നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസവും നിങ്ങളും
“വിദ്യാഭ്യാസത്തെയും അതിന്റെ സവിശേഷതകളെയും സംബന്ധിച്ചുള്ള നിങ്ങളുടെ കുട്ടിയുടെ ആശയങ്ങൾ നിങ്ങളിൽ ആരംഭിക്കുന്നു. നിങ്ങൾ, നിങ്ങളുടെ കുട്ടികൾ ബഹുമാനിക്കയും ഉറ്റു പരിശ്രമിക്കയും ചെയ്യുന്നതിന് പ്രതീക്ഷിക്കുന്നതിന്റെ ഒരു ജീവനുള്ള ദൃഷ്ടാന്തമായിരിക്കണം.”—ദി നാഷനൽ കമ്മീഷൻ ഓൺ എക്സലൻസ് ഇൻ എഡ്യൂക്കേഷൻ.
നിങ്ങളുടെ പ്രദേശത്തെ സ്കൂളുകൾ എപ്രകാരമാണ് പ്രവർത്തിക്കുന്നത്? അവ ഉയർന്നവയാണെങ്കിലും അപര്യാപ്തമാണെങ്കിലും നിങ്ങളുടെ കുട്ടികൾ അവിടെ വളരെയധികം സമയം ചെലവഴിക്കുന്നുണ്ടായിരിക്കും. അവൻ ഏതെല്ലാം തരം സ്വാധീനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? സുനിശ്ചിതമായി അറിയുന്നതിനുള്ള ഏക മാർഗ്ഗം നിങ്ങളുടെ കുട്ടിയുടെ സ്കൂൾ ക്രമായി സന്ദർശിക്കയും അദ്ധ്യാപകരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ കുട്ടികളുമായുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടുകയും ചെയ്യുക. സ്കൂളിനോടുള്ള ബന്ധത്തിൽ അവർക്കുണ്ടായേക്കാവുന്ന ഏതു പ്രശ്നങ്ങളും ഉൽക്കണ്ഠകളും സംബന്ധിച്ച് ജാഗ്രതയുള്ളവരായിരിക്ക.
അനേകം മാതാപിതാക്കളും തന്നേ വിദാഭ്യാസപരമായി വൈകല്യമുള്ളവരാണെന്നതു വാസ്തവമാണ്. എന്നാൽ ന്യൂയോർക്ക് നഗരത്തിലെ ഒരു പ്രൈമറി സ്കൂളിന്റെ പ്രിൻസിപ്പൽ ഉണരുക! യോടു പറഞ്ഞ പ്രകാരം: “നിരക്ഷരരായ മാതാപിതാക്കൾക്കുപോലും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ വളരെ ക്രിയാത്മകരായിരിക്കാൻ കഴിയും. അവർക്ക് തങ്ങളുടെ കുട്ടികളെ സ്കൂളിൽ പോകാൻ പ്രോത്സാഹിപ്പിക്കാൻ കഴിയും. അവർക്ക് തങ്ങളുടെ കുട്ടികൾ ഗൃഹപാഠം ചെയ്യുന്നുണ്ടെന്നും പഠിക്കുന്നതിനാവശ്യമായ ഉചിതമായ അന്തരീക്ഷം അവർക്കുണ്ടെന്നും ഉറപ്പു വരുത്താൻ കഴിയും. ‘ഇന്നു നീ സ്കൂളിൽ പഠിച്ചതെന്തായിരുന്നു?’ എന്നു ചോദിച്ചുകൊണ്ട് മാതാപിതാക്കൾക്ക് സ്കൂളിൽ പഠിപ്പിച്ച കാര്യങ്ങളെ കൂടുതൽ ഉറപ്പിക്കാൻ കഴിയും.”
മാതാപിതാക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും പ്രധാന വിദ്യാഭ്യസം, “യഹോവയുടെ ശിക്ഷണത്തിലും മാനസ്സിക ക്രമവൽക്കരണത്തിലും” വളർത്തുക എന്നതാണെന്നും ഓർക്കുക. (എഫേസ്യർ 6:4) ആ വിധത്തിൽ പഠിപ്പിക്കുന്ന ഒരു കുട്ടിക്ക് വിദ്യാഭ്യാസപരമായ വൈദഗ്ദ്ധ്യങ്ങൾ ആർജ്ജിക്കുന്നതിനുള്ള ശക്തമായ പ്രേരണയുണ്ട്. (ആവർത്തനം 17:18, 19; 1 തിമൊഥെയോസ് 4:13; 5:8 താരതമ്യപ്പെടുത്തുക.) ആ കുട്ടികൾക്ക് നേട്ടങ്ങളെ സംബന്ധിച്ചുള്ള ഒരു സമനിലയുള്ള വീക്ഷണം ലഭിക്കയും അയാൾ മാരകമായ മത്സരം ഒഴിവാക്കയും ചെയ്യും. അങ്ങനെ അയാൾക്ക് സ്കൂളിലെ സമ്മർദ്ദങ്ങളും ക്ലേശങ്ങളും മെച്ചമായി അഭിമുഖീകരിക്കുന്നതിന് സാധിക്കുന്നു.a—സഭാപ്രസംഗി 4:4; ഗലാത്യർ 5:26.
പരാജയപ്പെടുന്ന സ്കൂളുകൾ മാനുഷ ഭരണം അപര്യാപ്തമാണെന്നുള്ളതിന്റെ കുന്നുകൂടുന്ന തെളിവുകളുടെ ഒരു ഭാഗം മാത്രമാണ്. (യിരെമ്യാവ് 10:23) ലോക സംഭവങ്ങൾ ദൈവം പെട്ടെന്നു തന്നെ ഭൂമിയുടെ കാര്യനിർവഹണം ഏറ്റെടുക്കുമെന്ന് സംശയാതീതമായി തെളിയിക്കുന്നു. (ലൂക്കോസ് 21:10-28) അവന്റെ ഭരണത്തിൻ കീഴിൽ സാക്ഷരതാവിടവോ സ്കൂളംഗ്സ്റ്റോ ഉണ്ടായിരിക്കയില്ല. എന്തുകൊണ്ടെന്നാൽ ഭൂമിയിലെ സകല നിവാസികളും “യഹോവയാൽ പഠിപ്പിക്കപ്പെട്ടവരായിരിക്കും.” (യെശയ്യാവ് 54:13) “വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടിയിരിക്കുന്നതുപോലെ നിശ്ചയമായും ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറഞ്ഞിരിക്കയും ചെയ്യും.—യെശയ്യാവ് 11:9.
എങ്കിലും ഈ കാലത്ത് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ താല്പര്യം എടുക്കുക. സ്കൂളുകൾ പരീക്ഷയിൽ പരാജയപ്പെട്ടാൽ തന്നെയും നിങ്ങളുടെ കുട്ടിക്ക് ഒരു വിജയം വരിക്കാൻ കഴിയും. (g85 9/22)
[അടിക്കുറിപ്പുകൾ]
a ഉണരുക! യുടെ 5⁄8⁄85, 6⁄8⁄85, 7⁄8⁄85 എന്നീ ലക്കങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന “ചെറുപ്പക്കാർ ചോദിക്കുന്നു. . . ” ലേഖനങ്ങളിൽ കുറെ സഹായകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു.