വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 8/8 പേ. 4-6
  • “ഇപ്പോൾ ഒഴിഞ്ഞു പോകുക!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇപ്പോൾ ഒഴിഞ്ഞു പോകുക!”
  • ഉണരുക!—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭൂകമ്പ​ങ്ങ​ളും പൊട്ടി​യൊ​ഴു​ക​ലും
  • ‘ഒരു അണു​ബോം​ബു സ്‌ഫോ​ട​ന​ത്തി​ന്റേ​തു​പോ​ലുള്ള ഒരു മേഘകൂൺ’
  • മുഴു​ദ്വീ​പി​നും ഒഴിയൽ ആജ്ഞ
  • ഭവനരഹിതർ—എന്നാൽ ജീവിച്ചിരിക്കുന്നു!
    ഉണരുക!—1988
  • ഹാബൂ—അകറ്റിനിർത്തേണ്ട ഒരു പാമ്പ്‌
    ഉണരുക!—1996
  • ഒരു മുന്നറിയിപ്പ്‌ അനുസരിക്കുന്നതു നിങ്ങളുടെ ജീവനെ രക്ഷിച്ചേക്കാം
    ഉണരുക!—1988
  • നിർമാണത്തിലിരിക്കുന്ന ദ്വീപുകൾ
    ഉണരുക!—1998
കൂടുതൽ കാണുക
ഉണരുക!—1988
g88 8/8 പേ. 4-6

“ഇപ്പോൾ ഒഴിഞ്ഞു പോകുക!”

ജപ്പാനിലെ “ഉണരുക!” ലേഖകൻ

ഒറ്റരാത്രികൊണ്ട്‌ പതിനാ​യി​രം പേർ പുറ​പ്പെ​ട്ടു​പോ​കു​ന്നു

“ഇപ്പോൾ ഒഴിഞ്ഞു​പോ​കുക! ഉടൻതന്നെ!” 1986 നവംബർ 21-ലെ മൗണ്ട്‌ മിഹറാ​യു​ടെ പൊട്ടി​യൊ​ഴു​ക്കു നിമിത്തം, പ്രായ​മുള്ള പൗരൻമാർക്കാ​യുള്ള ഒഷിമാ​ഹോ​മി​ലെ വൃദ്ധസ്‌ത്രീ​പു​രു​ഷൻമാ​രോട്‌ ഒരു പ്രാഥ​മിക വിദ്യാ​ല​യ​ത്തിൽ അഭയം തേടാൻ പറയ​പ്പെട്ടു. ചുരുക്കം ചില ദിവസ​ങ്ങൾക്കു​മുമ്പ്‌ അഗ്നിപർവ്വതം സജ്ജീവ​മാ​യി തീർന്നി​രു​ന്ന​തു​കൊണ്ട്‌ ഹോമി​ലെ ഉദ്യോ​ഗ​സ്ഥൻമാർ ഒഴിഞ്ഞു പോകാൻ തയ്യാറാ​യി​രു​ന്നെ​ങ്കി​ലും അന്ന്‌ ഉച്ചതി​രി​ഞ്ഞുള്ള ഉഗ്രമായ പൊട്ടി​യൊ​ഴു​ക​ലി​ന്റെ ശീഘ്രത അവരുടെ ഓടി​പ്പോക്ക്‌ എളുപ്പ​മാ​ക്കി​ത്തീർത്തില്ല.

“ഞങ്ങൾ തയ്യാറാ​ക്കി​യി​രുന്ന സ്‌​റ്റ്രെ​ച്ച​റു​ക​ളെ​ക്കു​റിച്ച്‌ ഞങ്ങൾക്കു ചിന്തി​ക്കാൻ പോലും കഴിഞ്ഞില്ല” എന്ന്‌ ഹോമി​ലെ ഒരു സ്‌റ്റാഫ്‌ അംഗം വിശദീ​ക​രി​ക്കു​ന്നു. “ടൗൺ ഓഫീസ്‌ ഹോമി​ലേക്കു അയച്ചി​രുന്ന രണ്ടു ബസ്സുക​ളി​ലേക്ക്‌ ഞങ്ങൾ പ്രായാ​ധി​ക്യ​മു​ള്ള​വരെ കൈക​ളി​ലോ പുറത്തോ എടുത്തു​കൊ​ണ്ടു​പോ​യി. അവ പെട്ടെന്നു നിറഞ്ഞു, ചിലരെ ഒരു ലോറി​യിൽ ഒരു അഭയ​കേ​ന്ദ്ര​ത്തി​ലേക്ക്‌ കൊണ്ടു​പോ​കേ​ണ്ടി​വന്നു”.

തക്കസമ​യത്ത്‌ പ്രായാ​ധി​ക്യ​മു​ള്ളവർ തുറമു​ഖ​ത്തെത്തി. ദ്വീപിൽനിന്ന്‌ ഒഴിപ്പി​ക്കാൻ അവർ ഒരു നാവി​ക​സു​രക്ഷാ ഏജൻസി ബോട്ടിൽ കയറ്റ​പ്പെട്ടു. അവരാ​യി​രു​ന്നു ആദ്യം ദ്വീപു വിട്ടത്‌. തുടർന്ന്‌ ദ്വീപു​വാ​സി​ക​ളും വിനോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പതിനാ​യി​രം​പേർ ഒഴിപ്പി​ക്ക​പ്പെട്ടു.

ഭൂകമ്പ​ങ്ങ​ളും പൊട്ടി​യൊ​ഴു​ക​ലും

സാധാരണ ഒഷിമാ എന്നു വിളി​ക്ക​പ്പെ​ടുന്ന ഇസു-ഒഷിമാ ദ്വീപി​ലെ മൗണ്ട്‌ മിഹറാ ജപ്പാനിൽ കർശന​മായ നിരീ​ക്ഷ​ണ​ത്തി​ലി​രി​ക്കുന്ന നാലു സജീവ അഗ്നിപർവ്വ​ത​ങ്ങ​ളി​ലൊ​ന്നാണ്‌. അതിന്റെ ശാന്തമായ പ്രവർത്ത​നങ്ങൾ സംബന്ധിച്ച്‌ അത്‌ പ്രസി​ദ്ധ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അഗ്നിപർവ്വ​ത​സ്‌ഫോ​ടന പ്രവചന ഏകോപന കോൺഫ​റൻസ്‌ പർവ്വതത്തെ സുഭ​ദ്ര​മെന്ന്‌ പ്രഖ്യാ​പി​ച്ച​ശേഷം വെറും രണ്ടാഴ്‌ച കഴിഞ്ഞ്‌, 1986 നവംബർ 15-ാം തീയതി പർവ്വതം പൊട്ടി​യൊ​ഴു​കി. ഒന്നാം നമ്പർ അഗ്നിപർവ്വ​ത​മു​ഖ​ത്തിൽ നിന്നുള്ള പൊട്ടി​യൊ​ഴു​ക്കു​കൾ വർദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. (6-ാം പേജിലെ ഭൂപടം കാണുക.) ഈ അഗ്നിപർവ്വ​ത​മു​ഖ​ത്തി​ന്റെ അകത്തെ വക്കിൽ നിന്ന്‌ അഗ്നിപർവ്വ​ത​ത്തി​ന്റെ വലിയ വക്ത്രത്തി​ലേക്ക്‌ ലാവാ പ്രവഹി​ച്ചു. പിന്നീട്‌, 21-ാം തീയതി അപ്രതീ​ക്ഷി​ത​മായ പൊട്ടി​യൊ​ഴു​കൽ ദ്വീപു​വാ​സി​കളെ ഞെട്ടിച്ചു. ഇതേ തുടർന്ന്‌ നിലത്തെ വിള്ളലു​ക​ളിൽ നിന്നുള്ള ഒഴുക്കു​കൾ 330-ൽ പരം അടി ഉയരത്തിൽ അഗ്നിധാ​രകൾ അയച്ചു. പർവ്വത പാർശ്വ​ത്തിൽ വിള്ളലു​കൾ തുടരെ തുറന്ന​പ്പോൾ പുതിയ അഗ്നിധാ​രകൾ ഉയർന്നു.

