പേജ് രണ്ട്
ഇടതുവശത്തു കാണുന്ന, ജർമ്മനിയിലെ റൈൻനദി ഇപ്പോഴും വിനോദസഞ്ചാരികളുടെ പ്രമോദമാണ്, എന്നാൽ അതിന്റെ ഭംഗി വഞ്ചനാത്മകമാണ്. ലോകത്തിലെ മററ് ഏതൊരു നദിയെക്കാളുമധികമായി തീരങ്ങളിൽ സ്ഥിതിചെയ്യുന്ന വ്യാവസായിക, രാസ, ശാലകളാൽ മലിനീകരിക്കപ്പെടുന്നതിനാൽ അത് യൂറോപ്പിലെ ഗംഭീര മലവാഹിയെന്ന് വിളിക്കപ്പെടുന്നു. അത് അദൃശ്യകൊലയാളിയായ മലിനീകരണത്തിന്റെ മാരകമായ പാതകളെ ശരിക്കും പ്രതീകപ്പെടുത്തുന്നു. അത് കവിയായ സാമുവെൽ റെറയ്ലർ കോൾറിഡ്ജിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നു:
“റൈൻ നദി സുപ്രസിദ്ധം; കൊളോൺ നഗരത്തെ അതു കഴുകുന്നു; എന്നാൽ ജലദേവതകളേ പറയൂ, ഇനി റൈൻനദിയെ ഏതു ദിവ്യശക്തി കഴുകും?”
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ഉണരുക! ലേഖകൻ മലിനീകരണത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കുകയും പ്രശ്നപരിഹാരത്തിൽ എന്തുൾപ്പെട്ടിരിക്കാമെന്നുള്ള ഉൾക്കാഴ്ച പ്രദാനംചെയ്യുകയും ചെയ്യുന്നു.