നിങ്ങളുടെ ചിത്രീകരണ പാത്രത്തിൻമേൽ അൽപ്പം വെളിച്ചം
നിങ്ങളെടുക്കുന്ന ഫോട്ടോകളിൽ ചിലത് നിങ്ങളുടെ സ്നേഹിതർക്ക് മിന്നുന്ന ചെങ്കണ്ണുകളുള്ളതുപോലെയും അവർക്ക് മുടിയില്ലാതിരിക്കെ നീണ്ട മുടിയുള്ളതുപോലെയും തോന്നിപ്പിക്കാറുണ്ടോ? വാതിൽപ്പുറങ്ങളിൽ വച്ച് എടുത്തിട്ടുള്ള ഫോട്ടോകൾ നിരാശ ജനിപ്പിക്കുന്ന വിധത്തിൽ ഇരുണ്ട പൊള്ളയായ കണ്ണുകളും നിഴൽ നിമിത്തമുള്ള മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ടോ? വീണ്ടും, ഒരു വലിയ ഹാളിന്റെ ഏറ്റവും പിന്നിൽ നിന്നുകൊണ്ട് സ്റ്റേജിലെ ആളുകളുടെ ഒരു ഫ്ളാഷ് ഫോട്ടോ എടുക്കാൻ ശ്രമിച്ച നിങ്ങളെ നോക്കി ഹോളിലുള്ള ആളുകൾ കളിയാക്കിച്ചിരിച്ചിട്ടുണ്ടോ? ഈ ക്യാമറാനൈരാശ്യങ്ങൾക്കെല്ലാം ഒരു സംഗതി പൊതുവിൽ ഉണ്ട്—നിങ്ങൾ ചിത്രമെടുക്കുന്ന ആളിൻമേൽ പതിക്കുന്ന വെളിച്ചത്തിന്റെ പ്രശ്നം.
അങ്ങനെയെങ്കിൽ അവയെ എങ്ങനെ തരണം ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ച് ചില ലഘു നിർദ്ദേശങ്ങൾ നിങ്ങൾ വിലമതിച്ചേക്കും. ഈ നിർദ്ദേശങ്ങൾ ഛായാഗ്രഹണം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്ക് വേണ്ടിയല്ല പിന്നെയോ ഫ്ളാഷ് ഫോട്ടോഗ്രഫിയിൽ അഭ്യസിച്ചു വരുന്നവർക്ക് വേണ്ടിയുള്ളവയാണ്.
ആ ചെങ്കണ്ണുകൾ
അലോസരപ്പെടുത്തുന്ന ആ ചെങ്കണ്ണുപ്രതീതി (അല്ലെങ്കിൽ നിങ്ങൾ ബ്ലാക്ക് ആൻറ് വൈറ്റ് ക്യാമറ ഉപയോഗിക്കുമ്പോഴുണ്ടായേക്കാവുന്ന വെള്ളക്കണ്ണിൻ പ്രതീതി) ഫോട്ടോ എടുക്കപ്പെടുന്ന ആളിന്റെ കണ്ണിൽ നിന്ന് ഫ്ളാഷ്ലൈറ്റ് മിന്നി പ്രതിഫലിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. ഇത് സംഭവിക്കുന്നത് ഫ്ളാഷ് യൂണിറ്റ് ക്യാമറാലെൻസിന് തൊട്ടടുത്ത് സ്ഥാപിച്ച് രണ്ടും ഫോട്ടോ എടുക്കപ്പെടുന്ന ആളിന്റെ നേരെ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ്. അതുപോലെതന്നെ ഫോട്ടോ എടുക്കപ്പെടുന്ന ആളിന്റെ മേലുള്ളതോ അയാളുടെ അരികെ ഉള്ളതോ ആയ ഒരു തിളങ്ങുന്ന പ്രതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം ചിത്രങ്ങളിൽ വെളിച്ചപ്പാണ്ട് ഉണ്ടാക്കുന്നു.
നിങ്ങൾ മുറികൾക്ക് അകത്തുവച്ച് ചിത്രങ്ങളെടുക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ ഫ്ളാഷ് യുണിറ്റ്, അതനുവദിക്കുന്ന പക്ഷം, ഉത്തരത്തിലേക്ക് അൽപ്പം ചരിക്കാൻ ശ്രമിച്ചുകൂടാ? (ചിത്രം ഏ) നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ അന്തർ നിർമ്മിതമായ ഫ്ളാഷ് യൂണിറ്റോട് കൂടിയതല്ലെങ്കിൽ ചെയ്യാവുന്ന മറ്റൊരു വിധം, യൂണിറ്റ് ഒരു കേബിളിൽ ബന്ധിപ്പിക്കുകയാണ്. ഇത് അനാവശ്യമായ പ്രതിഫലനവും നിഴലുകളും കുറക്കുന്ന ഏത് ആങ്കിളിൽ വേണമെങ്കിലും ഫ്ളാഷ് വയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. ഈ സമ്പ്രദായങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കാൻ സാദ്ധ്യമല്ലെങ്കിൽ നിങ്ങൾ പടമെടുക്കുന്ന ആളുകൾ ലെൻസിൽ നിന്ന് അൽപ്പം അകലെയായി നോക്കാൻ ക്രമീകരിക്കുക.
വർണ്ണചിത്രങ്ങളെടുക്കുന്ന കാര്യത്തിൽ മനസ്സിൽ പിടിക്കേണ്ട മറ്റൊരു കാര്യം: പ്രകാശം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ ആ പ്രതലത്തിന്റെ വർണ്ണം പ്രകാശത്തിൽ കലർന്നിരിക്കും. അതുകൊണ്ട് നിങ്ങൾ പ്രതിഫലനത്തിന് ഉപയോഗിക്കുന്ന ഉത്തരമോ ചുമരുകളോ വെള്ളയായിരിക്കുന്നതിന് അല്ലെങ്കിൽ ഏതെങ്കിലും നിർവ്വീര്യവർണ്ണം ഉള്ളതായിരിക്കുന്നതിന് ശ്രമിക്കുക. നിങ്ങൾക്ക് ഒരു ലെൻസ് ഷെയ്ഡ് ഉപയോഗിച്ചുകൊണ്ടും തിളങ്ങുന്ന പ്രതലങ്ങൾ സാദ്ധ്യമാകുവോളം മൂടുകയോ മറക്കുകയോ ചെയ്തുകൊണ്ടും പ്രഭ വെട്ടിക്കുറക്കാൻ കഴിയും
നിഴലുകളെക്കുറിച് കൂടുതലായി
നിങ്ങൾ എടുത്ത ജോൺ അമ്മാവന്റെ ഫോട്ടോയിൽ അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിലായി ധാരാളം മുടി കണ്ടപ്പോൾ നിങ്ങൾ അമ്പരന്നു പോയിരിക്കും. അദ്ദേഹത്തിന് മുടിയേ ഇല്ല! വാസ്തവത്തിൽ നിമിഷനേരത്തേക്ക് ഫ്ളാഷ് സൃഷ്ടിച്ച നിഴലാണ് പ്രശ്നം ഉണ്ടാക്കിയത്. ജോൺ അമ്മാവൻ പശ്ചാത്തലത്തോട് വളരെ അരികെ ആയിരുന്നു. അടുത്ത പ്രാവശ്യം അദ്ദേഹത്തെ മുന്നോട്ടു കയറ്റി നിർത്തുക. (ചിത്രം ബി)
ചിത്രം എടുക്കേണ്ട വസ്തുവിൽ നിന്നോ വ്യക്തിയിൽ നിന്നോ അകലെയുള്ള ഒരു വീര്യം കുറഞ്ഞ വർണ്ണത്തിലുള്ള പ്രതലത്തിലേക്ക് ഫ്ളാഷ് അടിച്ചാൽ നിങ്ങൾക്കു പ്രശ്നം കുറയ്ക്കാൻ കഴിയും. പ്രതിഫലിച്ചുവരുന്ന പ്രകാശം പരോക്ത വെളിച്ചത്തിന്റെ ഫലം ചെയ്യും. അനാവശ്യമായ നിഴലുകളെ അത് ഇല്ലായ്മ ചെയ്യും. നിങ്ങൾക്ക് യൂണിറ്റ് ഉയർത്തിയോ താഴ്ത്തിയോ ചരിച്ചോ ഇരുണ്ട പശ്ചാത്തലം വേണ്ടതായ സ്ഥാനത്തിന് എതിരെ പിടിച്ചാൽ ഇഷ്ടമുള്ളേടത്ത് ഇരുട്ട് വരുത്താം എന്ന് കാണുന്നതും രസകരമാണില്ലേ? നിങ്ങളുടെ മുറിക്കുള്ളിലെ നിഴലുകൾ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുക! ഇനിയും വാതിൽപ്പുറങ്ങളിലെ നിഴലുകളെക്കുറിച്ച് കാണാം.
നല്ല സൂര്യപ്രകാശം ഉള്ളിടത്തുവച്ച് നിങ്ങളുടെ സഹോദരിയുടെ ഒരു വലിയ വട്ടമുള്ള വെളുമ്പോട് കൂടിയ ഒരു തൊപ്പി ധരിച്ചുകൊണ്ടുള്ള ചിത്രം എടുത്തിരിക്കും. ക്യാമറാ സജ്ജീകരണങ്ങളെല്ലാം വളരെ കൃത്യമായിരുന്നു, പക്ഷെ ചിത്രത്തിൽ അവളുടെ മുഖം കാണാതെവണ്ണം ആസകലം നിഴൽ മൂടിയിരുന്നു. അടുത്ത പ്രാവശ്യം നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ഒരു ഫ്ളാഷ് ഉപയോഗിക്കുക; പക്ഷെ ഒരു ചെറിയ ലെൻസ് അപ്പർച്ചർ ഉപയോഗിക്കുകയോ ഒരു വെളുത്ത തൂവാല ഉപയോഗിച്ച് ഫ്ളാഷ് യൂണിറ്റിന്റെ സുതാര്യ സ്ക്രീൻ മൂടുകയോ ചെയ്തുകൊണ്ട് അതിന്റെ പ്രകാശ തീവ്രത കുറക്കുക. (ചിത്രം സി) നാം ഇതിനോടകം വിശദീകരിച്ചു കഴിഞ്ഞതുപോലെ ചെങ്കണ്ണുകളും വെൺകണ്ണുകളും ഇല്ലാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കുക. മദ്ധ്യാഹ്ന സൂര്യന്റെ കീഴെ എടുക്കുന്ന ചിത്രങ്ങളിൽ ഫ്ളാഷിന്റെ ഉപയോഗം കണ്ണുകൾക്ക് ചുറ്റുമുള്ളവയും മൂക്കിനും താടിക്കും കീഴെ പതിക്കുന്നവയുമായ നിഴലുകളുടെ ഗാഢത കുറക്കുന്നു.
പ്രകാശത്തിന്റെ വ്യാപനപരിധി
നിങ്ങൾ നിങ്ങളുടെ അനുഭവശൂന്യത വിളിച്ചറിയിക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ നിങ്ങളിൽ നിന്ന് വളരെ അകലെയുള്ള വസ്തുക്കളുടെ ചിത്രമെടുക്കാൻ തുനിയുന്നത് ഒഴിവാക്കുക. ഓരോ ഫ്ളാഷ് യൂണിറ്റിനും ഒരു പരിമിതമായ വ്യാപനപരിധിയേ ഉള്ളു. ആ പരിധിക്കു വെളിയിൽ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. തീർച്ചയായും ചിത്രം എടുക്കപ്പെടേണ്ട വ്യക്തിയോ വസ്തുവോ നിൽക്കുന്ന ഇടത്തിന് മുമ്പിൽ കിടക്കുന്ന പ്രദേശത്തുമാത്രം ഫ്ളാഷ്, വെളിച്ചംപകരുന്നതുകൊണ്ട് ഛായാഗ്രാഹകപാത്രം മങ്ങിപ്പോകാനിടയാകും. അതുകൊണ്ട് നിങ്ങളുടെ അടുത്തുള്ള വസ്തുക്കളുടെ മാത്രം ചിത്രമെടുക്കുന്നതിന് തക്കവണ്ണം ഫ്ളാഷ് കരുതിവയ്ക്കുക. വളരെ ഇരുട്ടിലാണ്ട ഒരു ഓഡിറ്റോറിയത്തിൽ ഫ്ളാഷ് ഉപയോഗിക്കുന്നതും സദസ്സിലിരിക്കുന്നവരോടുള്ള ഒരു പരിഗണനയില്ലായ്മയാണ്.
അന്തിമമായി പ്രകാശത്തിന്റെ തീവ്രത, അകലം വർദ്ധിക്കുന്തോറും കുറഞ്ഞുവരും എന്നതുകൊണ്ട് നിങ്ങളുടെ സംഘചിത്രങ്ങളിൽ ആളുകൾ അധികം പിമ്പോട്ട് നീളാൻ ഇടയാക്കരുത്. നിങ്ങളുടെ സംഘങ്ങളെ ഒന്നോ രണ്ടോ നിരയായ് മാത്രം ക്രമീകരിക്കുക. പ്രകാശം കിട്ടായ്കകൊണ്ടുള്ള വൈകല്യം പരിഹരിക്കുന്നതിന് ഇരുണ്ട വസ്ത്രം ധരിച്ചവരോ ഇരുണ്ട നിറമുള്ളവരോ ആയവരെ മുൻപിലിരുത്തുക.
ആകട്ടെ, ഫ്ളാഷ് ഫോട്ടോയെടുപ്പ് വിഷമമാണോ? അല്ല. നിങ്ങളുടെ ച്ഛായാഗ്രാഹകപാത്രത്തിൻമേൽ അൽപ്പം വെളിച്ചം വീശുന്ന ഇതിലും മെച്ചമായ സമ്പ്രദായങ്ങൾ ഉപയോഗിക്കുമ്പോൾ അത് ഇതിലും രസകരമായിരിക്കും. (g87 7/8 )
[25-ാം പേജിലെ ചിത്രങ്ങൾ/രേഖാചിത്രങ്ങൾ]
(For fully formatted text, see publication.)
എ
ബി
സി