വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 4/8 പേ. 30-31
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 1986—സമാധാ​ന​വർഷ​മോ?
  • ജലദോഷ വിവരം
  • ലഘുനി​ദ്ര​കൾക്ക്‌ ഏർപ്പാ​ടു​ണ്ടോ?
  • മറിയ​യു​ടെ പുതു​വർഷം
  • മത ഉണർവ്വ്‌
  • തിരിഞ്ഞ പ്രാമു​ഖ്യ​ത​കൾ
  • ഉറങ്ങുന്ന പയലറ്റു​കൾ
  • “ദീപ” പാമ്പ്‌
  • മാറ്റാ​വുന്ന ടെല​ഫോ​ണു​കൾ
  • സാക്ഷി​കളെ ഒഴിവാ​ക്കി
  • പുകവ​ലി​ക്കാ​ത്ത​വർക്ക്‌ ഹോട്ടൽ മുറികൾ
  • വിമാനം എത്ര സുരക്ഷിതമാണ്‌?
    ഉണരുക!—1999
  • സമാധാനവും സുരക്ഷിതത്വവും—എന്ന ആവശ്യം
    വീക്ഷാഗോപുരം—1986
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1988
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
ഉണരുക!—1988
g88 4/8 പേ. 30-31

ലോകത്തെ വീക്ഷിക്കൽ

1986—സമാധാ​ന​വർഷ​മോ?

ഐക്യ​രാ​ഷ്‌ട്രങ്ങൾ 1986-നെ ഒരന്തർദേ​ശീയ സമാധാ​ന​വർഷ​മാ​യി പ്രഖ്യാ​പി​ച്ചു. എന്നാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ലോക​വ്യാ​പ​ക​മാ​യി മറ്റേ​തൊ​രു സമയ​ത്തെ​ക്കാ​ളും കൂടുതൽ സായു​ധ​പോ​രാ​ട്ടം നടന്നത്‌ 1986-ലാണ്‌. ഇത്‌ 1945-നുശേ​ഷ​മുള്ള യുദ്ധങ്ങ​ളും അതിന്റെ കാരണ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തിയ ഹാംബർഗ്ഗി​ലെ ഒരു സർവ്വക​ലാ​ശാ​ലാ സംഘത്തി​ന്റെ നിഗമ​ന​മാണ്‌. ജർമ്മൻ പത്രമായ സ്‌ക്വാ​ബി​സ്‌ക്കി സീറ്റിംഗ്‌ അനുസ​രിച്ച്‌ ഗവേഷകർ 1986-ൽ 37 യുദ്ധങ്ങൾ എണ്ണുക​യു​ണ്ടാ​യി—അവയിൽ ചിലത്‌ 20 വർഷങ്ങൾക്കു മുമ്പ്‌ തുടങ്ങി​യ​വ​യാണ്‌.

