ബൈബിളിന്റെ വീക്ഷണം
അന്ധവിശ്വാസങ്ങൾ നിരുപദ്രവകരമാണോ?
ഒരു കൂട്ടം മനഃശാസ്ത്ര വിദ്യാർത്ഥികൾ ലണ്ടനിലെ തിരക്കേറിയ ഒരു തെരുവിന്റെ മതിലിലേക്ക് ഒരു ഏണി ചാരിയപ്പോൾ വഴിയാത്രക്കാർ ധർമ്മ സങ്കടത്തിലായി: നടപ്പാതയുടെ അതിരുകടന്നുകൊണ്ട് ഗതാഗതത്തെ മറികടക്കണമോ അതോ നടപ്പാതയുടെ അതിരിനുള്ളിൽ തന്നെ നിന്നുകൊണ്ട് ഏണിക്കടിയിലൂടെ പോകണമോ? പത്ത് വഴിയാത്രക്കാരിൽ ഏഴ് പേരു വീതം ഏണിയെ ഒഴിവാക്കി.
വാസ്തവത്തിൽ, നിർബ്ബന്ധിച്ചാൽ, പലരും തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ അന്ധവിശ്വാസങ്ങൾ താലോലിക്കുന്നതായി സമ്മതിച്ചു പറയും. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾക്ക് ചിലപ്പോൾ തടിയിൽ കൊട്ടുന്നതിനോ നിങ്ങളുടെ വിരലുകൾ കുറുകെ വെക്കുന്നതിനോ ഇടതു തോളിലൂടെ കുറെ ഉപ്പ് വിതറുന്നതിനോ ഉള്ള പ്രേരണ തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ഇവ എന്തുകൊണ്ട് എന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അന്ധവിശ്വാസങ്ങൾ അത്രകണ്ട് ഗൗരവമുള്ളതാണെന്ന് ചിലർ കരുതിയിട്ടില്ല. എഴുത്തുകാരനായ റോബർട്ട്സൺ ഡേവിസ് വിശദീകരിക്കുന്നതനുസരിച്ച് “അന്തഃകരണജ്ഞാന വിദ്യ, അജ്ഞാത പറക്കും വസ്തുക്കൾ, സിദ്ധ ചികിത്സകൾ, അതീന്ദ്രധ്യാനം . . . എന്നിവ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും അന്ധവിശ്വാസങ്ങൾ വൃഥാ വെച്ചുപുലർത്തുകയാണ്.”
മറ്റുള്ളവർ അന്ധവിശ്വാസങ്ങൾക്ക് അത്രകണ്ട് പ്രാധാന്യമോ ഗൗരവമോ നൽകുന്നില്ല. “സഹനത്തോടും കൗതുകത്തോടുംകൂടെ നമുക്കവയെ വീക്ഷിക്കാം” എന്ന് അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. അനേകരും അതാണ് ചെയ്യുന്നത്. ‘അവ ഉപകാരം ഒന്നും ചെയ്യുന്നില്ലെങ്കിലും കുറഞ്ഞപക്ഷം ഉപദ്രവം ഒന്നും ചെയ്യുന്നില്ല’ എന്ന് അവർ ന്യായവാദം ചെയ്യുന്നു. എന്നാൽ അവ നിരുപദ്രവകരമാണോ?
ഉപദ്രവകരമോ നിരുപദ്രവകരമോ?
“ഉദ്ദേശ്യമില്ലാത്ത പ്രവൃത്തി ഉണ്ടായിരിക്കയില്ല. മനസ്സിൽ എന്തെങ്കിലും തോന്നാതെ ആളുകൾ ആചാരങ്ങൾ പിൻപറ്റുകയില്ല” എന്ന് പുരാതന ശാസ്ത്രം പഠിപ്പിക്കുന്ന ഒരു സർവ്വകലാശാലാ അദ്ധ്യാപകനായിരിക്കുന്ന ഡോ. അലൻ ഡൻഡസ് പറയുന്നു. ഈ അന്ധവിശ്വാസങ്ങൾ “മനസ്സിന്റെ ഒരു ജനാലയിൽ” ഒട്ടും കുറഞ്ഞതല്ല. അതുകൊണ്ട് ആ “ജനാലയ്ക്ക്” പിന്നിൽ എന്ത് ന്യായങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് എന്തുകൊണ്ട് അത് തുറന്ന് പരിശോധിച്ചുകൂടാ?
“അന്ധവിശ്വാസങ്ങൾ ജീവിതത്തിന്റെ നല്ലോരു താങ്ങാണ്” എന്ന് മനഃശാസ്ത്രജ്ഞനായിരിക്കുന്ന എഡ്വേർഡ് ഹോർണിക് പറയുന്നു. എന്നാൽ ഒരു താങ്ങിന്റെ വില അതിന്റെ അടിസ്ഥാനത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്ന് നിങ്ങൾ സമ്മതിക്കയില്ലയോ? ഉദാഹരണത്തിന്, നിങ്ങളുടെ ഉറപ്പായ അടുക്കളത്തറയിലെ കസേര ഒരു നല്ല, നിരുപദ്രവകരമായ താങ്ങാണ്. എന്നാൽ നിങ്ങളുടെ കസേര മണൽതിട്ടയിലാണെങ്കിൽ നിങ്ങൾ അതിൽ ഇരിക്കുമോ? ഒരിക്കലുമില്ല.
