“സ്കൂളംഗ്സ്റ്റ്”—നേട്ടത്തിന്റെ വില?
ജർമ്മനിയിലെ “ഉണരുക!” ലേഖകൻ
സ്കൂളംഗസ്റ്റ്—ഈ വാക്ക് അതിവേഗം അന്തർദ്ദേശീയമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ വർണ്ണിക്കുന്നതിന് പുതുതായി ഉണ്ടാക്കിയതാണ്. ആ വാക്കിന്റെ ഒരു ഭാഷാന്തരം സൂക്ഷ്മമായ മുഴു അർത്ഥവും പിടിച്ചെടുക്കുന്നതിൽ ഏതെങ്കിലും വിധത്തിൽ പരാജയപ്പെട്ടാലും, “സ്കൂളിലെ ഉൽക്കണ്ഠ” എന്നാണ് അതിന്റെ ഏകദേശമായ അർത്ഥം.
ജർമ്മൻ ശിശുരോഗ വിദഗ്ദ്ധനായ ഡോ. എക്കാർഡ് ഷ്രിക്കെൽ പത്തു വർഷം മുമ്പ് ഇപ്രകാരം പറഞ്ഞു: “ഞാൻ ചികിൽസിക്കുന്ന കുട്ടികളിൽ മൂന്നിൽ രണ്ടുപേരും വാക്കിന്റെ സാധാരണ അർത്ഥത്തിൽ ശാരീരിക രോഗികളല്ല. അവർ സ്കൂൾ സംബന്ധ രോഗികളാണ്.” ഡെറ്റ്ഷി ആർസെറ്റബ്ലാറ്റ് എന്ന ആനുകാലിക പ്രസിദ്ധീകരണം, അതിനുശേഷം സ്കൂളിനോടു ബന്ധപ്പെട്ട പ്രയാസങ്ങൾക്കായി ചികിൽസിച്ചകുട്ടികളുടെ എണ്ണം പത്തിരട്ടി വർദ്ധിച്ചു എന്ന് അഭിപ്രായപ്പെടുന്നു!
നിശ്ചയമായും, ജർമ്മനിയിലെ യുവ അദ്ധ്യാപകരുടെ സംഘടനയെ വിശ്വസിക്കാമെങ്കിൽ ഫെഡറൽ റിപ്പബ്ലിക്കിലെ സ്കൂൾ വ്യവസ്ഥ തകരാറിലാണ്. അത് വർഷംതോറും സ്ഥാനക്കയറ്റം ലഭിക്കാതെ പരാജയപ്പെടുന്ന 2,80,000 വിദ്യാർത്ഥികളെയും—മിക്കവാറും ഓരോ 30-ന് ഒന്നു വീതം—സ്കൂളിനോട് ബന്ധപ്പെട്ട കാരണങ്ങളാൽ ആത്മഹത്യക്ക് ശ്രമിക്കുന്ന 18,000 പേരെയും ചൂണ്ടിക്കാണിക്കുന്നു.
അതിന്റെ കാരണങ്ങൾ
ഒരു പക്ഷെ സ്കൂളംഗ്സ്റ്റിനിടയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത വിജയിക്കുന്നതിനുള്ള വ്യാപകമായ സമ്മർദ്ദമാണ്. ജർമ്മനിയിലെ യുവാക്കൾ ഒരു യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുന്നതിനൊ ഒരു അർത്ഥവത്തായ ജോലി കണ്ടെത്തുന്നതിനൊ ആഗ്രഹിക്കുന്നെങ്കിൽ തങ്ങൾക്ക് ഒരു ഉയർന്ന സ്കൂൾ റിക്കോർഡ് ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഒരു പോലെ അവരോട് പറയുന്നു. അനേകം കുട്ടികൾക്കും തോല്വി സാദ്ധ്യത സംബന്ധിച്ച ഭയം സംഘർഷം ഉണ്ടാക്കയും അത് മിക്കപ്പോഴും തോല്വിക്കു കാരണമാകയും ചെയ്യുന്നു! ജർമ്മൻ പ്രൊഫസറായ വാൾട്ടർ ലിബ്രേഷ് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “മാതാപിതാക്കളായ നമ്മുടെ ഭാഗത്തുള്ള പർവ്വതീകരിച്ച അത്യാശക്ക് നമ്മുടെ കുട്ടികളെ ദ്രോഹിക്കുന്നതിനു മാത്രമേ സാധിക്കയുള്ളു എന്ന് നാം തിരിച്ചറിയണം.”