ജലദോഷ വിവരം

ഒരിക്കൽ നിങ്ങളെ കേവലം ഒരു ജലദോഷ അണു “പിടി​ക്കു​ന്നു.” അതിനു​ശേഷം നിങ്ങൾ അതിന്റെ അപകട​ത്തിൽനിന്ന്‌ വിമു​ക്ത​രാ​കു​ന്നു. എന്നാൽ സാധാരണ ജലദോ​ഷം വരുത്താൻ കഴിയുന്ന ഏതാണ്ട്‌ 200 രോഗാ​ണു​ക്ക​ളുണ്ട്‌. അതു​കൊണ്ട്‌ 60 വയസ്സാ​കു​ന്ന​തോ​ടെ മിക്കവർക്കും വർഷത്തിൽ ഒരു പ്രാവ​ശ്യ​മേ ജലദോ​ഷം പിടി​പെ​ടു​ന്നു​ള്ളു, അതേസ​മയം കുട്ടി​കൾക്ക്‌ പ്രതി​വർഷം ആറു മുതൽ എട്ടുവരെ. ജലദോ​ഷാ​ണു​ക്കൾ പരക്കു​ന്ന​തെ​ങ്ങനെ? ചുമയും തുമ്മലും ഉണ്ടാകു​മ്പോൾ അണുക്കൾ വളരെ വിരള​മാ​യേ വായു​വി​ലൂ​ടെ പരക്കു​ന്നു​ള്ളു എന്ന്‌ ഡോക്ടർമാർ പറയുന്നു. എന്നാൽ സ്‌പർശ​ന​മാണ്‌ അണുക്കൾ പരക്കാ​നുള്ള പ്രമുഖ മാദ്ധ്യ​മ​മെന്ന്‌ ഇപ്പോൾ കരുതു​ന്നു. ജലദോ​ഷ​മുള്ള വ്യക്തി തന്റെ കരങ്ങൾകൊണ്ട്‌ മൂക്ക്‌ സ്‌പർശി​ച്ച​ശേഷം മറ്റേ​തൊ​രു വസ്‌തു​വി​നെ സ്‌പർശി​ക്കു​ന്നു​വോ അവയിൽ അണുക്കൾ ബാധി​ക്കു​ന്നു. “അവയ്‌ക്ക്‌ കരങ്ങളി​ലും പരുപ​രുത്ത പ്രതല​ങ്ങ​ളി​ലും തുവാ​ല​ക​ളി​ലും മണിക്കൂ​റു​കൾ കഴിഞ്ഞു​കൂ​ടാൻ കഴിയും” എന്ന്‌ യു. സി. എൽ. എ. യിലെ മെഡിക്കൽ പ്രൊ​ഫ​സ്സ​റായ ഡോ. ഷെൽസൻ എൽ. സ്‌പെക്ടർ പറയുന്നു. “ആരോ​ഗ്യ​മു​ള്ളവർ തങ്ങളുടെ കരങ്ങൾകൊണ്ട്‌ ഒരണു​വി​നെ കൈവ​ശ​മാ​ക്കി​യ​ശേഷം അതു​കൊണ്ട്‌ തങ്ങളുടെ കണ്ണുക​ളും മൂക്കു​ക​ളും സ്‌പർശി​ക്കു​മ്പോൾ അവർക്ക്‌ ജലദോ​ഷം ബാധി​ക്കു​ന്നു.” ജലദോ​ഷം ബാധി​ക്കു​ന്നത്‌ അല്ലെങ്കിൽ പരക്കു​ന്നത്‌ തടയാ​നുള്ള ഏറ്റം നല്ല മാർഗ്ഗം രോഗാ​ണു നാശി​നി​കൾ ഉപയോ​ഗി​ക്കു​ന്ന​തും കൂടെ​ക്കൂ​ടെ കരങ്ങൾ കഴുകി വെടി​പ്പാ​ക്കു​ന്ന​തു​മാണ്‌.

ലഘുനി​ദ്ര​കൾക്ക്‌ ഏർപ്പാ​ടു​ണ്ടോ?

മനു​ഷ്യ​ന്റെ ഉറക്ക​പ്രാ​പ്‌തി ക്രമത്തിൽ നിലനിർത്തുന്ന ഒരു ഉൾക്ലോക്ക്‌ മനുഷ്യ​നു​ണ്ടെന്ന്‌ പറയ​പ്പെ​ടു​ന്ന​താ​യി ഒരു മെക്‌സി​ക്കോ പത്രമായ എൽ. യൂണി​വേ​ഴ്‌സൽ റിപ്പോർട്ടു ചെയ്യുന്നു. മനു​ഷ്യ​ന്റെ രാത്രി​യി​ലെ സാധാ​ര​ണ​യു​റ​ക്ക​ത്തി​നു​പു​റമേ, പ്രതി​ദി​നം മൂന്ന്‌ ലഘുനി​ദ്ര​കൾക്കും മനുഷ്യ​നിൽ ഏർപ്പാടു ചെയ്‌തി​ട്ടു​ണ്ടെന്ന്‌ ജർമ്മനി​യി​ലെ മ്യൂനി​ക്കി​ലുള്ള മനഃശാ​സ്‌ത്ര സ്ഥാപന​ത്തി​ലെ ഗവേഷ​ക​രാ​യി​രി​ക്കുന്ന ജോർജൻ സുല്ലവും സ്‌കോട്ട്‌ കാമ്പല്ലും അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ പഠനമ​നു​സ​രിച്ച്‌ തങ്ങളുടെ ജോലി​യും കാപ്പി​കു​ടി​യും നിമിത്തം മനുഷ്യർ ലഘുനി​ദ്ര​ക​ളു​ടെ ആവശ്യത്തെ അടിച്ച​മർത്തി​യി​രി​ക്ക​യാണ്‌.