പൊട്ടി​യൊ​ഴു​ക്കു​ക​ളാൽ അപ്പോൾത്തന്നെ ഭയചകി​ത​രാ​യി​രുന്ന ജനങ്ങളെ ഭൂകമ്പങ്ങൾ പിടിച്ചു കുലുക്കി. ഒരു മണിക്കു​റി​നു​ള്ളിൽ മൊത്തം 80 ഭൂകമ്പങ്ങൾ ദ്വീപി​നെ ഉലച്ചു. അഗ്‌നി​പർവ്വ​ത​മു​ഖ​ത്തി​ന്റെ പുറത്തെ വക്കിൽനിന്ന്‌ കവി​ഞ്ഞൊ​ഴു​കിയ ലാവാ പർവ്വത​ത്തിന്‌ താഴേക്ക്‌ വളഞ്ഞു പുള​ഞ്ഞൊ​ഴു​കു​ക​യും മോ​ട്ടോ​മച്ചി, ഒഷിമാ​യി​ലെ ഏറ്റവും ജനപ്പാർപ്പുള്ള പ്രദേ​ശ​ത്തേക്ക്‌ നീങ്ങു​ക​യും ചെയ്‌തു. മോ​ട്ടോ​മ​ച്ചി​യി​ലേ​ക്കുള്ള പ്രവാഹം അവി​ടെ​നിന്ന്‌ ദ്വീപു​വാ​സി​കൾ ഒഴിഞ്ഞു​പോ​കാൻ ആജ്ഞാപി​ക്കു​ന്ന​തിന്‌ മേയറായ ഹിഡേ​മസാ യൂമു​റാ​യെ പ്രേരി​പ്പി​ച്ചു. ഈ സമയത്ത്‌ ദ്വീപി​ന്റെ ദക്ഷിണ​ഭാ​ഗം, ഹാബു പ്രദേശം, സുരക്ഷി​ത​മെന്നു കരുത​പ്പെട്ടു.

‘ഒരു അണു​ബോം​ബു സ്‌ഫോ​ട​ന​ത്തി​ന്റേ​തു​പോ​ലുള്ള ഒരു മേഘകൂൺ’

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇസു-ഒഷിമാ സഭയിലെ ഏക മൂപ്പനായ ജിറോ നിഷി​മു​റാ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു. “അപ്പോൾ, ഒരു വലിയ സ്‌ഫോ​ടനം വായു​വി​നെ പ്രകമ്പനം കൊള്ളി​ച്ചു. ഞാൻ വെളി​യി​ലി​റ​ങ്ങി​യ​പ്പോൾ മൗണ്ട്‌ മിഹറാ​യി​ക്കു മുകളിൽ ഒരു അണു​ബോം​ബു​സ്‌ഫോ​ട​ന​ത്തി​ന്റേ​തു​പോ​ലുള്ള ഒരു മേഘകൂൺ ഉണ്ടായി​രു​ന്നു. ഇത്‌ നിസ്സാ​ര​മായ ഒരു പൊട്ടി​യൊ​ഴു​ക്ക​ല്ലെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ടൗൺ ഓഫീ​സി​ലെ ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ എനിക്ക്‌ എന്തോ കേൾക്കാൻ കഴിഞ്ഞു, എന്നാൽ അറിയി​പ്പു വ്യക്തമാ​യി കേൾക്കാൻ കഴിയാ​ഞ്ഞ​തു​കൊണ്ട്‌, ഞാൻ ടൗൺ ഓഫീ​സി​ലേക്ക്‌ വിളിച്ചു. മോ​ട്ടോ​മച്ചി പ്രദേ​ശത്തെ നിവാ​സി​ക​ളോട്‌ ഒഴിഞ്ഞു​പോ​കാൻ ഇതുവരെ ഉപദേ​ശി​ച്ചി​ട്ടി​ല്ലെന്ന്‌ അവർ പറഞ്ഞു. എന്തെങ്കി​ലും ഭക്ഷിക്കാൻ വേണ​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ചോറു​ണ്ടാ​ക്കി ഉരുള​ക​ളാ​ക്കാൻ ഞാൻ ഭാര്യ​യോ​ടു പറഞ്ഞു. എന്നാൽ എന്റെ ആദ്യ ഉരുള ഭക്ഷിക്കു​ന്ന​തി​നു മുൻപു​തന്നെ ഒഴിഞ്ഞു​മാ​റൽ ഉത്തരവ്‌ പുറ​പ്പെ​ടു​വി​ക്ക​പ്പെട്ടു.

