ബൈബിളിന്റെ വീക്ഷണം
നിങ്ങൾ മുമ്പെപ്പോഴെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ?
“ഞാൻ എന്റെ കഴിഞ്ഞ ജീവിതങ്ങളിൽ പലതിനേയും ഓർമ്മിക്കുന്നു—ചിലപ്പോൾ ഞാൻ പുരുഷനായിരുന്നു, മറ്റു സമയങ്ങളിൽ സ്ത്രീയായിരുന്നു.” നടിയായ ഷേർലി മക്ളെയിൻ അവളുടെ ഔട്ട് ഓൺ എ ലിംബ് എന്ന ഏറ്റവും കൂടുതൽ പ്രതികൾ വിൽക്കപ്പെടുന്ന പുസ്തകത്തിൽ ആ തീരുമാനത്തിലെത്തിയതെങ്ങനെയെന്നു വിശദീകരിക്കുന്നു. ആദ്യം അവൾ “പുനർജ്ജൻമം മിക്ക പൗരസ്ത്യ വിശ്വാസങ്ങളുടെയും അവിഭാജ്യ ഘടകമാണെന്നുമാത്രമല്ല . . . എന്നാൽ പ്രശസ്ത പാശ്ചാത്യ ചിന്തകൻമാരുടെ ഗണങ്ങൾപോലും ഈ വീക്ഷണം പങ്കു വയ്ക്കുന്നു എന്നു കണ്ടെത്തുന്നതിൽ അത്ഭുതപ്പെട്ടു.”
ഉവ്വ്, നിങ്ങൾ നിരൂപിക്കുന്നതിൽ കൂടുതൽ ആളുകൾ—ബുദ്ധമതക്കാരുടെയും ഹിന്തുക്കളുടെയും സഹസ്ര ലക്ഷങ്ങൾ ഉൾപ്പെടെ—അവർ മുമ്പു ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നു. അവർ തങ്ങളുടെ ഉള്ളിൽ ഉള്ള എന്തോ ഒന്ന്—അനേകർ അതിനെ ആത്മാവ് എന്നു വിളിക്കുന്നു—മരണത്തെ അതിജീവിക്കയും ഒന്നോ അല്ലെങ്കിൽ പരമ്പരയായ കൂടുതൽ ആസ്തിക്യങ്ങളിൽ പുനർജ്ജൻമം പ്രാപിക്കയും ചെയ്യുന്നു എന്നു വിശ്വസിക്കുന്നു. ഈ “എന്തോ ഒന്നു” മനുഷ്യനായോ, ചിലർ പറയുന്നതുപോലെ മൃഗങ്ങളായോ കായ്കറി സസ്യങ്ങളുടെ രൂപത്തിൽപോലുമോ തിരിച്ചുവരുന്നു. ഇതിന്റെ ഉദ്ദേശ്യം ആത്മാവിനെ ഉത്തരോത്തരം ശുദ്ധീകരിക്കുക അഥവാ ആ വ്യക്തിയെ പരമായ പൂർണ്ണതയിലേക്കു നയിക്കുകയാണെന്നു അവരിൽ അധികം പേരും സമ്മതിക്കുന്നു.
അവിതർക്കിതമായി, മുമ്പ് ജീവിച്ചിരുന്നിട്ടുണ്ട് എന്നും പക്ഷെ വീണ്ടും ജീവിക്കാം എന്നുമുള്ള ആശയം മോഹിപ്പിക്കുന്ന ഒന്നായിരുന്നേക്കാം. എന്നാൽ അതു ശരിയാണോ?
ആത്മമണ്ഡലത്തിൽ നിങ്ങൾ ആസ്തിക്യത്തിലിരുന്നിട്ടുണ്ടോ?
“ഉവ്വ്,” എന്ന് യേശുക്രിസ്തുവിന്റെ പിൽക്കാല വിശുദ്ധൻമാരുടെ ചർച്ച് പറയുന്നു, അവരുടെ അംഗങ്ങളെ പൊതുവേ മോർമൻസ് എന്നു വിളിക്കപ്പെടുന്നു. ആ സഭയുടെ ഒരു മുൻ അപ്പോസ്തലനായ ജയിംസ് ഇ റ്റാൽമേയ്ജ് “തങ്ങളുടെ ഭൗമീക പരീക്ഷണഘട്ടത്തിനു മുമ്പ് മനുഷ്യവർഗ്ഗത്തിന്റെ ആത്മാക്കൾ ആസ്തിക്യത്തിലിരുന്നുവെന്നതിനുള്ള അനേക തിരുവെഴുത്തു തെളിവുകളെപ്പറ്റി—തങ്ങളുടെ ശാരീരിക കൂടാരം സ്വീകരിക്കുന്നതിനു മുമ്പ് ഈ സിദ്ധൻമാർ ജീവിക്കയും അവരുടെ സ്വതന്ത്ര ഏജൻസി ഉണ്ടായിരിക്കയും ചെയ്ത ഒരു അവസ്ഥ.” എഴുതി.
ശരിയാണ്, യേശു, ദൈവത്തിന്റെ പുത്രൻ, അവൻ ഭൂമിയിൽ ജീവിക്കുന്നതിനുമുമ്പ് സ്വർഗ്ഗത്തിൽ ആസ്തിക്യവാനായിരുന്നു. (യോഹന്നാൻ 6:38, 62) യഥാർത്ഥത്തിൽ, ഇതാണ് റ്റാൽമേയ്ജ് ഇതെഴുതുവാൻ ഇടയാക്കിയത്, “അവന്റെ ഭൗമിക ജനനം പൂർവ്വാസ്തിക്യത്തിലിരുന്ന അഥവാ ഒരു അമർത്യാത്മാവ് ഒരു മർത്യശരീരവുമായി ചേർന്നതായിരുന്നെങ്കിൽ മനുഷ്യകുടുംബത്തിലെ ഓരോ അംഗത്തിന്റെയും ജനനം അപ്രകാരമുള്ളതാണെന്നു അനുമാനിക്കുന്നത് പരസ്പരം യോജിക്കുന്നതാണ്.”
സ്വർഗ്ഗത്തിൽ ആയിരുന്നപ്പോൾ, യേശു എപ്പോഴും അവന്റെ പിതാവിനോടു അനുസരണയുള്ളവനായിരുന്നു. അതുകൊണ്ട് തന്റെ ഭൗമിക ജീവിതം അവൻ ഒരു പാപിയായിരുന്നതുപോലെ “ഭൗമീക പരീക്ഷണഘട്ടത്തിൽ” വെക്കുന്നതിനു രൂപകല്പന ചെയ്തതല്ലായിരുന്നു. നേരേമറിച്ചു, അവൻ പാപമില്ലാത്ത ഒരു പൂർണ്ണമനുഷ്യനായിരുന്നു, പാപികളെ വീണ്ടെടുക്കുവാൻ “അനേകർക്കുംവേണ്ടി തന്റെ ദേഹിയെ ഒരു മറുവിലയായി പകരം നൽകുവാൻ” കഴിവുള്ളവനായിരുന്നു. (മത്തായി 20:28) അതുകൊണ്ട് യേശു ഒരു വർഗ്ഗത്തിലെ ഏകനാകുന്നു, “ദൈവത്തിന്റെയും മനുഷ്യന്റെയും ഇടക്കു ഏക മദ്ധ്യസ്ഥൻ.” (1 തിമൊഥെയോസ് 2:5, 6) ഭൂമിയിലെ തന്റെ സേവനനിയമനം താൽക്കാലികമായിരുന്നു. അതു പൂർത്തീകരിച്ചശേഷം, അവന് തന്റെ യഥാർത്ഥ ഭവനമായ സ്വർഗ്ഗത്തിൽ തിരിച്ചുപോകാമായിരുന്നു.
എന്നാൽ ഈ യാഥാർത്ഥ്യങ്ങളുടെ വീക്ഷണത്തിൽ, അവനു കഴിഞ്ഞിരുന്നതുപോലെ സ്വർഗ്ഗം നമ്മുടെ ഭവനമായിരിക്കുമെന്നു നമുക്കു പറയുവാൻ കഴിയുമോ?
മനുഷ്യരൂപത്തിൽ എന്നാൽ മനുഷ്യനല്ലായിരുന്നു
കഴിഞ്ഞകാലങ്ങളിൽ, അദൃശ്യാത്മാക്കൾ, ദൂതൻമാർ, ദൈവനിയോഗത്താൽ ദൃശ്യമാനുഷ ശരീരങ്ങൾ ധരിച്ചിട്ടുണ്ട്. (ഉല്പത്തി 19:1; ലൂക്കോസ് 1:26-28) എന്നാൽ നോഹയുടെ നാളുകളിൽ അവരിൽ ചിലർ അവരുടെ സ്വന്ത ഉൾപ്രേരണയാൽ അപ്രകാരം ചെയ്തു. എന്തുകൊണ്ട്? സ്ത്രീകളുമായി ലൈംഗിക ബന്ധങ്ങൾ ആസ്വദിക്കുന്നതിനുള്ള സ്വാർത്ഥോദ്ദേശ്യത്തിനുവേണ്ടി. (ഉല്പത്തി 6:3) ദൂതൻമാർക്കുവേണ്ടിയുള്ള ദൈവീക ക്രമീകരണം അതല്ലായിരുന്നതുകൊണ്ട്, അവരുടെ നടപടി അനുസരണക്കേടിന്റെ ഒന്നായിരുന്നു. “ദൂതൻമാർ തങ്ങളുടെ മൗലിക സ്ഥാനം കാത്തുകൊണ്ടില്ല. എന്നാൽ അവരുടെ ഉചിതമായ സ്ഥലം വിട്ടുപോയവർ” എന്നു ബൈബിൾ അവരെക്കുറിച്ചു പറയുന്നു. (യൂദാ 6) തെളിവായി , അപ്പോൾ, ഭൂമി മനുഷ്യർക്കുവേണ്ടി ആയിരിക്കുന്നതുപോലെ, സ്വർഗ്ഗമാണ് ദൂതൻമാരുടെ “ഉചിതമായ വാസസ്ഥലം”.—സങ്കീർത്തനം 115:16; 1 കൊരിന്ത്യർ 15:39, 40 താരതമ്യപ്പെടുത്തുക.
യേശു ഭൂമിയിലേക്കുവന്നപ്പോൾ അവൻ യഥാർത്ഥത്തിൽ “ജഡമായിത്തീർന്നു.” (യോഹന്നാൻ 1:14) ഈ ദൂതൻമാർ അപ്രകാരമല്ല. അവർ മനുഷ്യശരീരങ്ങൾ ധരിക്കമാത്രം ചെയ്കയും ജലപ്രളയസമയത്ത് ആത്മമണ്ഡലത്തിലേക്കു തിരിച്ചുപോകുന്നതിനുവേണ്ടി അവയെ ഉപേക്ഷിക്കയും ചെയ്തു. അവരുടെ മത്സരം നിമിത്തം, ദൈവം “അവരെ ന്യായവിധിക്കായി കാപ്പാൻ അന്ധതമസിന്റെ കുഴികളിൽ” ബന്ധിച്ചു. ഭൂമിയിൽ ജീവിക്കുന്നതിന് ജഡീക ശരീരങ്ങൾ ധരിക്കുവാൻ അവർക്കു പിന്നീടൊരിക്കലും കഴിഞ്ഞില്ല.—2 പത്രോസ് 2:4.
അതുകൊണ്ട് മോർമൻസ് പഠിപ്പിക്കുന്നതുപോലെ, മനുഷ്യർ “തങ്ങളുടെ ഭൗമിക പരീക്ഷണഘട്ടത്തിനുമുമ്പ്” ആത്മമണ്ഡലത്തിൽ ആസ്തിക്യത്തിലിരുന്നുവെന്നു തെളിയിക്കാൻ യേശുവിന്റെയും ശരീരം ധരിച്ച ദൂതൻമാരുടെയും ഉദാഹരണങ്ങൾ ഉചിതമായി ഉപയോഗിക്കാൻ സാദ്ധ്യമല്ല. എന്നാൽ ഇത് ഇവിടെ ഭൂമിയിൽ മനുഷ്യരായി പൂർവ്വജീവിതങ്ങൾ നയിച്ചിരുന്നുവെന്നതു നിരാകരിക്കുമോ?
ദേഹിയെ സൃഷ്ടിച്ചതിലുള്ള ദൈവോദ്ദേശ്യം
യഥാർത്ഥത്തിൽ, മനുഷ്യൻ മുമ്പ് ജീവിച്ചിരുന്നോ ഇല്ലയോ—ആത്മമണ്ഡലത്തിലോ അല്ലെങ്കിൽ ഭൂമിയിലോ—എന്നു തീരുമാനിക്കുന്നതിനുള്ള താക്കോൽ, അവന് ഒരു അമർത്യദേഹിയുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്നതാണ്. ഉല്പത്തി 2:7 ആദ്യമനുഷ്യ ദേഹിയുടെ സൃഷ്ടിയെ ഇപ്രകാരം വിവരിക്കുന്നു: “യഹോവയാം ദൈവം നിലത്തെ പൊടിയിൽ നിന്നും മനുഷ്യനെ രൂപപ്പെടുത്തുകയും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതുകയും ചെയ്തു, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു.”