ഇതേ വസ്തുത “ജീവിതത്തിന്റെ നല്ല താങ്ങായിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കും” ബാധകമാകുന്നു. അവയുടെ അടിസ്ഥാനം എവിടെയാണ്? അവ ഉറച്ച ബൈബിളുപദേശങ്ങളിലാണോ അതോ പൂഴി മണൽപോലെയുള്ള വ്യാജോപദേശങ്ങളിലാണോ അടിസ്ഥാനപ്പെട്ടിരിക്കുന്നത്?
‘അത് അപ്രാകൃതമായി തോന്നുന്നു എന്ന് നിങ്ങൾ വിചാരിച്ചേക്കാം.’ ‘ഒരു ഏണി ഒഴിവാക്കുന്നതോ തടിയിൽ കൊട്ടുന്നതോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും ആചാരങ്ങൾ പിൻപറ്റുന്നതോ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ അതിനൊരു ബന്ധമുണ്ട്. ഉദാഹരണത്തിന് ഏണിയുടെ അന്ധവിശ്വാസം തന്നെയെടുക്കുക.
ചിലപ്പോൾ ഒരു ഏണിയുടെ അടുത്തുകൂടെ നടക്കാതിരിക്കുന്നത് ബുദ്ധിയായിരിക്കാം. കാരണം മുകളിൽനിന്ന് വീഴുന്ന ഒരുപകരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയും. എന്നിരുന്നാലും ഏണിയുടെയടുത്ത് യാതൊരപകടവും ഇല്ലാത്തപ്പോൾ പോലും ചിലയാളുകൾ “ദുർഭാഗ്യ”ത്തെ ഒഴിവാക്കുന്നതിനുവേണ്ടി ഏണിയിൽനിന്ന് ഒഴിഞ്ഞു മാറുന്നില്ലേ? എന്നാൽ ഈ ആചാരം എന്തിലാണടിസ്ഥാനപ്പെട്ടിരിക്കുന്നത്? ഒരു ഏണി ഒരു മതിലിലേക്ക് ചാരുമ്പോൾ അവിടെ ഒരു ത്രികോണം ഉണ്ടാകുന്നു. “ഒരു ത്രികോണം എല്ലായ്പ്പോഴും ഒരു ത്രിത്വത്തിന്റെ ചിഹ്നമാണ്” എന്ന് അന്ധവിശ്വാസങ്ങളുടെ വിജ്ഞാനകോശം വിശദീകരിക്കുന്നു. അങ്ങനെ ഏണിയുടെയടിയിലൂടെ നടക്കുന്നത് ത്രിത്വത്തെ അനാദരിക്കുന്നതായും വിശുദ്ധമണ്ഡലത്തിലെ അനാവശ്യമായ ഒരു തലയിടലിനു സമായും അറിയപ്പെട്ടു. അത് “പിശാചിന്റെ കരങ്ങളിൽ വീഴാൻ” ഇടയാക്കുമെന്നും അതേ ലേഖനം കുറിക്കൊള്ളുന്നു. എന്നാൽ ത്രിത്വം ഒരുറച്ച ബൈബിളുപദേശമാണോ?
മറിച്ച് ത്രിത്വോപദേശം പുരാതന വിജാതിമതങ്ങളിലാണ് ഉത്ഭവിച്ചത്. എന്നാൽ ദൈവവചനം ത്രിത്വോപദേശത്തെ ഖണ്ഡിക്കുന്നു. യഹോവ യേശുവിലും ശ്രേഷ്ഠനാണെന്ന് അത് പറയുന്നു. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 11:3) അതുകൊണ്ട് ഏണിയുടെ അന്ധവിശ്വാസം ഒരു വ്യാജമതോപദേശത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതാണ്. ഇതുപോലെതന്നെയാണ് നിങ്ങളുടെ ഇടതുതോളിലൂടെ ഉപ്പ് വിതറുന്നതും.
പദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനുപകരിക്കുന്ന ഉപ്പ് ജീവനെയും സൗഭാഗ്യത്തെയും ചിത്രീകരിച്ചു. അന്ധവിശ്വാസമനുസരിച്ച്, നിങ്ങൾ കുറെ ഉപ്പ് വിതറുന്നെങ്കിൽ ആദ്യം പിശാചിനെയും ഭൂതങ്ങളെയും തൃപ്തിപ്പെടുത്തണം. അവർ എല്ലായ്പ്പോഴും നിങ്ങളുടെ ഇടതുവശത്തായിരിക്കുന്നതിനാൽ അതായത് ഭാഗ്യഹീനവശത്തായിരിക്കുന്നതിനാൽ (ലത്തീനിൽ “ഇടതുവശ”ത്തിന് ഭാഗ്യഹീനം എന്ന പദം ഉപയോഗിക്കുന്നു) നിങ്ങൾ കുറെ നിങ്ങളുടെ ഇടതുതോളിലൂടെ വിതറേണ്ടിയിരിക്കുന്നു. അവരെ തൃപ്തിപ്പെടുത്തുന്നതിൽ അനുരഞ്ജനം ഉൾപ്പെട്ടിട്ടില്ലേ? ഉണ്ട്. അതുകൊണ്ട് ഇത് പിൻവരുന്ന തിരുവെഴുത്തു മുന്നറിയിപ്പുകൾക്ക് വിരുദ്ധമാണ്: “പിശാചിനോട് എതിർത്തുനിൽക്കുക,” “പിശാചിന് ഇടം കൊടുക്കരുത്,” “പിശാചിനെതിരെ ഉറച്ചു നിൽക്കുക.” (യാക്കോബ് 4:7; എഫേസ്യർ 4:27; 6:11) അതിനാൽ ഈ അന്ധവിശ്വാസവും ബൈബിളിനെതിരായ വിശ്വാസങ്ങളിൽ അധിഷ്ഠിതമാണ്.
ഉപദ്രവകരം—ഏതുവിധത്തിൽ
‘അത് ശരിയായിരിക്കാം. പക്ഷേ ഞാൻ ഒരു ഏണി ഒഴിവാക്കുമ്പോഴോ ഉപ്പ് വിതറുമ്പോഴോ ത്രിത്വത്തേക്കുറിച്ചോ പിശാചിനെക്കുറിച്ചോ ചിന്തിക്കുകയോ അവരെ ആദരിക്കുകയോ ചെയ്യുന്നില്ല. അത് എന്റെ ഒരു രീതി മാത്രമാണ്. അത് എനിക്ക് ഉപദ്രവകരമായിരിക്കുന്നതെങ്ങനെ?’ എന്ന് നിങ്ങൾ തടസ്സവാദം ഉന്നയിച്ചേക്കാം. ഈ വിധത്തിൽ നിങ്ങളെ ഉപദ്രവിച്ചേക്കാം: “ചില അന്ധവിശ്വാസാചാരങ്ങൾ ഭോഷ്കിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾ അറിയുകയും അതേസമയം നിങ്ങൾ തുടർന്ന് അവ പിൻതുടരുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ പൂഴിമണലിലാണ് നിങ്ങളുടെ കസേര സ്ഥിതിചെയ്യുന്നതെന്ന് അറിയുകയും അതേസമയം ‘ഞാൻ പൂഴിമണലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല’ എന്ന് പറഞ്ഞു കൊണ്ട് കസേരയിൽ ഇരിക്കുകയും ചെയ്യുന്ന മനുഷ്യന് സമനായിരിക്കും. (വെളിപ്പാട് 22:15) അയാൾ അപകടത്തിലാണ്. അതുപോലെ നിങ്ങളും. എന്തുകൊണ്ട്?
നിങ്ങൾ കൂടുതൽ കൂടുതൽ അന്ധവിശ്വാസങ്ങളിൽ ആശ്രയിച്ചുതുടങ്ങിയേക്കാം. നിങ്ങൾ തിരിച്ചറിയുന്നതിനുമുമ്പ് അത് നിങ്ങളുടെ ജീവിതത്തെ ഭരിച്ചേക്കാം. അന്ധവിശ്വാസങ്ങൾ ഭോഷ്കിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതിനാൽ നിങ്ങൾ ഫലത്തിൽ “ഭോഷ്കിന്റെ പിതാവായ” സാത്താന്റെ ഒരടിമയായിത്തീർന്നേക്കാം. (യോഹന്നാൻ 8:44) അത് ഫലത്തിൽ ഭോഷ്കുകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന മറ്റൊരാചാരമായിരിക്കുന്ന ആത്മവിദ്യയുടെ ദാസത്വത്തിലേക്ക് നയിച്ചേക്കാം.
ഒറ്റനോട്ടത്തിൽ നിരുപദ്രവകരമായി തോന്നിയേക്കാം. എന്നാൽ വീണ്ടും സൂക്ഷിച്ചുനോക്കിയാൽ അവ ഉപദ്രവകരമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം—വളരെ വിലകെട്ടതും വളരെ ഉപദ്രവകരവുംതന്നെ. (g87 5/8)
[14-ാം പേജിലെ ചതുരം]
“തന്റെ ദുരവസ്ഥയ്ക്ക് കാരണം തനിക്കതീതമായിരിക്കുന്ന ഏതോ ശക്തിയാണെന്ന് കുറ്റപ്പെടുത്താൻ അന്ധവിശ്വാസങ്ങൾ പക്വതയില്ലാത്ത ഒരു വ്യക്തിക്ക് അവസരം നൽകുന്നു എന്നും ഓർക്കുക”—അന്ധവിശ്വാസങ്ങൾ ഇവിടെയുണ്ടായിരിക്കുന്നതിന്റെ കാരണം!