“എന്റെ ഭാര്യ​യു​ടെ അമ്മ ഉൾപ്പെടെ ഞങ്ങൾ അഞ്ചുപേർ മോ​ട്ടോ​മച്ചി തുറമു​ഖത്തെ പാർക്കിംഗ്‌ സ്ഥലത്തേ​ക്കോ​ടി. അമ്മക്ക്‌ 90 വയസ്സു​ണ്ടാ​യി​രു​ന്നു. ദ്വീപിൽനിന്ന്‌ ഒഴിഞ്ഞു​പോ​കാൻ ബോട്ടിൽ കയറു​ന്ന​തിന്‌ ആളുകൾ അണിനി​രന്നു. നിര നീണ്ടതാ​യി​രു​ന്നു. എന്നാൽ എന്റെ ഭാര്യ​യു​ടെ അമ്മയുടെ പ്രായാ​ധി​ക്യ​ത്താൽ തനിയെ നടക്കാൻ പാടി​ല്ലാ​ഞ്ഞ​തു​കൊണ്ട്‌ അറ്റാ​മി​യി​ലേക്ക്‌ നേരത്തെ പോകുന്ന ഒരു ബോട്ടിൽ കയറാൻ ഞങ്ങൾ അനുവ​ദി​ക്ക​പ്പെട്ടു.”

ചിലരെ സംബന്ധിച്ച്‌ തങ്ങൾക്കു ശക്തമായ ബന്ധമു​ണ്ടാ​യി​രുന്ന ദ്വീപു വിട്ടു​പോ​കു​ന്നത്‌ അനായാ​സ​മാ​യി​രു​ന്നില്ല. 84 വയസ്സു​ണ്ടാ​യി​രുന്ന കിച്ചി​ജി​റോ ഒകാമു​റാ പ്രായ​മുള്ള പൗരൻമാർക്കു​വേ​ണ്ടി​യുള്ള ഒഷിമാ​ഹോ​മി​ലെ ഒരു അക്യൂ​പം​ഗ്‌ച​റി​സ്‌റ്റ്‌ ആയിരു​ന്നു. അദ്ദേഹം ഒഷിമാ​യിൽ 40 വർഷം വസിച്ചി​രു​ന്നു. ഒകാമു​റാ തന്റെ വിചാ​രങ്ങൾ പറയുന്നു: “ഭൂകമ്പങ്ങൾ വളരെ നാശക​ര​മാ​യി​രു​ന്നു, എന്നാൽ കുഴപ്പ​മൊ​ന്നു​മി​ല്ലെന്നു ഞാൻ വിചാ​രി​ച്ചു. കാര്യങ്ങൾ കുറേ ദിവസ​ങ്ങ​ളിൽ എങ്ങനെ പോകു​മെന്നു കാണാൻ ഞാൻ ആഗ്രഹി​ച്ചു. പൊട്ടി​യൊ​ഴു​ക​ലു​ക​ളോ​ടും ഭൂകമ്പ​ങ്ങ​ളോ​ടും എനിക്ക്‌ പരിച​യ​മുണ്ട്‌. അത്‌ ഒടുവിൽ ശമിക്കു​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഞാൻ വളരെ​യ​ധി​കം വ്യാകു​ല​പ്പെ​ട്ടില്ല. എന്നാൽ അഗ്നിശ​മ​ന​പ്ര​വർത്തകർ എന്നെ ബലമായി ഇറക്കി​വി​ട്ടു. ഞാൻ വഴങ്ങേ​ണ്ടി​വന്നു.” അദ്ദേഹം ഭാര്യ​യായ യോഷി​യോ​ടും രണ്ടു പെൺമ​ക്ക​ളോ​ടും നാല്‌ കൊച്ചു​മ​ക്ക​ളോ​ടും കൂടെ വിട്ടു​പോ​യി.