ദേഹിയെ നിർജ്ജീവ ശരീരത്തിൽനിന്നും വ്യത്യസ്തവും വ്യതിരിക്തവുമായ എന്തോ ഒന്നായി വിവരിക്കുന്നില്ല എന്നു കുറിക്കൊള്ളുക. യഥാർത്ഥത്തിൽ, “ജീവശ്വാസം”കൊണ്ട് നിർജ്ജീവശരീരത്തെ ദൈവം ഊർജ്ജസ്വലപ്പെടുത്തി, അപ്രകാരം ശ്വസിക്കുവാൻ കാഞ്ചി വലിക്കപ്പെട്ടശേഷം മാത്രമാണ് ദേഹിയായ ആദാം ജീവനിലേക്കു വന്നത്. ശ്വസനം നിൽക്കുകയും ജീവശക്തി വിരമിക്കയും ചെയ്യുമ്പോൾ ശരീരം വീണ്ടും ഒരിക്കൽ നിർജ്ജീവമായിത്തീരുന്നു. മനുഷ്യൻ “അവന്റെ നിലത്തേക്കു തിരികെ പോകുന്നു; ആ ദിവസം തന്നെ അവന്റെ ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനങ്ങൾ 146:4) വീണ്ടും ജീവിക്കുന്നതിന് അവൻ പുനരുത്ഥാനനാളിനു കാത്തിരിക്കണം. (യോഹന്നാൻ 5:28, 29) അതേസമയം, മരണാവസ്ഥയിൽ യാതൊരു “പ്രവൃത്തിയോ, സൂത്രമോ അറിവോ ജ്ഞാനമോ” ഉണ്ടായിരിക്കാൻ കഴിയുകയില്ല. (സഭാപ്രസംഗി 9:5, 10) ദേഹി മരിച്ചു, എന്നു ലളിതമായി പ്രസ്താവിക്കാം.
ഡസൻ കണക്കിനു ബൈബിൾ വാക്യങ്ങൾ ദേഹിനശ്വരമെന്നു കാണിക്കുന്നു, അപ്രകാരം മനുഷ്യദേഹിയുടെ അമർത്യത്വം വ്യക്തമായി നിരാകരിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്ക്കിയേൽ 18:4, 20; 22:29 പ്രവൃത്തികൾ 3:23; വെളിപ്പാട് 16:3) ദേഹി മരിച്ചിരിക്കെ മറ്റൊരു ശരീരത്തിൽ വീണ്ടും ജീവിക്കുന്നതിന് കടന്നുപോകാൻ ശേഷിച്ചിരിക്കുന്നതു എന്താണ്? കൂടാതെ, എന്തെങ്കിലും കടന്നുവരുന്നതിന്റെ ആവശ്യം തന്നെ ഉണ്ടായിരിക്കുന്നതു എന്തുകൊണ്ട്? ദൈവം മനുഷ്യദേഹികളെ, സൃഷ്ടിച്ചപ്പോൾ, അവൻ അവയെ “വളരെ നല്ലത്” എന്നു പറഞ്ഞു. ഇത് അവന് അങ്ങനെ ചെയ്യാമായിരുന്നു, കാരണം ഭൂമിയിൽ എന്നേക്കും ജീവിക്കുവാൻ രൂപകല്പന ചെയ്ത് അവരെ സൃഷ്ടിച്ചു. (ഉല്പത്തി 1:31) അവർ ശുദ്ധീകരണം ആവശ്യമില്ലാഞ്ഞ ദേഹികളായിരുന്നു. അവർ ധാർമ്മികമായി അപ്പോഴേ ശുദ്ധിയുള്ളവരായിരുന്നു. അവർ വീണ്ടും ജീവിക്കുന്നതിനുവേണ്ടി മരിക്കേണ്ടിയിരുന്ന ദേഹികളുമല്ലായിരുന്നു. അവരുടെ മൗലിക ആസ്തിക്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഭൂമിയിലെ നിത്യജീവനായിരുന്നു അവരുടെ പ്രതീക്ഷ.
നിങ്ങൾ മുമ്പേപ്പോഴെങ്കിലും—ആത്മമണ്ഡലത്തിലോ ഭൂമിയിലോ—ജീവിച്ചിരുന്നിട്ടുണ്ടോ? എന്നുള്ളതിനു ബൈബിളിന്റെ ഉത്തരം വളരെ വ്യക്തമാണ്. ഒരു പരദീസാഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കുന്ന ഒരു ദിവസത്തിന്റെ അവസരത്തെ ദൈവം വച്ചുനീട്ടുന്നതും തുല്യമായി വ്യക്തമാണ്. കൂടുതൽ പഠിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? (g86 6/8)
[11-ാം പേജിലെ ആകർഷകവാക്യം]
ഒരു നൂറു ബൈബിൾ വാക്യങ്ങൾ മനുഷ്യാത്മാക്കൾ മർത്യം, നശ്വരമെന്നു കാണിക്കുന്നു; അത് അമർത്യമാണെന്നു പറയുന്ന ഒരെണ്ണം നിങ്ങൾക്കു കണ്ടെത്താമോ?
[22-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ഈ ആളുകൾ എല്ലാം ആയിരുന്നോ?