ഗ്രേഡുകൾക്ക് കുട്ടികളെ നല്ല ജോലി ചെയ്യുന്നതിന് പ്രചോദിപ്പിക്കാനും പുരോഗതി ആവശ്യമുള്ള ഭാഗങ്ങൾ ചൂണ്ടിക്കാണിക്കാനും കഴിയുമെന്നത് സത്യംതന്നെ. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനത്തിൽ യാതൊരു താല്പര്യവുമില്ലെങ്കിൽ കുട്ടിക്ക് പഠിക്കുന്നതിനുള്ള പ്രേരണാശക്തി നഷ്ടപ്പെടുകയും ചെയ്തേക്കാം. എന്നിരുന്നാലും ലിബ്രേഷ് “ഗ്രേഡുകൾക്കുവേണ്ടിയുള്ള ഭയങ്കര സമ്മർദ്ദത്തെ” കുറ്റം വിധിക്കുന്നു. ഗ്രേഡുകൾക്കു നൽകുന്ന അതിയായ ഊന്നലിൽ ബുദ്ധിയിൽ ശരാശരിയോ ഉയർന്ന ശരാശരിയോ ഉള്ള കുട്ടികൾ പോലും അപകർഷതാബോധമുള്ളവരായിത്തീരും. ജർമ്മൻ മാസികയായ എൽറ്റോൺ ഇപ്രകാരം പറയുന്നു, “ഗ്രേഡുകൾ സമ്മർദ്ദം ചെലുത്തുന്നതിനുള്ള ഒരു ഉത്തോലകമായിത്തീരുമ്പോൾ, വ്യക്തിപരമായ വികസനത്തിന് സ്ഥാനം നൽകാതെ അത് സാമൂഹ്യ സമനിലയെ വികൃതമാക്കുമ്പോൾ നമ്മുടെ വ്യവസ്ഥിതിക്ക് എന്തോ രോഗമുണ്ട്. പ്രയാസമനുഭവിക്കുന്നവർ നമ്മുടെ കുട്ടികളാണ്.”
വിഘടിച്ച, അല്ലെങ്കിൽ വിവാഹമോചനത്താലൊ വേർപാടിനാലൊ, തകർന്ന ഭവനങ്ങൾക്കും സ്കൂളംഗ്സ്റ്റിനെ പരിപോഷിപ്പിക്കാൻ കഴിയും. അത്തരം ഭവനങ്ങളിലെ കുട്ടികൾ മിക്കപ്പോഴും കുഴഞ്ഞവരും സ്വസ്ഥതയില്ലാത്തവരും സ്നേഹിക്കപ്പെടാത്തവരായിപ്പോലും വിചാരിക്കുന്നു. രസാവഹമായി, വർസ് ബർഗ് ജൂലിയസ് മാക്സി മില്ലൻസ് യൂണിവേഴ്സിറ്റിയിലെ ശിശു മനോരോഗ ക്ലിനിക്കിന്റെ ഡയറക്ടറായ ഡോ. ഗെർഹാർസ് നിസ്സെൻ ഇപ്രകാരം വിശദീകരിക്കുന്നു: മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തിൽ അല്ലെങ്കിൽ കുട്ടിയുടെ വ്യക്തിത്വഘടനയിൽ വലിയ അപാകതകൾ നിലവിലുള്ളപ്പോൾ മാത്രമാണ് കുട്ടികൾ ആത്മഹത്യാശ്രമം നടത്തുന്നതെന്ന് കാണാൻ കഴിയും.”—ഐറ്റാലിക്സ് ഞങ്ങളുടേത്.
സ്കൂളംഗ്സ്റ്റിനിടയാക്കുന്ന മറ്റൊരു വസ്തുത 11 വയസ്സുള്ള ഒരു കുട്ടി ഇപ്രകാരം വെളിപ്പെടുത്തി: “അദ്ധ്യാപകൻ നൽകുന്ന കണക്ക് കേവലം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞാൽ എനിക്കു ചെയ്യാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട്.” പ്രത്യേകിച്ച് 1960കളുടെ അവസാനം മുതൽ ജർമ്മൻ സ്കൂൾ മുറികളിലെ ലാളിത്യം സങ്കീർണ്ണമായ ശാസ്ത്രീയവും സാങ്കേതികവുമായ ഭാഷണത്തിന് അതിവേഗം വഴിമാറിക്കൊടുത്തുകൊണ്ടിരുന്നു. സ്കൂളംഗ്സ്റ്റ്, പരിണതഫലമായ നിഷ്ഫലതയെ പോഷിപ്പിക്കുന്നു.
