മലിനീകരണത്തിന്റെ മാരകമായ വിള
സംഗീത ഫലിത വിദഗ്ദ്ധനായ റേറാം ലേറർ 1960-കളിൽ മലിനീകരണത്തെക്കുറിച്ചു പാടുകയും, വെള്ളം കുടിക്കരുതെന്നും വായു ശ്വസിക്കരുതെന്നും ഐക്യനാടുകളിലെ സന്ദർശകരെ ബുദ്ധിയുപദേശിക്കുകയും ചെയ്തപ്പോൾ അത് തമാശയായിരുന്നു.
ഈയിടെ ആരും ചിരിക്കുന്നില്ല. ഏതായാലും, മലിനീകരണം യഥാർത്ഥത്തിൽ ചിരിക്കാനുള്ള കാര്യമല്ല. താപന, വ്യാവസായിക ഉൽസർജ്ജനങ്ങളാലും, എൻജിൻ നിഷ്ക്കാസനത്താലും, റേഡിയോ ആക്ടീവ് ധൂളിപതനത്താലും നമ്മുടെ വായു മലിനീകരിക്കപ്പെടുകയാണ്. നമ്മുടെ വെള്ളം രാസവസ്തുക്കളുടെയും എണ്ണയുടെയും തൂകലിനാലും, നമ്മുടെ മണ്ണ് അമ്ലമഴയാലും വിഷമയമായ പാഴ്വസ്തുക്കളാലും മലിനീകരിക്കപ്പെടുന്നു. ചെർനോബിൽ, ലൗ കനാൽ, അമോക്കോ കാഡിസ്, ഭോപ്പാൽ എന്നിങ്ങനെയുള്ള പേരുകളെ അമ്പരപ്പോടെ മാത്രം നേരിടുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോൾ അവ മനോവ്യഥ ഉളവാക്കുന്നു. നാഗരികത്വം വഴിതെററിപ്പോയിരിക്കുന്നു. അത് ഒന്നുകിൽ ആശങ്കാജനകമായ തീരാവ്യാധിയാൽ അല്ലെങ്കിൽ പെട്ടെന്നുള്ള മരണത്താൽ ദശലക്ഷക്കണക്കിനാളുകളെ ഭീഷണിപ്പെടുത്തുകയാണ്.
ഒട്ടുമിക്കപ്പോഴും മലിനീകരണം കാണപ്പെടുന്നില്ലാത്തതിനാൽ അതു വിശേഷാൽ ഭയജനകമാണ്. വായു സുഖദായകവും ശുദ്ധവുമാണെന്നു തോന്നിയേക്കാം, എന്നാൽ അത് റേഡിയോ ആക്ററിവത ഉള്ളതായിരിക്കാം. ആഹാരവും വെള്ളവും ആരോഗ്യപ്രദമെന്നു തോന്നിയേക്കാം, എന്നാൽ അവ രാസവിഷം നിറഞ്ഞതായിരിക്കാം. മലിനീകരണം ഒരു അദൃശ്യകൊലയാളിയാണെന്നുള്ളതാണു സത്യം.
മലിനീകരണത്തിന്റെ ദൃശ്യവിള
മലിനീകരണം അദൃശ്യമായിരിക്കാമെങ്കിലും, അതിന്റെ മാരകമായ വിള അദൃശ്യമല്ല. നോക്കുന്നടത്തെല്ലാം നിങ്ങൾക്ക് അതു കാണാൻ കഴിയും: കാൻസറും ശ്വസനതകരാറും ബാധിച്ച് മരിക്കുന്ന ആളുകൾ; വികൃതമായ കെട്ടിടങ്ങളും സ്മാരക സ്ഥാപനങ്ങളും; വമ്പിച്ചതോതിൽ സംഹരിക്കപ്പെടുന്ന മൃഗജാലങ്ങളും സസ്യജാലങ്ങളും; മൽസ്യം ചത്തൊടുങ്ങുന്ന നദികൾ; മരിച്ചതും മരിച്ചുകൊണ്ടിരിക്കുന്നതുമായ വനങ്ങൾ.
ഇപ്പോൾ മറെറാരു പ്രതിഭാസം പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനും മലിനീകരണത്തിന്റെ ട്രേഡ്മാർക്കുണ്ട്. ശാസ്ത്രജ്ഞൻമാർ ഭൂമിയെ ആവരണം ചെയ്യുന്ന ഓസോൺ പാളിയിൽ ഒരു ദ്വാരം കണ്ടുപിടിച്ചിരിക്കുന്നു. അതു വലുതായിക്കൊണ്ടിരിക്കുകയാണ്. ഏറോസോൾ സ്പ്രേകളുടെ വിപുലമായ ഉപയോഗത്തിൽനിന്ന് സംജാതമാകുന്ന ക്ലോറോഫ്ളൂറോകാർബൺ മലിനീകരണം ഒരു ഘടകമായിരിക്കാമെന്ന് ചിലർ വിചാരിക്കുന്നു. ഹാനികരമായ സൗരവികിരണത്തെ അരിച്ചു മാററുന്ന ഓസോൺ പാളിയുടെ ഈ നശീകരണം സ്കിൻകാൻസറിൽ ഒരു വർദ്ധനവുണ്ടാക്കുമോ? അല്ലെങ്കിൽ അതിലും ഗുരുതരമായ എന്തെങ്കിലും വരുത്തിക്കൂട്ടുമോ?
മലിനീകരണം വളരെ വിപൽക്കരമായ പരിമാണത്തിലെത്തിയിരിക്കുന്നതിനാൽ ആഗോള ദുരന്തം ഒഴിവാക്കുന്നതിന് എന്തെങ്കിലും ചെയ്തേ തീരൂ—പെട്ടെന്നുതന്നെ. ഈ പ്രശ്നത്തിന്റെ ഗൗരവം സംബന്ധിച്ച ഏറിയ അവബോധം പരിസ്ഥിതി സമൂഹങ്ങളുടെ രൂപവർക്കരണത്തിലേക്കു നയിച്ചിരിക്കുന്നു. പുതിയ രാഷ്ട്രീയ കക്ഷികളെ അധികാരസ്ഥാനങ്ങളിലേക്കുയർത്താൻപോലും അതു സഹായിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിൽ, 1987 ജനുവരിയിലെ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ, പരിസ്ഥിതിയുൻമുഖരും ഉചിതമായ ഗ്രീൻസ് എന്നു വിളിക്കപ്പെട്ടവരുമായ കക്ഷി, ജനകീയ വോട്ടിന്റെ 8.3 ശതമാനം നേടി.
മാനുഷ താൽപ്പര്യത്തെ, അദൃശ്യ കൊലയാളിയായ മലിനീകരണത്തിൽനിന്ന് നമ്മുടെ ഭൂഗ്രഹത്തെ വിമുക്തമാക്കാൻ പോന്ന ക്രിയാത്മകനടപടിയിലേക്ക് മാററാൻ കഴിയുമെന്ന് നമുക്ക് എന്നെങ്കിലും ആശിക്കാമോ? നമുക്ക് അതിന്റെ മാരകമായ ലക്ഷ്യങ്ങളിൽനിന്ന് നമ്മേത്തന്നെ വ്യക്തിപരമായി സംരക്ഷിക്കാൻ കഴിയുമോ? (g88 5/8)
[4-ാം പേജിലെ ചതുരം]
നമ്മുടെ മലിനീകൃത ഗ്രഹം
ബ്രസീൽ: “[കുബാട്ടോയിൽ] ജീവിക്കുന്ന ആളുകൾ അതിനെ ‘മരണത്തിന്റെ താഴ്വര’ എന്നു വിളിക്കുന്നു. . . . വൃക്ഷങ്ങളും മണ്ണും നിർജ്ജീവമാണ്. കുട്ടികളുടെ വർദ്ധിച്ച സംഖ്യ മരിച്ചോ മരിച്ചുകൊണ്ടോ ജനിക്കുന്നു. ജീവനുള്ളത് മലിനീകരണത്തിനാണ്.”—ലാററൻ അമേരിക്കാ ഡയിലി പോസ്ററ.
ചൈന: “മിക്ക വടക്കുകിഴക്കൻ ചൈനീസ് നഗരങ്ങളിലും വായൂമലിനീകരണം [അനുഭവപ്പെടുന്നു], അതു വളരെ വ്യാപകമായതിനാൽ, സായാഹ്നം കഴിഞ്ഞാൽ തഴമ്പിച്ച സ്ഥലവാസികൾക്കു മാത്രമേ ശ്വാസകോശങ്ങളിൽ എരിച്ചിൽ കൂടാതെയും കണ്ണുകളിൽ വെള്ളം നിറയാതെയും തെരുവുകളിലൂടെ നടക്കാൻ കഴിയൂ.”—റൈറ.
ഡൻമാർക്ക്: “കൂടെക്കൂടെയുള്ള വടക്കുപടിഞ്ഞാറൻ കൊടുങ്കാററു സഹിതം, തണുത്ത, കാററുള്ള വേനലുകളുടെ ഒരു പരമ്പരക്കുമാത്രമേ ഡൻമാർക്കിലെ തീരപ്രദേശത്തെ ഒരു പരിസ്ഥിതീയ വിപത്തിൽനിന്നും രക്ഷിക്കാൻ കഴിയൂ. . . . [ഒരു പ്രദേശത്ത്] ഓക്സിജന്റെ കുറവുനിമിത്തം, മൽസ്യത്തിനും കടൽജീവികൾക്കും അതിജീവിക്കാൻ സാദ്ധ്യമല്ലായിരിക്കും.”—ബാസ്ലർ സീററഗ്.
ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി: “[സ്വിററ്സർലണ്ടിലെ ബാസലിനടുത്തുള ഒരു രാസവസ്തുവെയർ ഹൗസിലുണ്ടായ തീപിടുത്തം നിമിത്തം] ഒരു വിഷമിശ്രിതം റൈൻ നദിയിലേക്കു തൂവി 15 വർഷത്തെ റൈൻ പുനരധിവാസത്തെയും [ടൺ കണക്കിനു മൽസ്യത്തെയും] നശിപ്പിച്ചു. . . . സാൻഡോസ് അപകടം റൈനിലെ 280 കിലോമീറററിൽ ഗുരുതരമായ പരിസ്ഥിതീയ നാശം വരുത്തിക്കൂട്ടിയിരിക്കുന്നു.”—ഡർ സ്പീജൽ.
സോവ്യറ്റ് യൂണിയൻ: “ചെർനോബിലിലെ റീയാക്ടർ ദുരന്തം ആധുനിക നാഗരികതയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. അതു നമ്മെ നൂററാണ്ടുകളിൽ കാര്യമായി ബാധിക്കുന്ന ഒരു അനർത്ഥമായിരുന്നു. . . . 57കോടി യൂറോപ്യൻമാർ, വ്യത്യസ്ത അളവുകളിൽ, 300 വർഷം കൂടുതലായ റേഡിയോ ആക്ററിവിററിക്ക്, വിധേയരായിരുന്നുവെന്നും വിധേയരാണെന്നും വിധേയരായിരിക്കുമെന്നുമുള്ളതിന് മുൻകൂട്ടിക്കാണാൻ കഴിയാത്ത പരിണതഫലങ്ങൾ ഉണ്ടായിരിക്കും.”—സൈക്കോളജി ഹ്യൂറേറ.
ഐക്യനാടുകൾ: “അമ്ലമഴ, തടാകങ്ങളെ നിർജ്ജീവമാക്കുന്നതിനു പുറമേ, വനങ്ങളുടെ വളർച്ചയെ മുരടിപ്പിച്ചിരിക്കുന്നുവെന്നും, കുടിവെള്ളത്തെ മലിനീകരിച്ചുകൊണ്ട് മനുഷ്യർക്ക് ആരോഗ്യാപകടം വരുത്തിയെന്നും . . . ശാസ്ത്രജ്ഞൻമാർ പുതിയ ആശങ്കകൾ പുറപ്പെടു[വിച്ചിരിക്കുന്നു].”—മക്ലീൻസ്.