മുഴു​ദ്വീ​പി​നും ഒഴിയൽ ആജ്ഞ

ആദ്യം ലാവാ​പ്ര​വാ​ഹം ദ്വീപി​ന്റെ വടക്കൻ ഭാഗത്തെ മാത്രമേ ഭീഷണി​പ്പെ​ടു​ത്തി​യു​ള്ളു. മോ​ട്ടോ​മച്ചി പ്രദേ​ശത്തു വസിച്ചി​രുന്ന ചിലർ ഹാബു പ്രദേ​ശ​ത്തേക്കു മാറ്റ​പ്പെട്ടു. ദ്വീപി​ന്റെ ദക്ഷിണ​ഭാ​ഗത്തെ നിവാ​സി​കൾ ജിം​നേ​ഷ്യ​ങ്ങ​ളി​ലോ സ്‌കൂ​ളു​ക​ളി​ലോ കൂടാൻ മാത്രമേ ഉപദേ​ശി​ക്ക​പ്പെ​ട്ടു​ള്ളു.

“വൈകു​ന്നേരം 5 മണിക്ക്‌ നൊമാ​ഷി ജിം​നേ​ഷ്യ​ത്തിൽ അഭയം തേടിയ കാവോ​ക്കോ ഹിരാ​ക്കാ​വാ പറയുന്നു: “എനിക്ക്‌ രണ്ടു പുതപ്പു​ക​ളും ഈ ബാഗും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളു. ഒറ്റ രാത്രി മാത്രം മതി​യെ​ന്നാണ്‌ ഞാൻ വിചാ​രി​ച്ചത്‌.” പുതിയ അഗ്നിപർവ്വ​ത​മു​ഖ​ത്തി​ന​ടുത്ത്‌ പാർത്തി​രുന്ന അവരുടെ ഭർത്താ​വായ റിൻസോ തന്റെ രോഗി​ക​ളായ മാതാ​പി​താ​ക്ക​ളെ​ക്കു​റി​ച്ചു ചിന്തിച്ചു. അവർ വ്യാകു​ല​പ്പെ​ട്ടു​കൊണ്ട്‌ തന്റെ മാതാ​പി​താ​ക്കളെ കൊണ്ടു​പോ​കാൻ ഒരു കാറിൽ കയറി. റിൻസോ പറയുന്നു: ഭൂകമ്പങ്ങൾ ഭയങ്കര​മാ​യി​രു​ന്നു. ഒരു ബോട്ടി​ലി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. ഞങ്ങൾ മാതാ​പി​താ​ക്കളെ കാറിൽ കയറ്റിയ ഉടനെ അവരുടെ വീടിന്‌ ഏതാനും കിലോ​മീ​റ്റർ അകലെ ഭൂമി പൊട്ടി​യൊ​ഴു​കി.” അവർക്ക്‌ നൊമാ​ഷി ജിം​നേ​ഷ്യ​ത്തിൽ എത്തു​പെ​ടാൻ സാധിച്ചു, എന്നാൽ പിന്നീട്‌ ഹാബു​വി​ലേക്കു പോകാൻ അവരോ​ടു പറയ​പ്പെട്ടു.