മറിയ​യു​ടെ പുതു​വർഷം

പോപ്പ്‌ ജോൺ പോൾ II കന്യകാ​മ​റി​യ​ത്തി​നു​വേണ്ടി ഒരു പ്രത്യേക വർഷം സമർപ്പി​ച്ചി​രി​ക്കു​ന്ന​താ​യി പ്രഖ്യാ​പി​ച്ചു. അത്‌ ജൂണിൽ തുടങ്ങി. 1953-54 മുതൽ കത്തോ​ലി​ക്കർ ആഘോ​ഷി​ക്കുന്ന ആദ്യത്തെ മറിയ​വർഷം ഇതായി​രി​ക്കും. 1953-54 എന്ന വർഷം മറിയ ജൻമപാ​പ​മി​ല്ലാ​ത്ത​വ​ളാ​ണെന്ന്‌ സമർത്ഥി​ക്കുന്ന അമലോൽഭവ സിദ്ധാ​ന്ത​ത്തി​ന്റെ 100-ാമത്‌ വാർഷി​ക​മാ​യി പ്രഖ്യാ​പി​ച്ചു. പുതിയ മറിയ വർഷം “ക്രിസ്‌തീയ യുഗത്തി​ലെ മൂന്നാം സഹസ്രാ​ബ്ദ​ത്തി​ന്റെ ഒരുക്ക​മെന്ന നിലയിൽ” ആഘോ​ഷി​ക്ക​പ്പെ​ടു​മെന്ന്‌ പോപ്പ്‌ പറഞ്ഞു. ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ പോപ്പ്‌ തന്റെ പ്രഭാ​ഷണം അവസാ​നി​പ്പി​ച്ചു: “അന്തിമ​മാ​യി മനുഷ്യ​വർഗ്ഗം കഴിഞ്ഞ​കാല വ്യത്യാ​സ​ങ്ങ​ളെ​ല്ലാം മറന്ന്‌ ഓരോ ഹൃദയ​വും സമാധാ​നം അന്വേ​ഷി​ക്കുന്ന ഐക്യ​ത്തി​ന്റെ​യും വികാ​സ​ത്തി​ന്റെ​യും വർഷമാ​യി​രി​ക്കട്ടെ 1987.”

മത ഉണർവ്വ്‌

ഐക്യ​നാ​ടു​ക​ളിൽ മതം വീണ്ടും ഉണരു​ക​യാ​ണോ? അതെ എന്ന്‌ യു. എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ പറയുന്നു. “ദൈവം മരിച്ചി​രി​ക്കു​ന്നു എന്ന സിദ്ധാന്തം മരിച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു” എന്ന്‌ മാസിക കുറി​ക്കൊ​ള്ളു​ന്നു. “ശാസ്‌ത്രം ജീവി​ത​ത്തി​ന്റെ എല്ലാ ഉത്തരങ്ങ​ളും നൽകി​യി​ട്ടില്ല.” മതചാ​യ്‌വുള്ള വ്യക്തികൾ തങ്ങളുടെ വിശ്വാ​സങ്ങൾ മറ്റു​ള്ള​വരെ അറിയി​ക്കു​ന്ന​തിൽ ആത്മവി​ശ്വാ​സ​മു​ള്ള​വ​രാണ്‌. സഭ സ്ഥായി​യായ മൂല്യങ്ങൾ നൽകു​ന്നു​വെന്ന്‌ കരുതുന്ന മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​കൾക്ക്‌ മതപഠനം നൽകുന്നു. ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ പോലും തങ്ങളുടെ ജീവി​ത​ത്തിൽ മതത്തിന്‌ പ്രത്യേക ശക്തിയു​ള്ള​താ​യി തുറന്ന്‌ പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌. സമൂഹ​ത്തിൽ മതത്തിന്‌ സ്ഥാനം ലഭിക്കു​ന്ന​താ​യി അഭി​പ്രായ വോട്ടു​കൾ കാണി​ക്കു​ന്നു. “മതപാ​ലനം വീണ്ടും ആദരണീ​യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്ന്‌ വേദ പണ്ഡിത​നാ​യി​രി​ക്കുന്ന മാർട്ടിൻ മാർട്ടി പറയുന്നു. അയാൾ തുടർന്ന്‌ ഇപ്രകാ​രം പറയുന്നു: “മതത്തെ ഭയപ്പെ​ടു​ന്ന​തി​നും നല്ല കാരണ​ങ്ങ​ളുണ്ട്‌. ദൈവ​ത്തി​ന്റെ പേരിൽ ആളുകൾ കൊല്ലു​ന്നു, അവർ ഭൂരി​പ​ക്ഷ​മി​ല്ലാത്ത അവിശ്വാ​സി​ക​ളെ​യോ മറ്റ്‌ വിശ്വാ​സി​ക​ളെ​യോ നിയമം പാസ്സാ​ക്കി​ക്കൊണ്ട്‌ ഭീഷണി​യി​ലാ​ക്കു​ന്നു.”

തിരിഞ്ഞ പ്രാമു​ഖ്യ​ത​കൾ

ഈ വികസ്വര ലോക​ത്തിൽ 8000 ലക്ഷം ആളുകൾ “തികച്ചും പട്ടിണി​യി​ലും ദുരി​ത​ത്തി​ലും കഴിയു​മ്പോൾ ലോക​വ്യാ​പ​ക​മാ​യി സൈന്യ ചെലവു​കൾക്കാ​യി ഓരോ മിനി​റ്റി​ലും 15 ലക്ഷത്തി​ല​ധി​കം ഡോളർ” ചെലവ​ഴി​ക്കു​ന്ന​താ​യി കൊരി​യൻ പറയുന്നു. യുനെ​സ്‌ക്കോ പ്രസി​ദ്ധീ​ക​രണം കൂടു​ത​ലാ​യി ഇപ്രകാ​രം പറയുന്നു: “ഓരോ പട്ടാള​ക്കാ​ര​നും വേണ്ടി ലോക​വ്യാ​പ​ക​മാ​യി ശരാശരി 20,000 ഡോളർ ചെലവ​ഴി​ക്കു​ന്നു. സ്‌കൂൾ പ്രായ​ത്തി​ലുള്ള ഓരോ കുട്ടി​യു​ടെ​യും വിദ്യാ​ഭ്യാ​സ​ത്തി​നു​വേണ്ടി ചെലവി​ടു​ന്നത്‌ ശരാശരി 380 ഡോള​റാണ്‌. ലോക​ത്തിൽ ഓരോ 1,00,000 ആളുകൾക്കും 556 പട്ടാള​ക്കാ​രു​വെ​ച്ചുണ്ട്‌, എന്നാൽ 85 ഡോക്ടർമാ​രേ​യു​ള്ളു. ആയുധ​ങ്ങൾക്കു​വേണ്ടി ഓരോ വർഷവും ചെലവ​ഴി​ക്കു​ന്ന​തി​ന്റെ അഞ്ചി​ലൊ​രു ഭാഗമു​ണ്ടെ​ങ്കിൽ 2000-മാണ്ടാ​കു​ന്ന​തോ​ടെ ലോക​ത്തി​ലെ പട്ടിണി നിർമ്മാർജ്ജനം ചെയ്യാൻ കഴിയും.”

ഉറങ്ങുന്ന പയലറ്റു​കൾ

സുരക്ഷി​തത്വ നിയമങ്ങൾ ഉണ്ടെങ്കി​ലും “ വാണിജ്യ വിമാന പയലറ്റു​കൾ ചില​പ്പോൾ ദീർഘ​യാ​ത്ര​ക​ളിൽ രാത്രി സമയം ഉറങ്ങുന്നു” എന്ന്‌ മെക്‌സി​ക്കോ സിറ്റി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. “കൃത്രിമ പയലറ്റി​നാൽ വിമാനം പറക്കു​മ്പോൾ ചില​പ്പോൾ പയലറ്റി​ന്റെ മുറി​യി​ലുള്ള എല്ലാവ​രും​തന്നെ അതേസ​മയം ഉറക്കം തൂങ്ങുന്നു” എന്ന്‌ ഒരു ഗവേഷകൻ അവകാ​ശ​പ്പെ​ടു​ന്നു. “തങ്ങളുടെ ശരീര​ത്തിന്‌ താങ്ങാ​നാ​വാ​ത്ത​വി​ധം അസാധാ​രണ സമയങ്ങ​ളിൽ ജോലി ചെയ്യാൻ പയലറ്റു​കളെ നിർബ്ബ​ന്ധി​ക്കുന്ന ക്രമര​ഹി​ത​മായ പട്ടിക​യും വിരസ​ത​യും” ആണ്‌ ഇതിന്റെ കാരണ​മെന്ന്‌ ജോലി​യെ​യും ഉറക്ക​ത്തെ​യും കുറിച്ച്‌ ഗവേഷണം നടത്തുന്ന ഡോ. മാർട്ടിൻ സി. മൊറീ​സി കുറ്റ​പ്പെ​ടു​ത്തു​ന്നു. മൊറീ​സി ഒരു വിമാ​ന​ത്തിൽ നടത്തിയ പഠനത്തിൽ നിന്നും പയലറ്റി​ന്റെ മുറി​യി​ലെ ജോലി​ക്കാ​രു​മാ​യി നടത്തിയ അഭിമുഖ സംഭാ​ഷ​ണ​ത്തിൽനി​ന്നു​മാണ്‌ ഇത്തര​മൊ​രു നിഗമ​ന​ത്തി​ലെ​ത്തി​യത്‌. ഒരിക്കൽ ലോസ്‌ ആഞ്ചലി​സി​ലേ​ക്കുള്ള ഒരു ബഹുദൂര യാത്ര​യിൽ താഴെ​യുള്ള ജോലി​ക്കാർക്ക്‌ പയലറ്റി​ന്റെ മുറി​യിൽ ഉറക്കം തൂങ്ങു​ന്ന​വരെ മണിനാ​ദ​ത്താൽ എഴു​ന്നേൽപ്പി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌ വിമാനം പസഫിക്ക്‌ സമു​ദ്ര​ത്തി​ലൂ​ടെ ഏതാണ്ട്‌ 100 മൈൽ (160 കി. മീ.) പറന്നു കഴിഞ്ഞി​രു​ന്നു. “നിങ്ങൾ വിമാ​ന​ത്തി​ലെ ഉൾമു​റി​യി​ലാ​യി​രി​ക്കു​ക​യും നിങ്ങൾ ഉറക്കം തൂങ്ങു​ക​യും ചെയ്യു​മ്പോൾ നിങ്ങളെ നേർനി​ല​ക്കു​നിർത്തു​ന്ന​തും മനുഷ്യ​രാ​ണെ​ന്നോർക്കുക” എന്ന്‌ ഡോ. മോറീ​സി പറയുന്നു.

