വികാരങ്ങളെ കൈകാര്യം ചെയ്യൽ
നമ്മുടെ വികാരങ്ങളെ വിജയകരമായി കൈകാര്യം ചെയ്യുക ഒരു യഥാർത്ഥ വെല്ലുവിളിയാണ്. ഒരു യുവതി അവളുടെ അനുഭവം വർണ്ണിക്കുന്നു: “എനിക്ക് സന്തോഷം തോന്നിയതിന്റെ തൊട്ടടുത്ത മിനിറ്റിൽ ഞാൻ ആഴമായ വിഷാദത്തിലാണ്ടിരുന്നു. ചിലപ്പോൾ എന്റെ തോന്നൽ എന്താണെന്ന് എനിക്കു അറിയാൻപോലും കഴിയുമായിരുന്നില്ല. ഞാനാകെ ഇരുട്ടിൽ അകപ്പെട്ടപോലുള്ള ഒരനുഭവമായിരുന്നു അത്. ഞാൻ ആരോട് സംസാരിച്ചാലും, അതെന്നോടുതന്നെ ആയിരുന്നാലും, എനിക്ക് യാതൊന്നും പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. എനിക്ക് ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധ എനിക്ക് ലഭിക്കുന്നില്ല, വിശേഷിച്ച് ഞാനത്ര ആകർഷണീയ അല്ലാത്തതുകൊണ്ട് എന്റെ സഹപാഠികൾപോലും എന്നെ അവഗണിക്കുന്നു എന്നെല്ലാമുള്ള തോന്നൽ എന്നെ അലട്ടിയിരുന്നു. ഒടുവിൽ ഈ ചിന്തകളെല്ലാം എന്നെ ആന്തരികമായി തകർത്തുകളയാൻ തുടങ്ങി, ഞാൻ എന്നെത്തന്നെയും എന്റെ വ്യക്തിത്വത്തെയും വെറുക്കാനും തുടങ്ങി.”
ഈ ബാലികക്ക് നിങ്ങളുടെ യൗവ്വനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തിന്റെ ഒരു പ്രതി കിട്ടി. “അത് ആകമാനം വളരെ രസകരമായിരുന്നതിനാൽ ഞാൻ ‘സ്ത്രീത്വത്തിലേക്കുള്ള നീക്കം’ എന്ന അദ്ധ്യായം വായിച്ചു. ആ താളുകളിൽ എനിക്ക് എന്തനുഭവപ്പെട്ടോ അത് അതേപടി ആ അദ്ധ്യായത്തിൽ വർണ്ണിച്ചിരുന്നതുകൊണ്ട് ഞാൻ വായിച്ചത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല; അതെനിക്ക് ഉത്തരം നൽകുകയും ചെയ്തു. എനിക്കുണ്ടായപോലുള്ള വിചാരങ്ങൾ അസാധാരണമൊന്നും അല്ല എന്ന് വായിക്കാനിടയായപ്പോൾ എനിക്ക് വലിയ പ്രോത്സാഹനം തോന്നി. അത് കൈകാര്യം ചെയ്യാനുള്ള ഉചിതമായ മാർഗ്ഗം ഞാൻ അറിയുകയേ വേണ്ടിയിരുന്നുള്ളു”
തങ്ങളുടെ വികാരങ്ങളെ ഉചിതമായി കൈകാര്യം ചെയ്യാൻ യുവാക്കളെ സഹായിക്കുന്നതു കൂടാതെ, ഈ പുസ്തകം, സ്വയംഭോഗം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യുകയും യുവാക്കൾ ലഹരിപാനീയങ്ങൾ കുടിക്കേണമോ? അവർ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം പുലർത്തണമോ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. ഈ കൂപ്പൺ പൂരിപ്പിച്ചയച്ചുകൊണ്ട് വെറും 10 രൂപക്ക് ഒരു പ്രതി സമ്പാദിക്കുക.
ദയവായി, നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് എനിക്ക് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10ക. അയയ്ക്കുന്നു.