രാത്രി 10:50-ന്‌ മുഴു​ദ്വീ​പും ഒഴിഞ്ഞു​പോ​ക​ണ​മെന്ന്‌ മേയർ ഓർഡ​റി​ട്ടു. മിസ്സിസ്‌ റ്റമാ​വോ​ക്കി പറയുന്നു: “ഞങ്ങൾ ഹാബു​വി​ലെ തേർഡ്‌ ജൂനിയർ ഹൈസ്‌കൂ​ളിൽ അഭയം തേടി, പിന്നീട്‌ തുറമു​ഖ​ത്തേക്കു നടക്കാൻ ഞങ്ങളോ​ടു പറയ​പ്പെട്ടു. എന്നാൽ വലിയ ബോട്ടു​കൾക്കു കയറാൻ കഴിയാ​ത്ത​വി​ധം ഹാബു​തു​റ​മു​ഖം ആഴം കുറഞ്ഞ​താണ്‌. അതു​കൊണ്ട്‌ ഒടുവിൽ ഞങ്ങൾ മോ​ട്ടോ​മ​ച്ചി​യി​ലേക്ക്‌ ഒരു ബസ്സിൽ പോയി, അവിടെ നിന്ന്‌ ടോക്കി​യോ​യി​ക്കുള്ള ഒരു ബോട്ടിൽ കയറി.”

നവംബർ 22-ാം തീയതി രാവിലെ 5:55-ന്‌ പതിനാ​യി​ര​ത്തിൽപരം ദ്വീപു​വാ​സി​ക​ളു​ടെ പുറപ്പാ​ടു പൂർത്തി​യാ​യി. മേയറും ഉദ്യോ​ഗ​സ്ഥൻമാ​രും ഒഴിഞ്ഞു പോകു​ന്ന​വർക്കാ​യുള്ള അവസാ​നത്തെ ബോട്ടിൽ കയറി. മുഖ്യ പൊട്ടി​യൊ​ഴു​ക​ലി​നു​ശേഷം അഞ്ചുമ​ണി​ക്കൂ​റി​നകം ഇസു-ഒഷിമാ​യി​ലെ ഒഴിഞ്ഞു​പോ​കൽ പൂർത്തി​യാ​യി. ഏറിയ​പ​ങ്കും നിർബാ​ധ​മാ​യും ക്രമീ​കൃ​ത​മാ​യും അതു നടന്നു, അതിന്റെ ബഹുമതി ടൗൺ ഉദ്യോ​ഗ​സ്ഥൻമാർക്കും ഒഴിയ​ലി​നു​വേണ്ടി ജലവാ​ഹ​ന​ങ്ങ​ളയച്ച ഷിപ്പിംഗ്‌ കമ്പനി​ക്കും ദ്വിപു​വാ​സി​ക​ളു​ടെ സന്നദ്ധസ​ഹ​ക​ര​ണ​ത്തി​നു​മാ​യി​രു​ന്നു. അപൂർവ്വം കേസു​ക​ളൊ​ഴിച്ച്‌ അവർ ഒഴിയൽ ഓർഡർ കൃത്യ​മാ​യി അനുസ​രി​ച്ചു. ചുരുക്കം ചില ശതങ്ങൾ വരുന്ന പോലീ​സു​കാ​രും അഗ്നിശ​മ​ന​പ്ര​വർത്ത​ക​രും മറ്റു ചില ഭാരവാ​ഹി​ക​ളും ഒഴിഞ്ഞു​പോ​കാൻ വിസമ്മ​തിച്ച ചുരുക്കം ചിലരും ദ്വീപിൽതന്നെ കഴിഞ്ഞു.

എന്നാൽ ഒഴിഞ്ഞു​പോ​യവർ എവിടെ പാർത്തു? ആർ അവരെ പരിപാ​ലി​ക്കും? ദ്വീപി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവസ്ഥ എന്തായി​രു​ന്നു? (g87 7⁄8)

[6-ാം പേജിലെ ഭൂപടം/രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

This portion is missing in the Archives

[4-ാം പേജിലെ ചിത്രം]

“അഗ്നിശമന പ്രവർത്തകർ എന്നെ ബലമായി ഇറക്കി​വി​ട്ടു”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക