അവർ എന്നെ മനുഷ്യന്റെ ഏറ്റവും നല്ല സ്നേഹിതൻ എന്ന് വിളിക്കുന്നു
കൊള്ളാം, നിരവധി ആളുകൾ എന്നെ അങ്ങനെ വിളിക്കുന്നു. എന്റെ കുടുംബം ഇതിനോടനുകൂലിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ആറാഴ്ച മാത്രം പ്രായമുള്ള ഒരു നായ്ക്കുട്ടിയായിരുന്നപ്പോൾ ഈ കുടുംബം എന്നെ ദത്തെടുത്തതാണ്. എന്നാൽ, ഇപ്പോൾ അവരുടെതന്നെ സ്വന്ത അംഗീകാരത്താൽ ഞാൻ ഇല്ലാതിരിക്കുന്നത് അവർക്കൊരു നഷ്ടമായിരിക്കുമെന്നതു ഞാൻ ഹൃദയംഗമമായി അംഗീകരിക്കുന്ന ഒരു വികാരമാണ്.
എന്തുകൊണ്ടല്ല? നായ്ക്കളായ ഞങ്ങൾ ഞങ്ങളെ ദത്തെടുത്തു വളർത്തുന്ന കുടുംബത്തോട് അന്ത്യം വരെയും വിശ്വസ്തരാണ്. മനുഷ്യന് അങ്ങനെ പറയാൻ കഴിയുകയില്ല. ഞങ്ങൾ ഒരിക്കലും മദ്യപാനം ചെയ്തു വീട്ടിലേക്കു വരാറില്ല, ഞങ്ങൾ ഉൻമത്തരാകാറില്ല, ഞങ്ങൾ ദീഘവൈരം വെച്ചു പുലർത്താറില്ല, നിങ്ങൾ ഞങ്ങളെ അടിച്ചാൽ പോലും (നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല) നിങ്ങൾ ഞങ്ങളുടെ തലയിൽ ഒന്നു തലോടിയാൽ മതി അപ്പോൾ ഞങ്ങളുടെ വാൽ ആടുകയും അതിനാൽ നാം തമ്മിൽ എല്ലാം നന്നായി പോകുന്നുവെന്നു നിങ്ങളെ അറിയിക്കയും ചെയ്യുന്നു. നിങ്ങൾ വീട്ടിലേക്കു വരുമ്പോൾ ഒന്നാമതായി നിങ്ങളെ അഭിവാദ്യം ചെയ്യുന്നതു സാധാരണയായി ഞങ്ങളാണ്. നിങ്ങൾ തിരക്കുള്ള ഒരു തെരുവിലാണ് താമസിക്കുന്നതെങ്കിൽ കടന്നു പോകുന്ന എല്ലാ കാറുകളിൽ നിന്നും നിങ്ങളുടെ കാറിന്റെ ശബ്ദം പിടിച്ചെടുക്കാൻ ഞങ്ങൾക്കു കഴിയും. എന്നെ ദത്തെടുത്ത കുടുംബത്തിന് ഇത് തിരിച്ചറിയാൻ കഴിയുകയില്ല. എന്നാൽ, എനിക്കിതു എളുപ്പമാണ്. കടന്നുപോകുന്നവരും വരുന്നവരുമായ മറ്റെല്ലാ ജനങ്ങളിൽനിന്നും എനിക്ക് ഇവരുടെ ഗന്ധം പിടിച്ചെടുക്കാൻ പ്രാപ്തിയുണ്ടെന്നുള്ള ഗ്രാഹ്യവും ഇവർക്കില്ല.
എന്നിരുന്നാലും, എന്റെ ജീവിതമെല്ലാം റോസാപ്പൂക്കളല്ല. എന്നെക്കുഴക്കുന്ന ഒരു കാര്യം ഞാൻ ശിക്ഷിക്കപ്പെടുമ്പോഴുള്ളതാണ്. എങ്കിൽ, ദൃഷ്ടാന്തത്തിന്, വീടിന്റെ വാതിൽ യാദൃച്ഛികമായി തുറന്നിടുകയും ഞാൻ വെളിയിലേക്കു ഓടിപ്പോകുകയും ചെയ്യുമ്പോൾ, ഞാൻ പോയെന്നു മനസ്സിലാക്കപ്പെടുമ്പോൾ കോപത്തോടെ എന്നെ തിരിച്ചു വിളിക്കുന്നു. ഞാൻ തിരിച്ചു വരുമ്പോൾ എന്നെ ശിക്ഷിക്കുന്നു! ഞാൻ തിരിച്ചു വന്നതിന് എന്നെ ശിക്ഷിക്കുന്നത് എന്തിനാണ്? ഒരിക്കൽ ഞാൻ മേശമേൽ ചാടിക്കയറി റൊട്ടിക്കഷണങ്ങൾക്കിടയിൽ ഇറച്ചി വച്ചുണ്ടാക്കിയിട്ടുള്ള സാൻഡ്വിച്ച് പാക്കേജ് മുഴുവൻ തിന്നു തീർത്തു. ഉള്ളതു പറഞ്ഞാൽ, എന്റെ കുടുംബം എന്നോടു തകരാറിലായി. “അതിനെക്കാൾ നല്ലതു നിനക്കറിയാം!” എന്നു പറഞ്ഞ് അവർ എന്നെ ശകാരിച്ചു. ഇല്ല, ഞാൻ അറിഞ്ഞിട്ടില്ല, എന്നാൽ ഇപ്പോൾ അറിയുന്നു. എന്റെ പ്രവർത്തന പരിധിക്കപ്പുറമാണ് മേശയെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഒരു മണിക്കൂർ കഴിഞ്ഞാണ് അവർ എന്നെ ശകാരിച്ചിരുന്നതെങ്കിൽ ആ ശകാരം എന്തിനെന്നു ഞാൻ അറിഞ്ഞിരിക്കുമായിരുന്നില്ല.
എന്റെ ഭവനത്തിൽ ഞാൻ പ്രായത്തിന്റെ കാര്യത്തിൽ വ്യതിരിക്തതയൊന്നും കാണിക്കാറില്ല. എന്റെ ഭക്തിയും വിശ്വസ്തതയും കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും യുവാക്കൾക്കും പ്രായംചെന്നവർക്കും ശക്തർക്കും അശക്തർക്കും എല്ലാവർക്കും ഞാൻ നീട്ടുന്നു. ഒരു മൃഗഡോക്ടറുടെ അഭിപ്രായ പ്രകാരം ഇതെന്നെ വിലയേറിയവനാക്കുന്നു. അദ്ദേഹം പറഞ്ഞു: “പ്രായാധിക്യം ചെന്നവരുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ ശാരീരികരോഗങ്ങളല്ല, പ്രത്യുത അവർ അനുഭവിക്കുന്ന ഏകാന്തതയും അവഗണനയുമാണ്. വാർദ്ധക്യം ചെന്നവർ മിക്കപ്പോഴും സമൂഹത്തിൽനിന്നു പുറന്തള്ളപ്പെടുമ്പോൾ (നായ്ക്കളുൾപ്പെടെയുള്ള) ഓമനമൃഗങ്ങൾ നല്കുന്ന സ്നേഹവും സഖിത്വവും ഒരു സമയത്ത് അവരുടെ ജീവിതത്തിന് അർത്ഥവും ഉദ്ദേശ്യവും നൽകുന്നു.” മെച്ചപ്പെട്ട ഭവനങ്ങളും പൂന്തോട്ടങ്ങളും എന്ന സമീപകാലത്തെ ഒരു മാസിക പറഞ്ഞു: “വൈകാരികമായി അസ്വസ്ഥരായവരെ ഓമനമൃഗങ്ങൾ സഹായിക്കുന്നു; ശാരീരികരോഗമുള്ളവരെയും ശാരീരിക തടസ്സമുള്ളവരെയും അശക്തരെയും അവ പ്രോത്സാഹിപ്പിക്കുന്നു, അനാഥരെയും വൃദ്ധരെയും അവ പുനർവീര്യരാക്കുന്നു.”
അന്ത്യത്തിലെത്താറായ അർബുദരോഗികളെ കൂടുതൽ കാലം ക്രിയാത്മകരായിരിക്കാനും ഹൃദ്രോഗബാധിതരുടെ ആയുസ്സ് ദീർഘിപ്പിക്കാൻ സഹായിക്കാനും നായ്ക്കളായ ഞങ്ങളുടെ സഖിത്വം കൊണ്ട് സാധിക്കുന്നു. ഞങ്ങളുടെ സഖിത്വത്താലുണ്ടാകുന്ന രോഗശമനാത്മക ഫലങ്ങൾ കാരണം ഞങ്ങൾ വൃദ്ധജനങ്ങൾക്കുള്ള ഭവനങ്ങളിലും ആശുപത്രികളിലും കാരാഗൃഹങ്ങളിലും സ്കൂളുകളിലും ഞങ്ങളുടെ ഒരു വ്യക്തിമുദ്ര തീർപ്പിനു സമർപ്പിക്കുന്നു. കുറ്റകൃത്യപരമായി ബുദ്ധിഭ്രമം പിടിപെട്ടവർക്കുള്ള ചില സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഇടയിലെ ആത്മഹത്യാനിരക്കു പ്രായോഗികമായി പൂജ്യം വരെ കുറക്കാനും ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ അവിടെ ആയിരിക്കുന്നതിനാൽ അതവരുടെ ജീവിതത്തിന് ഒരു വർദ്ധമാനമായ വ്യാപ്തി നൽകുന്നു—അവരുടെ മദ്ധ്യത്തിൽ ഗൗരവപൂർവ്വം ശ്രദ്ധിക്കപ്പെടേണ്ട ഒരു സമർപ്പിത ജീവിതം. കുട്ടികളിലും പ്രായമായവരിലും ഉണ്ടാകുന്ന രക്ഷ സമ്മർദ്ദത്തിന്റെയും ഉൽക്കണ്ടയുടെയും അളവുകുറക്കാൻ ഓമനകളായ ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സാധിക്കുമെന്നതു തെളിയിക്കപ്പെട്ട ഒരു യാഥാർത്ഥ്യമാണ്.
നിങ്ങളുടെ എല്ലാ ദീനങ്ങളും സൗഖ്യമാക്കുന്നതിനു ഒരു പട്ടിയെ വാങ്ങാൻ ഓടിപ്പോകുന്നതിനു മുമ്പ്, ഞങ്ങൾ അത്ഭുതം പ്രവർത്തിക്കുന്നവരല്ലെന്നുള്ള മുന്നറിയിപ്പ് ഞാൻ നിങ്ങൾക്കു നൽകുന്നു. “പെനിസിലിൻ” എന്നു ഏതെങ്കിലും പട്ടിക്കു പേരുള്ളതായി എനിക്കറിഞ്ഞുകൂടാ—ഈ പേരു നാക്കിലൂടെ ഉരുളുമ്പോൾ നന്നായി ധ്വനിക്കുന്നുണ്ടെങ്കിലും, അങ്ങനെയില്ലേ? എന്നാൽ നിങ്ങൾ ഏകാന്തതയിലായിരിക്കയും ധൈര്യം ആവശ്യമായിരിക്കയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ക്ലേശാവസ്ഥയിൽ ആശ്വാസം പകരാൻ ഞങ്ങൾക്കു കഴിയും.
അന്തിമമായി, ഞാൻ ഞങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ചു കുരക്കുന്ന സ്ഥിതിക്കു, പട്ടികളുടെ കൂടെക്കൂടെയുള്ള ധീരോദാത്തതയെക്കുറിച്ചു ഞാൻ നിങ്ങളെ നിശ്ചയമായും ഓർമ്മപ്പെടുത്തണം—വീടിനു തീ പിടിക്കുമ്പോൾ ഞങ്ങളുടെ യജമാനൻമാർക്കു മുന്നറിയിപ്പു നൽകാൻ വാതിലുകളിലൂടെ ഞങ്ങളുടെ മാർഗ്ഗം കണ്ടു പിടിക്കുന്നതെങ്ങനെയെന്നും, കത്തിയെരിയുന്ന കെട്ടിടങ്ങളിൽ നിന്നു ഞങ്ങൾ കുട്ടികളെ വലിച്ചെടുക്കുന്നതെങ്ങനെയെന്നും വനത്തിൽ നഷ്ടപ്പെട്ടുപോയ ഒരു കുട്ടിയുടെ പിതാവിനെ കണ്ടുപിടിക്കാൻ ഞങ്ങൾ വീട്ടിൽ നിന്നു ഓടിപ്പോകുന്നതെങ്ങനെയെന്നും മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരു കുട്ടിയെ രക്ഷിക്കാൻ ഞങ്ങൾ ഒരു തടാകത്തിലേക്കു എടുത്തു ചാടുന്നതെങ്ങനെയെന്നും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ. ഇത്തരം കാര്യങ്ങൾ ചലച്ചിത്രങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു; എന്നിരുന്നാലും ഇതു ഞങ്ങളെ സംബന്ധിച്ചിടത്തോളം സത്യമാണ്. പുക നിറഞ്ഞ ഒരു മുറിയില ഭീരുക്കളായ നായ്ക്കളൊന്നും തന്നെ ഉണ്ടായിരിക്കയില്ല. നിങ്ങളെ പുറത്തുകൊണ്ടു വന്നു രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
നിശ്ചയമായും, ഇത്തരം ഉദ്യമത്തിൽ ഞങ്ങൾ ഞങ്ങളുടെ ജീവനെ നഷ്ടപ്പെടുത്തിയേക്കാം. എന്നിരുന്നാലും നായ്ക്കളായ ഞങ്ങൾ അത്തരക്കാരാണ്. (g85 9/8)