തുടർച്ചയായ ടെലിവിഷൻ വീക്ഷണംപോലും ഒരു കാരണമായേക്കാം. ടി.വി. വീക്ഷകർ അടുത്തു അവതരിപ്പിക്കാൻ പോകുന്നതിൽ മെച്ചമായി കേന്ദ്രീകരിക്കാൻ കഴിയേണ്ടതിന് തങ്ങൾ കാണുന്നത് പെട്ടെന്നു മറക്കാൻ ചായ്വു കാണിക്കുന്നു എന്ന് ഒരു വിദ്യാഭ്യാസ പ്രവർത്തകൻ ഉറപ്പിച്ചു പറയുന്നു. ഫലമെന്താണ്? സ്കൂൾ പാഠം കഴിവതും വേഗം മറക്കാൻ അവർ ചായ്വുകാണിക്കുന്നു!
കൂടെക്കുടെ വിദ്യാർത്ഥികൾ “ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും ദുഷ്പെരുമാറ്റത്തിനും” ഇരകളായിത്തീരുന്നു. ദി ഹാംബർഗർ അബെൻഡ് ബ്ലാറ്റ് കൂടുതലായി ഇപ്രകാരം അഭിപ്രായപ്പെട്ടു: “മിക്കപ്പോഴും സ്കൂളിലെ ഭയം ഒരുവന്റെ സഹപാഠികളിൽ നിന്നുള്ള അക്രമത്തെക്കുറിച്ചുള്ള ഭയവും കൂടിയാണ് . . . വിദ്യാർത്ഥികൾ സംഘർഷത്തെ അക്രമംകൊണ്ടു പ്രതികരിക്കുന്നു.”
വളരെ വലിയ ഒരു വിലയോ?
സ്കൂളംഗ്സ്റ്റ് എന്നത് ജർമ്മൻ പദമാണെങ്കിലും അത് ജർമ്മനിക്ക് മാത്രമുള്ളതല്ല. അത് കേവലം, അനേകം സ്കൂളുകളും പരീക്ഷ പാസ്സാകുന്നതിൽ പരാജയപ്പെടുന്നു എന്നതിന്റെ ശല്യപ്പെടുത്തുന്ന മറ്റൊരു സൂചനയാണ്. വിദ്യാഭ്യാസപരമായ നേട്ടം നല്ലതാണ്. എന്നാൽ കുട്ടികൾ സ്കൂളിനെപ്പറ്റി മിക്കവാറും അനാരോഗ്യകരമായ ഒരു ഭയം വളർത്തിയെടുക്കുമ്പോൾ നേട്ടത്തിനുള്ള വില വളരെ ഉയർന്നതല്ലേ എന്ന് മാതാപിതാക്കൾ സ്വയം ചോദിക്കണം.
ലോകത്തിൽ മിക്കടത്തും സ്കൂളുകൾ വായനയും എഴുത്തും പോലുള്ള ഏറ്റവും അടിസ്ഥാനപരമായ വൈദഗ്ദ്ധ്യങ്ങളും പഠിപ്പിക്കുന്നതിന് പ്രയാസപ്പെടുകയാണ്. മൂന്നാം ലോകം, എന്നുതന്നെ പറയട്ടെ, ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളുടെ ഐക്യം ഈ വെല്ലുവിളിയെ നേരിടുന്നത് എങ്ങനെയാണ്? (g85 9/22)
[19-ാം പേജിലെ ആകർഷകവാക്യം]
ജയിക്കുന്നതിനുവേണ്ടി അദ്ധ്യാപകരിൽ നിന്നും മാതാപിതാക്കൻമാരിൽ നിന്നുമുള്ള സമ്മർദം അനേകം യുവാക്കളിലും സ്കൂളിനെക്കുറിച്ച് മിക്കവാറും അനാരോഗ്യകരമായ ഒരു ഭയം ഉണ്ടാകാൻ ഇടയാക്കുന്നു.