ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വെറും ഒരു അഭിനിവേശമോ?
“അത് വെറും ഒരു അഭിനിവേശമാണ് എന്നാരു പറയുന്നു?” എന്ന നിങ്ങളുടെ ലേഖനം വളരെ സഹായകമായിരുന്നു. (g87 1/8; ഉണരുക! ജനുവരി 8, 1988) ഞാൻ സ്കൂളിലായിരുന്നപ്പോൾ എന്റെ അദ്ധ്യാപകൻമാരിൽ ഒരാളെ ഞാൻ സ്നേഹിച്ചിരുന്നു എന്ന് ഞാൻ വിചാരിച്ചു. ഞാൻ അദ്ദേഹത്തിന്റെ മികച്ച വിദ്യാർത്ഥിനികളിൽ ഒരാളും വിശേഷിച്ച് ഒരു ലജ്ജാലുവും ആയിരുന്നതുകൊണ്ട് അദ്ദേഹം എനിക്ക് കൂടുതലായ ശ്രദ്ധ നൽകി. അദ്ദേഹം ഒരു പ്രത്യേക മനുഷ്യനായിരുന്നു. ഇന്നും ഒരു വ്യക്തിയെന്നനിലയിൽ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്ന് കരുതിക്കൊണ്ടിരിക്കുന്നത് എത്ര തെറ്റാണെന്ന് ഞാൻ ഇന്നുവരെ അറിഞ്ഞിരുന്നില്ല. അദ്ദേഹം വിവാഹിതനാണ്, പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചാൽ എന്തുസംഭവിച്ചേക്കാമെന്ന് ഭാവന ചെയ്യാൻ തുടങ്ങുക എളുപ്പമായിരുന്നു. ഞാൻ വാസ്തവത്തിൽ, ആ ലേഖനവും “എനിക്ക് അഭിനിവേശത്തെ എങ്ങനെ ജയിക്കാൻ കഴിയും?” എന്ന തുടർന്നുള്ള ലേഖനവും (g87 1/22; ഉണരുക! ഫെബ്രുവരി 8, 1988) വിലമതിച്ചു. അദ്ദേഹത്തെ കാണാൻ കഴിയാത്തതുകൊണ്ട് ഞാൻ കരയുമായിരുന്നു, ഞാൻ അദ്ദേഹത്തെക്കുറിച്ച് കവിതയെഴുതുകവരെ ചെയ്തിരുന്നു, അതെല്ലാം ഞാൻ നശിപ്പിച്ചുകളഞ്ഞു.
ഐ. എൽ. ഐക്യനാടുകൾ
ജീവനെ രക്ഷിക്കുന്ന ലവണപാനീയം
അനുദിന ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു നിങ്ങൾ പ്രസിദ്ധീകരിക്കുന്ന അത്ഭുതാവഹങ്ങളായ എല്ലാ ലേഖനങ്ങൾക്കും നന്ദി. അടുത്ത കാലത്ത്, ശസ്ത്രക്രിയ കഴിഞ്ഞ് ഏറെതാമസിയാതെ എനിക്ക് മൂത്രാശയ അണുസംക്രമണമാണെന്ന് വിചാരിച്ച് ധാരാളം വെള്ളം കുടിക്കയും അത് എന്റെ ശരീരത്തിലെ ഉപ്പിന്റെ അളവു വളരെ കുറയുന്നതിന് കാരണമായിത്തീരുകയും ചെയ്തു. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നുപോലുമില്ല. എനിക്ക് രോഗം വളരെ മൂർച്ഛിച്ച അവസ്ഥയിലായി. ഏതാണ്ട് അതേസമയം ഒരു നിയമാനുസൃത നേഴ്സായ തന്റെ സുഹൃത്ത് എന്നെ വിളിച്ച് “ജീവനെ രക്ഷിക്കുന്ന ലവണ പാനീയം.” (g85 9/22; ഉണരുക! ജൂലൈ 8, 1986) കുടിക്കുന്നതിന് പറഞ്ഞു. എനിക്ക് വളരെ പെട്ടെന്നുതന്നെ ആശ്വാസം ലഭിച്ചുതുടങ്ങി. അത് വീണ്ടും ആശുപത്രിയിലാക്കപ്പെടുന്നതിൽനിന്ന് എന്നെ രക്ഷിച്ചു. ഞാൻ ആ ലേഖനം ഓർമ്മിച്ചു. എന്റെ പേരക്കിടാങ്ങൾക്കു വേണ്ടി, എനിക്കല്ല, ഇത് ഉപയോഗിക്കുമെന്ന് ഞാൻ ചിന്തിച്ചു.
ജി. എസ്. ഐക്യനാടുകൾ
(g87 7/87)