“ദീപ” പാമ്പ്‌

മൂന്നടി (1 മീ) വരുന്ന ഒരു പാമ്പ്‌ പരി​ശോ​ധ​ന​യ്‌ക്കു​വേണ്ടി ഫ്‌ളോ​റി​ഡ​യി​ലെ മൃഗാ​ശു​പ​ത്രി​യി​ലേക്ക്‌ കൊണ്ടു​വ​രു​ക​യു​ണ്ടാ​യി. ആ പാമ്പിന്റെ ഒരു എക്‌സ്‌റേ പരി​ശോ​ധന അത്‌ 15 വോൾട്ടി​ന്റെ രണ്ട്‌ ബൾബുകൾ വിഴു​ങ്ങി​യ​താ​യി വെളി​പ്പെ​ടു​ത്തി. അത്‌ പാമ്പിന്റെ അസാധാ​ര​ണ​മായ ഒരാഹാ​ര​മാ​ണെന്ന്‌ നിങ്ങൾ പറഞ്ഞേ​ക്കാം. ഈ ബൾബുകൾ കോഴി​മു​ട്ട​ക​ളാ​ണെന്ന്‌ പാമ്പുകൾ വിചാ​രി​ച്ചി​രി​ക്കാ​നി​ട​യു​ണ്ടെന്ന്‌ ഡോക്ടർമാർ പറയുന്നു. ഇത്‌ ഭക്ഷിക്കു​ന്ന​തി​നുള്ള കാരണം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും അവ ഓപ്പ​റേ​ഷ​നി​ലൂ​ടെ പുറ​ത്തെ​ടു​ത്ത​താ​യി ന്യൂ സയൻറി​സ്‌റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഈ പാമ്പിന്‌ വനത്തി​ലേക്ക്‌ മടങ്ങാൻ തക്കവണ്ണം അത്‌ പൂർണ്ണ​മാ​യി സുഖ​പ്പെ​ടു​മെന്ന്‌ ഓപ്പ​റേഷൻ നടത്തിയ ഡോക്ടർ എലിയട്ട്‌ ജേക്കബ്‌സൺ പ്രത്യാ​ശി​ക്കു​ന്നു.

മാറ്റാ​വുന്ന ടെല​ഫോ​ണു​കൾ

ടെല​ഫോ​ണു​കൾക്ക്‌ ആശുപ​ത്രി​യി​ലെ നിങ്ങളു​ടെ താമസം വഷളാ​ക്കു​ന്ന​തി​നോ ശാന്തമാ​ക്കു​ന്ന​തി​നോ സാധി​ക്കും. എന്തു​കൊ​ണ്ടെ​ന്നാൽ ടെല​ഫോ​ണു​കൾക്ക്‌ വിവിധ തരത്തി​ലുള്ള അണുക്കളെ അധിവ​സി​പ്പി​ക്കു​ന്ന​തിന്‌ കഴിയും. രോഗം പരത്തു​ന്ന​തിൽനിന്ന്‌ അവയെ തടയുക പ്രയാ​സ​മാണ്‌. ഐക്യ​നാ​ടു​ക​ളിൽ പ്രതി​വർഷം ഏതാണ്ട്‌ 20 ലക്ഷം രോഗി​കൾ ആശുപ​ത്രി​യിൽ കഴിയു​മ്പോൾ രോഗ​ബാ​ധി​ത​രാ​യി​ത്തീ​രു​ന്നു—പലരും ടെല​ഫോ​ണി​ന്റെ ഉപയോ​ഗ​ത്തി​ലൂ​ടെ. അറ്റ്‌ലാൻറ​യി​ലെ രോഗ​നി​യ​ന്ത്രണ കേന്ദ്ര​ങ്ങ​ളു​ടെ ഒരു പഠനം അവരിൽ 20,000 മുതൽ 30,000 വരെ മരിക്കു​മെന്ന്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ഇപ്പോൾ ഒരു നിവാരണ മാർഗ്ഗ​മെ​ന്ന​നി​ല​യിൽ ചില ആശുപ​ത്രി​കൾ അവരുടെ രോഗി​കൾക്ക്‌ സുരക്ഷി​ത​വും കവർ ചെയ്‌ത​തു​മായ പ്ലാസ്‌റ്റിക്ക്‌ ഫോണു​കൾ നൽകുന്നു. അവർക്ക്‌ അത്‌ ആശുപ​ത്രി​യി​ലെ താമസ​ശേഷം വീട്ടിൽ കൊണ്ടു​പോ​കു​ന്ന​തി​നോ നശിപ്പി​ക്കു​ന്ന​തി​നോ കഴിയും. മാറ്റാ​വുന്ന ഇത്തരം ഫോണു​കൾക്ക്‌ 5 മുതൽ 15 വരെ ഡോളർ വില വരും. ഇതിന്‌ ഒരു വർഷത്തെ ഗാരണ്ടി​യുണ്ട്‌. ഇത്തരം ഫോണു​ക​ളു​ടെ ഉപയോ​ഗം ഫോണു​ക​ളു​ടെ കേടു​പോ​ക്ക​ലിൽനി​ന്നും മോഷ​ണ​ത്തിൽനി​ന്നും ആശുപ​ത്രി​കളെ സംരക്ഷി​ച്ചി​ട്ടുണ്ട്‌.

