എന്തായിരുന്നാലും, ഈ പുസ്തകം വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ യുവജനങ്ങൾക്കും ഒരേ പ്രശ്നങ്ങളാണുള്ളത്. ഈ പുസ്തകം ഒരു നിക്ഷേപം പോലെയാണ്, എന്തെന്നാൽ ഇതിൽ ഞങ്ങളുടെ സകല പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. . . . മയക്കുമരുന്നുകളും ദുർമ്മാർഗ്ഗവും നിറഞ്ഞിരിക്കുന്ന ഒരു ലോകത്തിൽ ഈ പുസ്തകം നവോൻമേഷദായകമായ ഒരു ഗ്ലാസ് നല്ല തണുത്ത വെള്ളംപോലെയായതുകൊണ്ട് നിങ്ങൾ യുവാക്കൾക്കുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തുടരണം.”
ഈ പുസ്തകം സ്വയംഭോഗവും സ്വവർഗ്ഗസംഭോഗവും ചർച്ച ചെയ്യുന്നതിനു പുറമേ, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം, സ്പോർട്ട്സ്, സംഗീതം, നൃത്തം, ഡെയിററിംഗ്, കോർട്ടിംഗ് എന്നിവയും യുവാക്കളെ ബാധിക്കുന്ന മററനേകം കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. 10 രൂപാ സംഭാവന സഹിതം താഴെ കൊടുത്തിരിക്കുന്ന കൂപ്പൻ പൂരിപ്പിച്ചയക്കുന്നതിനാൽ ഒരു പ്രതി സമ്പാദിക്കുക.
ദയവായി, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10ക. അയയ്ക്കുന്നു.