‘എനിക്കത് താഴെ വെയ്ക്കാൻ കഴിഞ്ഞില്ല’
കരീബിയൻ ദ്വീപായ സെൻറ് ലൂസിയായുടെ തലസ്ഥാന നഗരിയിലെ ഒരു കച്ചവടക്കാരി നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു പ്രതി വാങ്ങി. പുസ്തകം നൽകിയ ആൾ ഇപ്രകാരം എഴുതുന്നു:
“ആ വാരത്തിൽ തന്നെ, ഞാൻ കടയുടെ മുമ്പിലൂടെ കടന്നുപോകുമളവിൽ അവൾ മൂന്നു പ്രാവശ്യം എന്നെ കടയിലേക്ക് വിളിച്ചു. അവൾ പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ചു. ഇപ്പോൾ അവൾ നരകത്തെക്കുറിച്ചും ദേഹിയെക്കുറിച്ചും മറിയ ദൈവമാതാവല്ലാത്തതിനെക്കുറിച്ചും മറ്റും കൂടുതൽ വിശദീകരണങ്ങൾ ആഗ്രഹിക്കുന്നു. അവൾ വളരെ തിരക്കുള്ള ഒരു കച്ചവടക്കാരിയും വായനാശീലമില്ലാത്തവളുമാണ്. എങ്കിൽതന്നെയും അവൾ രണ്ടാഴ്ചക്കുള്ളിൽ ആ പുസ്തകം വായിച്ചു തീർത്തു. അതിനു ശേഷം അവൾ ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും വായിച്ചിട്ടില്ല. തലക്കുഭാരം തോന്നിയിട്ടു പോലും എനിക്കത് താഴെ വെക്കാൻ കഴിഞ്ഞില്ല.”
ഈ പ്രസിദ്ധീകരണം ഏതാണ്ട് എല്ലാ വിവാദാത്മക ബൈബിളുപദേശങ്ങളും ചർച്ച ചെയ്യുന്നുണ്ട്. വായനക്കാരൻ ഉത്തരങ്ങൾ ഗ്രഹിക്കുന്നതിനുവേണ്ടി ഇത് സംക്ഷിപ്തവും വ്യക്തവുമായ ഒരു വിധത്തിൽ തെളിവുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. നിങ്ങളുടെ പ്രതി സമ്പാദിക്കുക. ഇത് ഇത്രകണ്ട് മതിക്കപ്പെടുന്നതെന്തുകൊണ്ടെന്ന് നിങ്ങൾ അപ്പോൾ മനസ്സിലാക്കും.
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള കട്ടിബയൻറിട്ട സചിത്ര പുസ്തകം തപാൽ ചെലവടച്ച് ദയവായി അയച്ചുതരിക. ഞാൻ 25ക. ഇതോടൊപ്പം അയക്കുന്നു.