സാക്ഷി​കളെ ഒഴിവാ​ക്കി

“യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ട​ന​യിൽ തീവ്ര​മ​ത​നി​ഷ്‌ഠ​യുള്ള വിശ്വസ്‌ത അംഗങ്ങ​ളാ​ണെന്ന്‌ തെളി​യി​ക്കാൻ കഴിയുന്ന ആർക്കും” സൈന്യ സേവന​ത്തിൽനിന്ന്‌ ഒഴിവു​ണ്ടാ​യി​രി​ക്കും. ഇത്‌ ജർമ്മനി​യി​ലെ ദേശീയ ഭരണ കോട​തി​യു​ടെ തീർപ്പാ​ണെന്ന്‌ ജർമ്മൻ പത്രമായ റ്റാ​ഗെ​സ്‌പീ​ഗൽ പറയുന്നു. ജഡ്‌ജി​ക​ളു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ സാക്ഷി​ക​ളു​ടെ മതവി​ശ്വാ​സ സ്വീകാ​രം സൈന്യ സേവന​ത്തി​നുള്ള മനഃസാ​ക്ഷി​പ​ര​മായ തടസ്സം തക്കതായ ഒരു കാരണ​മാ​യി ഇനി അംഗീ​ക​രി​ക്കും.

പുകവ​ലി​ക്കാ​ത്ത​വർക്ക്‌ ഹോട്ടൽ മുറികൾ

ഭോജ​ന​ശാ​ല​ക​ളും വിമാ​ന​ങ്ങ​ളും മാത്രമല്ല പുകവ​ലി​ക്കാ​ത്ത​വർക്ക്‌ താമസ​സൗ​ക​ര്യം നൽകു​ന്നത്‌. “താമസി​ച്ചാ​ണെ​ങ്കി​ലും ഐക്യ​നാ​ടു​ക​ളിൽ ഹോട്ട​ലു​ക​ളും പുകവലി വിരു​ദ്ധാ​ശ​യ​ത്താൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ വോൾസ്‌ട്രീ​റ്റ്‌ ജേർണൽ പറയുന്നു: സിഗര​ട്ടി​ന്റെ മണവും സിഗറ്റ​റും ഇഷ്ടപ്പെ​ടാ​ത്ത​വർക്കു​വേണ്ടി തുടക്ക​ത്തിൽ ചുരുക്കം ചില മുറികൾ സുരക്ഷി​ത​മാ​ക്കി​ക്കൊണ്ട്‌ ചില ഹോട്ട​ലു​കൾ തങ്ങളുടെ 15 ശതമാനം മുറികൾ പുകവ​ലി​ക്കാ​ത്ത​വർക്കാ​യി മാറ്റി​വെ​ക്കു​ക​യും ഈ സേവനം വിപു​ലീ​ക​രി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്യുന്നു. ഇത്‌ വളരെ ലോക​പ്രി​യ​മാ​യി​ത്തീ​രുക മാത്രമല്ല ഇത്‌ ഹോട്ട​ലു​കൾക്ക്‌ പ്രയോ​ജനം നൽകു​ക​യും ചെയ്യുന്നു. കാരണം മുറികൾ ശുചീ​ക​രിച്ച്‌ പുകയിൽനിന്ന്‌ വിമു​ക്ത​മാ​ക്കാൻ 26 ശതമാനം സമയം കുറച്ചേ വേണ്ടി​വ​രു​ക​യു​ള്ളു. (g87 4/22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക